പെരുമ്പാവൂർ: സൗത്ത് ഇരിങ്ങോളിൽ (പീച്ചനാംമുകൾ) പ്രവർത്തിച്ചിരുന്ന “ഫൈബർ ക്യൂൻ’ കിടക്ക നിർമാണ കമ്പനിയിൽ തീപിടിത്തം. കിടക്കകൾ കത്തിനശിച്ചു. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നാല് മണിക്കൂർ നേരത്തെ ശ്രമഫലമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽനിന്നായി എത്തിയ അഞ്ച് അഗ്നിശമനാ യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമപ്പെട്ടാണ് തീയണച്ചത്. രണ്ടായിരത്തിലധികം കിടക്കകൾ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു ഏകദേശം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. പെരുമ്പാവൂർ സ്വദേശി ബിജുവിന്റേതാണ് സ്ഥാപനം.
Read MoreCategory: Kochi
മറൈൻഡ്രൈവിലെ ഫ്ളാറ്റില്‍നിന്നും സ്ത്രീ വീണ സംഭവം; ബന്ധുക്കളുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്
കൊച്ചി: ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നും വീണു ഗുരുതര പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ബന്ധുക്കളില്‍നിന്നും പോലീസ് മൊഴിയെടുക്കും. ബന്ധുക്കള്‍ ഇന്നലെ കൊച്ചിയിലെത്തിയെന്നു വിവരം ലഭിച്ചെന്നും ഇവരില്‍നിന്ന് ഉള്‍പ്പെടെ മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍, എന്നത്തേയ്ക്കു മൊഴിയെടുക്കുമെന്നു വ്യക്തമല്ല. ചികിത്സയില്‍ കഴിയുന്ന സേലം സ്വദേശിനി കുമാരിയില്‍(55)നിന്നും ആദ്യം മൊഴിയെടുക്കേണ്ടതുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരില്‍നിന്നും എങ്ങനെ മൊഴി ശേഖരിക്കാന്‍ സാധിക്കുമെന്നതിലും അവ്യക്തത നിലനില്ക്കുന്നു. മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയില്നിന്നുമാണു കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്ത്രീ താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ കുമാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നുമാണു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാരിയില്‍ തൂങ്ങി ഇറങ്ങുന്നതിനിടെ താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനമെങ്കിലും…
Read Moreപച്ചാളത്ത് വീട് കത്തിനശിച്ചു; വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു; നാലുലക്ഷം രൂപയുടെ നഷ്ടം
കൊച്ചി: എറണാകുളം പച്ചാളത്ത് വീടിന് തീപിടിച്ചു. വീട്ടുകാര്‍ അത്ഭുതരകമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് പച്ചാളം ടി.ഡി. നാരായണമേനോന് റോഡിന് സമീപത്തെ വീടിന് തീപിടിച്ചത്. പച്ചാളം കല്ലുവീട്ടില്‍ കെ.വി. സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. എഡ്വിന് ഡിക്കോസ്റ്റ എന്നയാള്‍ക്ക് താമസത്തിനായി പണയത്തിന് നല്‍കിയിരിക്കുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല. ഓടിട്ട വീട് ഭാഗികമായും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ക്ലബ് റോഡ് ഫയര്‍ ഫോഴ്സില്‍നിന്നും രണ്ടു യൂണിറ്റും ഗാന്ധിനഗറില്‍ നിന്നും ഒരു യൂണിറ്റും എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപിടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും സിലിണ്ടറില്‍ ചോര്‍ച്ചയൊന്നും കണ്ടെത്താനായില്ല. ഏകദേശം നാലു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.
