കൊച്ചി: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇടപ്പള്ളി-വൈറ്റില ബൈപ്പാസിലുണ്ടായതു മൂന്ന് വലിയ അപകടങ്ങള്‍. ഇത്രയും അപകടങ്ങളിലായി നാലുപേര്‍ മരിച്ചപ്പോള്‍ പരിക്കേറ്റത് മുപ്പതോളംപേര്ക്കും. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടുപേര്‍ അതിദാരുണമായി മരിച്ചതാണ് മൂന്നാമത്തെ അപകടം. റിട്ട. പോലീസ് ഉദ്യോഗസ്ഥന് വരാപ്പുഴ കൂനമ്മാവ് ചെമ്മായം സ്വദേശി കടത്തുകടവില്‍ ശശിധരന് (78), തൃപ്പൂണിത്തുറ ചിത്തിരനഗര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ പരേതനായ കുട്ടിയുടെ ഭാര്യ ചിന്ന (72) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്തുനിന്നു വൈറ്റില ഭാഗത്തേക്കു പോകുമ്പോള്‍ പുനര്‍നിര്‍മാണം നടക്കുന്ന പാലാരിവട്ടം മേല്‍പാലത്തിന്റെ വൈറ്റില ഭാഗത്തെ യു ടേണിനു സമീപത്തുവച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയില്‍ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ഇരുവരുടെയും ദേഹത്തിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി. ചിന്നയെ വരാപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും തൃപ്പൂണിത്തുറയിലെ…
Read MoreCategory: Kochi
കോവിഡ് 19 ; കൊച്ചിയിൽ ഈ മാസം ഇതുവരെ 62 മരണം; മരണനിരക്ക് 0.37 ശതമാനം
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നുവെങ്കിലും ജില്ലയില്‍ മരണനിരക്കില്‍ കാര്യമായ കുറവില്ല. ഈ മാസം ഇതുവരെ 62 മരണങ്ങള് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചപ്പോള്‍ മരണനിരക്ക് 0.37 ശതമാനമായി ഉയര്‍ന്നു. ഇന്നലെ എട്ട് മരണങ്ങള്‍കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെയാണ് എണ്ണം വര്‍ധിച്ചത്. ഇതുവരെ 287 പേരാണു ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 88 മരണങ്ങള് കഴിഞ്ഞ ഒക്ടോബറിലും 75 മരണങ്ങള് നവംബറിലുമാണ് ഉണ്ടായത്. നിലവിലെ സ്ഥിതിയില്‍ ഈ മാസവും മരണ നിരക്കില്‍ കാര്യമായ മാറ്റംവരാന്‍ സാധ്യതയില്ല. അതിനിടെ, ഇന്നലെ ജില്ലയില്‍ 377 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 476 പേര് രോഗ മുക്തി നേടി. 1,461 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച 1,117 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28,259…
Read Moreപിടികൊടുക്കാതെ മരിയാർ പൂതം; എട്ടിടങ്ങളിൽ മോഷണം എട്ടിടത്ത് മോഷണ ശ്രമം; ഏറെ ഇഷ്ടം നോർത്ത് പോലീസ് അതിർത്തി
കൊച്ചി: എറണാകുളം നോര്‍ത്ത് നിവാസികളുടെ ഉറക്കംകെടുത്തി കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് “മരിയാര്‍ പൂതം’ (ജോണ്സണ്). കുളച്ചല്‍ സ്വദേശിയായ ഇയാള്‍ ഈ മാസം ഇതുവരെ എറണാകുളം നോര്‍ത്ത് പോലീസ് പരിധിയില്‍ രണ്ടിടങ്ങളില്‍ മോഷണം നടത്തിയപ്പോള്‍ എട്ടിടങ്ങളില്‍ മോഷണ ശ്രമങ്ങളും നടത്തി. ഏറെ ഇഷ്ടം നോർത്ത് പോലീസ് അതിർത്തി നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെങ്കിലും ഏറെ നാളായി മരിയാര്‍ പൂതത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് അതിര്‍ത്തിയാണ്. ഏതാനും വര്‍ഷങ്ങളായി ഇവിടെ മാത്രമാണു ഇയാള്‍ മോഷണം നടത്തുന്നത്. മതില് ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാര്‍ പൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണു താത്പര്യം. പിടിച്ചാലുടന്‍ കുറ്റസമ്മതം നടത്തും. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ പഴയ ജോലി തന്നെ തുടരുകയും ചെയ്യും. രണ്ടു വര്‍ഷംമുമ്പ് ഇത്തരത്തില്‍ പിടിയിലായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയശേഷമാണ് വീണ്ടും…
Read Moreപറവൂരിലെ കൂട്ടമരണം: പോലീസ് മൊഴിയെടുത്ത ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; പോലീസ് നിഗമനം ഇങ്ങനെ..
