വീ​ണു​കി​ട്ടി​യ തെ​ളി​വി​ൽ ക​ള്ള​ൻ വീ​ണു; ഒരു കേസ് അന്വേഷിച്ച് ഇറങ്ങിയ പോലീസിനു മുന്നിൽ തെ​ളി​ഞ്ഞ​ത് ര​ണ്ട് കേ​സു​ക​ൾ; ലേഡീസ് ഹോസ്റ്റലിൽ‌ മോഷണത്തിന് കയറിയ സന്തോഷിന് കിട്ടിയ പണിയിങ്ങനെ…

കൊ​ച്ചി: മോ​ഷ​ണം ക​ഴി​ഞ്ഞ് സു​ഖ​മാ​യി ര​ക്ഷ​പെ​ട്ടെ​ന്നു ക​രു​തി​യ പ്ര​തി ഒ​ടു​വി​ൽ നി​സാ​ര​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​പ്പം മ​റ്റൊ​രു കേ​സും തെ​ളി​ഞ്ഞു. മോ​ഷ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ക​ള്ള​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ആ​ധാ​ര്‍​കാ​ര്‍​ഡ് അ​ട​ങ്ങി​യ പ​ഴ്സും നി​ല​ത്ത് വീ​ണു​പോ​യി. ഇ​ത് കി​ട്ടി​യ​താ​ക​ട്ടെ സാ​ക്ഷാ​ല്‍ പോ​ലീ​സി​ന്‍റെ പ​ക്ക​ലും. തെ​ളി​വു​ക​ളും മേ​ല്‍​വി​ലാ​സ​വും​വ​രെ കൃ​ത്യ​മാ​യി ല​ഭി​ച്ച പോ​ലീ​സി​നാ​ക​ട്ടെ പ്ര​തി​യെ “പൊ​ക്കു​ക’​യെ​ന്ന ക​ട​മ​മാ​ത്ര​മെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ലീ​സി​ന് മ​റ്റൊ​രു കേ​സ്‌​കൂ​ടി തെ​ളി​യി​ക്കാ​നാ​യി. വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സാ​ണ് തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​കേ​സി​ലും പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക്, ലാ​ലം, പാ​യ്പാ​ര്‍ കീ​ച്ചേ​രി വീ​ട്ടി​ല്‍ സ​ന്തോ​ഷ് (26) ആ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​തു​വ​ര്‍​ഷ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ളം പി​യോ​ളി ലൈ​നി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ മൊ​ബൈ​ല്‍ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ താ​മ​സ​ക്കാ​രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും, ഇ​വ​ര്‍…

Read More

ഡോ​ള​ര്‍ ക​ട​ത്ത്; സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്യാൻ നോ​ട്ടീ​സ് ന​ൽ​കി​യാ​ലും നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ പേ​രി​ല്‍ വൈ​കും

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നു ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യാ​ലും ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കി​പ്പി​ക്കാ​ന്‍ നീ​ക്കം. എ​ട്ടി​നു ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​നം 28നു ​മാ​ത്ര​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ പേ​രി​ല്‍ സ്പീ​ക്ക​ര്‍ ഹാ​ജ​രാ​കു​ന്ന​തു ഒ​ഴി​വാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​വ​രെ ക​സ​റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ചി​ട്ടു​മി​ല്ല. നോ​ട്ടീ​സ് ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നാ​ണ് ക​സ്റ്റം​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​നു നോ​ട്ടീ​സ് ന​ല്‍​കി​യ​പ്പോ​ള്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ത്തി​ന്‍റെ പേ​രി​ല്‍ പ​ല​പ്രാ​വ​ശ്യം മാ​റി​നി​ന്ന​താ​ണ്.​എ​ന്നാ​ല്‍ അ​സി. പ്രൊ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​ര്‍​ക്കു 30 നു ​ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സ്പീ​ക്ക​റി​നെ പോ​ലെ​യു​ള്ള ഒ​രാ​ള്‍ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ നെ​ടും​തൂ​ണാ​ണ്. നോ​ട്ടീ​സ് ല​ഭി​ച്ചാ​ല്‍ നി​യ​മ​സ​ഭ സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ ഹാ​ജ​രാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​കും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ക. നി​യ​മ​സ​ഭ…