Read Moreപൂത്തിലച്ചിമല തുരന്ന് മണ്ണു മാഫിയ; സർക്കാർ വകുപ്പുകൾ ഇലക്ഷൻ തിരക്കുകളിൽ; അവസരം മുതലാക്കി മണ്ണുമാഫിയകൾ
കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് എട്ടാം വാർഡ് നടുക്കുരിശിന് സമീപം അനധികൃത മണ്ണ് ഖനനം. പൂതൃക്ക പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പരിയാരം ലക്ഷംവീട് കോളനിയോട് ചേർന്ന് നിൽക്കുന്ന പൂത്തിലച്ചിമലയുടെ ഒരു ചെരുവിലാണ് ദിവസങ്ങളായി അനധികൃത മണ്ണ് ഖനനം നടക്കുന്നത്. പഞ്ചായത്ത്, റവന്യു, പോലീസ് വകുപ്പുകൾ ഇലക്ഷൻ തിരക്കുകളിൽ വ്യാപൃതരായിരിക്കുന്പോഴാണ് പ്രദേശത്ത് മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടം. ഇടവേളകളിൽ ദിവസങ്ങളോളം കുന്നിടിച്ച് മണ്ണ് ഖനനം തുടരുന്നതും പിന്നീട് പരാതി ഉയരുന്പോൾ കണ്ണിൽപൊടി ഇടാൻ കുറച്ച് ദിവസം പ്രവർത്തനം നിർത്തിവയ്ക്കുന്നതും ഇവിടെ പതിവാണ്. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണ് ലോബി പ്രദേശത്ത് വിളയാട്ടം നടത്തുന്നതെന്നും കടുത്ത ആക്ഷേപമുണ്ട്. ഇലക്ഷൻ സമയമായതിനാൽ രാഷ്ട്രീയ പാർട്ടികളും വിഷയത്തിൽ മൗനം പാലിക്കുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖല കൂടിയാണിത്. ഏക്കർ കണക്കിന് വ്യാപിച്ച് കിടക്കുന്ന പൂത്തിലച്ചിമലയുടെ ഒരു ഭാഗം തുരന്നു മാറ്റുന്നത് മല ഇടിയാനും…
Read Moreമൂന്ന് മാസത്തിന് ശേഷം അശ്വിനെ പോലീസ് പിടിച്ചുകെട്ടി; യുവതിയെ പീഡിപ്പിച്ചശേഷം നാടുവിട്ട പ്രതിയെ തൃശൂരിൽ നിന്നും പൊക്കി പോലീസ്
കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. കലൂര്‍ അശോക റോഡില്‍ നടുവില മുല്ലത്ത് അശ്വിന് വര്‍ഗീസ് (27) ആണ് അറസ്റ്റിലായത്. വൈപ്പിന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മൂന്നു മാസം മുമ്പ് ഇയാള്‍ക്കെതിരെ പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്നാടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തി. ഇതറിഞ്ഞ് എത്തിയ പോലീസ് ഇയാളെ പിന്തുടര്ന്ന് ആലുവയില്‍ നിന്ന് പിടികൂടുകയായിരുന്നു. പൂഞ്ഞാര്‍ സ്വദേശിക്ക് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും ഇയാള്‍ക്കെതിരെ നോര്‍ത്ത് സ്റ്റേഷനില്‍ വിസ തട്ടിപ്പിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
Read Moreഫ്ളാറ്റിലെ ആറാംനിലയില്നിന്നു വീണു വീട്ടുജോലിക്കാരിക്കു ഗുരുതര പരിക്ക്; അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവിന് സമീപത്തെ ബഹുനില ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നു വീണു വീട്ടുജോലിക്കാരിക്കു ഗുരുതര പരിക്ക്. സേലം സ്വദേശിനി കുമാരി (55) ക്കാണു തലയ്ക്കു ഗുരുതര പരിക്കേറ്റത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ആറാം നിലയില്‍നിന്നു കാര്‍പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലേക്കാണു