ആലുവ: റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിന്റെ വിളിപ്പാടകലെയുള്ള ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സിഐമാർക്ക് ഇരിപ്പുറപ്പിക്കാൻ സാധിക്കുന്നില്ല. എസ്എച്ച്ഒ ചുമതലയുള്ള ഇവരെ അടിക്കടി സ്ഥലം മാറ്റുന്നത് പ്രമാദമായ പലകേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ നിലവിലെ സിഐയ്ക്കും സ്ഥലമാറ്റമായി. നാലു മാസം മുമ്പാണ് എൻ. സുരേഷ് കുമാർ ആലുവ സിഐയായി ചുമതലയേറ്റത്. 2018ൽ രജിസ്റ്റർ ചെയ്ത ബലാത്സഗ കേസിലെ പ്രതിയെ പിടികൂടിയത് ഇദ്ദേഹം ചാർജ്ജെടുത്ത ഉടനെയാണ്. ഈ വർഷത്തെ തന്നെ രണ്ട് പോക്സോ കേസുകളും തെളിയിച്ചു. കഴിഞ്ഞ ദിവസം പെരിയാറിൽ മുങ്ങി മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ തന്ത്രപരമായി പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ കേസ്. ആലുവയിൽ താമസ സൗകര്യമെല്ലാം ഒരുക്കുന്നതിനിടയിലാണ് പത്തനാപുരത്തേക്ക് സ്ഥലംമാറ്റമായത്.കോന്നി സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന പി.എസ്. രാജഷാണ് പുതിയ ആലുവ സിഐ. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 68 പേരുടെ സ്ഥലമാറ്റപ്പട്ടികയിൽ റൂറൽ…
Read MoreCategory: Kochi
പാലാരിവട്ടം മേല്‍പ്പാലം; ടാര്‍ ഇളക്കിമാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു
കൊച്ചി: സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിച്ചുപണിയുന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ടാര്‍ ഇളക്കിമാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു. ഇന്നലെ ആരംഭിച്ച പ്രവര്‍ത്തനങ്ങളാണു രണ്ടാം ദിവസമായ ഇന്നും തുടരുന്നത്. അടുത്ത രണ്ടു ദിവസത്തിനിടെ പാലത്തിന്റെ 661 മീറ്റര്‍ ദൂരത്തിലുള്ള ടാര്‍ മുഴുവനുമായി മാറ്റുന്ന തരത്തിലുള്ള നടപടികളാണു പുരോഗമിക്കുന്നത്. ടാറിംഗ് എക്സ്കവേറ്റര്‍ ഉപയോഗിച്ചാണു ടാര്‍ നീക്കുന്ന ജോലികള്‍ നടത്തിവരുന്നത്. തുടര്‍ന്നു ഗര്‍ഡറുകള്‍ ഇളക്കി മാറ്റുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇതു രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തുന്നത്. ഗര്‍ഡുകള്‍ മാറ്റുന്ന ജോലികള്ക്കുശേഷമാകും തൂണുകള്‍ ബലപ്പെടുത്തുന്ന നടപടികള്‍ ആരംഭിക്കുക. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. എട്ടുമാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നാണു അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. പാലത്തിന് 100 ല്‍ അധികം ഗര്റുകളാണുള്ളത്. ഇവയില്‍ നേരത്തെ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഗര്‍ഡുകള്‍ക്ക് മുകളിലുള്ള സ്ലാബ് യന്ത്രസഹായത്തോടെയാണു മുറിച്ചു മാറ്റുന്നത്. തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ ചിപ്പ് ചെയ്തു…
Read Moreകോവിഡ് വ്യാപനത്തിനിടെ സാധാരണക്കാരന് ഇരുട്ടടിയായി പച്ചക്കറി വിലക്കയറ്റം; പച്ചമീനിന്റെ വിലയും ഗണ്യമായി വര്‍ധിച്ചു
