കൊച്ചി: മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ യുവതിയെ തിരിച്ചറിയുന്ന വിധം വെളിപ്പെടുത്തല്‍ നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് ഹൈക്കോടതിയില്‍.
രാഹുലിനെ കാണാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത അയച്ച സന്ദേശമെന്ന പേരില്‍ സാമൂഹിക മാധ്യമത്തിലൂടെ ഫെനി വെളിപ്പെടുത്തല്‍ നടത്തിയെന്നാണ് കേസ്.
തിരിച്ചറിയുന്ന വിവരങ്ങളില്ലാതെ അതിജീവിത അയച്ച സന്ദേശം മാത്രമാണ് പങ്കുവെച്ചതെന്നിരിക്കെ ഭാരതീയ നിയമ സംഹിത, ഐ.ടി നിയമങ്ങള്‍ പ്രകാരമെടുത്ത കേസുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
രാഹുലിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതായി പറയുന്ന ദിവസത്തിന് ശേഷവും അതിജീവിതക്ക് രാഹുലുമായി ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവായാണ് സന്ദേശം പുറത്തുവിട്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു.
