ലു​ലു മാ​ളി​ൽ വീ​ണ്ടും യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്നു പ​രാ​തി

കൊ​ച്ചി: കൊ​ച്ചി ലു​ലു മാ​ളി​ൽ വീ​ണ്ടും യു​വ​തി​ക്കു​നേ​രെ അ​പ​മാ​ന​ശ്ര​മം. യു​വാ​വ് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്രി​സ്മ​സ് ദി​ന​ത്തി​ൽ മാ​ളി​ലെ ര​ണ്ടാം നി​ല​യി​ൽ​വ​ച്ചു യു​വാ​വ് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത പോ​ലീ​സ് യു​വാ​വി​നെ തി​രി​ച്ച​റി​യാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തെ, ഇ​തേ ലു​ലു മാ​ളി​ൽ​വ​ച്ച് മ​ല​യാ​ള ന​ടി​ക്കു നേ​ർ​ക്ക് അ​പ​മാ​ന​ശ്ര​മ​മു​ണ്ടാ​യ​തു വാ​ർ​ത്ത​യാ​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു.

Read More

സി​നി​മാ താ​ര​ത്തെ മ​ർ​ദി​ച്ച​താ​യി പ​രാ​തി; ഗു​ണ്ടകള്‍ ആ​ക്ര​മി​ച്ച​ത് പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ

ആ​ലു​വ: ഫ്ലാ​റ്റു​ട​മ​യാ​യ സി​നി​മാ താ​ര​ത്തെ പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. മീ​നു കു​ര്യ​ൻ എ​ന്ന മീ​നു മു​നീ​റി​നെ​യാ​ണ് ദേ​ശ​ത്തെ ഫ്ലാ​റ്റി​ലെ കാ​ർ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് വ​ച്ച് ഗു​ണ്ട ആ​ക്ര​മി​ച്ച​ത്. കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം എ​തി​ർ​ത്ത​തി​നാ​ണ് മ​ർ​ദ്ദ​നം ന​ട​ന്ന​തെ​ന്ന് മീ​നു മു​നീ​ർ പ​റ​ഞ്ഞു. സിസിടിവി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ന​ൽ​കി​യി​ട്ടും നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

ബീ​ച്ച് ടൂ​റി​സ​ത്തി​ന്‍റെ പ​റു​ദീ​സ​! വ​ള​പ്പ് ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം നുകരാൻ സ​ന്ദ​ർ​ശകരെത്തുന്നു

വൈ​പ്പി​ൻ: ബീ​ച്ച് ടൂ​റി​സ​ത്തി​ന്‍റെ പ​റു​ദീ​സ​യാ​യ വൈ​പ്പി​നി​ൽ എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് ബീ​ച്ചും സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റു അ​വ​ധി ദി​ന​ങ്ങ​ളി​ലു​മെ​ല്ലാം ഇ​വി​ടെ ചെ​റാ​യി ബീ​ച്ച് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​തി​നേ​ക്കാ​ൾ ഏ​റെ സ​ന്ദ​ർ​ശ​ക​രാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഔ​ദ്യോ​ഗി​ക​ക​മാ​യി ഈ ​ബീ​ച്ച് ടൂ​റി​സം വ​കു​പ്പോ ഡി​ടി​പി​സി​യോ പ​ഞ്ചാ​യ​ത്തോ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. വ​ട​ക്ക് മാ​ലി​പ്പു​റം മു​ത​ൽ പു​തു​വൈ​പ്പ് ഐ​ഒ​സി പ​ദ്ധ​തി മേ​ഖ​ല​ക്ക് വ​ട​ക്ക് വ​രെ ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ണ്ട് പ​ര​ന്ന് കി​ട​ക്കു​ന്ന ബീ​ച്ചി​ൽ നി​റെ​യ പ​ഞ്ച​സാ​ര മ​ണ​ലാ​ണ്. കൂ​ടാ​തെ കാ​റ്റാ​ടി മ​ര​ങ്ങ​ളും ,ബീ​ച്ചി​നു സ​മാ​ന്ത​ര​മാ​യു​ള്ള ചെ​റു​ത​ടാ​ക​ങ്ങ​ളും സൗ​ന്ദ​ര്യ​ത്തി​നു മാ​റ്റു​കൂ​ട്ടു​ന്നു. ന​ഗ​ര​ത്തി​ലെ​യും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ നി​റ​യെ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​രെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ബീ​ച്ച് വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ച് അ​ടി​സ്ഥാ​ന ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡി​ടി​പി​സി അ​ധി​കൃ​ത​ർ ഇ​വി​ടെ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ശൗ​ച്യാ​ല​യ​വും ബീ​ച്ചി​ലേ​ക്ക ക​ട​ന്ന് പോ​കു​ന്ന ചി​റ ബ​ല​പ്പെ​ടു​ത്താ​നു​ള്ള…

