വ്യ​ത്യ​സ്ത​നാ​മൊ​രു എ​സ്ഐ! മൂന്നര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ച പോലീസ് സേനയ്ക്ക് പകരമായി നല്‍കിയത് ഇങ്ങനെ…

ആ​ലു​വ: പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് ആ​ലു​വ ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ മു​ഹ​മ്മ​ദ് ക​ബീ​ർ. സ്വ​ന്തം കീ​ശ​യി​ൽ​നി​ന്നും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ മു​ട​ക്കി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​ള​പ്പി​ലെ കു​ടി​വെ​ള്ള കി​ണ​റി​നു പു​തു​ജീ​വ​ൻ ന​ൽ​കി​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ക​ബീ​ർ സാ​ർ ഇ​ക്കു​റി താ​ര​മാ​യ​ത്. ഈ ​സ​ത്പ്ര​വൃ​ത്തി​ക്കൊ​ണ്ടാ​ണ് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​തം സ​മ്മാ​നി​ച്ച പോ​ലീ​സ് സേ​ന​യ്ക്ക് നി​റ​ഞ്ഞു തു​ളു​മ്പു​ന്ന സ്നേ​ഹ കി​ണ​ർ പ​ക​ര​മാ​യി ന​ൽ​കി​യ​ത്. സേ​ന​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​സ്ഐ ക​ബീ​റി​ന് ശേ​ഷി​ക്കു​ന്ന​ത് കേ​വ​ലം ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​ണ്. ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​രു കി​ണ​റെ​ന്ന ആ​ശ​യം അ​ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ലു​ദി​ച്ച​ത് 2018ലെ ​മ​ഹാ​പ്ര​ള​യ കാ​ല​ത്താ​ണ്. പ്ര​ള​യ​ത്തി​ൽ ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ​പ്പോ​ൾ കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ൽ പോ​ലീ​സ് ക​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ദാ​ഹ​ജ​ല​ത്തി​നാ​യി എ​ല്ലാ​വ​രും നെ​ട്ടോ​ട്ട​മാ​യ​പ്പോ​ൾ ഇ​തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന എ​സ്ഐ ക​ബീ​റും അ​ങ്ക​ലാ​പ്പി​ലാ​കു​ക​യാ​യി​രു​ന്നു. പ​ഴ​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഒ​രു പ​രി​സ​ര​വാ​സി​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ന് പി​ന്നി​ലെ കി​ണ​റി​നെ​ക്കു​റി​ച്ചു​ള്ള…

Read More

മൂ​ന്നു വ​യ​സു​കാ​രൻ പൃഥിരാജിന്‍റെ മരണം; ചി​കി​ത്സാ പി​ഴ​വു​ണ്ടാ​യോ​യെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും; സ​മ​രം അ​വ​സാ​നി​പ്പി​ച്ച് മാതാവ്

ആ​ലു​വ: നാ​ണ​യം വി​ഴു​ങ്ങി മ​രി​ച്ച പൃ​ഥ്വി​രാ​ജ് എ​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ മാ​താ​വ് ന​ന്ദി​നി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ 35 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ​ട്ടി​ക​ജാ​തി വ​കു​പ്പും അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യും ഇ​ട​പെ​ട്ടാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്‌ ചി​കി​ത്സാ പി​ഴ​വു​ണ്ടാ​യോ​യെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. കു​ടും​ബ​ത്തി​നു വ​ന്ന ചി​കി​ത്സാ ചെ​ല​വ് പ​ട്ടി​ക​ജാ​തി വ​കു​പ്പ് ന​ൽ​കും. കൂ​ടാ​തെ മാ​താ​വി​ന് താ​മ​സി​ക്കാ​ൻ സ്ഥ​ല​വും വീ​ടും വ​കു​പ്പി​ന് കീ​ഴി​ൽ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ താ​ത്‌‌കാലി​ക ജോ​ലി ന​ൽ​കാ​നും ധാ​ര​ണ​യാ​യി. ജോ​ലി സ്ഥി​ര​പ്പെ​ടു​ത്തി കൊ​ടു​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് ര​ണ്ടി​നാ​യി​രു​ന്നു കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്. ഏ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നാ​ണ​യം വി​ഴു​ങ്ങി​യ മൂ​ന്ന് വ​യ​സുകാ​ര​ന്‍റെ മ​ര​ണ​കാ​ര​ണം ശ്വാ​സ​ത​ട​സം മൂ​ല​മാ​ണെ​ന്ന് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​രി​ക​യാ​യി​രു​ന്നു. കാ​ക്ക​നാ​ട് ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ത്തി​യ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​കാ​ര്യം തെ​ളി​ഞ്ഞ​ത്. എ​ന്നാ​ൽ, ക​ണ്ടെ​ത്ത​ലു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ മാ​താ​വും ബ​ന്ധു​ക്ക​ളും…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? രാ​മ​ല്ലൂ​രി​ല്‍ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ പെ​ട്ടി​ക്ക​ട തീ​വച്ചു ന​ശി​പ്പി​ച്ചു

കോ​ത​മം​ഗ​ലം: രാ​മ​ല്ലൂ​രി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ പെ​ട്ടി​ക്ക​ട തീ​വച്ചു ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. രാ​മ​ല്ലൂ​ര്‍ എ​ല​വും​പ​റ​മ്പി​ല്‍ ത​ണ്ടേ​ല്‍ അ​നി​ലി​ന്‍റെ ഭാ​ര്യ ശോ​ഭ​ന രാ​മ​ല്ലൂ​ര്‍ മി​ല്ലും​പ​ടി ഭാ​ഗ​ത്ത് റോ​ഡ​രു​കി​ല്‍ ന​ട​ത്തു​ന്ന പെ​ട്ടി​ക്ക​ട​യാ​ണ് അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യ​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യ്ക്ക് തീ​പി​ടി​ച്ച​ത് ക​ണ്ട് സ​മീ​പ​വാ​സി​യാ​ണ് അ​ഗ്‌​നി ര​ക്ഷാ​സേ​ന​യെ​യും ഉ​ട​മ​യെ​യും വി​വ​രം അ​റി​യി​ച്ച​ത്. അ​ഗ്‌​നി ര​ക്ഷാ​സേ​ന തീ​യ​ണ​ച്ചെ​ങ്കി​ലും ക​ട​യും സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു. കോ​വി​ഡു​മൂ​ലം മ​റ്റ് പ​ണി​ക​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ കു​ടും​ബം പു​ല​ര്‍​ത്താ​നാ​യി ആ​രം​ഭി​ച്ച ക​ട​യാ​ണ് ന​ശി​പ്പി​ച്ച​തെ​ന്ന് ശോ​ഭ​ന പ​റ​ഞ്ഞു. വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും സോ​ളാ​ര്‍ ലൈ​റ്റു​മ​ട​ക്കം ക​ട​യോ​ടൊ​പ്പം അ​ഗ്‌​നി​ക്കി​ര​യാ​യി. ഒ​രു ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു. ഇ​തി​ന് മു​മ്പും ക​ട ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​താ​യും അ​നി​ല്‍ പ​റ​ഞ്ഞു. ക​ട​യി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ ക​ടം​വാ​ങ്ങി​യ​തി​ന്‍റെ പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രാ​ള്‍ ര​ണ്ട് മാ​സം മു​മ്പ് മ​ക​നെ ക​ട​യി​ല്‍നി​ന്ന്…

Read More

പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന വീട്ടമ്മയ്ക്ക് എപിഎല്‍ കാര്‍ഡ്! ബിപിഎല്‍ ആക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ ആയി; ഒടുവില്‍…

പ​ള്ളു​രു​ത്തി: പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ എ​പി​എ​ൽ കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12 ഓ​ടെ തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ലു​ള്ള സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് നേ​ര​ത്തെ മ​രി​ച്ചു​പോ​യ വീ​ട്ട​മ്മ മ​ക​ളു​മൊ​ത്താ​ണു താ​മ​സം. വീ​ട്ടു​ജോ​ലി​യെ​ടു​ത്താ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​ൽ വ​രു​മാ​നം നി​ല​ച്ച​തോ​ടെ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കാ​ർ​ഡ് മാ​റ്റം ചെ​യ്യു​ന്ന​തി​ന് സ​പ്ലൈ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി. പി​ന്നീ​ടു പ​ല​ത​വ​ണ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ ഇ​വ​ർ സ​പ്ലൈ ഓ​ഫീ​സി​ലെ​ത്തി വേ​റൊ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രോ​ട് ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​യു​ക​യാ​യി​രു​ന്ന​ത്രെ. തു​ട​ർ​ന്നാ​ണു വീ​ട്ടി​ൽ പോ​യി മ​ണ്ണെ​ണ്ണ എ​ടു​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി ത​ല​യി​ൽ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ ഇ​വ​രെ ഉ​ട​ൻ​ത​ന്നെ പി​ടി​ച്ചു​മാ​റ്റി. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ…

