ത​രി​ശു​ഭൂ​മി​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളാ​കു​ന്നു; ന​വോ​ധ​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഹെ​ക്ട​ര്‍ ത​രി​ശു​ഭൂ​മി കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി സം​സ്ഥാ​ന​ത്ത് “ന​വോ​ധ​ന്‍’ എ​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഫ​ല​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​പ്പോ​ഴു​ള്ള പോ​രാ​യ്മ​യും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​ള​വ് ഉ​റ​പ്പാ​ക്കു​ന്ന കൃ​ഷി ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.

ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഭൂ​വു​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റ്റം ചെ​യ്യാ​തെ, ഭൂ​വു​ട​മ​യ്ക്കും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കും കൃ​ഷി ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ധ​ന​ശേ​ഷി​യും കാ​ര്‍​ഷി​ക വൈ​ദ​ഗ്ധ്യ​വും ഉ​ണ്ടാ​യി​ട്ടും സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത നി​ക്ഷേ​പ​ക​ര്‍, ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.

സേ​വ​ന ത​ല ഉ​ട​മ്പ​ടി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​ത​നു​സ​രി​ച്ച്, ഭൂ​വു​ട​മ​ക​ള്‍ ത​ങ്ങ​ളു​ടെ ഉ​പ​യോ​ഗി​ക്കാ​ത്ത ഭൂ​മി​യി​ല്‍ ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് കൃ​ഷി ചെ​യ്യാ​ന്‍ ക​ര്‍​ഷ​ക​രെ ക്ഷ​ണി​ക്കു​ന്നു. നി​ക്ഷേ​പ​ക​ര്‍ വി​ള ആ​സൂ​ത്ര​ണം, കൃ​ഷി, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം, ഫാം ​മാ​നേ​ജ്‌​മെ​ന്‍റ് തു​ട​ങ്ങി​യ കാ​ര്‍​ഷി​ക സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കും. ഉ​ട​മ്പ​ടി പ്ര​കാ​രം, വി​ള​വെ​ടു​പ്പി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു നി​ശ്ചി​ത പ​ങ്ക് ഭൂ​വു​ട​മ​യ്ക്ക് ല​ഭി​ക്കും. ബാ​ക്കി ലാ​ഭം കൃ​ഷി ചെ​യ്യു​ന്ന നി​ക്ഷേ​പ​ക​നോ ക​ര്‍​ഷ​ക ഗ്രൂ​പ്പി​നോ എ​ടു​ക്കാം. ഇ​തു​വ​ഴി ഭൂ​വു​ട​മ​യ്ക്ക് യാ​തൊ​രു ന​ഷ്ട​സാ​ധ്യ​ത​യു​മി​ല്ലാ​തെ വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും നി​ക്ഷേ​പ​ക​ന് ത​ന്‍റെ ക​ഴി​വും മൂ​ല​ധ​ന​വും ഉ​പ​യോ​ഗി​ച്ച് ലാ​ഭം നേ​ടാ​നും ക​ഴി​യും.

പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യു​ള്ള സ​ര്‍​ക്കാ​ര്‍ ഗ്യാ​ര​ണ്ടി​യും, മ​റ്റ് പ​ദ്ധ​തി​ക​ളു​മാ​യു​ള്ള സ​മ​ന്വ​യ​വും വ്യ​വ​സാ​യ വ​കു​പ്പ് ഇ​തി​നാ​യി പ്ര​ത്യേ​കം രൂ​പ​വ​ല്‍​ക്ക​രി​ച്ച കേ​ര​ള അ​ഗ്രി​ബി​സി​ന​സ് (കാ​ബ്‌​കോ) ക​മ്പ​നി​ക്കാ​യി​രി​ക്കും. ഉ​ട​മ്പ​ടി​ക​ളി​ല്‍ മൂ​ന്നാം ക​ക്ഷി​യാ​യി കാ​ബ്‌​കോ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ ഇ​ട​പാ​ടു​ക​ള്‍​ക്ക് നി​യ​മ​പ​ര​മാ​യ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കും. ഇ​തു​വ​ഴി കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ മ​റ്റു പ​ദ്ധ​തി​ക​ള്‍ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​നും അ​വ​യ്ക്കാ​വ​ശ്യ​മാ​യ ഹാ​ന്‍​ഡ്‌​ഹോ​ള്‍​ഡിം​ഗ് സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. കൂ​ടാ​തെ, കേ​ര പ​ദ്ധ​തി​യു​ടെ മൂ​ല്യ​ശൃം​ഖ​ലാ ഇ​ട​പെ​ട​ലു​ക​ള്‍ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച വി​പ​ണി ക​ണ്ടെ​ത്താ​നും ബ്രാ​ന്‍​ഡി​ങ്ങി​നും ക​യ​റ്റു​മ​തി​ക്കും കാ​ബ്‌​കോ സ​ഹാ​യം ല​ഭ്യ​മാ​ക്കും.

ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം
നി​ല​വി​ല്‍ 4,700 ഏ​ക്ക​ര്‍ കൃ​ഷി ഭൂ​മി ന​വോ​ധ​ന്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 220 ഓ​ളം ക​ര്‍​ഷ​ക​രും ഈ​യി​ന​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ല്‍ ചേ​രാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഈ ​ലി​ങ്കു​ക​ള്‍ വ​ഴി (ക​ര്‍​ഷ​ക​ര്‍: https://nawodhan.kabco.co.in/eoi-farmer/new, ഭൂ​വു​ട​മ​ക​ള്‍: https://rfp.kabco.co.in/signin) അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് കേ​ര പ്രൊ​ജ​ക്റ്റ് പ്രൊ​ക്യൂ​ര്‍​മെ​ന്‍റ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് സി.​ത​മ്പി പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 9037824060.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment