നോ​വാ​യി ദു​ര്‍​ഗ കാ​മി; നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി ദു​ര്‍​ഗ കാ​മി​യു​ടെ (21) മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ബ​ന്ധു​ക്ക​ള്‍ തീ​രു​മാ​ന​മെ​ടു​ക്കും.

ഇ​ന്ന​ലെ രാ​ത്രി 10.05 ഓ​ടെ​യാ​ണ് ദു​ര്‍​ഗാ കാ​മി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ശ്വാ​സ​കോ​ശം നി​ല​ച്ച​തും തു​ട​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​വും മ​ര​ണ​കാ​ര​ണം. ക​ഴി​ഞ്ഞ​മാ​സം 22 നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​സ്തി​ഷ്മ​ര​ണം സം​ഭ​വി​ച്ച കൊ​ല്ലം ചി​റ​യ്ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി എ​സ്.​ഷി​ബു​വി​ന്‍റെ (46) ഹൃ​ദ​യം ദു​ര്‍​ഗ​യി​ല്‍ മാ​റ്റി വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഹൃ​ദ​യം എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച് കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​ജോ​ര്‍​ജ് വാ​ളൂ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ഡാ​ന​ന്‍ ഡി​സീ​സ് എ​ന്ന അ​ത്യ​പൂ​ര്‍​വ ജ​നി​ത​ക രോ​ഗ​മാ​യി​രു​ന്നു ദു​ര്‍​ഗ കാ​മി​ക്ക്. ഈ ​രോ​ഗ​ത്തി​ന് ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ അ​ല്ലാ​തെ മ​റ്റൊ​രു ചി​കി​ത്സാ മാ​ര്‍​ഗ​വു​മി​ല്ലാ​യി​രു​ന്നു. ഷി​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ അ​തി​വേ​ഗം അ​വ​യ​വ​ദാ​നം മാ​റ്റി​വ​യ്ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ദു​ര്‍​ഗ​യ്ക്ക് നി​യ​മ​പ​ര​മാ​യ ര​ക്ഷ​ക​ര്‍​ത്താ​വി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച എ​ക്‌​മോ പി​ന്തു​ണ മാ​റ്റി​യി​രു​ന്നു. ദു​ര്‍​ഗ എ​ഴു​ന്നേ​റ്റ് ഇ​രി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലോ​ടെ ശ്വാ​സ​കോ​ശം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. തു​ട​ര്‍​ന്ന് ആ​റ് മ​ണി​ക്കൂ​റോ​ളം ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ദു​ര്‍​ഗ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ദു​ര്‍​ഗ​യു​ടെ ഇ​തേ അ​സു​ഖം ബാ​ധി​ച്ചാ​ണ് അ​മ്മ​യും സ​ഹോ​ദ​രി​യും മ​രി​ച്ച​ത്. ഇ​പ്പോ​ള്‍ ഒ​രു അ​നു​ജ​ന്‍ മാ​ത്ര​മാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന​ത്.​നേ​പ്പാ​ള്‍ ഗ​ഞ്ചി​ല്‍ മ​ല​യാ​ളി ന​ട​ത്തു​ന്ന അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് ബി​രു​ദ​വി​ദ്യാ​ര്‍​ഥി​നി​യാ​യ ദു​ര്‍​ഗ വ​ള​ര്‍​ന്ന​ത്. ല​ക്‌​നൗ​വി​ലും കാ​ഠ്മ​ണ്ഡു​വി​ലും ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് ധ​ര്‍​മ​പു​രി​യി​ലും അ​മൃ​ത ആ​ശു​പ​ത്രി​യി​ലു​മെ​ത്തി. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം തു​ട​ര്‍​ചി​കി​ത്സ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി. സ​ഹോ​ദ​ര​ന്‍ തി​ല​ക് കാ​മി​ക്കൊ​പ്പം പോ​ണേ​ക്ക​ര​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment