കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബിജെപി. ആദ്യമണിക്കൂറുകളില്‍ ഫലം വന്നപ്പോള്‍ നാലിടത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെട്ടുത്തി ഐലൻഡ് നോര്‍ത്ത് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി ടി. പത്മകുമാരി ജയിച്ചതാണ് എന്‍ഡിഎയുടെ തിളക്കമാര്‍ന്ന വിജയം. അമരാവതിയില്‍ അഡ്വ.പ്രിയ പ്രശാന്ത്, എറണാകുളം സൗത്തില്‍ മിനി ആര്. മേനോന്, എറണാകുളം സെന്‍ട്രലില്‍ സുധ ദിലീപ് എന്നീ എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയം നേടി. ഇതുകൂടാതെ രണ്ടിടങ്ങളില്‍ ഈ റിപ്പോർട്ട് തയാറാക്കുന്പോൾ ബിജെപി മുന്നേറുന്നുണ്ട്.
Read MoreCategory: Kochi
ടോക്കണില്ലാത്തതിനാൽ മദ്യം നൽകിയില്ല; ബെവ്കോ ജീവനക്കാർക്ക് പൊതിരെ തല്ല്
കിഴക്കമ്പലം: മദ്യം നൽകാത്തതിൽ പ്രകോപിതരായി ഒരു സംഘം ബെവ്കോ ജീവനക്കാരെ ആക്രമിച്ചുവെന്ന് പരാതി. പട്ടിമറ്റം പുളിഞ്ചോടിലുള്ള ബെവ്കോ ഔട്ട്ലെറ്റിലെ ആറോളം ജീവനക്കാർക്കു നേരേയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. ബെവ്കോ ആപ്പ് ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ ക്ഷുഭിതരായി അസഭ്യവർഷം നടത്തി അക്രമി സംഘം മടങ്ങി. ഞായറാഴ്ച്ച സംഘം വീണ്ടുമെത്തിയെങ്കിലും ടോക്കണില്ലാത്തതിനാൽ ജീവനക്കാർ മദ്യം നൽകിയില്ല. പിന്നാലെ സംഘം പ്രകോപിതരായി ജീവനക്കാർക്ക് നേരെ വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് 10 ഓളം പേരടങ്ങുന്ന സംഘം വൈകിട്ടോടെ ഔട്ട്ലെറ്റിൽ വീണ്ടുമെത്തി. ഇതിനിടെ ബെവ്കോയിൽനിന്നു ജീവനക്കാരൻ പുറത്തിറങ്ങിയപ്പോൾ ഇവർ സംഘമായി ചേർന്ന് ആക്രമിക്കുകയായിരുന്നു. സഹപ്രവർത്തകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന മറ്റ് ജീവനക്കാരെയും സംഘം ക്രൂരമായി മർദിച്ചു. ഇത് സംബന്ധിച്ച് കുന്നത്തുനാട് പോലീസിൽ പരാതി നൽകിയതായി ബെവ്കോ ജീവനക്കാർ പറഞ്ഞു. കൂടാതെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ…
Read Moreവീട്ടുജോലിക്കാരിയുടെ മരണം; മനുഷ്യക്കടത്തിന് സമാനമായ കേസ്; ഫ്ളാറ്റുടമയ്ക്കെതിരേ ജാമ്യമില്ലാ കേസ്
കൊച്ചി: ഫ്ലാറ്റില്നിന്നുവീണു വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ അറസ്റ്റിനൊരുങ്ങി പോലീസ്. സേലം സ്വദേശിനി കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമ ഇംതിയാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി എറണാകുളം സെന്‍ട്രല്‍ പോലീസ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്. ഫ്ലാറ്റിലടക്കം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ്കൂടി രജിസറ്റര്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. തമിഴ്നാട്ടില്‍നിന്നും എത്തിച്ച് അന്യായമായി തടങ്കലിലാക്കിയതിനു മനുഷ്യക്കടത്തിന് സമാനമായ കേസാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷനടക്കം ഇടപെട്ടതോടെയാണു കേസ് പുതിയ തലത്തിലേക്ക് ഉയര്‍ന്നിട്ടുള്ളത്. മുമ്പ് 14 വയസുള്ള കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതികൂടിയായ ഫ്ളാറ്റുടമയ്ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണു പോലീസ് കേസെടുത്തിട്ടുള്ളതെന്ന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ഇന്നലെ ആരോപിച്ചിരുന്നു. കൂടാതെ, സംഭവം…