മൂവാറ്റുപുഴ: കോവിഡ് വ്യാപനം മൂലം പൊറുതിമുട്ടിയ സാധാരണക്കാരന് ഇരുട്ടടിയായി പച്ചക്കറിക്കും മീനിനും മറ്റ് അവശ്യവസ്തുക്കൾക്കും വിലക്കയറ്റം. പച്ചക്കറിയുടെ വില ഒരു മാസം മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളമായാണ് കുതിച്ചുയർന്നത്. കോവിഡ് മൂലം വരുമാനം നിലച്ച സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിലക്കയറ്റമാണ് ഇപ്പോൾ വിപണയിലുള്ളത്. മലയാളിയുടെ ഇഷ്ടപ്പെട്ട പച്ചക്കറിയിനങ്ങളുടെ വില ഇരട്ടിയായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതാണ് വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂർക്ക -80, പയർ -70, വെണ്ടയ്ക്ക -70, തക്കാളി -60, ബീറ്റ്റൂട്ട് -50, കാരറ്റ് – 80, സവാള -48, കിഴങ്ങ് -50, ഉള്ളി -70 എന്നിങ്ങനെയാണ് വിലനിലവാരം. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് സംസ്ഥാനത്ത് കൂടുതലായും പച്ചക്കറിയെത്തുന്നത്. കോവിഡ് വ്യാപകമായ സാഹചര്യത്തിലുണ്ടായ ലോക്ക്ഡൗണ്‍ മൂലം പച്ചക്കറികളുടെ ഉത്പാദനത്തിൽ വൻ ഇടിവാണ് അന്യ സംസ്ഥാനങ്ങളിലുണ്ടായിട്ടുളളത്. അതിനാൽ നാമമാത്ര പച്ചക്കറികൾ മാത്രമേ ഇപ്പോൾ സംസ്ഥാനത്തേക്കു…
Read Moreബീച്ച് റോഡിൽ യുവാവ് മരിച്ച സംഭവം! രണ്ടാം പ്രതിയുടെ വെളിപ്പെടുത്തൽ കുറ്റസമ്മതത്തിനു തുല്യമെന്ന്…
വൈപ്പിൻ: കുഴുപ്പിള്ളിയിലെ പ്രണവ് വധത്തിൽ കോടതി മുന്‍പാകെ കീഴടങ്ങിയ രണ്ടാം പ്രതി ചൂളക്കപ്പറന്പിൽ നാംദേവിന്റെ വെളിപ്പെടുത്തൽ കുറ്റസമ്മതത്തിനു തുല്യമെന്ന് നിയമജ്ഞർ. കഴിഞ്ഞ ദിവസം കോടതിയിൽ കീടഴടങ്ങിയ സമയത്ത് ഇയാൾ മജിസ്ട്രേറ്റിന്റെ ചോദ്യങ്ങൾക്ക് മറുപടിപറയവെയാണ് കുറ്റസമ്മതമെന്നോണം ചില കാര്യങ്ങൾ വെളിപ്പെടുത്തിയതത്രേ. വൈദ്യസഹായം വേണ്ട വിധത്തിൽ ശാരീരികമായ എന്തെങ്കിലും അസ്വാസ്ഥ്യങ്ങളോ വേദനകളോ ഉണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചപ്പോൾ തന്റെ കാലിൽ പരിക്കുണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചു. പരിക്ക് എങ്ങനെ പറ്റിയതാണെന്ന് കോടതി ചോദിച്ചപ്പോൾ പറഞ്ഞത് പ്രണവിനെ അടിക്കുന്ന സമയത്ത് കൂട്ടുപ്രതികളുടെ അടി മാറി തന്റെ ദേഹത്ത് കൊണ്ടതിനെതുടർന്നുണ്ടായ പരിക്കാണെന്നാണ് ഇയാൾ മറുപടി പറഞ്ഞതത്രേ. ഈ മൊഴിയാണ് പ്രതികളിലൊരാളുടെ കുറ്റസമ്മതമായി നിയമജ്ഞർ കാണുന്നത്. ഇതു പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പോലീസിനു പിടിവള്ളിയാകുമത്രേ. അതേ സമയം ദൃസാക്ഷികൾ ഒന്നും തന്നെ ഇല്ലാത്ത ഈ കേസിൽ പ്രധാന തെളിവ് പ്രണവിന്റെയും പ്രതികളുടെയും മൊബൈൽ…
Read Moreനാളെ ലോക വിനോദ സഞ്ചാരദിനം! അനിശ്ചിതത്വത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
പെരുമ്പാവൂർ: ലോക വിനോദ സഞ്ചാരദിനത്തിൽ ആളൊഴിഞ്ഞ് അടച്ച് പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞ ഏഴ് മാസമായി എന്ന് തുറക്കാനാകും എന്ന് നിശ്ചയമില്ലാത്ത നിലയിലാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, നെടുമ്പാറ ചിറ, പാണംകുഴി മഹാഗണി തോട്ടം, പാണിയേലി പോര് എന്നിവ മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. വനം വകുപ്പിനു കീഴിൽ ഫോറസ്റ്റ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേന്ദ്രങ്ങളിൽ വർഷംതോറും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. തദേശീയരായ വന സംരക്ഷണ സമിതി അംഗങ്ങളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്. ഇവരും വരുമാനം നിന്നതോടെ പ്രതിസന്ധിയിലായി. സർക്കാർ ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച സഹായം ഇവർക്ക് ലഭ്യമായില്ല. വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങൾക്ക് സഹായധനം പ്രത്യേകമായി നൽകണമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു നൽകിയ നിവേദനത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി…
Read Moreഅമർ ചിത്രകഥയല്ലിത്; എറണാകുളം റൂറൽ പോലീസിനെ വട്ടം കറക്കി “ഡ്രാക്കുള’യും “മുത്തു’വും
