കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അട്ടിമറിക്ക് ബലം നല്കി കേസിലെ പ്രധാന കണ്ണികളിലൊരാളായ ഫൈസല്‍ ഫരീദിനെതിരേ യുഎഇയില്‍ ചെക്ക് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാളെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി. സ്വര്‍ണക്കടത്ത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ച് ഫൈസലിനെ ചോദ്യം ചെയ്യാനായി കാത്തിരിക്കുന്ന എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഇതു തിരിച്ചടിയായി. ചെക്ക് കേസില്‍ ഫൈസല്‍ ഫരീദിനൊപ്പം സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും കൂടി അറസ്റ്റിലായത് അട്ടിമറി ശ്രമമായി അന്വേഷണ സംഘം കരുതുന്നു. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നതാണ് കേസ് അന്വേഷണത്തിന് പ്രതിസന്ധിയായിരിക്കുന്നത്. തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്തു കേസില്‍ യുഎഇ സഹകരിക്കുന്നില്ലെന്ന ആശങ്ക നേരത്തെ മുതല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് ഫൈസല്‍ ഫരിദിനെതിരെയുള്ള ചെക്ക് കേസ്. കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആക്ഷേപങ്ങള്‍ ആദ്യം മുതല്‍ക്കെ ഉണ്ടായിരുന്നു. സ്വപ്ന…
Read MoreCategory: Kochi
എന്താണ് ക്രിപ്റ്റോ കറന്‍സി ? ‘ഇതൊരു ഒന്നൊന്നര സംഭവമാ’
സൂര്യ നാരായണൻ സാധാരണ കറന്‍സികള്‍ക്കും കറന്‍സി ഇടപാടുകള്‍ക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ് ക്രിപ്റ്റോ കറന്‍സി എന്ന ആശയം. ബിറ്റ്കോയിനാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഏറ്റവും ജനകീയവുമായ ക്രിപ്റ്റോ കറന്‍സി. 2008ല്‍ സതോഷി നാക്കാമോട്ടോ എന്നയാളാണ് ആദ്യമായി ബിറ്റ്കോയിന് എന്ന ആശയം ഒരു പ്രബന്ധ രൂപത്തില്‍ വിശദമായി അവതരിപ്പിച്ചത്. സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാനാമമാണ്. ഈ പേരിനു പിറകില്‍ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2.10 കോടി ബിറ്റ്കോയിൻ ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കള്‍ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപതു വര്‍ഷം കൊണ്ടു പൂര്‍ണമായും ലഭ്യമാക്കുകയും പിന്നീടു പുതിയവ കിട്ടുകയുമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ മാത്രമേ പിന്നീടു നടക്കുകയുള്ളൂ. സാധാരണ കറന്‍സികളുടെ മൂല്യം എപ്പോള്‍ വേണമെങ്കിലും ഇടിയാന്‍ സാധ്യതയുള്ളപ്പോള്‍ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറന്‍സി എത്ര…
Read Moreഭാര്യയ്ക്ക് അയൽവാസിയുമായി അവിഹിതമുണ്ടെന്ന സംശയം; ആദിവാസിയെ വെട്ടിക്കൊന്ന സംഭവത്തിൽ പുറത്ത് വരുന്നവിരങ്ങൾ ഞെട്ടിക്കുന്നത്
അടിമാലി: അബ്കാരി കേസിൽ പ്രതിയാക്കിയ വൈരാഗ്യത്തിൽ ആദിവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കായി വനമേഖലയിൽ തെരച്ചിൽ. മാങ്കുളം അൻപതാംമൈൽ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്മണനെ(54) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരുന്പുപാലം പുല്ലാട്ട്മൂഴിൽ ഇക്ബാലി (55)നു വേണ്ടിയാണ് പോലീസ് മാങ്കുളം വനത്തിൽ തെരച്ചിൽ നടത്തുന്നത്. കൊലപാതകത്തിനു ശേഷം പ്രതി വനത്തിലേക്കു കടക്കുകയായിരുന്നു. വ്യാജവാറ്റും ചന്ദനക്കടത്തും നടത്തിയിരുന്ന പ്രതിയ്ക്ക് മാങ്കുളം വനമേഖല ഏറെ പരിചിതമാണ്. തെരച്ചിലിനായി വനപാലകരുടെ സഹായം തേടുമെന്നും പോലീസ് പറഞ്ഞു. ഇക്ബാലിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവതി അപകട നില തരണം ചെയ്തു. ഇരുന്പുപാലത്ത് ഭാര്യയും മക്കളുമുള്ള പ്രതി നാലു വർഷമായി ലഷീദയ്ക്കൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ പത്തോടെ ചിക്കണംകുടിയിലായിരുന്നു കൊലപാതകം. ഇക്ബാലും ലക്ഷ്മണനും അടുത്തടുത്ത വീടുകളിലാണ് താമസം. സംഭവദിവസം രാവിലെ മദ്യപിച്ചെത്തിയ ഇക്ബാൽ ലഷീദയെയും ആറു മാസം പ്രായമായ കുഞ്ഞിനെയും ആക്രമിക്കുന്നതു കണ്ട ലക്ഷ്മണൻ തടയാൻ…
