പെ​രു​മ്പാ​വൂ​രി​ലെ ഇ ​സേ​വാ കേ​ന്ദ്ര​ത്തി​ല്‍ പു​ല​ർ​ച്ചെ തീ​പി​ടി​ത്തം; കം​പ്യൂ​ട്ട​റും ഫ​യ​ലു​ക​ളും ക​ത്തി​ന​ശി​ച്ചു. ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ ജോ. ​ആ​ര്‍​ടി ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള ഇ ​സേ​വാ കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ തീ​പി​ടി​ത്തം. രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വം അ​റി​ഞ്ഞ് ഉ​ട​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി തീ ​അ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

എം​സി റോ​ഡി​ല്‍ പ​ട്ടാ​ലി​ല്‍ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ആ​ര്‍​ടി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് ഇ ​സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. പു​ല​ര്‍​ച്ചെ തീ ​പു​ക​യു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രാ​ണ് ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

ഇ ​സേ​വാ കേ​ന്ദ്ര​ത്തി​ലെ കം​പ്യൂ​ട്ട​റു​ക​ളും മ​റ്റ് ഫ​യ​ലു​ക​ളും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തു​ള്ള ആ​ര്‍​ടി ഓ​ഫീ​ലെ റി​ക്കാ​ര്‍​ഡ് മു​റി​യി​ലേ​ക്ക് ജ​ന​ലി​ലൂ​ടെ തീ ​പ​ട​ര്‍​ന്നെ​ങ്കി​ലും ഉ​ട​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് തീ ​അ​ണ​ച്ച​തി​നാ​ല്‍ കാ​ര്യ​മാ​യ ന​ഷ്ടം ഉ​ണ്ടാ​യി​ല്ല. പ​ഴ​യ ലൈ​സ​ന്‍​സും ആ​ര്‍ സി ​ബു​ക്കും ഇ​രി​ക്കു​ന്ന മു​റി ആ​യി​രു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സൂ​ച​ന

Related posts

Leave a Comment