വൈപ്പിൻ: നാമനിർദ്ദേശ പത്രിക തള്ളിയ വൈപ്പിൻ ബ്ലോക്കിലെ ലീഗ് സ്ഥാനാർഥി പി.കെ. അബ്ദുൾ റസാഖിന്റെ രസികൻ പോസ്റ്റ് രാഷ്ട്രീയ പ്രവർത്തകുടെ ഇടയിൽ വൈറലായി. ചിലേത് റെഡിയാകും, ചിലേത് റെഡിയാകൂല, എനിക്ക് കുഴപ്പൂല കുഴുപ്പിള്ളി പഞ്ചായത്തുമായി പ്രിന്റിംഗ് കരാർ ഉണ്ടായതിനാൽ സ്ഥാനാർഥിയാകാൻ പാടില്ല. അറിയില്ലായിരുന്നു. ക്ഷമ ചോദിക്കുന്നു. ഇതാണ് പോസ്റ്റ്. പ്രിന്റിംഗ് പ്രസ് നടത്തിപ്പുകാരനായ ഇദ്ദേഹം 2020 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുമായി പ്രിന്റിംഗ് പണികൾ സംബന്ധമായ ഒരു കരാർ ഉണ്ടാക്കിയിരുന്നത്രേ. ഇക്കാര്യം ഇദ്ദേഹം നാമനിർദ്ദേശപത്രികയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. സൂഷ്മപരിശോധനയിൽ ഇത് വരണാധികാരി ചൂണ്ടിക്കാണിച്ചതോടെ ഡിവിഷനിൽ പത്രിക നൽകിയിരുന്ന ഇടതു പക്ഷസ്ഥാനാർഥിയായ കെ.എ. സാജിത്ത്, ലീഗിന്റെ റിബൽ സ്ഥാനാർഥിയായ എ.എ. സുധീർ എന്നിവർ ആക്ഷേപമുന്നയിച്ചു. തുടർന്ന് കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വരണാധികാരി സംസാരിക്കുകയും കാര്യം ഉറപ്പ് വരുത്തുകയും ചെയ്ത…
Read MoreCategory: Kochi
പാലാരിവട്ടം പാലം! സര്‍ക്കാരില്‍ നിന്നും സംരക്ഷണമില്ല; ഫയല്‍ കണ്ടവരെല്ലാം പ്രതികള്‍, ഉദ്യോഗസ്ഥര്‍ അങ്കലാപ്പില്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ഫയല്‍ കണ്ട ഉദ്യോഗസ്ഥർ വരെ പ്രതിസ്ഥാനത്തേക്കു വന്നതോടെ ഐഎഎസ് ഉദ്യോഗസ്ഥരും മറ്റു ഉദ്യോഗസ്ഥരും അങ്കലാപ്പില്‍. പാലാരിവട്ടം പാലം അഴിമതിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തേക്കു കൊണ്ടു വരുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ശക്തമായ നീക്കമാണ് ഉദ്യോഗസ്ഥതലത്തില്‍ ആലോചിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടിനോടു യോജിക്കാന്‍ കഴിയില്ലെന്നാണ് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന് പറയുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടിനോടു യോജിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ നിസഹകരണത്തിലേക്കു നീങ്ങുമെന്ന സൂചനയും ലഭിക്കുന്നു. കുറ്റക്കാരായവരെ പിടികൂടുന്നതിനു പകരം ഫയല്കണ്ടവരെ പ്രതിയാക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടും ശക്തമായിട്ടുണ്ട്. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന്റെ ഒരു ഫയലും മുന്നോട്ട് പോകില്ല. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതിയാക്കിയിട്ടുണ്ട്. സുപ്രധാനമായ നീക്കമാണ് കേസില്‍ വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കരാറുകാരനായ…
Read Moreകാഴ്ച കണ്ടു നടക്കാം! അതിസുന്ദരിയാകാന് കൊച്ചി; എതിര്‍ത്താല്‍ പണി പാളും…
കൊച്ചി: കൊച്ചിക്കു പുതുവര്‍ഷ സമ്മാനമായി ഏഴു പദ്ധതികള്‍ നല്‍കാനൊരുങ്ങി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്. ടാറ്റ കനാല്‍ മുതല്‍ കെട്ടുവള്ളം പാലം വരെയുള്ള മറൈന്‍ഡ്രൈവ് വികസന പദ്ധതി, ഡച്ച് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിലെ ജോലികള്‍, ഫോര്‍ട്ടുകൊച്ചിയിലെ ഓപ്പണ്‍ എയര്‍ തിയറ്റര്‍, വാസ്കോഡ ഗാമ സ്ക്വയര്‍ നവീകരണം, സ്മാര്‍ട്ട് റോഡ്, 25 മറ്റു റോഡുകള്‍, പശ്ചിമ കൊച്ചിയിലെ 15 റോഡുകള്‍ എന്നിവയാണ് പദ്ധതികളെന്നു കൊച്ചിന് സ്മാര്‍ട്ട് സിറ്റി മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) സിഇഒ ജാഫര്‍ മാലിക് പറഞ്ഞു. ടാറ്റാ കനാലിനും കെട്ടുവള്ളം പാലത്തിനുമിടയിലുള്ള മറൈന്‍ ഡ്രൈവില്‍ 7.85 കോടി രൂപയുടെ പ്രവൃത്തിയും മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ 1.2 കോടി രൂപയുടെ പ്രവൃത്തിയും 1.06 കോടി രൂപയുടെ ഓപ്പണ്‍ എയര്‍ തിയറ്ററുമാണ് പദ്ധതിയിലുള്ളത്. പദ്ധതികളുടെ സമയപരിധി 2020 മാര്‍ച്ചായിരുന്നെങ്കിലും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2021 മാര്‍ച്ചിലേക്കു നീട്ടി. കോവിഡ്…
Read Moreനടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വീണ്ടും ഹർജി നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇരയ്ക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം വെള്ളിയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Read Moreരണ്ടു മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി?ഇഡി ആരോപണം പരിശോധിക്കും
കൊച്ചി: പിണറായി സർക്കാരിനു തലവേദനയായി ഇഡിയുടെ പുതിയ അന്വേഷണം വരുന്നതായി സൂചന. മന്ത്രിസഭയിലെ ശക്തരായ രണ്ടു മന്ത്രിമാരുടെ മഹാരാഷ്ട്രയിലെ അനധികൃത നിക്ഷേപം സംബന്ധിച്ച് ഇഡി അന്വേഷണം തുടങ്ങിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിരമിച്ച ഒരു െഎഎഎസ് ഉന്നതന്റെ ഒത്താശയിലാണ് ഇൗ ഭൂമി ഇടപാടെന്നും റിപ്പോർട്ടിൽ പറയുന്നു. 200 ഏക്കറോളം ഭൂമിയാണ് ബിനാമി പേരിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് രേഖകൾ സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. മന്ത്രിമാരുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും സൂചനകൾ വാർത്തയിലുണ്ട്. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും. സിന്ധുദുർഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇഡി ശേഖരിക്കുകയാണ്. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം. പ്രതിപക്ഷം ഇൗ വിഷയം ഇപ്പോൾ തന്നെ ഉയർത്തി കൊണ്ടുവന്നിട്ടുണ്ട്. വികസനം തടയാൻ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള…
Read Moreപെരുന്പാവൂർ വെടിവയ്പ്: പരിക്കേറ്റ് വിണയാളെ വടിവാളിന് വെട്ടി പരിക്കേൽപ്പിച്ച യുവാവ് പോലീസ് പിടിയിൽ
പെരുമ്പാവൂർ: യുവാവിനെ വെട്ടിവീഴ്ത്തി വെടിയുതിർത്ത കേസിൽ ഒളിവിൽ പോയ ഒരാളെകൂടി പോലീസ് പിടികൂടി. കേസിലെ ആറാം പ്രതി മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ (25) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരിട്ടു പങ്കെടുക്കുകയും മാരകമായി പരിക്കേറ്റ ആദിൽ എന്ന യുവാവിനെ വടിവാളുകൊണ്ട് വെട്ടുകയും ചെയ്തയാളാണ് ലിയോ എന്ന് പോലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീർക്കുന്നതിന് ഒന്നാം പ്രതിയായ നിസാറിന്റെ നേതൃത്വത്തിൽ ആദിലിനെ പാലക്കാട്ടു താഴത്തേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ആദിലിനെ വാഹനമിടിച്ചു വീഴ്ത്തി വടിവാളുകൊണ്ട് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദിലിന് നേരെ വെടിയുതിർത്ത തോക്കും പോലീസ് കണ്ടെടുത്തു. ലിയോ സംഭവ ശേഷം ബാംഗ്ലുരിലേക്ക് കടന്നിരുന്നു.
Read Moreപാലാരിവട്ടം മേല്‍പ്പാലം അഴിമതി; പതിമൂന്നാം പ്രതി നാഗേഷിനെ 13 ദിവസത്തേക്ക് റിമാന്റ് ചെയ്തുകോടതി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത 13 ാം പ്രതി നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ ഡി.വി. നാഗേഷിനെ റിമാന്‍ഡ് ചെയ്തു. വിജിലന്‍സ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന നാഗേഷിനെ ഇന്നലെ വൈകുന്നേരം അഞ്ചിന് മുന്‍പ് തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു ഡിസംബര്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. നാഗേഷിന്റെ ജാമ്യാപേക്ഷ 24ന് പരിഗണിക്കും. അന്നുതന്നെയാണു മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, കസ്റ്റഡിയില്‍ വേണമെന്ന വിജിലന്സിൻരെ അപേക്ഷയും കോടതി പരിഗണിക്കുക. അതിനിടെ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ കോടതി നിര്‍ദേശപ്രകാരം രൂപീകൃതമായ മെഡിക്കല്‍ ബോര്‍ഡ് ഇന്നോ നാളെയോ ആശുപത്രിയില്‍ എത്തിയേക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമായിരിക്കും ആശുപത്രിയിലെത്തി…
Read Moreആലുവയിൽ 10 വാർഡുകളിൽ ബിജെപി ഇല്ല: വോട്ട് ആർക്ക് ? സ്ഥാനാർഥി ദാരിദ്രം ചർച്ചയാവുന്നു
ആലുവ: ആലുവ നഗരസഭയിലെ ആകെയുള്ള 26 വാർഡുകളിൽ 10 എണ്ണത്തിൽ ബിജെപിയ്ക്ക് സ്ഥാനാർഥികൾ ഇല്ലാതായതോടെ ഏത് മുന്നണിക്ക് വോട്ട് മറിയുമെന്ന ആകാംക്ഷ. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാർഥികളടങ്ങുന്ന വാർഡുകളും ഇതിലുണ്ട്. 8, 12, 17, 19, 20,22,23,24, 25, 26 വാർഡുകളിലാണ് എൻഡി എ മുന്നണിക്കു സ്ഥാനാർഥികൾ ഇല്ലാതായത്. ബിജെപി ഇല്ലാതായതോടെ ഇരു മുന്നണികൾ നേരിട്ട് ഏറ്റുമുട്ടുന്ന വാർഡുകളായി ഇവ മാറി. ചില വാർഡുകളിൽ കോൺഗ്രസ്, സിപിഎം റിബലുകളുമുണ്ട്. ദേശീയ പാർട്ടിയായ ബിജെപിക്ക് ആലുവയിലൂടെ കടന്നുപോകുന്ന ദേശീയപാതാ മേഖലയിലാണ് സ്ഥാനാർഥി ദാരിദ്രമെന്നതും പ്രർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ആദ്യം 20 സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിക്കുകയും ഒരു വാർഡിൽ കൂടി മത്സരിക്കുമെന്നും അവകാശപ്പെട്ട എൻഡിഎ മുന്നണിയിൽ നാലുപേർ കൊഴിഞ്ഞുപോയി. ഇന്നലെ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ16 വാർഡുകളിൽ മാത്രമാണ് സ്ഥാനാർഥികൾ എത്തിയത്. ഇതിൽ രണ്ട് വാർഡുകളിൽ മത്സരിക്കുന്നത്…
Read Moreമയക്കുമരുന്ന് കടത്ത് ; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ; അരിച്ചുപെറുക്കാൻ പോലീസ്
കൊച്ചി: യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന മയക്കുമരുന്നു മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നു പോലീസ്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയിലായ സാഹചര്യത്തിലാണു അന്വേഷണങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. കൊച്ചി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പനങ്ങാടും കുമ്പളത്തും മാരകലഹരി മരുന്നു വില്പന നടത്തുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൂന്നു യുവാക്കള്‍ പിടിയിലായത്. ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്വിന് (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരെയാണു കൊച്ചി സിറ്റി ഡാന്‍സാഫും പനങ്ങാട് പോലീസും നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. ഇവരില്‍നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ അരൂര്‍, പൂച്ചാക്കല്‍, എഴുപുന്ന എന്നിവിടങ്ങളിലും കൊച്ചിയുടെ തെക്കന്‍…
Read Moreജില്ലയില്‍ കോവിഡ് മരണസംഖ്യ ഇരുന്നൂറിലേക്ക് ; ഈ മാസം വരിച്ചവർ 48 പേർ
കൊച്ചി: കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരണമടഞ്ഞവരുടെ എണ്ണം ഇരുന്നൂറിലേക്ക്. ഇന്നലെവരെ 198 മരണങ്ങളാണു ജില്ലയില്‍ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 48 മരണങ്ങളുണ്ടായപ്പോള്‍ ഇന്നലെ രണ്ടുപേരുടെ മരണം കോവിഡ്മൂലമെന്നു സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ മരിച്ച ജില്ലകളില്‍ മൂന്നാമതാണു എറണാകുളം. 0.33 ശതമാനമാണു മരണ നിരക്ക്. മാര്‍ച്ച് 28 നാണ് ജില്ലയില്‍ ആദ്യ കോവിഡ് മരണമുണ്ടായത്. പിന്നീട് 99 ദിവസങ്ങള്‍ക്കുശേഷം രണ്ടാമതൊരു മരണംകൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം 88 കോവിഡ് മരണങ്ങള് ജില്ലയില്‍ സ്ഥിരീകരിച്ചപ്പോള്‍ ഇതുവരെയുള്ള മരണങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് ഒക്ടടോബര്‍, നവംബര്‍ മാസങ്ങളിലാണെന്നത് ആശങ്കയുളവാക്കുന്നു. അതിനിടെ, ജില്ലയില്‍ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാകുന്നുണ്ട്. 84.36 ശതമാനമാണു നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ ഏതാനും നാളുകളായി ജില്ലയില്‍ രോഗമുക്തി നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നതും ആശ്വാസകരമാണ്. ജില്ലയില്‍ ഇതുവരെ…
Read More