ഇടപ്പള്ളി: വികസനം വഴിമുട്ടിയ അവസ്ഥയിലാണ് ദേവൻകുളങ്ങര ജംഗ്ഷൻ. മൂന്നു വര്‍ഷമായി പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ജംഗ്ഷന് വികസനത്തിനായി ഒരു കമ്മറ്റിയുണ്ടാക്കി അസിസ്റ്റന്റ് കമ്മീണര്‍ എംഎല്‍എ എന്നിവര്‍ക്കു പരാതികള്‍ നല്‍കിയും ചര്‍ച്ചകള്‍ നടത്തിയും കാത്തിരിക്കുകയാണെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ജംഗ്ഷന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡും മറുഭാഗത്ത് ബേസിക് ട്രെയിനിംഗ് സ്കൂളുമാണ്. ജംഗ്ഷന് വികസനത്തിനായി സ്കൂളിന്റെ ഗേറ്റിനോട് ചേര്‍ന്ന് സ്ഥലം വിട്ടു നല്‍കിയിരുന്നു. അവിടെ ഒരു ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് അനുവാദവും നല്‍കിയിട്ടുണ്ട്. പക്ഷേ വികസനം വാക്കുകളിൽ മാത്രമായതോടെ അവിടെ ഇപ്പോള്‍ ചെറുചരക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഗേറ്റിനു സമീപത്തെ ഒരു മരം മുറിക്കുന്നത് സംബന്ധിച്ച പ്രതിസന്ധിയാണ് ദേവന്‍കുളങ്ങര ജംഗ്ഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാൻ കാരണം. തുടക്കത്തിൽ വ്യാപാരികൾ ചേർന്നു മരംമുറിക്കുന്നതു സംബന്ധിച്ച കാര്യം വനംവകുപ്പുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് എംഎൽഎ ഇടപെട്ട് മരം…
Read MoreCategory: Kochi
കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുമ്പോഴും നഗരം വീണ്ടും തിരക്കില്‍; ഗതാഗതക്കുരുക്ക് രൂക്ഷം
കൊച്ചി: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുമ്പോഴും നഗരത്തിലെ തിരക്കിന് യാതൊരു കുറവുമില്ല. രോഗഭീഷണി നിലനില്ക്കുമ്പോള് തന്നെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നഗരത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ നിരവധിയാണ്. പലയിടങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യം അത്യന്തം ഗുരതരമാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. പലരും സ്വന്തം വാഹനങ്ങളില്‍ തന്നെ നഗരത്തിലേക്ക് എത്തുന്നതിനാല്‍ റോഡുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ്. കൂടാതെ ഇത്രയധികം വാഹനങ്ങള്‍ നിരത്തിലേക്കെത്തിയപ്പോള് നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. പ്രധാന ജംഗ്ഷനുകളിലെല്ലാം തന്നെ ഏറെ നേരത്തെ ഗതാഗതക്കുരുക്കുകള്‍ രൂപപ്പെട്ടു തുടങ്ങി. വൈറ്റില ജംഗ്ഷന്, പൊന്നുരുന്നി, കടവന്ത്ര, മേനക, എംജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം, പൈപ്പ് ലൈന്‍ ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമേ കലൂര്‍ കതൃക്കടവ്, പാലാരിവട്ടം എസ്എന്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ പുതുതായി സ്ഥാപിച്ചിട്ടുള്ള…
Read Moreകൊച്ചിയെ തേടി ലഹരി ഒഴുകുന്നു! കടത്തുന്നത് പച്ചക്കറി, മീന്‍, പാല് വണ്ടികളുടെയേയും, കണ്ടെയ്നര്‍ ലോറികളുടെയും മറവില്‍
ആലുവ: കൊച്ചി കേന്ദ്രമാക്കിയുള്ള അന്താരാഷ്ട്ര ലഹരി മാഫിയ കൂടുതൽ കരുത്താർജിക്കുകയാണ്.വിദേശ വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ തുടങ്ങി സാദാ കഞ്ചാവു ബീഡി വരെ കൊച്ചിയുടെ ലഹരി കമ്പോളത്തിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വ്യേമ-റോഡ് മാർഗമൊഴുകുന്ന ലഹരികൾക്കായി പോലീസ്, എക്സൈസ് സംഘങ്ങളുടെ പരിശോധനകൾക്ക് പഞ്ഞമില്ലങ്കിലും വമ്പൻ സ്രാവുകൾ ഇനിയും കൈയെത്താ ദൂരത്താണ്. അതാണ് കഴിഞ്ഞയാഴ്ചയിൽ ജില്ലയിൽ നടന്ന മൂന്ന് വൻ മയക്കുമരുന്നു വേട്ടകൾ തെളിയിക്കുന്നത്. നാഷണൽ പെർമിറ്റ് ലോറിയിൽ ആലുവയിൽ വാഹന പരിശോധയ്ക്കിടയിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും 35 കിലോ കഞ്ചാവ് എക്സൈസ് സിഐ സോജൻ സെബാസ്റ്റ്യനും സംഘവും കഴിഞ്ഞ രണ്ടാം തിയതി പിടികൂടുന്നത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീർ, ജാഫർ എന്നിവർ കസ്റ്റഡിയിലായി. ഇവരെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിൽ വിശദമായ ചോദ്യം…