Read More

അ​നു​മ​തി ല​ഭി​ച്ചി​ട്ടും തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം. പാ​തി സീ​റ്റി​ല്‍ കാ​ണി​ക​ളെ ഇ​രു​ത്തി സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ​യും സം​യു​ക്ത സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക്. തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷം മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും ഫി​യോ​ക് ഭാ​ര​വാ​ഹി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ചൊ​വ്വാ​ഴ്ച ഫി​യോ​ക്കി​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചേ​രു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച അ​ന്നു​ണ്ടാ​വും. അ​തി​നു​ശേ​ഷം നി​ര്‍​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ഫി​യോ​ക് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ വ​ന്‍ പ്ര​തി​സ​ന്ധി​യാ​ണു സി​നി​മാ മേ​ഖ​ല നേ​രി​ടു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ല്‍ പ​ല തി​യ​റ്റ​റു​ക​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​വേ​ണം. പ​കു​തി സീ​റ്റു​ക​ളി​ല്‍ കാ​ണി​ക​ളെ ഇ​രു​ത്തു​ന്ന​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കും. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍​നി​ന്നു സ​ഹാ​യം ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വി​നോ​ദ നി​കു​തി​യി​ള​വ്, വൈ​ദ്യു​തി…

Read More

ഷി​ഗ​ല്ലാ സ്ഥിരീകരണം; എറണാകുളം ജില്ലയിലെ പ​രി​ശോ​ധ​ന ഹോ​ട്ട​ലു​ക​ളി​ലേ​ക്കും

കൊ​ച്ചി: ജി​ല്ല​യി​ല്‍ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ഹോ​ട്ട​ലു​ക​ളും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗം പ​ട​രാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ​യും പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളി​ലു​ടെ രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി രോ​ഗ​മു​ക്ത​യാ​യി ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു. ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥ​രീ​ക​രി​ച്ചെ​ങ്കി​ലും രോ​ഗ ഉ​റ​വി​ടം ഇ​നി​യും വ്യ​ക്ത​മ​ല്ല. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചോ​റ്റാ​നി​ക്ക​ര പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. ജി​ല്ല​യി​ല്‍ രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര്‍​ജി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

Read More

മോ​ദി ബേ​ക്ക​റി​യി​ൽ ഹ​ലാ​ൽ സ്റ്റി​ക്ക​ർ; ഭീ​ഷ​ണി​യു​മാ​യി എ​ത്തി​യ മൂ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

  നെ​ടു​മ്പാ​ശേ​രി: കു​റു​മ​ശേ​രി​യി​ല്‍ ബേ​ക്ക​റി​ക്ക് മു​ന്നി​ല്‍ ഹ​ലാ​ല്‍ വി​ല്പ​ന സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച​തി​നെ​തി​രേ നോ​ട്ടീ​സ് ന​ല്‍​കി​യ മൂ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി ഭാ​ര​വാ​ഹി​ക​ളെ ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ധ​നേ​ഷ്, സെ​ക്ര​ട്ട​റി അ​രു​ണ്‍ അ​ര​വി​ന്ദ് മ​റ്റൊ​രു പ്ര​വ​ര്‍​ത്ത​ക​നാ​യ സു​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. മ​റ്റൊ​രു പ്ര​തി​യാ​യ ലെ​നി​നെ പി​ടി​കി​ട്ടാ​നു​ണ്ട്. കു​റു​മ​ശേ​രി ക​വ​ല​യി​ലു​ള്ള മോ​ദി എ​ന്ന ബേ​ക്ക​റി​ക്ക് മു​ന്നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹ​ലാ​ല്‍ ഉ​ത്പ​ന​ങ്ങ​ള്‍ എ​ന്ന സ്റ്റി​ക്ക​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നെ​തി​രേ ഹി​ന്ദു​ഐ​ക്യ​വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് ക​ട​യു​ട​മ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഈ ​നോ​ട്ടീ​സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​ട​യു​ട​മ​യി​ല്‍​നി​ന്നും മൊ​ഴി​യെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? പാ​റ​ക്കു​ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി; മീ​നു​ക​ള്‍ ച​ത്തു​പൊ​ങ്ങി; ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം

മൂ​വാ​റ്റു​പു​ഴ: പാ​റ​ക്കു​ള​ത്തി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് 200ഓ​ളം മീ​നു​ക​ള്‍ ച​ത്തു​പൊ​ങ്ങി​യ​താ​യി പ​രാ​തി. ആ​ര​ക്കു​ഴ മേ​മ​ട​ങ്ങ് മേ​മ​ന പ​ടി​ഞ്ഞാ​റേ​ക്കു​ന്നേ​ല്‍ ഏ​ബ്ര​ഹാ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ക്വാ​ക​ള്‍​ച്ച​ര്‍ ലൈ​സ​ന്‍​സു​ള്ള മീ​ന്‍ വ​ള​ര്‍​ത്ത​ല്‍ ന​ട​ത്തു​ന്ന ഏ​ബ്ര​ഹാം ക​ഴി​ഞ്ഞ 26ന് ​പാ​റ​ക്കു​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മീ​നു​ക​ള്‍ ച​ത്തു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ​ക്കു​ള​ത്തി​ല്‍ കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി നാ​ളു​ക​ളാ​യി മീ​ന്‍ വ​ള​ര്‍​ത്തി​ല്‍ തു​ട​ങ്ങി​യി​ട്ട്. അ​ക്വാ​ക​ള്‍​ച്ച​ർ വ​കു​പ്പി​ല്‍​നി​ന്നു വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യ ഗി​ഫ്റ്റ് തി​ലാ​പ്പി​യ ഇ​ന​ത്തി​ല്‍​പ്പെ​ട്ട​തും ഗൗ​ര ഇ​ന​ത്തി​ല്‍​പ്പെ​ട്ട​തു​മാ​യ മീ​നു​ക​ളു​മാ​ണ് പാ​റ​ക്കു​ള​ത്തി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന​ത്. മീ​നു​ക​ള്‍ ച​ത്ത​തോ​ടെ ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഏ​ബ്ര​ഹാം പ​റ​യു​ന്നു. ഇ​തി​നി​ടെ 27ന് ​വൈ​കു​ന്നേ​രം 6.30ഓ​ടെ താ​ന്‍ പാ​റ​ക്കു​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു​പേ​ര്‍ കു​ള​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മീ​നു​ക​ളെ പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് അ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ത​ന്നെ ബ​ല​മാ​യി ത​ള്ളി​യി​ട്ട​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഏ​ബ്ര​ഹാം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Read More

“മഹേഷിന്‍റെ പ്രതികാരം’; തൃ പ്പുണിത്തുറയിൽ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ മ​ര്‍​ദ​ന​മേ​റ്റ് തൊ​ഴി​ലാ​ളി മരിച്ചത്  മ​ദ്യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തുടർന്ന് 

തൃ​പ്പൂ​ണി​ത്തു​റ: കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ മ​ര്‍​ദ​ന​മേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ച​ത് മ​ദ്യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്. സം​ഭ​വ​ത്തി​ൽ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​യ​ത്രി കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ തൃ​പ്പൂ​ണി​ത്തു​റ താ​മ​രം​കു​ള​ങ്ങ​ര വെ​ള്ള​ത്തു​പ​റ​മ്പി​ല്‍ ഗോ​വി​ന്ദ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ സ​ന്തോ​ഷ് (44) ആ​ണ് മ​രി​ച്ച​ത്. കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ തൃ​പ്പൂ​ണി​ത്തു​റ പു​ത്ത​ന്‍​കു​ള​ത്തി​ല്‍ മ​ഹേ​ഷി(43)​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് മ​ഹേ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ഗു​ര​ത​ര നി​ല​യി​ലാ​യ സ​ന്തോ​ഷി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ല്‍ സ​ന്തോ​ഷ് മ​രി​ച്ചി​ട്ട് ഏ​റെ നേ​ര​മാ​യെ​ന്ന് ക​ണ്ട​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ദ്യം ക​ഴി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ക​ർ​ക്ക​ത്തി​ൽ മ​ഹേ​ഷ് സ​ന്തോ​ഷി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്ത​തു​ക​യാ​യി​രു​ന്നെ​ന്ന് തെ​ളി​ഞ്ഞ​ത്.സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ; തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​റ്റ​റിം​ഗ് പ​ണി​ക​ള്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ക​ഴി​ക്കാ​നാ​യി മ​ഹേ​ഷ് മ​ദ്യം വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ഹേ​ഷ്…

Read More

പു​തു​വ​ർ​ഷ​പ്പി​റ​വി! വൈ​പ്പി​ൻ ക​ര​യി​ലെ ബീ​ച്ചു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല; മു​ന്ന​റിയി​പ്പു​മാ​യി പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും

ചെ​റാ​യി: കോ​വി​ഡ് നി​യ​ന്ത്ര​ണ പ്രൊ​ട്ടോ​ക്കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കു​റി രാ​ത്രി ചെ​റാ​യി ബീ​ച്ച് ടൂ​റി​സ്റ്റ് കേ​ന്ദ്ര​മു​ൾ​പ്പെ​ടെ​യു​ള്ള വൈ​പ്പി​ൻ ക​ര​യി​ലെ ബീ​ച്ചു​ക​ളി​ൽ പു​ത​വ​ർ​ഷ​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും മു​ന്ന​റി​യി​പ്പ് ന​ൽ​കി. 31ന് ​ചെ​റാ​യി, കു​ഴു​പ്പി​ള്ളി, കോ​ണ്‍​വെ​ന്‍റ് , മു​ന​ന്പം, മാ​ലി​പ്പു​റം വ​ള​പ്പ്, ഞാ​റ​ക്ക​ൽ ആ​റാ​ട്ട് വ​ഴി, വെ​ളി​യ​ത്ത് പ​റ​ന്പ് ബീ​ച്ചു​ക​ളി​ലെ​ല്ലാം പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഒ​രു ബീ​ച്ചി​ലും രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം റി​സോ​ർ​ട്ടു​ക​ൾ, ഹോം ​സ്റ്റേ​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​നു വി​ധേ​യ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ആ​കാം. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 31നു ​വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നും ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തും. ആ​റി​നു​ശേ​ഷം ബീ​ച്ചു​ക​ളി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ളെ​യോ, വാ​ഹ​ന​ങ്ങ​ളെ​യോ ക​ട​ത്തി വി​ടി​ല്ല. അ​തേ​സ​മ​യം റി​സോ​ർ​ട്ടു​ക​ളി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള ടൂ​റി​സ്റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണി​ച്ചാ​ൽ ക​ട​ത്തി​വി​ടും. പോ​ലീ​സ് പി​ക്ക​റ്റ് പ്രാ​ദേ​ശി​ക…

Read More

50 വ​ർ​ഷ​ത്തെ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് അവസാനിച്ചു ! പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെട്ടു, പൊ​ന്ന​പ്പ​ന് കു​ടി​വെ​ള്ള​മെ​ത്തി

പെ​രു​മ്പാ​വൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫീ​സ് ഇ​ട​പെട്ട​തോ​ടെ പൊ​ന്ന​പ്പ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും 50 വ​ർ​ഷ​ത്തെ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു. വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ത്തേ​ടം ക​വ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ന​ടു​കു​ടി പൊ​ന്ന​പ്പ​ന്‍റെ (85) കു​ടും​ബം കു​ടി​വെ​ള്ള​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത് നീ​ണ്ട 50 വ​ര്‍​ഷ​മാ​ണ്. പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ പൊ​ളി​ഞ്ഞു ചാ​ടാ​റാ​യ മ​ണ്‍​വീ​ട്ടി​ലാ​ണ് വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ താ​മ​സം. അ​ര​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വീ​ട്ടി​ല്‍ നി​ന്നാ​ണ് കു​ടും​ബം കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ തോ​മ​സ് കെ ​ജോ​ര്‍​ജ് വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ വി​ഷ​മ സ്ഥി​തി കാ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ക​ത്തെ​ഴു​തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​ല ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ആ​റു കു​ടും​ബ​ങ്ങ​ള്‍​ക്കും കു​ടി​വെ​ള്ളം ല​ഭി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഈ ​കു​ടും​ബ​ത്തി​ന് കു​ടി​വെ​ള്ളം എ​ത്തി​ക്കു​വാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും 7000 രൂ​പ അ​ട​ച്ചാ​ല്‍ മാ​ത്ര​മേ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​ത്.

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​! മി​മി​ക്രി​ ക​ലാ​കാ​​ര​ന്മാ​ര്‍ ദു​രി​ത​ത്തി​ല്‍

കൊ​ച്ചി: നാ​ട​ക അ​ക്കാ​ദ​മി മി​മി​ക്രി​യെ ക​ല​യാ​യി അ​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി മി​മി​ക്രി ക​ലാ​ക​ര​ന്മാ​ര്‍. ചി​ല​രു​ടെ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം കാ​ര​ണം മി​മി​ക്രി​യെ അ​ക്കാ​ഡ​മി​യി​ല്‍ നി​ന്നും പു​റ​ന്ത​ള്ളു​ക​യാ​ണെ​ന്നും ഇ​തു​മൂ​ലം യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത ക​ലാ​കാ​ര​ന്മാ​ര്‍ ദു​രി​ത​ത്തി​ലാ​ണെ​ന്നും മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ (മാ) ​ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​മാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​മു​ണ്ടാ​കു​ന്ന​ത്. 2018,19 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​ള​യം പ്ര​തി​കൂ​ല​മാ​യ​പ്പോ​ള്‍ ഇ​ക്കു​റി കോ​വി​ഡ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത​ത് മൂ​ലം അ​വ ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രും. നി​ല​വി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സോ, സാ​മ്പ​ത്തി​ക സ​ഹാ​യ​മോ ഏ​ര്‍​പ്പെ​ടു​ത്തു​ക. സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ത്തോ​ടെ വാ​യ്പ്പാ സൗ​ക​ര്യം. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന അ​ള​വി​ല്‍ ആ​ളു​ക​ളെ ക​യ​റ്റി ചെ​റി​യ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള…

Read More