Read More

യോ​ഗ​യും കോ​വി​ഡും പി​ന്നെ സാ​ന്താ​ക്ലോ​സും! ക്രി​സ്മ​സ് ദി​ന​ത്തി​ൽ ജ​ലാ​ശ​ത്തി​നു ന​ടു​വി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി അ​ച്ഛ​നും മ​ക​നും

ചെ​റാ​യി: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സാ​ന്താ​ക്ലോ​സി​ന്‍റെ വേ​ഷ​വി​ധാ​ന​ത്തി​ൽ ജ​ലാ​ശ​ത്തി​നു ന​ടു​വി​ൽ യോ​ഗാ​ഭ്യാ​സ​ത്തി​ലൂ​ടെ കോ​വി​ഡ് ബോ​ധ​വ​ൽ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച് ചെ​റാ​യി സ്വ​ദേ​ശി അ​റ​ക്ക​ൽ ജോ​യി​യും മ​ക​ൻ ജോ​യ​ൽ ബ​ക്കാ​മും. പ്ലാ​സ്റ്റി​ക് കാ​ലി​ക്കു​പ്പി​ക​ൾ നി​ര​ത്തി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ൽ പു​ൽ​ക്കൂ​ടും ന​ക്ഷ​ത്ര​വു​മൊ​ക്കെ സ്ഥാ​പി​ച്ച് ചെ​റാ​യി ബീ​ച്ചി​ന​ടു​ത്തു​ള്ള ചെ​മ്മീ​ൻ കെ​ട്ടി​ന്‍റെ ന​ടു​വി​ലാ​ണ് ഈ ​ബോ​ധ​വ​ൽ​ക​ര​ണ അ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്. അ​ടു​ത്ത​പ​ടി​യാ​യി കോ​വി​ഡി​നെ​തി​രേ തീ​ര​ദേ​ശ​ത്ത് സൈ​ക്കി​ളി​ൽ ബോ​ധ​വ​ൽ​ക​ര​ണ റാ​ലി ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജോ​യി​യും ഭാ​ര്യ ലി​സി​യും മ​ക്ക​ളാ​യ ജോ​ണ്‍​ഹോ​ളും ജോ​യ​ൽ ബെ​ക്കാ​മും. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ജോ​യി​യും കു​ടും​ബ​വും യോ​ഗ​ഭ്യാ​സം ന​ട​ത്തി​വ​രു​ന്ന​വ​രാ​ണ്. ചെ​റാ​യി ക​രു​ത്ത​ല​യി​ൽ നാ​ളി​കേ​രം, പ​ഴം, ക​പ്പ , സ​വാ​ള തു​ട​ങ്ങി​യ​വ വി​റ്റാ​ണ് ജോ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

Read More

എറണാകുളം ജില്ലയിൽ ക്രി​സ്മ​സ് ദി​ന​ത്തി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലാ​യി നാല് മ​ര​ണം; അ​പ​ക​ടം ന​ട​ന്ന​ത് വൈ​പ്പി​ൻ മു​രി​ക്കു​പാ​ട​ത്ത​ത്തും അ​രൂ​രിലും ​

