സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്;  മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ൻ 27ന് ​ഹാ​ജ​രാകണം

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍ 27ന് ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ൽ 27ന് ​ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം. ഡി​സം​ബ​ര്‍ ര​ണ്ടി​നു​ള്ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും 27ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഇ​ഡി വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു . ക​ഴി​ഞ്ഞ ആ​റി​നു ഹാ​ജ​രാ​കാ​ന്‍ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ര​വീ​ന്ദ്ര​നു കോ​വി​ഡ് ബാ​ധി​ച്ച​തു മൂ​ലം ഇ​തു ന​ട​ന്നി​ല്ല. രോ​ഗ​മു​ക്ത​നാ​യ​തോ​ടെ​യാ​ണു വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നൊ​പ്പം പ​ല ഇ​ട​പാ​ടു​ക​ളി​ലും ര​വീ​ന്ദ്ര​ന്‍ പ​ങ്കാ​ളി​യാ​ണെ​ന്ന് ഇ​ഡി​ക്കു വി​വ​രം കി​ട്ടി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ​ല പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍​ക്കു പി​ന്നി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വൃ​ക്തി കൂ​ടി​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍. ശി​വ​ശ​ങ്ക​റി​നെ കാ​ണാ​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ പ​ല അ​വ​സ​ര​ത്തി​ലും താ​ന്‍ ര​വീ​ന്ദ്ര​നെ​യും ക​ണ്ടി​രു​ന്നെ​ന്നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പാ​ര്‍​ട്ടി​ക​ളി​ല്‍ അ​ദേ​ഹം പ​ങ്കെ​ടു​ത്ത​താ​യും സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ ര​ണ്ടാം​പ്ര​തി സ്വ​പ്ന സു​രേ​ഷ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

പോ​ലീ​സ് ആക്ട് ഭേ​ദ​ഗ​തി പ​രി​ഷ്ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

  കൊ​ച്ചി: വി​വാ​ദ​മാ​യ പോ​ലീ​സ് ആക്ട് ഭേ​ദ​ഗ​തി പ​രി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഭേ​ദ​ഗ​തി ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്നും ഇ​ത​നു​സ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ, ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. ഹ​ർ​ജി​ക​ൾ ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, ഭേ​ദ​ഗ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലൂ​ടെ​യാ​ണ് ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യ​ത്. പ​രാ​തി ല​ഭി​ച്ചാ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ നി​യ​മ​സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. നി​യ​മ​സെ​ല്ലി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​ത് ശി​വ​ശ​ങ്ക​റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യെ​ന്ന് സ്വ​പ്ന​യു​ടെ മൊ​ഴി

  കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഒ​ത്താ​ശ​യോ​ടും അ​റി​വോ​ടും കൂ​ടി​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​തെ​ന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി. സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് ശി​വ​ശ​ങ്ക​റി​ന് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി. ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​സ്റ്റം​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക കു​റ്റ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ക​സ്റ്റം​സ് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ക​സ്റ്റം​സ് അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കി. ശി​വ​ശ​ങ്ക​റി​നെ 10 ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​സ്റ്റം​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​കും കേ​സ് പ​രി​ഗ​ണി​ക്കു​ക.

Read More

മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടും ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി​യി​ല്‍; ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഇ​ന്നു നി​ര്‍​ണാ​യ​കം

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ക​സ്റ്റ​ഡി അ​പേ​ക്ഷ​യും മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ഇ​ന്നു കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.ഈ ​റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ കോ​ട​തി തീ​രു​മാ​നം എ​ടു​ക്കു​ക. നി​ല​വി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ച്ചി ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ 13-ാം പ്ര​തി പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്ത ബി.​വി നാ​ഗേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്നു കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രും. ഇ​തേസ​മ​യം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം ത​യാ​റാ​ക്കി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ഇ​ന്നു മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​ക്ക് കൈ​മാ​റും. ഇ​തു പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലും കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക.…

Read More

ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത്; കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലിൽ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താൻ കസ്റ്റംസ് എത്തുന്നു

  കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. നി​ല​വി​ൽ ഇ​ഡി​യു​ടെ കേ​സി​ൽ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ർ. ഇ​വി​ടെ എ​ത്തി​യാ​ണ് ക​സ്റ്റം​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ക​സ്റ്റം​സ് കോ​ട​തി​യി​ൽ ന​ൽ​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​സ്റ്റം​സി​ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ൽ സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ട​ണ​മെ​ന്ന ക​സ്റ്റം​സി​ന്‍റെ അ​പേ​ക്ഷ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ച്ചി​യി​ലെ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​രു​വ​രെ​യും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ആ​ലു​വ ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ട​ക​ളി​ൽ അ​ഗ്നി​ബാ​ധ; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം;  ലക്ഷങ്ങളുടെ നാശനഷ്ടം

ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ൽ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഗ്നി​ബാ​ധ. സ​ബ് ജ​യി​ൽ റോ​ഡി​ൽ ലൂ​ർ​ദ് സെ​ന്‍റ​റി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും ഹാ​ർ​ഡ്‌​വെ​യ​ർ ക​ട​യി​ലേ​ക്കു​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. വാ​ട്ട​ർ ടാ​ങ്കു​ക​ൾ, പൈ​പ്പു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. അ​മ്പാ​ടി ടെ​ക്സ്റ്റൈ​ൽ​സിന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ന്നാ​ണ് തീ ​പ​ട​ർ​ന്നെ​തെ​ന്ന് ക​രു​തു​ന്നു. പു​ല​ർ​ച്ചെ 3.30ഓടെ എ​ത്തി​യ പാ​ൽ വി​ല്പ​ന​ക്കാ​ര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലു​വ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. യ​ഥാ​സ​മ​യം തീ​യ​ണ​ച്ച​തു​കൊ​ണ്ട് ന​ഗ​ര​ത്തി​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്ത​മാ​ണ്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; സി.​എം. ര​വീ​ന്ദ്ര​ന്  വീ​ണ്ടും  നോ​ട്ടീ​സ് ന​ല്‍​കും

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള​ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് ഇ​ന്നു നോ​ട്ടീ​സ് അ​യ​ച്ചേ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക. അ​ഞ്ചു​ദി​വ​സ​ത്തെ സ​മ​യം കൊ​ടു​ത്താ​ണ് സാ​ധാ​ര​ണ​നി​ല​യി​ല്‍ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ ര​ണ്ടി​നു​ള്ളി​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നേ​ര​ത്തെ ര​വീ​ന്ദ്ര​നെ വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും കൊ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ഹാ​ജ​രാ​കാ​നാ​യി​ല്ല.​സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ മ​റ്റ് ചി​ല​ര്‍​ക്കു​കൂ​ടി അ​റി​വു​ണ്ടാ​യി​രു​ന്നെ​ന്ന് സ്വ​പ്ന സു​രേ​ഷ് മൊ​ഴി ന​ല്‍​കി​യ​താ​യി ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. പ്ര​ധാ​ന​മാ​യും ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​തു ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ്. ക​രാ​റി​ന്‍റെ കാ​ര്യം ആ​രാ​ണ് നോ​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് ഒ​രു പ്ര​ത്യേ​ക ക​മ്പ​നി​ക്കു​മാ​ത്രം ക​രാ​ര്‍ ല​ഭി​ക്കു​ന്ന​ത്. 32 ഓ​ളം ലൈ​ഫ് മി​ഷ​ന്‍ ക​രാ​റു​ക​ളി​ല്‍ 26 എ​ണ്ണം ല​ഭി​ച്ചി​രി​ക്കു​ന്ന​തു യൂ​ണി​ടാ​ക് ക​മ്പ​നി​ക്കും ഹൈ​ദ​രാ​ബാ​ദി​ലെ മ​റ്റൊ​രു…

Read More

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ പ​രി​ശോ​ധ​ന; ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ.​ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം ഇ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും. റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​ക്കു കൈ​മാ​റും. നാ​ളെ ഇ​ത് പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലും കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സം എ​ട്ടം​ഗ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ സം​ഘം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു. കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റു ചെ​യ്‌​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

Read More

വ​നി​താ സൃ​ഹൃ​ത്തു​ക്ക​ള്‍ നി​ര​വ​ധി​! നാ​ടി​ന്‍റെ മു​ഖം മി​നു​ക്കാ​ന്‍ ബ്യൂ​ട്ടീ​ഷ്യ​ന്മാ​രു​ടെ പോ​രാ​ട്ടം; പ്ര​ചാ​ര​ണ​ത്തി​ല്‍ മു​ന്നേ​റു​ന്ന​ത് സൗ​ഹൃ​ദ​ത്തി​നും തൊ​ഴി​ലി​നും കോ​ട്ടം ത​ട്ടാ​തെ​…