Read Moreവീട്ടുജോലിക്കാരിയുടെ മരണം: ഫ്ളാറ്റുടമയ്ക്കെതിരെ ആരോപണവുമായി ഭർത്താവ്
കൊച്ചി: ഫ്ളാറ്റിന്റെ ആറാം നിലയിൽനിന്നു വീണ് ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റുടമയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ. കേസുമായി മുന്നോട്ടു പോവാതിരുന്നാൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും ഉടമയുടെ ബന്ധുക്കൾ വെള്ളപ്പേപ്പറിൽ ഒപ്പുവയ്പിച്ചെന്നും ശ്രീനിവാസൻ ആരോപിച്ചു. സേലം സ്വദേശിനി രാജകുമാരി (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് ഇവർ മരണപ്പെട്ടത്. രാജകുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ഫ്ളാറ്റ് ഉടമ ഇംതിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുമാരിയെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ശ്രീനിവാസന്റെ പരാതി. അത്യാവശ്യമായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിട്ടും പോകാൻ അനുവദിക്കാതെ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. കഴിഞ്ഞ അഞ്ചിന് രാവിലെ മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയിൽനിന്ന് സാരിയിൽ കെട്ടിത്തൂങ്ങി ഇറങ്ങുന്നതിനിടെയാണ്…
Read Moreസിസിടിവി കാമറ കാട്ടിക്കൊടുത്തു, അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാർ പൂതം കൊച്ചിയിലിറങ്ങി; ഉറക്കം നഷ്ടപ്പെട്ട് പോലീസ്
കൊച്ചി: കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ പൂതം (ജോണ്സണ്-55) കൊച്ചി നഗരത്തില്‍ വീണ്ടും മോഷണം ആരംഭിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് പോലീസ്. കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത്, എസ്ആര്‍എം റോഡിലും കതൃക്കടവിലുമാണ് മരിയാര്‍ പൂതം മോഷണം നടത്തിയത്. ഈ പ്രദേശങ്ങളിലെ രണ്ടു വീടുകളിലും ഒരു കടയിലുമാണ് ഇയാള്‍ കയറിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് മോഷണം നടത്തിയത് മരിയാര്‍ പൂതമാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി പട്രോളിംഗ് കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു. കൂടാതെ ഇയാളുടെ അനുയായികളെന്ന് കരുതുന്ന ഏതാനും പേരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കൂടുതലും ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളാണെന്നും നേര്‍ത്ത് സിഐ വി.ബി.അനസ് പറഞ്ഞു. ആരാണ് പൂതം തമിഴ്നാട്ടിലെ കുളച്ചില്‍ സ്വദേശിയാണ് മരിയാര്‍ പൂതം. നോര്‍ത്ത് പോലീസ് സ്റ്റേഷനും പരിസരവും ഇയാളെ ഏറെ പരിചിതമാണ്. വളരെ ചെറുപ്പത്തില്‍ ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ…
Read Moreസാമ്പത്തിക ഇടപാടുകള്‍ സംശയകരം; റൗഫ് വഴി പോപ്പുലർ ഫ്രണ്ട് ഉന്നതരിലേക്ക് ഇഡി ?
