കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ രോഗബാധ വര്‍ധിക്കുന്നു. ഇന്നലെമാത്രം പത്ത് വയസിനു താഴെയുള്ള 23 കുട്ടികള്‍ക്കാണു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരു വയസായ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കോതമംഗലം സ്വദേശിയായ ഒരു വയസുകാരനു പുറമേ മഴുവന്നൂര്‍ സ്വദേശിനിയായ ഒരു വയസുള്ള കുട്ടിക്കുമാണു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ച ദിവസമായിരുന്നു ഇന്നലെ. 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 185 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം. ഈ മാസം നാലിന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഇതിനു മുന്‍പുള്ള ഉയര്‍ന്ന പ്രതിദിന കണക്ക്. 64 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 103 വയസുള്ള ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടില്‍ പരീദ് കോവിഡ് മുക്തനായി ആശുപത്രിവിട്ടത് ജില്ലയുടെ ശയസ് ഉയര്‍ത്തി. രോഗബാധിതരുടെ എണ്ണം ഇരുന്നൂറിനടുത്ത് എത്തിയതോടെ ലാര്‍ജ്…
Read MoreCategory: Kochi
ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഭരണം ഇനി കുടുംബക്കാര്യം
നെടുമ്പാശേരി: ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ക്രമസമാധാനപാലനം ഇനി സഹോദരങ്ങൾ ഒരുമിച്ചു നിർവഹിക്കും. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈ തേലക്കാട്ട് തോമസ്-കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസിക്കും ടി.കെ. വര്‍ഗീസിനുമാണ് ഒരേ സ്റ്റേഷനിൽ ഡ്യൂട്ടി ലഭിച്ചത്. ഇളയസഹോദരൻ ജോസി സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതലയുള്ള സിഐയും മൂത്ത സഹോദരൻ വര്‍ഗീസ് സ്റ്റേഷനിലെ എഎസ്ഐയും.പതിനാറു വര്‍ഷം മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജോസി ഉദ്യോഗക്കയറ്റത്തത്തെുടര്ന്ന് അഞ്ചു മാസം മുമ്പാണ് സ്റ്റേഷനില്‍ ചാര്‍ജെടുത്തത്. അതിനു മുന്‍പു ക്രൈം ബ്രാഞ്ചില്‍ എസ്ഐയായിരുന്നു. 22 വര്‍ഷം മുന്‍പു സര്‍വീസില്‍ പ്രവേശിച്ച വര്‍ഗീസ് വടക്കേക്കര സ്റ്റേഷനിൽനിന്നു സ്ഥലംമാറ്റത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ ചെങ്ങമനാട് സ്റ്റേഷനിലെത്തി. ചാർജെടുക്കാൻ സിഐയുടെ മുറിയിലത്തെിയ വര്‍ഗീസ് ചട്ടം തെറ്റിക്കാതെ ഇളയസഹോദരനു സല്യൂട്ട് നല്കി. സിഐ ജോസി ജ്യേഷ്ഠന്റെ സല്യൂട്ട് സ്വീകരിച്ചു ചാർജും നല്കി. ഇവരുടെ ഏക സഹോദരി ബീന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
Read Moreമലക്കം മറിച്ചിൽ തുടരുന്നു; കോവിഡ് രോഗികളുടെ ഫോൺരേഖകൾ ആവശ്യമില്ലെന്ന് നിലപാട് മാറ്റി സർക്കാർ
കൊച്ചി: കോവിഡ് രോഗികളുടെ ഫോൺ രേഖകൾ ആവശ്യമില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ. ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സമ്പർക്കം കണ്ടെത്താൻ വേണ്ടിയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിക്ക് മറുപടി നൽകവെ സർക്കാർ വ്യക്തമാക്കി. ടവർ ലൊക്കേഷൻ മാത്രമെങ്കിൽ പ്രശ്നമില്ലെന്നും കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കോവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തിലായതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഹർജി സമർപ്പിച്ചത്. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും പോലീസ് ഇത് ദുരുപയോഗം ചെയ്തേക്കാമെന്നും ആക്ഷേപമുണ്ടായിരുന്നു.
Read Moreകുരുക്ക് മുറുകുന്നു..! സർക്കാരിലെ ഉന്നതർക്ക് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് ഇഡി
കൊച്ചി: സർക്കാരിലെ ഉന്നതർക്ക് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഇഡി കോടതിയിൽ അറിയിച്ചു. അതേസമയം, യുഎഇയിൽ പോയത് അച്ഛനെ കാണാനാണെന്ന് സ്വപ്ന കോടതിയിൽ അറിയിച്ചു. സ്വർണം കടത്തിയതിന് തനിക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കായി ശിവശങ്കറിനെ കാണാൻ കരാറുകാരനോട് ആവശ്യപ്പെട്ടത് യുഎഇ കോൺസുലേറ്റ് ആണെന്നും സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുകാരന് കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചു. ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയത്. ഈ പണമാണ് ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നും അവർ കോടതിയിൽ വ്യക്തമാക്കി.