ചെറായി: അയ്യന്പിള്ളി സ്വദേശികളായ മൂന്നംഗ കുടുംബം മൂന്നാഴ്ച മുന്‍പ് പറവൂർ പെരുവാരത്തുള്ള വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് മൊഴിയെടുത്ത കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കുഴുപ്പിള്ളി ചെറുവൈപ്പ് മങ്കുഴി സാജൻ-(38)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെ ചെറായി ബീച്ചിലെ ഒരു ഹോം സ്റ്റേയിലാണ് മൃതദേഹം കണ്ടത്. ഹോം സ്റ്റേ ഇയാൾ വാടകയ്ക്കെടുത്തിട്ടുള്ളതാണ്. വൈകുന്നേരം ഇയാളെ ഫോണിൽ ബന്ധപ്പെട്ടിട്ടും എടുക്കാതെ വന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഹോം സ്റ്റേയിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പറവൂരിൽ കൂട്ട ആത്മഹത്യചെയ്ത അയ്യന്പിള്ളി സ്വദേശികളായ പതിയാപറന്പിൽ രാജേഷിനും കുടുംബത്തിനും പെരുവാരത്ത് വാടക വീട് തരപ്പെടുത്തിക്കൊടുത്തിരുന്നത് സാജനായിരുന്നു. ഇതിനിടെ വീട് ഒഴിയാനായി വീടിന്റെ ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ഇടനിലക്കാരനായ സാജൻ രാജേഷിനോട് വീട് ഒഴിയാൻ പലകുറി ആവശ്യപ്പെടുകയുണ്ടായത്രേ. ഇക്കാര്യം രാജേഷിന്റെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ…
Read Moreമോഷ്ടിച്ച ബൈക്കിൽ കറക്കം; ആലുവയിൽ പിടിയിലായപ്പോൾ യുവാക്കളുടെ കൈയിൽ നിന്നും പിടികൂടിയവയിൽ വിഗ്രഹവും
ആലുവ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി മോഷണത്തിനിറങ്ങിയ രണ്ടു പേർ ഒടുവിൽ ആലുവ ഈസ്റ്റ് പോലിസിന്റെ പിടിയിലായി. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), കൊടുങ്ങല്ലൂർ എസ്എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ലാപ്പ് ടോപ്പ്, മൊബൈൽ ഫോണുകൾ, സ്വർണമാല, വിഗ്രഹം എന്നിവ ഇവരിൽനിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
Read Moreയാത്രയ്ക്കിടെ ഡ്രൈവറുടെ സംസാര ശൈലി ശരിയല്ലെന്ന് മനസിലാക്കി! യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ
പയ്യന്നൂര്‍: യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. രാമന്തളി ചിറ്റടി സ്വദേശിയും പുഞ്ചക്കാട് കുറുങ്കടവിലെ താമസക്കാരനുമായ ഷിജു(37)വിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പരാതിക്കാസ്പദമായ സംഭവം. കൊറ്റിയില്‍ ബസുകാത്തുനിന്ന 48 കാരിക്ക് ബസ് കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് അതുവഴി വന്ന ഓട്ടോക്കാരനോട് പാലക്കോട് പോകണമെന്ന് ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ ഡ്രൈവറുടെ സംസാര ശൈലി ശരിയല്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്നും ശല്യം തുടർന്നപ്പോൾ കുറുങ്കടവിലെത്തിയപ്പോൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റ ഇവരെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചതെന്നും പറയുന്നു. ഇതേ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറെ പുന്നക്കടവില്നിന്നും പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി.ബാബുമോന് അറസ്റ്റു ചെയ്തത്.
Read Moreമകളേ നിനക്കൊപ്പം! പെണ്‍കുട്ടികള്‍ക്കുനേരേ അടുത്തിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് എഴുതിയ കുറിപ്പ് വൈറൽ
കൊച്ചി: പെണ്‍കുട്ടികള്‍ക്കുനേരേ അടുത്തിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് എഴുതിയ കവിത തുളുമ്പുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ദുരിതങ്ങള്‍ നേരിടുമ്പോള്‍ സമൂഹം ഒന്നാകെ ലജ്ജിക്കണമെന്ന് ഓര്‍മപ്പെടുത്തുന്ന കവിത ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. “മകളേ നിനക്കൊപ്പം’ എന്ന കവിതയുടെ ഏകദേശ പരിഭാഷ ഇങ്ങനെ: “പെണ്ണായിരിക്കുന്നതെത്ര ദുഷ്കരംമിടുക്കിയൊരു മകളിതു മനംമടുത്തുനിരാശയിങ്ങനെ പങ്കുവയ്ക്കുമ്പോള്അമ്പരക്കുന്നു ഞാന്‍. ഈ നൂറ്റാണ്ടിലും പെണ്മക്കളിങ്ങനെപറയാനിടവരുന്നതെത്ര സങ്കടം. തോല്‍വിയാണിത്, പടുകുഴിയിലേക്ക്വീണുപോകും മുമ്പൊരാത്മ പരിശോധനനാം നടത്തേണ്ടതില്ലേ? വാക്കുകളേറെയുമിവിടെ നിരര്ത്ഥകംമാരക മനോനിലക്കാരുടെ ചെയ്തികള്കഠിനമായി അപലപിച്ചീടുക, നമ്മളീജനതയുടെ മൗനമാണപകടം. മകളിവള്‍ നേരിട്ട മാനക്കേടിനുമരുന്നായി പ്രതികരിച്ചീടണം. ഇതു നടക്കുമെന്നുറപ്പുണ്ട്, മകളേഅയോഗ്യനെങ്കിലും നിനക്കെന്റെഅഭിനന്ദനങ്ങള് ‘
Read Moreനായയെ കാറില്‍ കെട്ടി വലിച്ച സംഭവം! ഡ്രൈവറുടെ ലൈസൻസും കാറിന്റെ പെർമിറ്റും സസ്പെൻഡ് ചെയ്തു
കാക്കനാട്: തെരുവുനായയെ കാറില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. സംഭവത്തില്‍ കുന്നുകര സ്വദേശിയായ യൂസുഫിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്കും കാറിന്റെ പെര്‍മിറ്റ് ഒരു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍ടിഒ ബാബു ജോണിന്റെ നിർദേശപ്രകാരം പറവൂര്‍ ജോയിന്റ് ആര്‍ടിഒ രാജീവ് ആണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓടുന്ന കാറിന്റെ പുറകില്‍ നായയെ കെട്ടി വലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
Read Moreസഖാവേ, എന്നോടിതു വേണ്ടായിരുന്നു…! ആലുവ നഗരസഭയിൽ മത്സരിച്ചു തോറ്റ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥിയുടെ ശബ്ദസന്ദേശം വൈറലായി
ആലുവ: ആലുവ നഗരസഭയിൽ മത്സരിച്ചു തോറ്റ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥിയുടെ ശബ്ദസന്ദേശം വൈറലായി.. രണ്ടാം വാർഡ് സ്ഥാനാർഥിയാണു സിപിഎം നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ചു ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. 219 വോട്ട് ലഭിച്ചു യുഡിഎഫ് സ്ഥാനാർഥി ജയിച്ച വാർഡിൽ 56 വോട്ട് മാത്രം ലഭിച്ച ഇടതു സ്വതന്ത്രൻ കോൺഗ്രസ് റിബലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. സഖാവേ, ഈ ചതി തന്നോടു വേണ്ടായിരുന്നെന്നു പറയുന്ന ശബ്ദസന്ദേശത്തിൽ പാർട്ടി വോട്ടൊന്നും തനിക്കു കിട്ടിയില്ലെന്നും കഴിഞ്ഞതവണ ലഭിച്ച 184 പാർട്ടി വോട്ട് എങ്ങോട്ടു പോയെന്നും ചോദിക്കുന്നു. സമയനഷ്ടം, പണനഷ്ടം, മാനഹാനി എന്നിവയുണ്ടായി. ചതിയൻ ചന്തു ആരെന്നു കണ്ടുപിടിക്കണമെന്നും ശബ്ദ സന്ദേശത്തിലുണ്ട്. 26 അംഗ ആലുവ നഗരസഭയിൽ എൽഡിഎഫിന്റെ അംഗസംഖ്യ ഒന്‍പതിൽനിന്ന് ഇക്കുറി ഏഴായി കുറഞ്ഞു. ഒമ്പതാം വാർഡിൽ 12 വോട്ടുമായി നാലാം സ്ഥാനത്തും പത്താം വാർഡിൽ 17 വോട്ട് നേടി അഞ്ചാം സ്ഥാനത്തുമായിരുന്നു ഇടതു…
Read Moreസിസി ടിവി അവൻമാരെ കുടുക്കി; യുവനടിയെ അപമാനിച്ച സംഭവത്തിലെ യുവാക്കളുടെ ദൃശ്യങ്ങൾ കണ്ടെടുത്ത് പോലീസ്
കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയെ യുവാക്കൾ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ നടിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. സന്ദർശകരുടെ പേര് വിവരങ്ങൾ മാളിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പ്രതികളെ ഉടൻ തന്നെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ ഷൂട്ടിംഗ് തിരക്കിലാണ് നടി. ഉടൻ തന്നെ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാർ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവർ അപ്പോൾ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവർ പറയുന്നു. ഈ ചെറുപ്പക്കാർ തങ്ങളെ ഹൈപ്പർമാർക്കറ്റിൽവച്ചും പിന്തുടർന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാൽ അപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇൻസ്റ്റഗ്രാമിൽ പറയുന്നു. സംഭവത്തിൽ ഇതുവരെ പോലീസിൽ…
Read More