ആലുവ: “ഡ്രാക്കുള’യും “മുത്തു’വും. പറഞ്ഞുവരുന്നത് അമർ ചിത്രകഥയല്ല. എറണാകുളം റൂറൽ പോലീസിനെ വട്ടം കറക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളുടെ സാഹസികമായ ജീവിതമാണ്. ഡ്രാക്കുളയും മുത്തുവുമെന്ന രണ്ട് സ്ഥിരം ക്രിമിനലുകളുടെ കഥ. ഇരുവരും ഇപ്പോഴും പോലീസും കള്ളനും കളി തുടരുകയാണ്. കസ്റ്റഡിയിൽ കഴിയവേ മുത്തു നെടുമ്പാശ്ശേരി സിയാലിലെയും ഡ്രാക്കുള അങ്കമാലി കറുകുറ്റിയിലെയും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽനിന്നും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. പുറത്തിറങ്ങിയാൽ മോഷണംനിരവധി മോഷണക്കേസുകളിൽ പ്രതിയായ വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ് പെരുമ്പാവൂരിൽ കടയിൽ മോഷണം നടത്തിയതിനാണ് പിടിയിലാകുന്നത്. തുടർന്ന് നിരീക്ഷണത്തിനായി ചൊവ്വാഴ്ച്ച അർധരാത്രിയോടെ അങ്കമാലി കറുകുറ്റിയിലെ കാർമ്മൽ ധ്യാനകേന്ദ്രത്തിലെ കോവിഡ് സെന്ററിൽ എത്തിക്കവേ പോലീസിനെ തട്ടിമാറ്റി കടന്നു കളയുകയായിരുന്നു. പെരുമ്പാവൂർ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച്ച പുലർച്ചെ വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം തേക്കമലയിലുള്ള വാടക വീട്ടിൽനിന്നും ഇയാൾ പിടിയിലായി.…
Read Moreലൈഫ് മിഷന് ഭവന പദ്ധതി തട്ടിപ്പ്; സ്വപ്ന കമ്മീഷന് പറ്റിയത് ശിവശങ്കറിന്റെ അറിവോടെ
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവന പദ്ധതിയുടെ നിര്‍മാണക്കരാര്‍ യൂണിടാക് കമ്പനിക്ക് ലഭ്യമാക്കാന്‍ സ്വപ്ന കമ്മീഷന് വാങ്ങിയിരുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. വ്യാഴാഴ്ച്ച എട്ടരമണിക്കൂര്‍ നടത്തിയ എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കമ്മീഷന് ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്നും ലോക്കറിലുണ്ടായിരുന്നത് തന്റെ പണമല്ലെന്നും ശിവശങ്കര്‍ എന്‍ഐഎക്ക് മൊഴിനല്‍കി. പ്രളയദുരിതാശ്വാസത്തിനു വിദേശസഹായം തേടി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം യുഎഇയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സ്വപ്നയ്ക്കും അറിയാമായിരുന്നു. ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു ശേഷം യുഎഇ കോണ്‍സുലേറ്റിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി സ്വപ്ന നടത്തിയ സമാന്തര ചര്‍ച്ചകളെ തുടര്‍ന്നാണു പദ്ധതിയുടെ മറവില്‍ നടത്തിയ കമ്മിഷന് ഇടപാടുകളുടെ തുടക്കം. ഇതേക്കുറിച്ചു ശിവശങ്കറിനും അറിവുണ്ടായിരുന്നു. എന്നാല്‍ വിദേശത്തുനിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാര്‍ക്കു കമ്മിഷന് ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കു ലഭിച്ചതെന്നാണു ശിവശങ്കർ…
Read Moreസ്വര്‍ണക്കടത്ത് കേസ്; നാലു ദിവസത്തെ എൻഐഎയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞു; സ്വപ്ന സുരേഷ് വീണ്ടും ജയിലിലേക്ക്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു. നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി കഴിഞ്ഞ ഇന്നലെ രാവിലെ കൊച്ചി എന്‍ഐഎ കോടതി ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. വിയൂര്‍ സെന്റർ ജയിലിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നാല് ദിവസത്തേക്ക് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്വപ്നയെ വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡി അനുവദിച്ചത്. രണ്ട് ദിവസം നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിളിച്ചുവരുത്തി ഇരുവരെയും സമാന്തരമായി എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സ്വപ്നയുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും സംബന്ധിച്ചാണ് ശിവശങ്കറില്‍ നിന്ന് എന്‍ഐഎ ചോദിച്ചറിഞ്ഞത്. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും…