Read More

പോസ്റ്റിലിരിക്കവേ ഹാർട്ട് അറ്റാക്ക്; സഹപ്രവർത്തകർ സാഹസികമായി രക്ഷിച്ചു

വൈ​പ്പി​ന്‍ : അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​യെത്തുട​ര്‍​ന്ന് 11 കെ​വി വൈ​ദ്യു​തി ​ലൈ​നി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ലക്‌ട്രിക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​പ്പോ​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ര്‍​ന്ന് സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി ആ​ശു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​റ​ക്ക​ല്‍ കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ന​ല്‍-35 ആ​ണ് പോ​സ്റ്റി​നു മു​ക​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ ഞാ​റ​ക്ക​ല്‍ കെ​ടി​എ​ക്‌​സി​നു വ​ട​ക്കു​വ​ശ​ത്ത് അ​ടു​ത്ത​ടു​ത്താ​യി ഒ​ന്നി​ച്ച് നി​ല്‍​ക്കു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍​ക്ക് മു​ക​ളി​ലാ​യി​രു​ന്നു സം​ഭ​വം. വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ത്തുട​ര്‍​ന്ന് ഇ​യാ​ളെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​രു​ന്ന ഇ​രു​പ്പി​ല്‍ ത​ന്നെ ര​ണ്ട് പോ​സ്റ്റു​ക​ളു​മാ​യി ബ​ന്ധി​ച്ചി​രു​ന്ന ബീ​മി​ല്‍ ക​മ​ഴ്ത്തി കി​ട​ത്തി ക​യ​ര്‍ കൊ​ണ്ട് ബ​ന്ധി​ച്ചു താ​ഴെ വീ​ഴാ​തെ നി​ര്‍​ത്തി. ഇ​തി​നി​ടെ താ​ഴെ നി​ന്നി​രു​ന്ന ജീ​വ​ന​ക്കാ​രും മു​ക​ളി​ലേ​ക്ക് ക​യ​റി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ര്‍​പ്പെ​ട്ടു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം ആ​ള്‍ താ​ഴെ വീ​ഴാ​തെ ര​ക്ഷി​ച്ച് ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ലി​പ്പു​റ​ത്തു​നി​ന്നും ഫ​യ​ര്‍ ഫോ​ഴ്‌​സും സ​ഹാ​യ​ത്തി​നെ​ത്തി. തു​ട​ര്‍​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍…

Read More

ലൈ​ഫി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി; അ​ന്വേ​ഷ​ണ​വു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്ക​ണം

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ പ​ദ്ധ​തി​യി​ലെ ക​മ്മീ​ഷ​ന്‍ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ സി​ബി​ഐ​യ്ക്ക് അ​ന്വേ​ഷ​ണം തു​ട​രാം. അ​ന്വേ​ഷ​ണ​വു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചു. അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. വാ​ദം തു​ട​രാ​നാ​യി കേ​സ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ച​ട്ട​വി​രു​ദ്ധ​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ന​ല്‍​കി​യ പ​രാ​തി​യാ​ണി​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ഹ​ർ​ജി യു​ണി​ടാ​ക്കി​നെ സ​ഹാ​യി​ക്കാ​നാ​ണോ​യെ​ന്ന് സി​ബി​ഐ ചോ​ദി​ച്ചു. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ മാ​ത്ര​മേ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

Read More

മഴയൊന്നു പെയ്താൽ ആ​ലു​വ മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ വെ​ള്ള​ക്കെ​ട്ട്; കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ചെ​ളി​യ​ഭി​ഷേ​കവും