Read Moreമാരത്തോൺ ചർച്ചകൾ പരാജയം; ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആലുവ മാർക്കറ്റ് തുറക്കുന്നില്ല; സമരത്തിനൊരുങ്ങി വ്യാപാരികൾ
ആലുവ: മാരത്തോൺ ചർച്ചകളെല്ലാം കലാശിച്ചത് പരാജയത്തിൽ. കർഫ്യൂവിൽ ഇളവു നൽകിയിട്ടും ആലുവ ജനറൽ മാർക്കറ്റ് ഇനിയും തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരികളും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്നാണ് മാർക്കറ്റടച്ചത്. മാർക്കറ്റിലെ തൊഴിലാളികൾക്കും ഓട്ടോ ഓടിക്കുന്നവർക്കും അവിടെ ജോലിയെടുത്തിരുന്ന നഗരസഭ ശുചീകരണ തൊഴിലാളികൾക്കും കോവിഡ് രോഗം ബാധിച്ചിരുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം മാർക്കറ്റാണെന്ന പ്രചരണം ശക്തമാകുകയും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിടുകയുമായിരുന്നു. കർഫ്യൂവിൽ അയവു വന്നതിനെ തുടർന്ന് കർശന നിർദ്ദേശങ്ങൾ പാലിച്ച് കച്ചവടം നടത്താമെന്ന് വ്യാപാരികൾ ഉറപ്പുനൽകിയെങ്കിലും അനുമതി ലഭിച്ചില്ല. അൻവർ സാദത്ത് എംഎൽഎയടക്കമുള്ളവർ മാർക്കറ്റ് തുറക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ, കളക്ടർ എന്നിവരോട് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും മാർക്കറ്റ് തുറക്കൽ നീളുകയാണ്. മാർക്കറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ പ്രതിഷേധ സംഗമം നടത്തി. ട്രഷറർ ജോണി മൂത്തേടൻ അധ്യക്ഷത…
Read Moreമുരിക്കുംപാടത്ത് വീണ്ടും കഞ്ചാവ് മാഫിയ അഴിഞ്ഞാടുന്നു; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ
വൈപ്പിൻ: പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ മുരിക്കുംപാടത്ത് വീണ്ടും സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി റെസിഡൻസ് അസോസിയേഷനുകൾ പരാതിപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, കഞ്ചാവ് മാഫിയാ സംഘം മുരിക്കുംപാടം പ്രദേശത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയാണെന്ന് അസോസിയേഷനുകൾ കുറ്റപ്പെടുത്തി. മുരിക്കുംപാടം വെസ്റ്റ് റോഡിൽ കൂടി സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് ഇതുവഴി കടന്ന് പോകുന്നത്. കഞ്ചാവ്, വ്യാജമദ്യ വിൽപ്പന കണ്ണികളിൽ പെട്ടവർ കഴിഞ്ഞ ദിവസം പെട്രോൾ പന്പിൽ വച്ച് പുതുവൈപ്പ് സ്വദേശിയായ ഒരു യുവാവിനെ യാതൊരു പ്രകോപനവും ഇല്ലാതെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ക്രിമിനൽ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുവാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവത്രേ. പോലീസാകട്ടെ ഈ ഭാഗത്ത് പട്രോളിംഗ് കാര്യമായി നടത്തുന്നില്ലെന്നാണ് സ്ഥലവാസികളുടെ പരാതി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും റെസിഡൻറ്സ്…
Read Moreപത്തുകോടി രൂപയുടെ കള്ളപ്പണക്കേസ്: ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണു കേസ്. പരാതിയിൽ വിജിലൻസും എൻഫോഴ്സ്മെന്റും അന്വേഷണം നടത്തുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിയിൽനിന്നു ലഭിച്ച പണമാണ് ഇതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ഹൈക്കോടതിയെ സമീപിച്ചത്.
Read Moreമത്തി വീണ്ടും എത്തീട്ടോ… ട്രോളിംഗിനുശേഷം കടലിൽ പോയവർക്ക് കൈനിറയെ ചാള; വില കുറയുന്നു
കൊച്ചി: ട്രോളിംഗിനുശേഷം കടലിൽ പോയവർക്ക് കൈനിറയെ ചാള കിട്ടിയതോടെ വില കുറയുന്നു. മലയാളികൾ ഏറ്റവുമധികം കഴിക്കുന്ന മീനിന്റെ ലഭ്യത കുറേ നാളായി നന്നേ കുറഞ്ഞിരുന്നു. എന്നാൽ എല്ലാ ആശങ്കകളും പരിഹരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞദിവസങ്ങളിലെ ചാകര. ജില്ലയിൽ കിലോയ്ക്ക് 170-200 രൂപയാണ് ചാളയുടെ വില. ഒരാഴ്ച മമ്പ് വരെ 300-320 രൂപയ്ക്ക് മുകളിലായിരുന്നു നിരക്ക്. മത്തിക്ക് പുറമെ നത്തോലിയും വൻതോതിൽ ലഭിക്കുന്നുണ്ട്. എന്നാൽ കിളിമീൻ, കണവ എന്നിവ നന്നേ കുറവാണ്. അതിനാൽ ഇവയുടെ വിലയിൽ കുറവ് വന്നിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ കടലിൽ പോകുന്നതോടെ വില വീണ്ടും കുറഞ്ഞേക്കും. കോവിഡ് മൂലം കയറ്റുമതി കുറഞ്ഞതും വില കുറയുന്നതിലേക്ക് നയിക്കും. കൂടുതൽ മീൻ ലഭിക്കുന്നതോടെ പ്രാദേശിക വിപണിയിൽ നല്ലരീതിയിൽ വിലകുറഞ്ഞേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Read Moreഎഴുപുന്നയില്നിന്ന് കൊച്ചിയിലെത്തിയ യുവതി മരിച്ച സംഭവം; കാമുകനെ കുടുക്കിയത് ലോഡ്ജിലെ രജിസ്റ്റര്‍
കൊച്ചി: എഴുപുന്നയില്നിന്ന് നഗരത്തിലെത്തിയ യുവതി മരിച്ച സംഭവത്തില്‍ കാമുകനെ കുടുക്കിയത് ലോഡ്ജില്‍ നല്കിയ ഫോണ്‍നന്പര്‍. ബുധനാഴ്ച്ചയായിരുന്നു എഴുപുന്ന സ്വദേശിനിയായ പത്തൊന്‍പതുകാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുലിനെ (25) ആണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ ഒരു ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചശേഷം ഗോകുല്‍ സ്ഥലംവിടുകയായിരുന്നു. പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എഴുപുന്ന സ്വദേശിനിയെ ഗോകുല്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. സോഷ്യല്‍മീഡിയയിലൂടെ അടുത്ത ഇരുവരും ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി. ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഇരുവരും സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും സ്വാഭാവികമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗോകുല്‍ തന്റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഒരു സ്വകാര്യ…
Read Moreകേരളത്തിലെ തീവ്രവാദബന്ധം; വേരറുക്കാന്‍ എന്‍ഐഎ
ജോണ്സണ് വേങ്ങത്തടംകൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍വഴി നടത്തിയ സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധം അരക്കിട്ടുറപ്പിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ വേരൂന്നിയ തീവ്രവാദസംഘടനകളുടെ വേരറുക്കാന്‍ ശ്രമം ആരംഭിച്ചു. കേരളത്തില്‍ തീവ്രവാദസംഘടനകളുടെ സാന്നിധ്യം ശക്തമാണെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നു അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിനിടയാണ് വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ഇതില്‍ തുടക്കം മുതല്‍ തീവ്രവാദബന്ധം വ്യക്തമാക്കിയ എന്‍ഐഎ യുഎപിഎ ഉള്‍പ്പെടെ ചുമത്തി തീവ്രവാദബന്ധമുണ്ടെന്നു വാദിച്ചിരുന്നു. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള കെ.ടി.റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു തീവ്രവാദബന്ധമുണ്ടെന്നു എന്‍ഐഎ തെളിയിക്കുകയും ചെയ്തു. കെ.ടി. റമീസിന്റെ മൊഴിയിലൂടെയാണു തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസിലെ പ്രതി മുഹമ്മദലിയെ പിടികൂടുന്നത്. ഇനി പിടികൂടാനുള്ള യുഎഇയിലുള്ള ഫൈസല്‍ ഫരീദിനെയും റെബിന്സനെയും പിടികൂടുന്നതോടെ വിവിധ സംഘടനനേതാക്കളും അകത്താകും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ മറവില്‍ തീവ്രവാദവും ദേശവിരുദ്ധതയും ആഴത്തില്‍ വെരുറപ്പിച്ചിട്ടുണ്ടെന്ന തെളിവുമായിട്ടാണ് എന്‍ഐഎ മുന്നോട്ടു പോകുന്നത്.…
Read More