വീട്ടുജോലിക്കാരി വീണത്. ഫ്ളാറ്റിലെ താമസക്കാർ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിനു മുകളിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി ഏണി ഉപയോഗിച്ചാണ് ജോലിക്കാരിയെ താഴെയിറക്കിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്ന ഇവരെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. ആറാം നിലയുടെ ബാൽക്കണിയിൽനിന്നു രണ്ടു സാരികൾ കൂട്ടിക്കെട്ടിയനിലയിൽ താഴേക്കു നീണ്ടുകിടന്നിരുന്നു. ഇതുവഴി ഊര്‍ന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണു പോലീസ് പറയുന്നത്. എങ്ങനെയോ ഫ്ളാറ്റില്‍ അകപ്പെട്ടു പോയ ഇവർ പുറത്തുകടക്കാനായാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്നും പോലീസ് കരുതുന്നു. ഫ്ളാറ്റിലെ മുറി അകത്തുനിന്നു പൂട്ടിയിരുന്നതായി എറണാകുളം സെന്‍ട്രല്‍…
Read Moreപാലാരിവട്ടം മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി; ഗതാഗതനിയന്ത്രണം
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. വൈറ്റില ഭാഗത്തേക്കുള്ള നാലു ഗർഡറുകളാണു രാത്രിയിൽ സ്ഥാപിച്ചത്. ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണു ജോലികൾ പൂർത്തിയാക്കിയത്. തൂണുകൾക്കിടയിലുള്ള ആറിൽ നാലു ഗർഡറുകളാണ് സ്ഥാപിച്ചത്. ക്രെയിനുകളുടെ സഹായത്തോടെ പുലർച്ചെയോടെ തൂണുകൾക്കു മുകളിൽ നാലു ഗർഡർ ഉറപ്പിച്ചു. ഇവ വൈകാതെ കോണ്‍ക്രീറ്റ് ചെയ്യും. മുറിച്ചുനീക്കിയ പതിനെട്ടിൽ എട്ടു പിയർക്യാപ്പുകളുടെയും പണികൾ പൂർത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്. ഇതുവരെ അഞ്ച് തൂണുകൾ കോണ്‍ക്രീറ്റ് ജാക്കറ്റിങ് ചെയ്തു ബലപ്പെടുത്തി പുതിയ പിയർ ക്യാപ്പുകൾ നിർമിച്ചു കഴിഞ്ഞു. ഒരു സ്പാനിൽ ആറ് ഗർഡറുകളാണുള്ളത്. 17 സ്പാനുകളിലായി ആകെ വേണ്ടത് 102 ഗർഡറുകളാണ്. മധ്യഭാഗത്തെ സ്പാൻ പ്രത്യേക ജാക്കി ഉപയോഗിച്ച് ഉയർത്തി നിർത്തി പിയർക്യാപ്പുകൾ പൊളിച്ചു നിർമിക്കാനാണുതീരുമാനം. പാലാരിവട്ടത്തെ പഴയ മേൽപ്പാലത്തിന്റെ പുനർനിർമാണത്തിനായി ഒക്ടോബർ എട്ടിനാണ് പഴയ ഗർഡർ നീക്കി തുടങ്ങിയത്.…
Read Moreആവശ്യക്കാർ കുറഞ്ഞു; സെഞ്ച്വറിയിലേക്കു കുതിച്ച സവോള വില 50 രൂപയില്‍ താഴെയെത്തി
കൊച്ചി: ആഴച്കള്ക്കുശേഷം സവോളവില അന്‍പതു രൂപയില്‍ താഴെയെത്തി. എറണാകുളം മാര്‍ക്കറ്റില്‍ 45 രൂപയ്ക്കാണു ചില്ലറ വില്പന. ഇതില്‍നിന്നും മൂന്നു മുതല്‍ നാലുരൂപവരെ കുറച്ചാണു ഹോള്‍സെയില്‍ വ്യാപാരം നടക്കുന്നത്. ഒരുവേള സെഞ്ച്വറിയടിക്കാന്‍ കുതിച്ച സവോള വിലയാണ് ഇപ്പോള്‍ കിതക്കുന്നത്. നേരത്തേ കിലോ വില എണ്പതു രൂപയിലേക്ക് ഉയര്‍ന്നതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളുടെ ഭാഗമായാണു വില പിടിച്ചുനിര്‍ത്താനായത്. നിലവില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടു കിലോ സവോള നൂറു രൂപയ്ക്കു ലഭ്യമാണ്. വരും ദിവസങ്ങളില്‍ വീണ്ടും വിലയിടിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. എന്നാല്‍, ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ലോഡ് മുടങ്ങിയാല്‍ വില വര്‍ധനവിനും കാരണമായേക്കും. അതേസമയം, ചെറിയ ഉള്ളിവില വലിയ മാറ്റമില്ലാതെ തുടരുകയാണ്. 