സ്വന്തം ലേഖകന്‍ കൊച്ചി : കാന്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫ് ഷെരീഫിലൂടെ കാമ്പസ് ഫ്രണ്ടിലെയും പോപ്പുലര്ഫ്രണ്ടിലെയും ഉന്നതരിലേക്കു അന്വേഷണം നീളുന്നു. അടുത്ത കാലത്തു പോപ്പുലര്‍ഫ്രണ്ട് ആസ്ഥാനങ്ങളിലും നേതാക്കളുടെ ഭവനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. റൗഫ് കാമ്പസ് ഫ്രണ്ടിന്റെ വരുമാനസ്രോതസായിട്ടാണ് ഇഡി സംശയിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സമരങ്ങളും രാജ്യത്തെ മറ്റു സമരങ്ങളിലേക്കും പണമൊഴുകിയതിനെ കുറിച്ചുള്ള അന്വേഷണമാണ് റൗഫിലെത്തിയിരിക്കുന്നത്. വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) കാന്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫ് ഷെരീഫിനെ അറസ്റ്റ ് ചെയ്തത്. റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. പിഎംഎല്‍എ നിയമപ്രകാരംമൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും…
Read Moreകിഴക്കന്പലത്ത് വോട്ടറെ ആക്രമിച്ച സംഭവം; ആറു പേർകൂടി അറസ്റ്റിൽ
കിഴക്കമ്പലം: കുമ്മനോട് തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടറുടെ നേരേ നടന്ന ആക്രമണത്തിൽ ആറ് പേരെ കൂടി കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാലികൂടി അബ്ദൽഖാദിർ(50), ചക്കരക്കാട് മാഹിൻ അബൂബക്കർ (37), തേക്കല്കുടി മനാഫ് (34) കോട്ടാലികുടി ഹൈദരലി (45), കുടിലിൽ സിറാജ് (38), കൊട്ടാലികൂടി ഷംസുദ്ദീൻ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ നാല് പേർ എൽ ഡിഎഫിന്റെയും രണ്ട് പേർ യുഡിഎഫിന്റെയും പ്രവർത്തകരാണ്. ഈ കേസിൽ ഒമ്പത് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇനി ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പഞ്ചായത്തിലെ കുമ്മനോട് വാർഡിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പ്രിറ്റുവും ഭാര്യ പ്രജിതയുമാണ് ആക്രമണത്തിനിരയായത്. സംഭവത്തെതുടർന്ന് ഇവർ ഇരുവരും കിഴക്കമ്പലത്തെ വാടക വീട്ടിൽനിന്നും മാറി നിൽക്കുന്നതായി വിവരമുണ്ട്. രാഷ്ട്രീയ പ്രവർത്തകർ ഇവരുടെ മേൽ ഭീഷണി മുഴക്കുന്നതായും ഇതിൽ ഭയചകിതരായാണ് ഇവർ മാറി നിൽക്കുന്നതെന്നാണ് സൂചന.…
Read Moreപോലീസുകാരെ ആക്രമിച്ച ട്രാന്‍സ്ജെന്‍ഡർമാർ പിടിയില്‍! ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലേക്ക് മാറാന്‍ ചികിത്സ നടത്തുന്ന പുരുഷന്മാരാണ് തങ്ങളെന്ന് പ്രതികള്‍
കൊച്ചി: മാസ്ക് ധരിക്കാൻ നിർദേശിച്ചതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടു ട്രാൻസ്ജെൻഡർമാർ അറസ്റ്റിലായി. കോട്ടയം സ്വദേശികളായ സന്ദീപ് (25), സിജു (32) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് സ്റ്റേഷനിലെ എസ്ഐ വി.ബി. അനസിനെയും, പോലീസ് ഉദ്യോഗസ്ഥനായ ജിനേഷിനെയുമാണ് ട്രാന്‍സ്ജെന്‍ഡർമാർ ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെ ജഡ്ജസ് അവന്യൂ സിഗ്നല്‍ ഭാഗത്തായിരുന്ന സംഭവം. പതിവ് പട്രോളിംഗിനിടെ പോലീസ് മാസ്ക് ധരിക്കാതെ നിന്ന ട്രാന്‍സ്ജെന്‍ഡർമാരോട് മാസ്ക് ധരിക്കാന്‍ നിർദേശിച്ചു. തുടർന്ന് വാക്കേറ്റം ഉണ്ടായി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞ സംഘം പോലീസുകാരെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ ട്രാന്‍സ്ജെന്‍ഡർമാർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സന്ദീപിനെയും സിജുവിനെയും മണപ്പാട്ടിപറമ്പ് ഭാഗത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലേക്ക് മാറാന്‍ ചികിത്സ നടത്തുന്ന…
Read Moreആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ കോവിഡ് കസ്റ്റഡിയിൽ! കൊവിഡ് ബാധിച്ച സിഐ യുടെ ചുമതല ആലുവ സൈബർ സെൽ സിഐക്ക് നൽകി
ആലുവ: കോവിഡ് ബാധിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 27 ആയി ഉയർന്നു. സിഐയടക്കം 18 പേർ നേരത്തെ കോവിഡ് പോസ്റ്റീവായിരുന്നു. ഇപ്പോൾ മൂന്ന് എസ്ഐമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചികിത്സസയിലാണ്. സ്റ്റേഷൻ പ്രവർത്തനത്തിൽ കുറവ് വരുത്താതിരിക്കാൻ റൂറൽ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ആലുവയിൽ ലഭ്യമാക്കും. എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ജീവനക്കാരുടെ കുറവും മൂലം ഇവരുമായി സമ്പർക്കത്തിലുള്ള മറ്റു ദ്യോഗസ്ഥരെ ക്വാറന്റൈനിൽ അയക്കാത്തത് പോലീസിനുള്ളിൽ അതൃപ്തിക്കിടയാക്കിയിരുന്നു. തുടർന്ന് 35 പേരുടെ പരിശോധന ഇന്നലെ ആലുവ ജില്ലാ ആശുപത്രിയിൽ നടത്തി. ഇവരിൽ 9 പേർ കൂടി പോസറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. കൊവിഡ് ബാധിച്ച സിഐ യുടെ ചുമതല ആലുവ സൈബർ സെൽ സിഐക്ക് നൽകി. ക്വാറന്റൈനിൽ വിടാത്തതുമൂലം പല പോലീസുകാരും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഒറ്റയ്ക്ക് കഴിയുവാൻ നിർബന്ധിതരാകുകയാണ്. ആകെ 70 പോലീസ് ഉദ്യോഗസ്ഥരുള്ള ആലുവയിലെ നിലവിലെ…
Read Moreഎടിഎമ്മുകളില്‍ സാനിറ്റൈസർ കാലി, കണ്ടക്ടര്‍മാര്‍ക്ക് മാസ്ക് ‘അലര്‍ജി’! പേരിനുമാത്രം കോവിഡ് ‘പ്രോട്ടോകോള്‍’
കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരിശോധനകള്‍ കുറഞ്ഞതോടെ കോവിഡ് “പ്രോട്ടോകോള്‍’ പേരിനുമാത്രം. ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളുടെ പല എടിഎമ്മുകളിലും സാനിറ്റൈസറുകള്‍ കാലിയായപ്പോള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പലര്‍ക്കും മാസ്ക്കുകള്‍ “അലര്‍ജി’യായി. കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പലരും മാസ്ക്കുകള്‍ ശരിയായ വിധത്തില്‍ ധരിക്കുന്നില്ല. തിരക്കേറെയുള്ള സമയങ്ങളില്‍പോലും പലരും മാസ്ക് പോക്കറ്റിലാക്കി നടക്കുന്ന സ്ഥിതിയാണുള്ളത്. നേരത്തേ ബസുകളില്‍ യാത്രികര്‍ നന്നേ കുറവുള്ള സമയങ്ങളില്‍ ഡ്രൈവറും കണ്ടക്ടറും മാസ്കുകള്‍ ശരിയായി ധരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രീതിമാറി. രാവിലെയും വൈകിട്ടും പല സ്വകാര്യ ബസുകളിലും ഇപ്പോള്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍, പല കണ്ടക്ടര്‍മാരും മാസ്കുകള്‍ ശരിയായി ധരിക്കാതെയാണു ടിക്കറ്റ് നല്കാന് എത്തുന്നതെന്നു യാത്രികര്‍ പരാതിപ്പെടുന്നു. മാസ്ക് ധരിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാലും ഇതു മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം പരിശോധന നടത്താന്‍ നേരത്തേ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിരുന്നു. ഇവരുടെ കാലാവധി അവസാനിച്ചതോടെ…
Read More