Read Moreകോവിഡ് 19 ; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19,000 കടന്നു
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19,000 കടന്നു. ഇന്നലെ 1,417 പേരെകൂടി നിരീക്ഷണത്തിലാക്കിയതോടെയാണു എണ്ണം വര്‍ധിച്ചത്. നിലവില്‍ 19,187 പേരാണു ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 16,844 പേര് വീടുകളിലും 103 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2,240 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ആശുപത്രികളിലും എഫ്എല്‍ടിസികളിലും നിരീക്ഷണത്തിലുണ്ടായിരുന്ന 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു. അതിനിടെ, ജില്ലയില്‍ ഈമാസം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,650 ആയി. ഇന്നലെ 318 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു രോഗികളുടെ എണ്ണവും ഉയരുന്നത്. നിലവില്‍ ജില്ലയില്‍ 7,809 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നിരക്ക് 68.66 ശതമാനമാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാകുന്നുണ്ട്. ഇതുവരെ 42 കോവിഡ് മരണങ്ങളാണു ജില്ലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് മരണങ്ങളും…
Read Moreഓണക്കിറ്റിലെ പപ്പടം; സാന്പിൾ പരിശോധനയിൽ നിരോധിത വസ്തുക്കളില്ലെന്ന് സപ്ലൈകോ
കാക്കനാട്: ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍ മൂന്നെണ്ണത്തിന്റെ ഫലം വന്നതിലാണ് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ചേർന്നിട്ടില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്. ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പിഎച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാള്‍ അല്പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്. പപ്പടത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലും അയച്ചിട്ടുണ്ട്.
Read Moreവാഗമണ്ണിലെ ലഹരി വേട്ട; യുവതിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി
തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലുമായി വാഗമണ്ണിൽ പിടിയിലായ ഏഴു പേരിൽ ആറു പേർക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പിടിയിലായ യുവതി ഉൾപ്പെടെ ആറു പേർക്കാണ് പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കോഴിക്കോട് ആയഞ്ചേരി കളിയമാക്കൽ മുഹ്സീന (20), പൂഞ്ഞാർ മറ്റക്കാട് മുളയ്ക്കൽ പറന്പിൽ അജ്മൽ ഷാ (23), തിരുവനന്തപുരം കുടപ്പനമൂട് സലജ ഭവനിൽ സിദ്ധു (24), കുമളി അട്ടപ്പള്ളം സ്വദേശി പാറയിൽ നവീൻ ബാബു (23), കോഴിക്കോട് ബാലുശേരി പുത്തൂർവട്ടം തയ്യിൽ അഖിൽ രാജ് (24), ആലുവ മില്ലുപടി പി.കെ. ഹൗസിൽ മുഹമ്മദ് ഷിയാദ്(24), തമിഴ്നാട് കന്യാകുമാരി അഴീക്കൽ അറുതഗുണവിളൈ സ്വദേശി രഞ്ജിത്ത് (29)എന്നിവരെയാണ് വാഗമണ്‍ സിഐ ജയ സനിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസറ്റു ചെയ്തത്.’ ഇതിൽ മുഹമ്മദ് ഷായെ റിമാൻഡ് ചെയ്തു. കേസന്വേഷണം പൂർത്തിയാകുന്നതുവരെ മറ്റു കേലുകളിൽ ഉൾപ്പെടരുതെന്നും…
Read Moreവട്ടവടയിൽ ജാതി വിവേചനം; താഴ്ന്ന ജാതിയുലുള്ളവർക്ക് ബാർബർ ഷോപ്പിൽ വിലക്ക്