ആ​ലു​വ: ആ​ലു​വ മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ മ​ഴ​യ്ക്ക് പി​ന്നാ​ലെ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന യാ​ത്രി​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ അ​ണ്ട​ർ പാ​സേ​ജു​ക​ൾ നി​ർ​മി​ച്ച​തും വെ​ള്ള​മൊ​ഴു​കി പോ​കാ​ൻ കാ​ന​ക​ളി​ല്ലാ​ത്ത​തു​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഭൂ​രി​ഭാ​ഗം അ​ണ്ട​ർ പാ​സേ​ജ് ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടാ​ണ്. അ​തി​നാ​ൽ ഗ​താ​ഗ​ത​കു​രു​ക്കു​മു​ണ്ട്. ആ​ലു​വ​യി​ൽ​നി​ന്നും അ​ങ്ക​മാ​ലി, പ​റ​വൂ​ർ, എ​ട​യാ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ൽ വെ​ള്ള​ക്കെ​ട്ട്. ക​ള​മ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കു വ​രു​ന്ന ബ​സു​ക​ൾ തി​രി​യു​ന്ന സ്ഥ​ല​വും വെ​ള്ള​ക്കെ​ട്ടാ​ണ്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഒ​ര​ടി​യി​ലേ​റെ വെ​ള്ളം ഉ​യ​രു​ന്നു​ണ്ട്. ബൈ​പ്പാ​സ് ഭാ​ഗ​ത്തു​നി​ന്നും ക​ള​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മെ​ട്രോ സ്റ്റേ​ഷ​ന് മു​മ്പി​ലെ സ​മാ​ന്ത​ര റോ​ഡ് വ​ഴി പു​ളി​ഞ്ചോ​ട് ക​വ​ല​യി​ലെ​ത്തി വേ​ണം ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്കാ​ൻ. അ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് സ​മാ​ന്ത​ര റോ​ഡി​ലും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്. ന​ട​പ്പാ​ത​യി​ലൂ​ടെ പോ​യാ​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ചെ​ളി​യ​ഭി​ഷേ​കം ഉ​റ​പ്പാ​ണ്. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ഴു​ള്ള ചെ​ളി…

Read More

കണ്ടതല്ല, ഇനി കാണാൻ പോകുന്നത്;   കൊ​ച്ചി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം ന​വീ​ക​രി​ക്ക​ല്‍; ധാരണ പത്രം  കൈമാറി; ഒ​രു​ങ്ങു​ന്ന​ത് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ

കൊ​ച്ചി: കൊ​ച്ചി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം ന​വീ​ക​രി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത് നി​ര​വ​ധി പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍. ശീ​തീ​ക​രി​ച്ച ലേ​ല​ഹാ​ള്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി കൊ​ച്ചി തു​റ​മു​ഖം സ​ജ്ജ​മാ​കു​ന്ന​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ശേ​ഷം വ​രു​ന്ന ന​ഷ്ട​ങ്ങ​ളി​ല്‍ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണു അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ശീ​തീ​ക​രി​ച്ച ലേ​ല​ഹാ​ളി​നു പു​റ​മേ പാ​ക്കിം​ഗ് ഹാ​ളും ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ട്. ഐ​സ് പ്ലാ​ന്‍റ്, റി​വേ​ഴ്‌​സ് ഓ​സ്‌​മോ​സി​സ് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്, മ​ഴ​വെ​ള്ള സം​ഭ​ര​ണി, ട്രൈ​പോ​ഡു​ക​ള്‍, ക​ണ്‍​വെ​യ​ര്‍ ബെ​ല്‍​റ്റു​ക​ള്‍, തു​റ​മു​ഖ​ത്തി​ന​ക​ത്ത് മ​ത്സ്യം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ണ്ടാ​കും. മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം, ചി​ല്ല​റ​വി​ല്പ​ന മാ​ര്‍​ക്ക​റ്റ്, മ​ത്സ്യം വൃ​ത്തി​യാ​ക്കാ​നു​ള്ള സം​വി​ധാ​നം, വ​ല ന​ന്നാ​ക്ക​ല്‍ യൂ​ണി​റ്റ്, ഓ​ഫീ​സു​ക​ള്‍, ഫു​ഡ് കോ​ര്‍​ട്ട്, കാ​ന്‍റീ​ന്‍, ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​ള്ള വി​ശ്ര​മ സം​വി​ധാ​നം എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്. 140 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണു ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​രേ​ഖ​യി​ല്‍ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി(​എം​പി​ഇ​ഡി​എ)​യും കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റും ഒ​പ്പി​ട്ടു ക​ഴി​ഞ്ഞു. 1928 ല്‍ ​ആ​രം​ഭി​ച്ച…

