മു​ൻ​കൂ​ർ ജാ​മ്യം വേ​ണ്ട; അ​റ​സ്റ്റി​നെ ഭ​യ​ക്കു​ന്നി​ല്ലെന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ അ​റ​സ്റ്റ് ഭ​യ​ക്കു​ന്നി​ല്ലെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം ത​നി​ക്ക് വേ​ണ്ടെ​ന്നും മു​ൻ​മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ന്ന​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണ്. കേ​സി​ൽ ത​ന്നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ വ​സ​തി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. കേ​സി​ൽ മു​ൻ​മ​ന്ത്രി​യെ മൂ​ന്ന് ത​വ​ണ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു വ​സ​തി​യി​ൽ ന​ട​ന്ന റെ​യ്ഡ്.

Related posts

Leave a Comment