മ​ക്ക​ൾ പ​ഠി​ച്ച് വ​ള​ര​ട്ടെ…​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യു​ള്ള തൊ​ഴി​ല്‍​തീ​രം പ​ദ്ധ​തി​; പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​ 203 പേ​ർ


കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്കാ​യി ഫി​ഷ​റീ​സ് വ​കു​പ്പും കേ​ര​ള നോ​ള​ഡ് ഇ​ക്ക​ണോ​മി മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ തൊ​ഴി​ല്‍​തീ​രം പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത് 203 പേ​ര്‍​ക്ക്. ഒ​മ്പ​തു ജി​ല്ല​ക​ളി​ലെ 46 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി ആ​ന്‍​ഡ് വീ​ഡി​യോ​ഗ്ര​ഫി കോ​ഴ്‌​സി​ലൂ​ടെ 33 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യും മൊ​ബൈ​ല്‍​ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സ് കോ​ഴ്‌​സി​ലൂ​ടെ 40 പേ​രെ​യും സി​സി​ടി​വി റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സ് കോ​ഴ്‌​സി​ലൂ​ടെ 62 പേ​രെ​യും ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സി​ലൂ​ടെ 68 പേ​രെ​യു​മാ​ണ് ഇ​തു​വ​രെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

ക​രി​യ​ര്‍ കാ​റ്റ​ലി​സ്റ്റ് പ്രോ​ഗ്രാം എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ സ്‌​കി​ല്‍ ഗ്യാ​പ് അ​നാ​ലി​സി​സ്, ഡി​ഡ​ബ്ല്യു​എം​എ​സ് ഓ​റി​യ​ന്‍റേ​ഷ​ന്‍, നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്‌​സ് പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, മോ​ക്ക് ഇ​ന്‍റ​ര്‍​വ്യൂ, ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ന്‍, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് എ​ന്നി​വ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. നി​ല​വി​ല്‍ 41,843 പേ​ര്‍ ഡി​ഡ​ബ്ല്യു​എം​എ​സ് പ്ലാ​റ്റ് ഫോ​മി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു ശേ​ഷം പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​മ ദേ​ശീ​യ ത​ല​ത്തി​ലും തൊ​ഴി​ല്‍​മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തൊ​ഴി​ല്‍​തീ​രം പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment