കൊച്ചി: കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനമെന്ന് പരാതി. ഇതേത്തുടർന്നു ഹൈക്കോടതി പരിശോധനയ്ക്ക് നിർദേശം നൽകി. കേസിലെ ഒമ്പതാം പ്രതിക്ക് ജയിലിൽ മർദനമേറ്റെന്നാണ് പരാതി നൽകിയത്. ജില്ലാ ജഡ്ജിയും ഡിഎംഒയും ഉടൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തണം. ജയിൽ ഐജി വെള്ളിയാഴ്ച നാല് മണിക്കു മുമ്പ് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Read MoreCategory: Kochi
സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു; മടങ്ങി വരവ് സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ
കൊച്ചി: സസ്പെൻഷൻ കാലാവധി കഴിഞ്ഞ കളമശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് ആറു മാസത്തേക്കാണ് കഴിഞ്ഞ ജൂണിൽ പുറത്താക്കിയത്. പാർട്ടി കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി എടുത്തിരുന്നത്. റിപ്പോർട്ട് ചർച്ച ചെയ്ത ജില്ലാ കമ്മിറ്റി സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിരുന്നു.
Read Moreതാഴ് തകര്‍ത്തിട്ട് മാസങ്ങള്‍! മൂവാറ്റുപുഴ ആധുനിക അറവുശാലയിലെ ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി
മൂവാറ്റുപുഴ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച മൂവാറ്റുപുഴ നഗരസഭയുടെ ആധുനിക അറവുശാലയിലെ ഉപകരണങ്ങൾ സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി. രാത്രിയുടെ മറവില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. 2004-ല്‍ കാവുംകരയിലാണ് ആധുനിക അറവുശാല സ്ഥാപിച്ചത്. മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് അറവുശാല സ്ഥാപിച്ചിരുന്നതെങ്കിലും മാലിന്യ സംസ്കരണം പാളിയതോടെ പ്രദേശവാസികള്‍ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി അറവുശാല അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. എന്നാല്‍ വര്‍ഷങ്ങളായി അടഞ്ഞു കിടന്ന അറവുശാലയുടെ ഷട്ടറുകളുടെ താഴ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് തകര്‍ത്താണ് ഉപകരണങ്ങള്‍ മോഷ്ടിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാര്‍ഗമില്ലെന്ന കാരണത്താലാണ് അറവുശാല അടച്ചുപൂട്ടിയത്. മാലിന്യസംസ്കരണത്തിനുള്ള ആധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊന്നും ഒരു ദിവസം പോലും പ്രവര്‍ത്തിച്ചില്ല. പോരായ്മകള്‍ പരിഹരിച്ച് അറവുശാലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നഗരസഭാധികൃതരുടെ ഭാഗത്തുനിന്നു നാളിതുവരെയായിട്ടും യാതൊരു ശ്രമവും നടന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും അനധികൃത…
Read Moreഹാത്രാസില്‍ കലാപം;റൗഫ് ഷെരിഫിനായി യുപി പോലീസ് കൊച്ചിയില്‍
സ്വന്തം ലേഖകന്‍കൊച്ചി: യുപിയിലെ ഹാത്രാസില്‍ കലാപമുണ്ടാക്കാന്‍ പോയവര്‍ക്കു സാമ്പത്തികസഹായം നല്‍കിയെന്നാരോപിച്ച് ഇഡി അറസ്റ്റുചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരിഫീനെ കസ്റ്റഡിയിലെടുക്കാന്‍ അറസ്റ്റുവാറണ്ടുമായി യുപിയിലെ മധുര പോലീസ് കൊച്ചിയില്‍. കാക്കനാട് ജയിലില്‍ കഴിയുന്ന റൗഫിനെ കൊണ്ടു പോകാനുള്ള രേഖകളുമായി യുപി പോലീസ് എത്തിയെങ്കിലും വിട്ടു കൊടുത്തിട്ടില്ല. സുരക്ഷാപ്രശ്നമാണ് ജയിലില്‍ അധികൃതര്‍ ഉയര്‍ത്തുന്ന പ്രശ്നം. മതിയായ സുരക്ഷ ക്രമീകരണം ഒരുക്കാതെ വിട്ടു കൊടുക്കുന്നതില്‍ ജയിലില്‍ അധികൃതര്‍ക്കും ആശങ്കയുണ്ട്. ഇതിനു പരിഹാരമായാല്‍ വിട്ടു കൊടുക്കുമെന്നാണ് അറിയുന്നത്. ഏതായാലും യുപി പോലീസ് കൊച്ചിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതേ സമയം റൗഫിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 12 ലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍…
Read Moreപിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം; പ്രതി എത്തിയത് വാക്കത്തിയുമായി; ശിവരാമനെ വീട്ടമ്മയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ്