വൈ​പ്പി​ൻ, അ​രൂ​ർ: ക്രി​സ്മ​സ് ദി​ന​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പു​ല​ർ​ച്ചെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വാ​ഹാ​ന​പ​ക​ട​ങ്ങ​ളി​ൽ നാ​ല് മ​ര​ണം. വൈ​പ്പി​ൻ മു​രി​ക്കു​പാ​ട​ത്ത​ത്തും അ​രൂ​രി​ലു​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് പ​ക​ട​ങ്ങ​ളി​ലു​മാ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ മു​രു​ക്കും​പാ​ടം ബെ​ൽ​ബോ ക​വ​ല​യി​ലാ​ണ് ആ​ദ്യ​ത്തെ അ​പ​ക​ടം ന​ട​ന്ന​ത്. മു​രു​ക്കും​പാ​ടം ക​ട​ന്പു​കാ​ട്ട് ഫ്രെ​ഡി​യു​ടെ മ​ക​ൻ ഫ്രെ​ബി​ൻ(26), ഞാ​റ​ക്ക​ൽ മ​ഞ്ഞ​ന​ക്കാ​ട് വാ​ട​ക്ക് താ​മ​സി​ക്കു​ന്ന കു​ന്നേ​ൽ വീ​ട്ടി​ൽ ജോ​ളി​യു​ടെ (സേ​വ്യ​ർ ) മ​ക​ൻ ജോ​മോ​ൻ(21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജോ​മോ​നൊ​പ്പം ബൈ​ക്കി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഞാ​റ​ക്ക​ൽ സ്വ​ദേ​ശി ആ​ദ​ർ​ശ്(21) ആ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ത്രി ഞാ​റ​ക്ക​ലി​ൽ​നി​ന്നും ജോ​മോ​നും ആ​ദ​ർ​ശും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ബൈ​ക്കി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം എ​റ​ണാ​കു​ള​ത്തു​നി​ന്നും ബൈ​ക്കി​ൽ എ​തി​രേ വ​രി​ക​യാ​യി​രു​ന്നു ഫ്രെ​ബി​ൻ. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി ബൈ​ക്കു​ക​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ മൂ​വ​രെ​യും റോ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​രും ഓ​ടി​ക്കൂ​ടി​യ​വ​രും…

Read More

നിര്‍മാണത്തിന് നിലവാരമില്ലെന്ന്! കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണം നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം; നിര്‍മിച്ച ഒരു ഭാഗം പൊളിച്ചു കളയേണ്ടി വരും

ക​ള​മ​ശേ​രി: നി​ല​വാ​ര​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ കി​ഫ്ബി നി​ർ​ദേ​ശം. നി​ർ​മാ​ണം ആ​രം​ഭി​ച്ച ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. നി​ല​വി​ലെ ക​രാ​ർ റ​ദ്ദാ​ക്കി പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​ലെ കാ​ല​താ​മ​സ​ത്തി​നൊ​പ്പം നി​ല​വാ​രം ഇ​ല്ലെ​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​രു​ടെ ക​ണ്ടെ​ത്ത​ലി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ടു​ത്ത നി​ല​പാ​ട് കി​ഫ്‌​ബി സ്വീ​ക​രി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം പൊ​ളി​ഞ്ഞു വീ​ണ​തി​ന് ശേ​ഷം 2019 ന​വം​ബ​ർ 28 നാ​ണ് ആ​ദ്യം സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ത്ത​ത്. ആ​ശു​പ​ത്രി​ക​ളു​ടെ നി​ർ​മാ​ണ രം​ഗ​ത്ത് യാ​തൊ​രു മു​ൻ പ​രി​ച​യ​വു​മി​ല്ലാ​ത്ത ഇ​ൻ​കെ​ൽ എ​ന്ന ക​മ്പ​നി​യാ​ണ് നി​ർ​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. പി ​ആ​ൻ​ഡ് സി ​ക​ൺ​സ്ട്ര​ക്ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് നി​ർ​മാ​ണ ക​രാ​ർ ന​ൽ​കി. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഗു​ണ​മേ​ന്മ​യെ​ക്കു​റി​ച്ച് പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. അ​ത് ശ​രി​വ​ച്ചു​കൊ​ണ്ട് കെ​ട്ടി​ട​ത്തി​ന്‍റെ ഏ​താ​നും തൂ​ണു​ക​ൾ മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. നി​ർ​ദി​ഷ്ട കൊ​ച്ചി​ൻ…

