വൈപ്പിൻ: പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്‍പതു വാർഡുകളിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി നിലനിൽക്കുന്ന പോലീസ് നിരോധനാജ്ഞ പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയിൽ ആവശ്യപ്പെട്ടു. നിരോധനാജ്ഞമൂലം ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണ ജനങ്ങളുടെ സഞ്ചാര സാതന്ത്ര്യവും തൊഴിലെടുത്ത് ഉപജീവനം നടത്താനുള്ള അവകാശവും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അജയ് തറയിൽ കുറ്റപ്പെടുത്തി. മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിൽ പലപ്പോഴും ഊറ്റംകൊള്ളുന്ന ഇടതുപക്ഷം പുതുവൈപ്പിൽ ജനഹിതം മാനിക്കാതെ അടിച്ചമർത്തലിലൂടെ ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും കശാപ്പ് ചെയ്തിരിക്കുകയാണെന്നും നിരോധനാജ്ഞ പിൻവലിച്ചില്ലെങ്കിൽ നിയമം ലംഘിച്ച് സമരപരിപാടികൾക്ക് രൂപം നൽകുമെന്നും കോണ്‍ഗ്രസ് വക്താവ് മുന്നറിയിപ്പ് നൽകി.
Read MoreCategory: Kochi
റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം! സംഭവം കൊലപാതകം; പ്രതി പിടയിൽ
കൊച്ചി: പുല്ലേപ്പടി പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയിൽ. ചെല്ലാനം മാനാശേരി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ബിനോയിയെ പോലീസ് പിടികൂടി. ഇരുവരും തമ്മില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബിനോയ് ജോബിയെ കൊലപ്പെടുത്തിയതെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ പറഞ്ഞു. മോഷണം നടത്താന്‍ ശ്രമിച്ച സ്ഥലത്തുവച്ച് ജോബിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിലെത്തിച്ച് കത്തിക്കുകയായിരുന്നു. മറ്റൊരു മോഷണക്കേസില്‍ ഇന്നലെ രാത്രി ബിനോയിയെ എളമക്കര പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ ചോദ്യം ചെയ്യലിനിടയിലാണ് ഇയാള്‍ കൊലപാതകം നടത്തിയത് സംബന്ധിച്ച് മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനും മറ്റു നടപടികള്‍ക്കുമായി ബിനോയിയെ സെന്‍ട്രല്‍ പോലീസിന് കൈമാറും. സംഭവത്തില്‍ ഇയാളോടൊപ്പം രണ്ടു പേര് കൂടിയുണ്ടായിരുന്നു. ഇവര്‍ക്കായി പോലീസ്…
Read Moreകേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല; ഇന്ധനവിലയിൽ കുറവുണ്ടാകാൻ കേരളം നികുതി കുറയ്ക്കട്ടെയെന്ന് വി.മുരളീധരൻ
കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കേരളം നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാൽ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ്. പിണറായി സര്‍ക്കാര്‍ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ടല്ലോ. അത് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയാണല്ലോ. അതൊക്കെ വേണ്ട എന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മതി. അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധനവില നിര്‍ണയിക്കുന്നത്. ക്രൂഡോയില്‍ വില, ട്രാന്സ്പോര്ട്ടേഷന് ചെലവ്, പ്രോസസിംഗ് ചെലവ്, മറ്റു രാജ്യങ്ങളുമായുള്ള കരാറുകൾ എന്നിവ കൂടി അടിസ്ഥാനമാക്കിയാണ് വില നിർണയം. ഇതിനു പുറമേ ചുമത്തുന്ന നികുതി 50 ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെയാണെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്രം പല ഘട്ടങ്ങളുടെ നികുതി…
Read Moreബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം ശക്തം; പലരെയും വെട്ടിനിരത്താന്‍ നീക്കം; പൊഴിയാനൊരുങ്ങി അണികൾ…
കൊച്ചി: കാലങ്ങളായി ബിജെപിയില്‍ നടമാടുന്ന ഗ്രൂപ്പും വിഭാഗീയതയും മറനീക്കി പുറത്തു വരുന്നു. തദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന ചേരിതിരിഞ്ഞുള്ള ഗ്രൂപ്പ് കളി നിയമസഭ തെരഞ്ഞെടുപ്പിലും നിറയുമെന്ന ഭയം അണികളിലേക്കും വ്യാപിക്കുന്നു. ഔദ്യോഗിക വിഭാഗവും മറുവിഭാഗവും കൊമ്പുകോര്‍ത്തതു കൊണ്ടാണ് പല പ്രമുഖരും തദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന ആരോപണംശക്തമായിരിക്കുന്നു. ഇതു സംബന്ധിച്ചു പല മേഖലകളിലും പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക വിഭാഗത്തിന്റെ അപ്രമാദിത്വം മൂലം എതിര്‍വിഭാഗം പ്രതിഷേധത്തില്‍ മാത്രം ഒതുക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന ഒരുവിഭാഗവും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് നയിക്കുന്ന മറുവിഭാഗവും ശക്തമായ ചേരിപ്പൊരില് തന്നെയാണ് മുന്നോട്ടു പോകുന്നത്. തദേശതെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടതു തന്നെ ഗ്രൂപ്പിന്റെ കളിയാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
Read Moreസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; നിലവിലെ നിയമങ്ങള്‍ക്ക് പല്ലും നഖവും ഇല്ലെന്ന് വനിതാ കമ്മീഷന്
കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണമെന്നും നിലവിലുള്ള നിയമങ്ങള്‍ക്ക് പല്ലും നഖവും ഇല്ലായെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. കമ്മീഷന് അദാലത്തിനോടനുബന്ധിച്ച് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കന്യാസ്ത്രീകള്‍ അടക്കമുള്ള സ്ത്രീകളെ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി അപമാനിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ജോസഫൈന് പറഞ്ഞു.അദാലത്തില്‍ 84 പരാതികൾ പരിഗണിച്ചതിൽ 23 പരാതികളില്‍ തീര്‍പ്പാക്കി. എട്ട് കേസുകള്‍ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകള്‍ക്കു കൈമാറി. ബാക്കിയുള്ള കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
Read Moreധനസഹായം അക്കൗണ്ട് നമ്പര്‍ മാറി നൽകി! പ്രളയ ദുരിതത്തിൽനിന്ന് കരകയറാതെ ഒരു കുടുംബം
പറവൂർ: പ്രളയത്തിൽ വീട് നഷ്ടമായവർക്കു ലഭിക്കേണ്ട സഹായധനം അക്കൗണ്ട് നന്പർ മാറി മറ്റൊരാൾക്ക് നൽകിയതിനെ തുടർന്നു ഇപ്പോഴും ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ തെറിയ്ക്കവില്ലയിൽ സ്വപ്നയും കുടുബവുമാണ് പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും ഇപ്പോഴും കരകയറാനാകാത്ത അവസ്ഥയിലുള്ളത്. സ്വപ്നയും മൂന്ന് പെൺകുഞ്ഞുങ്ങളും ഭർത്താവും വൃദ്ധയും രോഗിയുമായ ഭതൃമാതാവും അടങ്ങുന്ന ആറ് അംഗ കുടുംബം അന്തിയുറങ്ങുന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കുടിലിലാണ്. താമസിച്ചിരുന്ന ജീർണാവസ്ഥയിലായിരുന്ന ഓടിട്ടവീട് പ്രളയജലത്തിന്റെ കുത്തെഴുക്കിൽ തീർത്തും അപകടസ്ഥിതിയിലായതോടെ ജീവഭയത്താലാണ് ഷെഡിലേക്ക് താമസം മാറ്റിയത്. വീട് പൂർണമായി വാസയോഗ്യമല്ലാതായെങ്കിലും പ്രളയ നാശനഷ്ടം കണക്കാക്കിയപ്പോൾ അനുവദിച്ചത് ഒന്നര ലക്ഷം രൂപ മാത്രം. അനുവദിച്ച ഈ തുകയെങ്കിലും ലഭിക്കാൻ സ്വപ്നയും, ഭർത്താവ് ആന്റണിയും കളക്ടറേറ്റിൽ കയറി ഇറങ്ങിയതിന് കണക്കില്ല. അക്കൗണ്ട് നമ്പർ മാറി അനർഹരായ ആർക്കോ തുക കൈമാറിയതായിട്ടാണ് രേഖകൾ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച കൈ പിഴവായിട്ടു…
Read Moreഅപകടത്തിലേക്കാണ് ഈ യു ടേൺ! കോതകുളങ്ങരയിലെ അശാസ്ത്രീയ യുടേൺ അപകടങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി
അങ്കമാലി: ദേശീയപാത തൃശൂർ റോഡിൽ കോതകുളങ്ങരയിലെ അശാസ്ത്രീയ യു ടേൺ വൻ അപകട സാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. യാതൊരുവിധ മുന്നറിയിപ്പോ സൂചന ബോർഡോ ഇല്ലാതെയാണ് ഇവിടെ യു ടേൺ സ്ഥാപിച്ചിരിക്കുന്നത്. കുറച്ചു നാൾ മുൻപ് ഇവിടെ യു ടേൺ സൂചനയായി ബ്ലിങ്കർ ലൈറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് പ്രവർത്തന രഹിതമാണ്. ഇവിടുത്തെ മീഡിയന് മൂന്ന് അടിയോളം മാത്രം വീതിയുള്ളതിനാൽ യു ടേൺ തിരിയേണ്ട വാഹനങ്ങൾ ഒതുക്കി നിർത്തുന്നതിനായി സ്ഥലം നിർമിക്കാനും സാധ്യമല്ല. ഇരുവശത്തുംനിന്നു വരുന്ന വാഹനങ്ങൾ സിഗ്നൽ കഴിഞ്ഞു വരുന്നതിനാൽ സാമാന്യം വേഗതയിലാണ് ഈ ഭാഗത്ത് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ യു ടേൺ തിരിയേണ്ട വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഈ ഭാഗത്ത് നിത്യ സംഭവമാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതിലൂടെ യു ടേൺ തിരിയുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്. ഇവിടുത്തെ യു ടേൺ ഒഴിവാക്കി ഗതാഗതം…
Read Moreവിശ്രമമില്ലാതെ അന്നും ഇന്നും സര്‍വീസ്! വർഷം 25 ആയെങ്കിലും ‘യെവൻ’ പുലിയാണ്…
നെടുമ്പാശേരി: ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മഹീന്ദ്ര ജീപ്പ് സര്‍വീസ് തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആള് ‘പുലി’യാണ്. മഹാപ്രളയങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് മുന്നേറുകയാണ് ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിന് 1995ലാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അന്നത്തെ പ്രധാന ആശുപത്രിയായിരുന്ന ചെങ്ങമനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ജീപ്പ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് ഇന്നും ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പാണ് ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിശ്രമമില്ലാതെയാണ് അന്നും ഇന്നും ജീപ്പ് സര്‍വീസ് നടത്തുന്നത്. ചെങ്ങമനാട് ആശുപത്രിയില്‍ വാഹനം എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് മറ്റ് പല ആശുപത്രികള്‍ക്കും വാഹനം അനുവദിച്ചത്. വളരെ അപൂര്‍വമായി മാത്രമേ ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ് പണിമുടക്കുകയോ റോഡില്‍ കിടക്കുകയോ ചെയ്തിട്ടുള്ളൂവെന്നാണ് ഡ്രൈവര്‍ പി.എ. നസീര്‍ പറയുന്നത്. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ എന്ജിന് റീകണ്ടീഷന്‍…
Read Moreപുലി വരുന്നേ പുലി..! തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ്: ഹൈബി ഈഡന് എംപി
കൊച്ചി: പുലി വരുന്നേ പുലി എന്നത് ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ നടപടിയെന്നും തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുകയാണെന്നും ഹൈബി ഈഡന് എംപി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിച്ചു നില്ക്കുന്ന സമയത്ത് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതാവും ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നേ പറയാന്‍ പറ്റൂ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നാളുകള്‍ മുന്‍പാണ് കേസില്‍ എഫ്ഐആര്‍ ഇട്ടത്. ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ അടുത്ത തന്ത്രവുമായി സര്‍ക്കാരെത്തി. കൃപേഷിന്റേയും ശരത് ലാലിന്റെയും…
Read Moreഫോട്ടോ കൊടുക്കൂ, ജീവൻ വേറെ ലെവലാക്കും! മോട്ടോഗ്രാഫിയില് വിസ്മയം തീര്‍ക്കുകയാണു ജീവന് എന്ന വിദ്യാർഥി
അങ്കമാലി: ഫോട്ടോകളുടെ പശ്ചാത്തലം മാറ്റി അടിപൊളിയാക്കുന്ന മോട്ടോഗ്രാഫിയില് വിസ്മയം തീര്‍ക്കുകയാണു ജീവന് എന്ന വിദ്യാർഥി. ഒരു ഫോട്ടോ ലഭിച്ചാൽ അനുയോജ്യമായ പശ്ചാത്തലമൊരുക്കി ചിത്രത്തെ മറ്റൊരു ലെവലിലേക്ക് ഉയർത്തും. പശ്ചാത്തലം മാറുന്നതോടെ നാട്ടിൻപുറത്തെ റോഡിൽ ബൈക്കിലിരിക്കുന്നയാൾ വിദേശരാജ്യങ്ങളിലെ ഏതെങ്കിലും സിറ്റിയിലാണെന്ന പ്രതീതിയുണ്ടാകും. ഇത്തരം ചിത്രങ്ങൾക്കു രൂപം നല്കി ശ്രദ്ധേയനായി മാറിയിരിക്കുകയാണ് അങ്കമാലി കറുകുറ്റി എടക്കുന്നിലെ സാജു ഏനായിയുടെ ഇളയ മകനായ ജീവന്. കറുകുറ്റി സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു പഠനശേഷം ജീവന് തുടര്‍പഠനത്തിനു തെരഞ്ഞെടുത്തതും ഇതേ വിഷയംതന്നെ. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ ആനിമേഷന്‍ ആന്‍ഡ് ഡിസൈനിംഗ് വിദ്യാര്‍ഥിയാണിപ്പോള്‍. ഹൈസ്കൂള്‍ പഠനശേഷം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ രൂപമാറ്റം വരുത്തിയ മോട്ടോര്‍ ബൈക്കുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ട് ആകൃഷ്ടരായ ചിലര്‍ അത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഈരംഗത്ത് സജീവമായത്. രൂപമാറ്റം വരുത്തുന്ന ചിത്രങ്ങൾ…
Read More