സ്വന്തം ലേഖകൻ വൈ​പ്പി​ന്‍: മ​റ്റു​ള്ള​വ​രു​ടെ മു​ടി​യും മു​ഖ​വും മി​നു​ക്കി പേ​രെ​ടു​ത്ത അ​യ​ല്‍​വാ​സി​ക​ളാ​യ വ​നി​താ ബ്യൂ​ട്ടീ​ഷ്യ​ന്മാ​ര്‍ നാ​ടി​നു മോ​ടി കൂ​ട്ടാ​ന്‍ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്നു. വൈ​പ്പി​ന്‍ എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 13 -ാം വാ​ര്‍​ഡി​ലാ​ണു ബ്യൂ​ട്ടീ​ഷ്യ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ടം. വ​നി​താ സം​വ​ര​ണ വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കൊ​ച്ചു​ത്രേ​സ്യ നി​ഷി​ല്‍ (ഡി​ന്ന) മ​ത്സ​രി​ക്കു​മ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എ​തി​ര്‍​പ​ക്ഷ​ത്തു​ള്ള​ത് സു​ഹൃ​ത്തു കൂ​ടി​യാ​യ സി​മി ലൗ​താ​ഷ്. ഡി​ന്ന എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് സി​ന്‍​ഡ്ര​ല്ല എ​ന്ന പേ​രി​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്നു. സി​മി വീ​ട്ടി​ല്‍​ത​ന്നെ​യാ​ണു ബ്യൂ​ട്ടീ​ഷ്യ​ന്‍ ജോ​ലി​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. വ​ലി​യ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ചു ജോ​ലി ചെ​യ്യാ​റു​മു​ണ്ട്. ബ്യൂ​ട്ടീ​ഷ്യ​ന്‍​മാ​രാ​യ​തി​നാ​ല്‍ ഇ​രു​വ​ര്‍​ക്കും വ​നി​താ സൃ​ഹൃ​ത്തു​ക്ക​ള്‍ നി​ര​വ​ധി​യാ​ണ്. ഇ​തെ​ല്ലാം വോ​ട്ടു​ക​ളാ​ക്കി പെ​ട്ടി​യി​ലാ​ക്കാ​നാ​ണ് ഇ​രു​വ​രു​ടെ​യും തീ​വ്ര​ശ്ര​മം. യു​ഡി​എ​ഫി​ന്‍റെ പ്ര​സ്റ്റീ​ജ് വാ​ര്‍​ഡാ​യി അ​റി​യ​പ്പെ​ടു​ന്ന സീ​റ്റ്, ക​ഴി​ഞ്ഞ ത​വ​ണ അ​ട്ടി​മ​റി​യി​ലൂ​ടെ എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണു ഡി​ന്ന​യ്ക്കു​ള്ള​ത്. പി​ടി​ച്ചെ​ടു​ത്ത​തു വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന വാ​ശി​യോ​ടെ…

Read More

ഓ​ൺ​ലൈ​ൻ കാർ കച്ചവടം : യു​വാ​വി​ന്‍റെ 32,000 രൂ​പ ത​ട്ടി​യെ​ടു​ത്തു; ത​ട്ടി​പ്പിന് ഉ​പ​യോ​ഗി​ച്ച ഫോ​ണും ബാ​ങ്ക് അ​ക്കൗ​ണ്ടും ഉ​ത്ത​രേ​ന്ത്യ​യി​ലു​ള്ള​ത്

പ​റ​വൂ​ർ: ഓ​ൺ​ലൈ​ൻ സൈ​റ്റി​ലൂ​ടെ കാ​ർ വാ​ങ്ങാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് 32,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​റ​വൂ​ർ പെ​രു​മ്പ​ട​ന്ന സ്വ​ദേ​ശി​യാ​യ എ​ബി പൗ​ലോ​സാ​ണ് ഇ​തു സം​ബ​ന്ധ​ച്ച് പ​റ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ ക​ണ്ട മാ​രു​തി സി​ഫ്റ്റ് കാ​ർ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് ഇ​യാ​ൾ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​ത്. കാ​റി​ന്‍റെ ഉ​ട​മ​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ അ​മി​ത്കു​മാ​ർ എ​ന്ന പേ​രി​ൽ ഹി​ന്ദി​യി​ലാ​യി​രു​ന്നു സം​സാ​രി​ച്ച​ത്. എ​ബി​ക്ക് ഹി​ന്ദി വ​ശ​മ​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​ശ​യ​വി​നി​മ​യം. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് മി​ലി​ട്ടറി കാ​ന്‍റീ​നി​ലെ ജീ​വ​ന​ക്കാ​രാ​നാ​ണെ​ന്ന് പ​റ​ഞ്ഞ ഇ​യാ​ൾ വി​ശ്വ​സി​പ്പി​ക്കാ​നാ​യി ആ​ർ​മി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ, ലൈ​സ​ൻ​സ് എ​ന്നി​വ​യും അ​യ​ച്ചു കൊ​ടു​ത്തു. വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചെ​ങ്കി​ലും മു​ഖം പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ല. ക്യാ​മ്പി​ൽ ഇ​തി​നെ​ല്ലാം നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. വാ​ഹ​നം വാ​ങ്ങാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ കോ​വി​ഡ് മൂ​ലം ഇ​വി​ടെ ആ​രെ​യും ക​യ​റ്റു​ന്നി​ല്ലെ​ന്നും മ​റു​പ​ടി ന​ൽ​കി. വാ​ഹ​നം ആ​ർ​മി​യു​ടെ പാ​ഴ്സ​ൺ വാ​ഹ​ന​ത്തി​ൽ…

Read More