മോ​ദി ബേ​ക്ക​റി​യി​ൽ ഹ​ലാ​ൽ സ്റ്റി​ക്ക​ർ; ഭീ​ഷ​ണി​യു​മാ​യി എ​ത്തി​യ മൂ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

 


നെ​ടു​മ്പാ​ശേ​രി: കു​റു​മ​ശേ​രി​യി​ല്‍ ബേ​ക്ക​റി​ക്ക് മു​ന്നി​ല്‍ ഹ​ലാ​ല്‍ വി​ല്പ​ന സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച​തി​നെ​തി​രേ നോ​ട്ടീ​സ് ന​ല്‍​കി​യ മൂ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി ഭാ​ര​വാ​ഹി​ക​ളെ ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ധ​നേ​ഷ്, സെ​ക്ര​ട്ട​റി അ​രു​ണ്‍ അ​ര​വി​ന്ദ് മ​റ്റൊ​രു പ്ര​വ​ര്‍​ത്ത​ക​നാ​യ സു​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. മ​റ്റൊ​രു പ്ര​തി​യാ​യ ലെ​നി​നെ പി​ടി​കി​ട്ടാ​നു​ണ്ട്.

കു​റു​മ​ശേ​രി ക​വ​ല​യി​ലു​ള്ള മോ​ദി എ​ന്ന ബേ​ക്ക​റി​ക്ക് മു​ന്നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹ​ലാ​ല്‍ ഉ​ത്പ​ന​ങ്ങ​ള്‍ എ​ന്ന സ്റ്റി​ക്ക​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നെ​തി​രേ ഹി​ന്ദു​ഐ​ക്യ​വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് ക​ട​യു​ട​മ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

ഈ ​നോ​ട്ടീ​സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​ട​യു​ട​മ​യി​ല്‍​നി​ന്നും മൊ​ഴി​യെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment