ആ​രാ​ണ് ആ ​കൊ​റി​യ​ന്‍ സു​ഹൃ​ത്ത്? ചോ​റ്റാ​നി​ക്ക​ര​യി​ലെ ആ​ദി​ത്യ​യു​ടെ മ​ര​ണം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു

കൊ​ച്ചി: കൊ​റി​യ​ന്‍ ല​വ് എ​ന്ന ഗെ​യിം ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ സ​ഹോ​ദ​രി​മാ​രാ​യ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ചോ​റ്റാ​നി​ക്ക​ര​യി​ലെ പ​തി​നാ​റു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ​യും വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു. ജ​നു​വ​രി 27ന് ​ആ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ദി​ത്യ​യെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ന്‍ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് താ​ന്‍ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ്. എ​ന്നാ​ല്‍ കു​ട്ടി​യു​ടെ ഫോ​ണോ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടോ പോ​ലീ​സ് ഇ​തു​വ​രെ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല.

ഒ​രാ​ഴ്ച മു​മ്പാ​ണ് സു​ഹൃ​ത്ത് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. ത​ന്നെ ഏ​റെ സ്‌​നേ​ഹി​ക്കു​ന്ന അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഓ​ര്‍​ത്ത് വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി കു​റി​പ്പി​ല്‍ പ​റ​ഞ്ഞ​ത്.

കൊ​റി​യ​ന്‍ ഭാ​ഷ​യി​ലു​ള്ള കു​റി​പ്പു​ക​ളും പു​സ്ത​ക​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ല്‍ പ​റ​മ്പി​ല്‍ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ളാ​ണ് ആ​ദി​ത്യ.

Related posts

Leave a Comment