Read Moreപന്തീരാങ്കാവ് കേസ്; അലന്റെയും താഹയുടെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ
കൊച്ചി: പന്തീരാങ്കാവ് കേസിലെ പ്രതികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എൻഐഎ സർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾ വഴിയൊരുക്കുമെന്ന് ജാമ്യ ഹർജിയിൽ എൻഐഎ വാദമുയർത്തുന്നു. അലനും താഹയ്ക്കും ജാമ്യം നൽകിയത് ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Read Moreഅപകടങ്ങൾ കണ്ടു മടുത്തു; മഴപെയ്ത് കുഴികൾ നിറയുന്നതു മൂലം അപകടങ്ങൾ പതിവാകുന്നു; റോഡിലെ കുഴിയടച്ച് ഓട്ടോ തൊഴിലാളികൾ
കാഞ്ഞിരമറ്റം: യാത്രക്കാർക്ക് ഭീഷണിയായി മാറിയ റോഡിലെ കുഴിയടച്ച് ഓട്ടോ തൊഴിലാളികൾ. തലയോലപ്പറമ്പ്-മുളന്തുരുത്തി റൂട്ടിൽ കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്കു സമീപമാണ് റോഡിലെ കുഴി വില്ലനായിരുന്നത്. മഴ പെയ്താൽ വെള്ളം നിറയുന്ന കുഴിയുടെ ആഴം മനസിലാക്കാനാവാത്ത ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വളവിലുള്ള കുഴി ഒഴിവാക്കാൻ മില്ലുങ്കൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നതും അപകടകരമായിരുന്നു. തുടർന്നാണ് തൊട്ടടുത്തു തന്നെയുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് കുഴി അടച്ച് കോൺക്രീറ്റ് ചെയ്തത്. കുഴിയിലെ കോൺക്രീറ്റ് സെറ്റാകുന്നതുവരെ മുന്നറിയിപ്പു നൽകാൻ അടയാളവും സ്ഥാപിച്ചിട്ടുണ്ട്.
Read Moreപോയി വരുമ്പോൾ എന്തുകൊണ്ടുവരും; മുനമ്പം ഹാർബർ19ന് തുറക്കും; ഒറ്റ ഇരട്ട നമ്പറുകൾ അനുസരിച്ച് പാസ് നൽകും; കർശന നിർദേശവുമായി ആരോഗ്യവകുപ്പ്
വൈപ്പിൻ: കോവിഡ് വ്യാപനത്തിന്റെ പേരിൽ അടച്ചുപൂട്ടിയ മുനന്പം മത്സ്യബന്ധനമേഖലയിൽ നിന്നും ബോട്ടുകൾക്ക് 15മുതൽ കടലിൽ പോകാൻ അനുമതി. കാലാവസ്ഥ മുന്നറിയിപ്പുകൾ ഇല്ലെങ്കിൽ മാത്രമാണ് അനുമതി. ഇത് പ്രകാരം ഒറ്റ ഇരട്ട നന്പറുകൾ അനുസരിച്ച് 14 മുതൽ പാസ് വിതരണം ആരംഭിക്കും. അടച്ചിട്ടിരിക്കുന്ന ഹാർബർ 19 മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി. ഹാർബർമാനേജ്മെന്റ് ഗവേണിംഗ് ബോഡി ഓണ്‍ലൈൻ യോഗം ചേർന്ന് ഇന്നലെ എടുത്ത തീരുമാനം ജില്ലാകളക്ടർ അംഗീകരിച്ചതോടെയാണ് അനുമതിയായതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മാജാ ജോസ് അറിയിച്ചു. കോവിഡിന്റെ പാശ്ചാത്തലത്തിൽ മുനന്പം മാതൃകാ ഹാർബറിൽ ഒരു സമയം 50 ബോട്ടുകൾ മാത്രം അടുപ്പിച്ച് മത്സ്യവിപണനം നടത്തിയിരുന്നത് പ്രത്യേക സാഹചര്യത്തിൽ ഇനി മുതൽ 30 എണ്ണമാക്കി ചുരുക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങളിൽ ആരോഗ്യ വകുപ്പും പോലീസും നഷ്കർഷിക്കുന്ന തരത്തിൽ കർശന നിയന്ത്രങ്ങളോടെയായിരിക്കണം ഹാർബർ പ്രവർത്തിക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. മുനന്പം…
Read More“വളവിലെ’ സിഗ്നല്‍ പാലാരിവട്ടത്ത് യാത്രക്കാരെ കുഴക്കുന്നു; വാഹന യാത്രക്കാർക്ക് അധികാരികളോട് പറയാനുള്ളത്….