തൊടുപുഴ: തല മുടി വെട്ടാൻ അയിത്തം കൽപ്പിച്ച വട്ടവടയിലെ ബാർബർഷോപ്പുകൾ അടച്ചു പൂട്ടി. താഴ്ന്ന ജാതിക്കാരുടെ തലമുടി വെട്ടില്ലെന്ന് നിലപാടെടുത്ത മേൽജാതിക്കാരുടെ രണ്ട് ബാർബർഷോപ്പുകളാണ് അടച്ചു പൂട്ടിയത്. ഇനി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ബാർബർഷോപ്പ് തുറക്കും. ഇതിനായി ഏറ്റെടുത്ത കെട്ടിടത്തിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കി തിങ്കളാഴ്ച്ച പൊതു ബാർബർഷോപ്പ് തുറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് രാഷ്ട്രദീപികയോട് പറഞ്ഞു. മൂന്നാറിൽ പോകണോ?വട്ടവടയിൽ ഇപ്പോഴും നില നിൽക്കുന്ന വർണ വിവേചനത്തിന്റെ ഭാഗമായാണ് താഴ്ന്ന ജാതിക്കാരോട് തല മുടി വെട്ടുന്നതിൽ പോലും ഇപ്പോഴും വേർതിരിവു തുടരുന്നത്. വട്ടവടയിൽ മേൽജാതിക്കാരുടെ തലമുടി മാത്രമാണ് ബാർബർഷോപ്പിൽ വെട്ടുന്നത്. ചക്ലിയ വിഭാഗത്തിൽപെടുന്ന താഴ്ന്ന ജാതിക്കാർ തനിയെ മുടി വെട്ടുകയോ കിലോമീറ്ററുകൾ അകലെയുള്ള മൂന്നാറിലെത്തി മുടി വെട്ടുകയോ ചെയ്യണമായിരുന്നു. രണ്ടു കുട്ടികളുടെ തലമുടി വെട്ടാൻ മൂന്നാറിലെത്താൻ ആയിരത്തോളം രൂപയാണ് ഇവർ ചെലവഴിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത്…
Read Moreമയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ഇഡി ഓഫീസിൽ ഹാജരായി
കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ഓഫിസില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ബിനീഷ് എത്തിയത്. ഹാജരാകാൻ ആറ് ദിവസത്തെ സാവകാശം ബിനീഷ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആവശ്യം ഇഡി നിരസിച്ചു. ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് വിവരം. ബിനീഷിന്റെ രണ്ട് ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിനീഷ് ബിസിനസിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ബംഗളൂരു ആസ്ഥാനമായി ബിനീഷ് തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടലില്‍വച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Read Moreമൂന്നു വയസുകാരന്റെ ദുരൂഹമരണം ;ചർച്ചയ്ക്കു കളക്ടറെത്തി; സമരം തുടരുമെന്ന് അമ്മ
ആലുവ: മൂന്നു വയസുകാരൻ പൃഥ്വിരാജിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ നന്ദിനി നടത്തി വരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറെത്തി. അമ്മയും സമരസമിതി നേതാക്കളുമായി ഇന്നലെ നടത്തിയ കളക്ടറുടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചില്ല.മരണകാരണം വിശദമായി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന് കളക്ടർ ചർച്ചയിൽ ഉറപ്പു നൽകി. തങ്ങൾ കൂടി നിർദേശിക്കുന്നവരെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അധികൃതർ അംഗീകരിച്ചില്ലെന്ന് സമരക്കാർ പറയുന്നു. സമരം തുടർന്നാൽ കോവിഡ് നിയമം ലംഘിച്ചതിനടക്കം കേസെടുക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. നേരത്തെ റവന്യൂ-ആരോഗ്യ വകുപ്പ് മേധാവികൾ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും വിജയിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി കളക്ടർ നേരിട്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിക്കു മുന്നിൽ നന്ദിനി നടത്തി വരുന്ന സമരം ഇന്ന് പതിനൊന്നാം…
Read Moreകമ്മീഷന്റെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ല;ചിഹ്നവും പേരും പോയതിനെതിരേ പി.ജെ.ജോസഫ് ഹൈക്കോടതിയിൽ
കൊച്ചി: കേരള കോണ്‍ഗ്രസ്-എം എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് നൽകിയതിനെതിരേ പി.ജെ.ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പുനപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വസ്തുതകൾ പരിശോധിച്ചല്ല കമ്മീഷൻ തീരുമാനമെടുത്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജോസ് കെ. മാണി പാർട്ടിയുടെ ചെയർമാൻ സ്ഥാനം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചും ജോസഫ് പക്ഷം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കമ്മീഷൻ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
Read More