Read Moreഅജ്ഞാത മൃതദേഹങ്ങളെ തിരിച്ചറിയാൻ ചൂണ്ടുവിരലായി “അൺനോൺ’; മൃതദേഹങ്ങളെ തിരിച്ചറിയാനുള്ള ടോമി തോമസിന്റെ ശ്രമങ്ങളെക്കുറിച്ചറിയാം
ആലുവ: കാൽനൂറ്റാണ്ടുകാലം ആലുവ മേഖലയിലെ അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം പകർത്തുന്ന ഫോട്ടോഗ്രാഫർ അവരുടെ മേൽവിലാസം തേടി ഇറങ്ങുന്നു. ആലുവ സ്വദേശിയും ഫോട്ടോണിക്സ് സ്റ്റുഡിയോ ഉടമയുമായ ടോമി തോമസാണ് പോലീസിലെ ജീവിതാനുഭവങ്ങളും ചിത്രങ്ങളും അടിസ്ഥാനമാക്കി “അൺനോൺ’ എന്ന പേരിൽ യൂടൂബിൽ അന്വേഷണ പരമ്പര ഒരുക്കുന്നത്. പരമ്പരയുടെ ടീസർ ഇന്നലെ രാത്രി പുറത്തിറക്കി. ടോമി ചിത്രീകരിച്ചിട്ടുള്ള യഥാർഥ വീഡിയോ ഫയലുകളും ഫോട്ടോകളുമാണ് ഇതിനായി ഉപയോഗിക്കുക. പെരിയാറിന്റെ തീരത്ത് വന്നടിയുന്ന മൃതദേഹങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ഉണ്ടാവുകയെന്ന് ടോമി പറഞ്ഞു. താനെടുത്ത ചിത്രങ്ങളിൽ 90 ശതമാനം മൃതദേഹങ്ങളും വർഷങ്ങൾ കഴിഞ്ഞിട്ടും അജ്ഞാതരായി തുടരുന്നതാണ് ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് ടോമി പറയുന്നു. ചികിത്സയിലിരിക്കെ മരിച്ചെന്ന് കരുതി ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി ഒരു യുവാവിനെ രക്ഷപ്പെടുത്തിയ അനുഭവവും ടോമിയ്ക്കുണ്ട്. മൃതശരീരത്തിൽ കാണുന്ന മുറിവുകളെ അടിസ്ഥാനമാക്കി സാധ്യതകളും സാഹചര്യങ്ങളും അവതരിപ്പിക്കുകയാണ് “അൺനോൺ’ ചെയ്യുന്നത്. പോസ്റ്റ്…
Read Moreആശ്രമം സ്റ്റാൻഡിൽ ബസ് കാത്തുനിൽപ്പ് കുഴിയിൽ; കണ്ടില്ലെന്ന് നടിച്ച് നഗരസഭയുടെ മൗനം
മൂവാറ്റുപുഴ: നഗരത്തിലെ ആശ്രമം ബസ് സ്റ്റാൻഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. കോതമംഗലം, പെരുന്പാവൂർ, കാളിയാർ, കോലഞ്ചേരി ഭാഗങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും നിരവധി ബസുകളാണ് മൂവാറ്റുപുഴയിലെ ആശ്രമം ബസ് സ്റ്റാൻഡിൽനിന്നും പുറപ്പെടുന്നത്. ലോക്ക് ഡൗണിനു മുന്‍പ് ദിവസവും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദിവസവും സ്റ്റാൻഡിൽ ബസുകൾ വന്നുപോയിക്കൊണ്ടിരുന്നത്. വിദ്യാർഥികളടക്കം നൂറുകണക്കിനു യാത്രക്കാരാണ് ദിനംപ്രതി ആശ്രമം സ്റ്റാൻഡിലെത്തുന്നത്. സ്റ്റാൻഡിനകത്ത് വൻഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമായതോടെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞുകിടക്കുന്നതുമൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്. വിദ്യാർഥികൾക്കാണ് ഏറെയും ദുരിതം. സ്കൂൾ സമയങ്ങളിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ വസ്ത്രങ്ങളിലേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവുകാഴ്ച്ചയാണ്. ഇപ്പോൾ ബസുകൾ കാര്യമായി സർവീസ് നടത്താത്തതുമൂലം സ്റ്റാൻഡിൽ തിരക്കു കുറവാണ്. തിരക്ക് വർധിക്കുന്നതിനു മുന്‍പുതന്നെ കുഴികൾ നികത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബസ് സ്റ്റാൻഡ് നന്നാക്കുവാനുള്ള ബാധ്യത നഗരസഭയ്ക്കാണ്. എന്നാൽ അധികൃതർ സ്റ്റാൻഡ് തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും അറിഞ്ഞമട്ടില്ല.…
Read More