പിറവം: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വീട്ടിൽ എത്തിയത് വാക്കത്തിയുമായി. വട്ടപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്യാമളകുമാരി (54) യാണ് കൊല്ലപ്പെട്ടത്. പ്രതിയായ കക്കാട് സ്വദേശി ശിവരാമൻ പോലീസിന്റെ കസ്റ്റഡിയിലാണ്. പിറവം പോലീസ് സ്റ്റേഷനിൽ നിന്നും 250 മീറ്റർ അകലെ ഇന്നലെ ഉച്ചയോടെ സംഭവമുണ്ടായത്. പ്രതിയുമായി വീട്ടമ്മയ്ക്കു മുൻപരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതാണന്നാണ് പോലീസ് നൽകുന്ന സൂചന. ദേഹമാസകലം വെട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശ്യാമളയുടെ വീട്ടിൽ ഓട്ടോറിക്ഷയിലാണ് പ്രതിയെത്തിയത്. ഇതിനു ശേഷം ശ്യാമളയും ശിവരാമനുമായി തർക്കമുണ്ടായതായി കരുതുന്നു. വീടിനുള്ളിൽ സാധാനങ്ങൾ അലങ്കോലപ്പെട്ടാണു കാണപ്പെട്ടത്. മൃതദേഹം വീടിന്റെ പിൻവശത്തെ മുറ്റത്താണ് കിടന്നത്. സംഭവത്തിനു ശേഷം ശിവരാമൻ ശ്യാമളയുടെ ഫോണിൽനിന്നും മകൾ ധന്യയെ വിളിച്ച് വിവരം പറഞ്ഞു. മകൾ ഉടനെ സഹോദരൻ…
Read Moreവൈറ്റില പാലം തുറന്ന സംഭവം; മൂന്നു പേര് കൂടി അറസ്റ്റില്‍
കൊച്ചി: വൈറ്റില മേല്‍പ്പാലം തുറന്ന സംഭവത്തില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തമ്മനം സ്വദേശി ആല്വിന് ആന്റണി, കളമശേരി സ്വദേശി സാജന്, മട്ടാഞ്ചേരി സ്വദേശി ഷക്കീര്‍ അലി എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പൊതുമുതല്‍ നശിപ്പിക്കല്‍ അന്യായമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പാലം അനധികൃതമായി തുറന്നതിനെത്തുടര്‍ന്ന് വൈറ്റിലയിലും കുണ്ടന്നൂരും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരുപാലങ്ങളുടെ സമീപത്തും ഗതാഗത നിയന്ത്രങ്ങള്ക്കുള്പ്പെടെ പോലീസ് ഉദ്യോഗസ്ഥരെ ജോലിക്കു നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു പാലങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കി വി ഫോര്‍ കൊച്ചി…
Read Moreവേനലിലും വെള്ളപ്പൊക്കം! ഓരുവെള്ളഭീഷണി,ദുരിതമൊഴിയാതെ തൈക്കാട്ടുശേരി
പൂച്ചാക്കല്‍: ഓരുവെള്ള ഭീഷണിമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കായലോരത്തെ ജനങ്ങള്‍. തൈക്കാട്ടുശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളിലുള്ളവരാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്. പുറത്തിറങ്ങാനാവാതെശക്തിയായി തുടരുന്ന വേലിയേറ്റം മൂലം വീടുകളില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല. തീരപ്രദേശത്തെ കല്‍ക്കെട്ടുകള്‍ തകര്‍ന്നതും കായലില്‍ നിന്നും ഓരുവെള്ളം വീടുകളിലേക്കു കയറാന്‍ കാരണമാകുന്നുണ്ട്. പള്ളിപ്പുറം, പാണാവള്ളി, ചുടുകാട്ടുംപുറം, വല്യാറ തുടങ്ങിയ പ്രദേശത്തുള്ളവരാണ് കൂടുതലും കഷ്ടത അനുഭവിക്കുന്നത്. തണ്ണിര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുന്നതിനാല്‍ വേലിയേറ്റ സമയത്ത് അതികമായി കയറുന്ന വെള്ളം തിരിച്ചിറങ്ങാന്‍ സമയമെടുക്കുന്നുണ്ട്. ഇതുമൂലം വീടുകളില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കായലോരത്ത് കല്‍ക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇടതോടുകളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചിട്ടില്ല. സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ കരയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും ശക്തമാണ്. ഓരുവെള്ളം കയറുന്നതിനാല്‍ വീടുകളുടെ അടിത്തറയും ചുവരുകളും ജീര്‍ണാവസ്ഥയിലായി. കുടിവെള്ളമില്ല, കൃഷിയില്ലഓരുവെള്ളം കയറിയതിനാല്‍ ശുദ്ധജല സ്രോതസും മലിനമായി. ഇവിടെയുള്ള കാര്‍ഷികവിളകള്‍ മുഴുവന്‍ നശിച്ചു. വീട്ടുപറമ്പില്‍ ഒരു…
Read Moreതിയറ്ററുകള്‍ തുറക്കുമോ? നിര്‍ണായക യോഗം ഇന്ന്; സാമ്പത്തിക ബാധ്യത ഭാരിച്ചത്
കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ തിയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍. ഉടമകളുടെ സംയുക്ത സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (ഫിയോക്ക്)യുടെ നേതൃത്വത്തില്‍ രാവിലെയാണ് യോഗം ചേരുന്നത്. ഈ മാസം പതിമൂന്നിനോ അതിനുശേഷമോ തിയറ്ററുകള്‍ തുറക്കാനാണു സാധ്യതയെന്നാണ് സൂചന. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്ക്കേണ്ട പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അധിക നികുതി കുറയ്ക്കണംമാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ തുറന്നാല്‍ കൂടുതല്‍ നഷ്ടം വരുമെന്നതിനാല്‍ ഇന്നു മുതല്‍ തിയറ്ററുകള്‍ തുറക്കേണ്ടന്ന നിലപാടെടുക്കുകയായിരുന്നു ഉടമകള്‍. തിയറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ടിക്കറ്റിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കല്‍, വൈദ്യുതി ഫിക്സഡ് നിരക്ക് എടുത്തുകളയല്‍ എന്നീ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. നൂറു രൂപയ്ക്കു മുകളിലുള്ള…
Read Moreസൈഡ് തന്നില്ലെന്ന്..! സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; റോഡിൽ വീണ യുവതിക്ക് മധ്യവയസ്കയുടെ ക്രൂരമർദനം; വസ്ത്രങ്ങൾ വലിച്ചുകീറി
അങ്കമാലി: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവതിയെ മധ്യവയസ്ക ക്രൂരമായി മർദിച്ചു. മാമ്പ്ര സ്വദേശിനി അഞ്ജലിക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കോടുശ്ശേരി പൊന്നാടത്ത് വീട്ടിൽ സിപ്സി(കൊച്ചുത്രേസ്യ-48)യെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അങ്കമാലി ടി.ബി. ജംഗ്ഷനിലായിരുന്നു സംഭവം. അഞ്ജലിയുടെയും സിപ്സിയുടെയും സ്കൂട്ടറുകൾ ഒരേ ദിശയിൽ പോകുകയായിരുന്നു. സിപ്സിയുടെ സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അഞ്ജലിയുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അഞ്ജലി റോഡിൽ വീണു. സൈഡ് തന്നില്ലെന്ന് പറഞ്ഞ് ആക്രോശിച്ച് അഞ്ജലിയെ സിപ്സി മർദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഞ്ജലിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും അടിക്കുകയും ചവിട്ടുകയും ചെയ്തു. കഴുത്തിന് കുത്തിപിടിച്ചതിനാൽ അഞ്ജലിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാർ ഇടപെടുകയും സിപ്സിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. പോലീസ് അഞ്ജലിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. സിപ്സി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read Moreകവര്‍ച്ചാശ്രമം തടഞ്ഞ ഭിന്നലിംഗക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; മുഖ്യ പ്രതി പോലീസ് പിടിയിൽ; കൂട്ടുപ്രതികള്‍ക്കായി വലവിരിച്ച് പോലീസ്
കൊച്ചി: നഗരമധ്യത്തില്‍ കവര്‍ച്ചാശ്രമം തടഞ്ഞ ഭിന്നലിംഗക്കാരിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂട്ടുപ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളുണ്ടെന്നാണു പോലീസ് പറയുന്നത്. ഇവരില്‍ മുഖ്യപ്രതി ഇതിനോടകം പിടിയിലായി. തോപ്പുംപടി രാമേശ്വരം വില്ലേജ് മലര്കണ്ടം വീട്ടില്‍ വിഷ്ണു (മൈന്‍ഡ് കണ്ണന്-28)വിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് നക്ഷപ്പെട്ട മറ്റ് രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം എടിഎം കൗണ്ടറില്‍നിന്നും പണമെടുക്കാന്‍ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ഭിന്നലിംഗക്കാരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്കൂളിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി കഴുത്തില്‍ വാക്കത്തിവച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വാക്കത്തി തട്ടിമാറ്റി ഓടിയ ഇവരുടെ പിന്നാലെയെത്തിയ ഒന്നാംപ്രതി വീണ്ടും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.…
Read More