80 രൂപയാണു എറണാകുളം മാര്‍ക്കറ്റിലെ റീട്ടെയ്ല്‍ വില. 50 മുതല്‍ 60 രൂപയ്ക്കുവരെയും ഉള്ളി ലഭ്യമാണ്. അതിനിടെ,…
Read Moreകോഴിക്കോട്ടെ വ്യാപാരിയെ കുടുക്കിയതിൽ പെൺബുദ്ധിയും! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ മൈസൂരില്‍ കൂട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒളിവിലുള്ള മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കേസിലെ ഒന്നാം പ്രതിയായ കോഴിക്കോട് കുറ്റ്യാടി, കായക്കൊടി മടയനാര്‍ പൊയ്യില്‍ വീട്ടില്‍ അജ്മല്‍ ഇബ്രാഹിമിനെ (32) ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മറ്റു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇൗ സംഘത്തിലുള്ള സ്ത്രീകൾക്കും ഗൂഡാലോചനയിൽ പങ്കുണ്ട്. ബ്രോക്കറായി എത്തിയ മജീദ് എന്നയാളെക്കൂടാതെ കണ്ടാലറിയാവുന്ന ഒരാളെയും രണ്ടു സ്ത്രീകളെക്കുറിച്ചുമുള്ള സൂചനയാണ് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാന്‍ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്ളാറ്റില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാപാരിയെ മൈസൂരിലെ അജ്ഞാത…
Read Moreഎം. ശിവശങ്കറിനു നാളെ നിര്‍ണായകം; വിശ്വാസ്യത ചോദ്യംചെയ്യാൻ ഇഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത എം. ശിവശങ്കറിനു നാളെ നിര്‍ണായകം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകൻ ശിവശങ്കറിനായി ഹാജരാകുമെന്നാണ് അറിയുന്നത്. കോടതികളില്‍ ജാമ്യാപേക്ഷകളില്‍ ശിവശങ്കര്‍ സ്ഥിരം ആവര്‍ത്തിക്കുന്ന നിരപരാധിയാണെന്ന പല്ലവിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ തീരുമാനം. ശിവശങ്കറിന്റെ വിശ്വാസ്യത തന്നെയാണ് ഇഡി മുന്നില്‍ നിര്‍ത്തുന്നത്. ഇഡിയോട് പറഞ്ഞില്ല; കസ്റ്റംസിനോട് പറഞ്ഞുഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും വെളിപ്പെടുത്താതെ രഹസ്യമാക്കി വച്ചിരുന്ന പല സുപ്രധാനകാര്യങ്ങളും പിന്നീട് പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശിവശങ്കര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി നിലപാടെടുക്കും. ഒരു മൊബൈലിനെ കുറിച്ചു മാത്രം സംസാരിച്ചിരുന്ന ശിവശങ്കറിന്റെ പക്കല്‍നിന്നും ഒരു മൊബൈല്‍ കൂടി കണ്ടെത്തുകയും ചെയ്തു. ഇനി ഒരെണ്ണം കൂടി കണ്ടെത്താനുണ്ട്. ഇയാള്‍ക്കു ജാമ്യം നല്കിയാല് പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കരുക്കള്‍ നീക്കുമെന്ന വാദവും ഇഡി കോടതിയ്ക്കു മുന്നില്‍…
Read More