Read More

കാ​ടി​റ​ങ്ങി കാ​ട്ടാ​ന​ക്കൂ​ട്ടം; ഭീ​തി​യോ​ടെ പാ​ണി​യേ​ലി​ക്കാ​ർ; ജീവനും കൃഷിക്കും സംരക്ഷണം വേണമെന്ന നിവേദനവുമായി നാട്ടുകാർ മന്ത്രിക്കു മുന്നിൽ

പെ​രു​മ്പാ​വൂ​ര്‍: പാ​ണി​യേ​ലി പോ​രി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. പ​ക​ല്‍ പോ​ലും കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങു​ന്ന​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്. ആ​ന​ക​ൾ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പാ​ണി​യേ​ലി ഭാ​ഗ​ത്ത് ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ്പ്രി​ന്‍റ് ക​മ്പ​നി വ​നം വ​കു​പ്പി​ല്‍​നി​ന്നും പാ​ട്ട​ത്തി​നെ​ടു​ത്ത് അ​ക്ക്വേ​ഷ്യ കൃ​ഷി ന​ട​ത്തു​ന്ന ഭാ​ഗ​ത്താ​ണ് ആ​ന ഇ​റ​ങ്ങു​ന്ന​ത്. മ​ര​ത്തി​ന്‍റെ തൊ​ലി ഉ​രി​ഞ്ഞു തി​ന്നു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ന​ക​ള്‍ എ​ത്തു​ന്ന​ത്. 2000 ത്തി​ല​ധി​കം ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് അ​ക്ക്വേ​ഷ്യ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ആ​സ്ത​മ പോ​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കാ​ര​ണം അ​ക്ക്വേ​ഷ്യ മ​ര​ത്തി​ന്‍റെ വ്യാ​പ​ക​മാ​യ കൃ​ഷി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ണ​ക്കി​ന് രൂ​പ വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന അ​ക്ക്വേ​ഷ്യ മ​ര​ങ്ങ​ള്‍ മു​റി​ച്ച് വി​റ്റ് നാ​ടി​നെ ആ​ന ശ​ല്യ​ത്തി​ല്‍​നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​നം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

Read More

പ​ണം​മു​ട​ക്കു​ന്ന​താ​ര് ? സി​നി​മ​ക​ൾ​ക്ക് പി​ന്നി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി

കൊ​ച്ചി: ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത​യി സൂ​ച​ന. 2019 ജ​നു​വ​രി മു​ത​ല്‍ 2020 മാ​ര്‍​ച്ചു​വ​രെ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ള്‍, ഇ​വ​യി​ല്‍ വി​ജ​യി​ച്ച​വ, ഇൗ ​സി​നി​മ​ക​ൾ​ക്ക് ചെ​ല​വാ​യ തു​ക, ആ​രാ​ണ് പ​ണം​മു​ട​ക്കി​യ​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. ചി​ല തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ആ​ളു​ക​ൾ സി​നി​മ​മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ അ​ടു​ത്തി​ടെ ഉ‍​യ​ർ​ന്നു​വ​ന്നി​രു​ന്നു. സി​നി​മ​ക​ൾ വ​ഴി ചി​ല പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ങ്ങ​ളെ പ്ര​മോ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും മ​റ്റു മ​ത​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കെ​ട്ടു​ന്നു​വെ​ന്ന പ​രാ​തി​യും ചി​ല​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല​ര്‍​ക്ക് ക​ള്ള​പ്പ​ണ, ല​ഹ​രി ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണു സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല​ട​ക്കം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പാ​ണു സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ക​ത്ത് ന​ല്‍​കി​യി​രു​ന്ന​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണം അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ള്‍ മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ…

Read More