നെടുമ്പാശേരി: കാറിന് പിന്നിൽ നായയെ കെട്ടിയിട്ട് നടുറോഡിലൂടെ വലിച്ചെഴിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കുന്നുകര ചാലയ്ക്ക കൊന്നം വീട്ടിൽ യൂസഫി (62) നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ ഐ പി സി 428 മൃഗസംരക്ഷണ നിയമം, സെക്ഷൻ 11 – എ, ബി വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളതെന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എ. ജോസ് അറിയിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുവാനുള്ള നടപടികൾ ട്രഫിക് ഡിപ്പാർട്ടുമെന്റ് ആരംഭിച്ചിട്ടുണ്ട്. നായയെ ക്രൂരമായി മർദ്ദിച്ചതിന് പിടിയിലായ യൂസഫിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കുന്നുകര-ചാലയ്ക്ക റോഡിലൂടെ കെ എൽ ജെ.6373-ാം നമ്പർ ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ടാണ് നായയെ കെട്ടിവലിച്ചത്. ഇതുവഴി മോട്ടോർ ബൈക്കിൽ വന്ന അങ്കമാലി കരിമ്പാത്തൂർ അഖിൽ വീഡിയോയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊതു സമൂഹം ഏറ്റെടുത്തത്. മൂന്ന്…
Read MoreCategory: Kochi
വോട്ടെടുപ്പ് ദിനത്തിൽ പിറന്നാൾ! ഭക്ഷണം പോലും കഴിക്കാതെ കർമനിരതനായി ഒരു സർക്കിൾ ഇൻസ്പെക്ടർ
കിഴക്കമ്പലം: പിറന്നാൾ ദിനത്തിൽ തന്നെ വോട്ടെടുപ്പിൽ ആഘോഷങ്ങളില്ലാതെ കർമനിരതനായി ഒരു സർക്കിൾ ഇൻസ്പെക്ടർ. കുന്നത്തുനാട് സിഐ വി.ടി. ഷാജനാണ് തന്റെ 48-ാം ജന്മദിനത്തിലും ജന സേവകനായി സഹപ്രവർത്തകർക്ക് മാതൃകയായത്. 2005, 2010, 2015, 2020 എന്നിങ്ങനെ നാല് പഞ്ചായത്ത് തെരഞ്ഞെടുപ്പ്, 2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പ്, 2003ന് ശേഷമുള്ള എല്ലാ ലോക്സഭ തെരഞ്ഞെടുപ്പിലും ഷാജൻ ഇലക്ഷൻ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ ജന്മദിനങ്ങൾ ശ്രദ്ധിക്കാറില്ലാത്തയാളാണ് ഇദേഹം. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിൽ ഡ്യൂട്ടിക്കിടെ ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുന്നതിനിടെ ജന്‍മദിനമാണെന്നറിഞ്ഞ സഹപ്രവർത്തകർ ഉടൻ സമീപത്തെ കടയിൽ നിന്നും മിഠായികളും കേക്കും തൊട്ടടുത്തു നിന്നും പറിച്ച പൂക്കളുമായി അദ്ദേഹത്തിനരികിലെത്തി ആശംസകൾ നേർന്നു.
Read Moreനിങ്ങളുടെ ടെമ്പറേച്ചര്‍ സാധാരണയിലും ഉയര്‍ന്നതാണ്, ഉടന്‍തന്നെ പോളിംഗ് ഓഫീസറെ അറിയിക്കുക..! വോട്ടർമാരെ സ്വീകരിച്ച് ‘റോബട്ട് സുന്ദരി’
കൊച്ചി: കാക്കനാട് കമ്യൂണിറ്റി സെന്ററിലെ ഒന്നാംനമ്പര്‍ മാവേലിപുരം ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തിയവരെ സ്വീകരിച്ചത് അപൂര്‍വ അതിഥി. സാനിറ്റൈസറുമായി കാത്തുനിന്ന അപരിചിതയായ സുന്ദരിയെ കണ്ടു വോട്ടര്‍മാര്‍ ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നെ കൗതുകത്തോടെ അടുത്തെത്തി. ശരീരോഷ്മാവ് പരിശോധനയ്ക്കുശേഷം സുന്ദരി നല്കിയ സാനിറ്റൈസറും വാങ്ങി വോട്ടർമാർ ബൂത്തിലേക്ക്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ അസിമോവ് റോബട്ടിക്സ് തയാറാക്കിയ ‘സായാബോട്ട്’ ആണ് വോട്ടര്‍മാര്‍ക്കു സഹായിയും കൗതുകക്കാഴ്ചയുമായത്. ബൂത്ത് കവാടത്തിൽ ‘നമസ്കാരം’ പറഞ്ഞു സ്വീകരിച്ച റോബട്ട്, വോട്ടര്‍മാർ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് ആദ്യം ഉറപ്പുവരുത്തി. മാസ്ക് ധരിച്ചിട്ടുണ്ടെങ്കില്‍ ‘നിങ്ങള്‍ മാസ്ക് ധരിച്ചിരിക്കുന്നു, നന്ദി’ എന്നു പറഞ്ഞു രണ്ടാംഘട്ടത്തിലേക്കു കടന്നു. മാസ്ക് ധരിക്കാത്തവരെ കണ്ടപ്പോൾ ‘നിങ്ങള്‍ മാസ്ക് ധരിച്ചിട്ടില്ല, പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ മാസ്ക് ധരിക്കണ’ മെന്നു മുന്നറിയിപ്പ് നല്കി. മാസ്ക് ശരിയായവിധം ധരിക്കാത്തവരെയും രണ്ടാംഘട്ട പരിശോധനയ്ക്കു റോബട്ട് പരിഗണിച്ചില്ല. ശരീരോഷ്മാവ് പരിശോധനയും സാനിറ്റൈസര്‍ കൈയില്‍ ഒഴിച്ചു…