കൊച്ചി: പാലാരിവട്ടം എസ്എന്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ സിഗ്നല്‍ സംവിധാനം വാഹന യാത്രികരെ കുഴയ്ക്കുന്നു. കലൂര്‍ സ്റ്റേഡിയം ഭാഗത്തുനിന്നും പാലാരിവട്ടത്തേയ്ക്ക് എത്തുന്ന എസ്എന്‍ ജംഗ്ഷനില്‍ മെട്രോ തൂണുകളോട് ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ സംവിധാനമാണ് ഇപ്പോള്‍ വാഹന യാത്രക്കാരെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. വളവില്‍ ഉയരത്തിലായി സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ പലപ്പോലും കാണാന്‍ കഴിയുന്നില്ലെന്നതാണു വാഹന യാത്രക്കാരുടെ പ്രധാന പരാതി. കൂടാതെ റോഡിന് ചെറിയ വളവിലുള്ള ഭാഗത്ത് സിഗ്നല്‍ സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമാണെന്നും യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ പ്രതിദിനം നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് സിഗ്നല്‍ ഏര്‍പ്പെടുത്തിയതു ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനും കാരണമായിട്ടുണ്ട്. കലൂരില്നിന്നുമെത്തി കാക്കനാട്ടേക്കു പോകേണ്ട വാഹനങ്ങള്‍ സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ ഇടപ്പള്ളി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ മതിയായ സ്ഥലം ഇല്ലാത്തതും ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്നു. മെട്രോയുടെ വലിയ തൂണുകള്‍ മൂലം…
Read Moreതാക്കോലില്ലാതെ എങ്ങനെ മോഷ്ടിക്കാം; വർക്ക്ഷോപ്പിലെത്തി മെക്കാനിക്ക് പണി പഠിച്ചു; പിന്നീട് മോഷണം; ഒടുവിൽ പോലീസ് വലയിലും
കാക്കനാട്: കാക്കനാടുനിന്നു ബൈക്ക് മോഷ്ടിച്ച മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികൾ മോഷണം നടത്തിയത് വർക്ക്ഷോപ്പിലെത്തി മെക്കാനിക്ക് പണി പഠിച്ച ശേഷം. ഒഴിവു സമയങ്ങളില്‍ ടൂവീലർ വര്‍ക്ക്ഷോപ്പിൽ ഇരിക്കാറുള്ള സംഘം ബൈക്കിന്റെ മെക്കാനിക് ചെയ്യുന്നതു കണ്ട് പടിച്ചാണ് താക്കോലില്ലാതെ വാഹനം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ബൈക്കിന്റെ ഇഗ്നീഷ്യന്‍ വേര്‍പ്പെടുത്തി സ്റ്റാര്‍ട്ടാക്കിയശേഷം വണ്ടി സംഘം കടത്തികൊണ്ടുപോകുകയായിരുന്നു. കേസിൽ കങ്ങരപ്പടി പുളിക്കയത്ത് റംഷാദ് (20), തേവക്കല്‍ ഓലിപ്പറമ്പ് എബിന് ഹാഷ്ലി(20), ഇവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു സംഭവം. കുന്നുംപുറം റോഡിലെ ഹെയർ സലൂണിലെ ജോലിക്കാരൻ നന്ദകുമാറിന്റെ പള്‍സര്‍ ബൈക്കാണ് കടയുടെ മുന്നിൽനിന്നു മോഷണം പോയത്. ഡ്രൈവറായ എബിന്റെ ബൈക്ക് മീഡിയനില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഇതു നന്നാക്കാനായി വർക്ക്ഷോപ്പുകാർ ആവശ്യപ്പെട്ട വൻ തുക കണ്ടെത്താനാണ് സംഘം മോഷണം ആസൂത്രണം ചെയ്തത്.
Read Moreപത്ത് ദിവസത്തിനിടെ ജില്ലയില്‍ രണ്ടായിരത്തിലേറെ രോഗികള്‍;ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു
കൊച്ചി: ജില്ലയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈമാസം ആദ്യ പത്ത് ദിവസത്തിനിടെമാത്രം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. കഴിഞ്ഞ മാസം ആദ്യ പത്ത് ദിവസം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയിലേറെപേര്ക്കാണ് ഈ മാസം രോഗം പിടിപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസം ആദ്യ പത്ത് ദിവസം 959 പേരാണ് രോഗബാധിതരായതെങ്കില് ഈ മാസം ഇതുവരെ 2,153 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസത്തില്‍ 19 ാം തീയതിയാണു രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടത്. അതിനിടെ, ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയും പടര്‍ന്നത് കഴിഞ്ഞമാസമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലയില്‍ ഇതുവരെ 8,312 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണു ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞമാസംമാത്രം രോഗികളായവരാകട്ടെ 4,296 പേരും. നിലവിലെ സ്ഥിതിയില്‍ ഈമാസം രോഗികളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ 5,583 പേരാണ്…
Read Moreഓരോ ഫയലിലും ഒരു ജീവനുണ്ടെന്ന വാക്കുകൾ വെറുതേയായി; കൊച്ചിക്കാരുടെ ശ്വാസം മുട്ടിച്ച് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്നത് രണ്ട് ലക്ഷത്തോളം ഫയലുകള്‍
കാക്കനാട്: പ്രധാന വകുപ്പുകളിലായി ജില്ലയില്‍ കുരുക്കഴിയാതെ കിടക്കുന്നത് രണ്ട് ലക്ഷത്തോളം ഫയലുകള്‍. സാധാരണക്കാരുടെ ജീവിത പ്രശ്നം മുതല്‍ വമ്പന്മാരുടെ ബിസിനസ് ഫയലുകള്‍ വരെ ചുവപ്പ് നാടയിൽ വരിഞ്ഞു മുറുക്കിയ കൂട്ടത്തിലുണ്ട്. പട്ടയം, പെന്ഷന്, വിദ്യാഭ്യാസ ആനുകൂല്യം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ചികില്‍സ സഹായം, വസ്തു സംബന്ധമായ പരാതികള്‍, പോക്കുവരവ് തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. പ്രധാന റവന്യു ഓഫിസുകളില്‍ മാത്രം 30 ,000 ഫയലുകള്‍ തീര്‍പ്പു കാത്തു കിടപ്പുണ്ട്. ഇതില്‍ 9,400 ഫയലുകള്‍ കളക്ടറേറ്റിലും മറ്റുള്ളവ താലൂക്ക്, ആര്‍ഡിഒ ഓഫിസുകളിലുമാണ്. റവന്യു വകുപ്പിനു പുറമേ ജില്ലയിലെ മറ്റു നൂറോളം വകുപ്പുകളിലായി 2.20 ലക്ഷം ഫയലുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് ഏകദേശ കണക്ക്. ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനു തീവ്രയജ്ഞ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നെങ്കിലും ഫലപ്രദമായില്ല. റവന്യു വകുപ്പില്‍ മാത്രമായി കഴിഞ്ഞ വര്‍ഷം അദാലത്തുകള്‍ നടത്തിയതു വഴി 70 ,000 ഫയലുകള്‍ തീര്‍പ്പാക്കി. അവശേഷിക്കുന്നതാണ്…
Read More