Read More

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം തെ​രു​വില്‍, കാരണം..! വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി ഗി​ഫ്റ്റ് സി​റ്റി പ്ര​ദേ​ശ​വാ​സി​ക​ൾ

അ​യ്യ​ന്പു​ഴ: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം തെ​രു​വി​ലി​രു​ന്ന് ക​ഴി​ച്ച് വ്യ​ത്യ​സ്ത​മാ​യ സ​മ​ര​വു​മാ​യി ഗി​ഫ്റ്റ് സി​റ്റി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ. ഗി​ഫ്റ്റ് സി​റ്റി പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ങ്ങേ​ണ്ടി വ​രു​ന്ന അ​യ്യ​ന്പു​ഴ​യി​ലെ ഇ​രു​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ൽ പാ​കം ചെ​യ്ത പൊ​തി​ച്ചോ​റു​മാ​യി ത​ങ്ങ​ളു​ടെ ക്രി​സ്തു​മ​സ് തെ​രു​വി​ൽ ആ​ഘോ​ഷി​ച്ച​ത്. കൊ​ല്ല​കോ​ട്, അ​മ​ലാ​പു​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി​രു​ന്ന് ജാ​തി മ​ത ഭേ​ത​മ​ന്യ, യു​വ​ജ​ന​ങ്ങ​ളും സ്ത്രീ​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. നാ​ടി​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന ജ​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ട് റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​യും സ​മ​ര​ത്തി​നെ​ത്തി. ക്രി​സ്തു​മ​സ് ദി​ന​ത്തി​ൽ വ​ഴി​യോ​ര​ത്തി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത് തി​ക​ച്ചും വേ​ദ​ന ജ​ന​ക​മാ​ണെ​ന്നും ജ​ന​കീ​യ സ​മ​ര​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ത​ദേ​ശീ​യ​രാ​യ ജ​ന​ങ്ങ​ളോ​ട് ച​ർ​ച്ച​ചെ​യ്യാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും, വ്യ​വ​സാ​യി​ക​ളെ​യും മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ച​ർ​ച്ച​ക​ൾ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നു സ​മ​ര സ​മി​തി ക​ണ്‍​വീ​ന​റാ​യ ജോ​സ് ചു​ള്ളി ആ​രോ​പി​ച്ചു. സ​മ​ര​സ​മി​തി…

Read More

സ്വ​പ്ന​യു​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രെ വി​ല​ക്കി​യ ജ​യി​ൽ വ​കു​പ്പി​നെ​തി​രേ ക​സ്റ്റം​സ്

കൊ​ച്ചി: സ്വ​ര്‍​ക്ക​ട​ത്തു കേ​സി​ല്‍ അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം വി​ല​ക്കി​യ ജ​യി​ല്‍ വ​കു​പ്പ് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ക​സ്റ്റം​സ് രം​ഗ​ത്ത്. ഇ​തി​നെ​തി​രേ ക​സ്റ്റം​സ് പ​രാ​തി ന​ല്‍​കി​യ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. നി​ല​വി​ലെ ജ​യി​ല്‍ നി​യ​മം അ​നു​സ​രി​ച്ച് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന ജ​യി​ല്‍ ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റി​നെ​തി​രേ കോ​ഫെ പോ​സെ സ​മി​തി​ക്കാ​ണു ക​സ്റ്റം​സ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണു വി​വ​രം. സാ​ധാ​ര​ണ ഗ​തി​യി​ല്‍ കോ​ഫെ പോ​സെ ത​ട​വു​കാ​രു​ടെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ അ​നു​വ​ദി​ക്കാ​റു​ണ്ട്. കോ​ഫെ പോ​സെ ത​ട​വു​കാ​രി​യാ​യാ​ണു സ്വ​പ്ന സു​രേ​ഷി​നെ അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ സ്വ​പ്ന സു​രേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ള​ട​ക്ക​മു​ള്ള സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്വ​പ്ന​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം എ​ത്തി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​യ​ച്ചു. ജ​യി​ല്‍ ഡി​ജി​പി​യു​ടെ പു​തി​യ സ​ര്‍​ക്കു​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഈ ​ന​ട​പ​ടി. ജ​യി​ല്‍​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ക​സ്റ്റം​സ്…