Read Moreപാലാരിവട്ടം പാലം അഴിമതി: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം നല്‍കണമെന്നുമാണ് അദേഹത്തിന്റെ വാദം. ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്കിയ കേസില്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും നാലുദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന് നിലപാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 18നാണ് അന്വേഷണ സംഘം അവിടെയെത്തി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം മേൽപ്പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് വ്യവസ്ഥകള്‍ ഇല്ലാതിരുന്നിട്ടും മൊബിലൈസേഷന്‍ അഡ്വാന്‍സായി വന്‍ തുക നല്കാന് നിര്‍ദേശിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റം. പ്രതിയായ ടി.ഒ.…
Read Moreഫ്ലാറ്റില്‍ നിന്നു വീണ് സ്ത്രീക്കു പരിക്കേറ്റ സംഭവം;ഫ്ലാറ്റ് ഉടമയെ ചോദ്യംചെയ്യാൻ പോലീസ്
കൊച്ചി: ഫ്ലാറ്റിന്റെ ആറാം നിലയില്‍നിന്നും വീണ് വീട്ടുജോലിക്കാരിക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സേലം സ്വദേശിനി കുമാരി(55)യ്ക്കു പരിക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസിനെയാണു എറണാകുളം സെന്‍ട്രല്‍ പോലീസ് ചോദ്യം ചെയ്യുക. ഇയാളെ ഉടന്‍തന്നെ ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഇയാളുടെയും ഫ്ലാറ്റിലെ മറ്റു താമസക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണു വീണ്ടും ചോദ്യം ചെയ്യുക. കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു നിലവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫ്ലാറ്റ് ഉടമ കുമാരിയെ വീട്ടില്‍ തടഞ്ഞുവച്ചെന്നാണ് ഇയാൾ മൊഴിനൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണു പോലീസ് കേസെടുത്തത്. സംഭവം നടന്ന് അഞ്ചാം ദിവസമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ കേസെടുക്കാത്തതില്‍ വിവിധ കോണുകളില്‍നിന്ന് ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിലെ ആറാം…
Read Moreപറവൂരിലെ മയക്കുമരുന്നു വേട്ട! അന്വേഷണം ഗോവയിലേക്കും; സംഘത്തലവന് ബിടെക് ബിരുധധാരിയായ ഡിവൈന്‍ മാത്യു
കൊച്ചി: മാരക മയക്കുമരുന്നുകളുമായി പറവൂരിൽ രണ്ടു യുവാക്കള്‍ പിടിയിലായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്കും. പ്രതികൾ മയക്കുമരുന്ന് എത്തിച്ചത് ഗോവയിൽനിന്നാണ് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നത്. പറവൂര്‍ പെരുമ്പടന്ന ഡിവൈന്‍ മാത്യു(28), ചേന്ദമംഗലം പാലിയംനടയിൽ പി. ആകാശ് (20) എന്നിവരെയാണ് 28 ഗ്രാം വരുന്ന 100 എംഡിഎംഎ ഗുളികകളും, 25 എല്‍എസ്ഡി സ്റ്റാന്പുകളുമായി എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിജെ പാര്‍ട്ടികളിലും, നിശാപാര്‍ട്ടികളിലും ഉപയോഗിക്കുന്നതിനായാണ് സംഘം മയക്കുമരുന്നെത്തിച്ചത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എക്സൈസിനു വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്നതായുള്ള വിവരം ലഭിച്ചത്. ബിടെക് ബിരുധധാരിയായ ഡിവൈന്‍ മാത്യുവാണ് സംഘത്തലവന്. ഡിവൈന്റെ ഗോവയില്‍ താമസിക്കുന്ന സുഹൃത്ത് സക്കീര്‍…
Read Moreസ്വര്‍ണക്കടത്ത് കേസ്: സി.എം. രവീന്ദ്രന്റെ കാര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാത്ത് ഇഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനുപോലും ഹാജരാകാതെ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ലഭിക്കും. ഇതു പഠിച്ച ശേഷം അടുത്ത നടപടി കൈക്കൊള്ളാണ് ഇഡിയുടെ ആലോചന. കാര്യമായ ആരോഗ്യപ്രശ്നമൊന്നുമില്ലെങ്കില് രവീന്ദ്രനെ കസ്റ്റഡിയിലെടുക്കാന്‍ വരെ ഇഡി തയാറാകും. മൂന്നാംവട്ടവും ഹാജരാകാതെ മാറി നില്ക്കുന്ന രവീന്ദ്രന്റെ നിലപാടിനോടു വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായവും ഉയരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ എത്രസമയം വേണമെങ്കിലും നല്‍കാനും ഇഡി ശ്രമിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ കാര്യത്തില്‍ ഇഡി വളരെ സമയം നല്‍കിയിരുന്നു. പല പ്രാവശ്യം ചോദ്യം ചെയ്തിട്ടും അറസ്റ്റു ചെയ്യാതെയിരുന്നതും അദേഹത്തിന്റെ സഹകരണം മൂലമായിരുന്നു. എന്നാല്‍ ബിനീഷ് കോടിയേരിയുടെ ഭവനത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നു സ്വത്ത് മരവിപ്പിക്കല്‍ അടക്കമുള്ള നടപടിയിലേക്കാണ് ഇഡി നീങ്ങിയത്. രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. പ്രതിയാണെന്നു…
Read Moreവോട്ടുപിടിക്കാൻ ‘ജയന്മാർ’! ഒരുദിവസത്തേക്ക് പ്രതിഫലം 1000 മുതൽ 2000 രൂപ വരെ
കാലടി: തെരഞ്ഞെടുപ്പ് കാലത്ത് ഡ്യൂപ്പുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞോടിയത് ജയനായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ജയന്റെ ഡ്യൂപ്പിന്റെ സഹായത്തോടെ വോട്ടു തേടാൻ സ്ഥാനാർഥികൾ മത്സരിച്ചു. ഒരുദിവസത്തേക്ക് 1000 മുതൽ 2000 രൂപ വരെയാണ് ഡ്യൂപ്പുകൾക്ക് പ്രതിഫലം. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട മിമിക്രി കലാകാരന്മാർക്ക് തെരഞ്ഞെടുപ്പ് അനുഗ്രഹമായി. കാലടിയില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പരിപാടികളുടെ സമാപനത്തില്‍ നടൻ ജയന്റെ ഡ്യൂപ്പ് എത്തിയത് ആവേശമായി. സ്വതന്ത്ര സ്ഥാനാര്‍ഥി വി.ബി. സിദില്കുമാറിനുവേണ്ടിയാണ് ജയന്റെ വേഷത്തിൽ കോട്ടയം സ്വദേശി വിനീഷെത്തിയത്. കടകളില്‍ കയറി സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രചാരണം.
Read Moreദമ്പതികളെ കുത്തിപ്പരിക്കേല്പിച്ചു യുവാവ് ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അങ്കമാലി: പാലിശേരിയില്‍ വീട്ടിൽ കയറി ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവ് പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തി മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസൻ-രമണി ദന്പതികളുടെ മകന് നിഷിൽ (31) ആണു മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവരാണ് ഇയാളുടെ ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം. ദന്പതികളെ ആക്രമിച്ചശേഷം വീട്ടിൽ വച്ചുതന്നെ നിഷിൽ സ്വയം തീകൊളുത്തുകയായിരുന്നു. ബഹളം കേട്ടു നാട്ടുകാര്‍ എത്തുന്പോൾ ദമ്പതികൾ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി നിഷില്‍ മരിച്ചു. ഡൈമിസിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദമ്പതികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ വീടിന്റെ ടൈല്‍ ജോലി ചെയ്തതു നിഷിലാണ്. ജോലി ചെയ്തതിലെ കൂലിത്തര്‍ക്കമാണ് കത്തിക്കുത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്ന…
Read Moreഅടുക്കള അകത്തുനിന്നും കുറ്റിയിട്ട് ഇവര്‍ സാരിയില്‍ തൂങ്ങിയിറങ്ങിയതെന്തിന്? ഫ്ളാറ്റില്‍നിന്നും സ്ത്രീ വീണ സംഭവം; ബന്ധുക്കളുടെ മൊഴിയെടുക്കും…
കൊച്ചി: ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നും വീണു ഗുരുതര പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ബന്ധുക്കളില്‍നിന്നും പോലീസ് മൊഴിയെടുക്കും. ബന്ധുക്കള്‍ ഇന്നലെ കൊച്ചിയിലെത്തിയെന്നു വിവരം ലഭിച്ചെന്നും ഇവരില്‍നിന്ന് ഉള്‍പ്പെടെ മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍, എന്നത്തേയ്ക്കു മൊഴിയെടുക്കുമെന്നു വ്യക്തമല്ല. ചികിത്സയില്‍ കഴിയുന്ന സേലം സ്വദേശിനി കുമാരിയില്‍(55)നിന്നും ആദ്യം മൊഴിയെടുക്കേണ്ടതുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരില്‍നിന്നും എങ്ങനെ മൊഴി ശേഖരിക്കാന്‍ സാധിക്കുമെന്നതിലും അവ്യക്തത നിലനില്ക്കുന്നു. മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയില്നിന്നുമാണു കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്ത്രീ താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ കുമാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നുമാണു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാരിയില്‍ തൂങ്ങി ഇറങ്ങുന്നതിനിടെ താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനമെങ്കിലും…
Read More