Read More

പാ​ർ​ട്ടി​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ; ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്കു സാ​ധ്യ​ത

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ചെ​യ്യാ​നാ​യി കൊ​ച്ചി​യി​ൽ ചേ​രു​ന്ന ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​ക ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പാ​ർ​ട്ടി​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ. ശോ​ഭ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യും ചി​ല​പ്പോ​ൾ ഉ​ണ്ടാ​യേ​ക്കും. ആ​ര്‍​എ​സ്എ​സും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ കോ​ര്‍​ക​മ്മി​റ്റി​യി​ല്‍ ശോ​ഭ​യ്ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടും. ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും ശോ​ഭ സു​രേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​ക്കു ക്ഷീ​ണം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണു സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. കു​റ​ച്ചു​നാ​ളു​ക​ളാ​യി​പാ​ര്‍​ട്ടി​യെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ക​യും ഒ​രു ച​ര്‍​ച്ച​യ്ക്കും ത​യാ​റാ​കാ​തെ പാ​ര്‍​ട്ടി​ശ​ത്രു​ക്ക​ള്‍​ക്കു ബി​ജെ​പി​യെ വി​മ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് ശോ​ഭ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണു മു​ര​ളീ​ധ​ര​ന്‍ പ​ക്ഷ​ത്തി​ന്‍റെ വി​മ​ര്‍​ശ​നം. അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം​പോ​ലും സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​നു പി​ന്തു​ണ ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്നെ​ങ്കി​ല്‍ താ​ക്കീ​ത് ന​ല്‍​കി കൂ​ടെ നി​ര്‍​ത്തു​ക, അ​ല്ലെ​ങ്കി​ല്‍ പു​റ​ത്തേ​ക്കു​ള്ള വ​ഴി തു​റ​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണു മു​ര​ളീ​ധ​ര​ന്‍​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ബി​ടി​എ​ച്ച് ഹോ​ട്ട​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഭാ​രി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍…

Read More

സ്വത്തിൽ പിടിവീഴുന്നു;ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ന്‍ ഇ​ഡി;കു​റ്റ​പ​ത്രം ഇ​ന്നു ന​ല്‍​കും

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ന്ന ക​ള​ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കു​ക. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്ത് ക​ണ്ടു കെ​ട്ടാ​ന്‍ ഇ​ഡി ഉ​ത്ത​ര​വി​റ​ക്കി. ഇ​ന്നു കു​റ്റ​പ​ത്രം ന​ല്‍​കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തി​ട്ട് അ​റു​പ​തു ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. ശി​വ​ശ​ങ്ക​ര്‍ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ല്‍​നി​ന്ന് എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യ ഒ​രു​കോ​ടി രൂ​പ ശി​വ​ശ​ങ്ക​റി​ന് ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ല്‍ ല​ഭി​ച്ച കോ​ഴ​യാ​ണെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് സ്വ​പ്ന​യു​ടെ പ​ണ​മാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ത്ത് ര​ക്ഷ​പ്പെ​ടാ​നു​ള​ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ശി​വ​ശ​ങ്ക​ര്‍. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളാ​യ കെ ​ഫോ​ണി​ന്‍റെ​യും ലൈ​ഫ് മി​ഷ​ന്‍റെ​യും നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന സു​രേ​ഷു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.…

Read More