കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അപ്പീലില്‍ ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ നടപടിക്കെതിരേ സര്‍ക്കാരും മരിച്ച പെണ്‍കുട്ടികളുടെ അമ്മയും നല്കിയ അപ്പീലുകളിലാണു സര്‍ക്കാര്‍ ഇത് അറിയിച്ചത്. പ്രദീപ് കുമാര്‍, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നീ പ്രതികള്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേനയാണ് നോട്ടീസ് നല്‍കിയതെന്നും ഇതില്‍ ഷിബുവിന്റെ നോട്ടീസ് മടങ്ങിയെന്നും സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍ ഇയാള്ക്കുകൂടി നോട്ടീസ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് അപ്പീലുകള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേയാണു സര്‍ക്കാരും അമ്മയും അപ്പീല്‍ നല്‍കിയത്. 13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി…
Read MoreCategory: Kochi
നായരമ്പലത്തെ കുടിവെള്ളക്ഷാമം ; സിപിഎമ്മിനോട് പോരടിച്ച് കോണ്‍ഗ്രസ്-ബിജെപി നേതൃത്വം
വൈപ്പിന്‍: നായരമ്പലം പഞ്ചായത്തിലെ കുടിനീര്‍ക്ഷാമത്തിന്റെ പേരില്‍ വൈപ്പിനില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി രാഷ്ട്രീയം കൊഴുക്കുന്നു. ഒരു വശത്ത് സിപിഎം ഒറ്റക്ക് പോരാടുമ്പോള്‍ മറുവശത്തെ എതിരിടുന്നത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്. കുടിവെള്ളത്തിന്റെ പേരുപറഞ്ഞ് വാര്‍ഡിലെ ജനങ്ങളെ രണ്ട് ചേരികളാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നതെന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ആരോപണം. മാത്രമല്ല ഈ അടുത്ത് കോടികള്‍ ചെലവഴിച്ച നിര്‍മിച്ച റോഡ് തകര്‍ക്കുന്നതിനും ഇവര്‍ ശ്രമം നടത്തുന്നുണ്ടെന്നും ആക്ഷേപം ഉന്നയിക്കുന്നു. എംഎല്‍എയും ഗ്രാമപഞ്ചായത്തും നടത്തിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിച്ച് കാണിക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളും കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട് നടത്തി വരുന്നതായി ലോക്കല്‍ സെക്രട്ടറി എ.കെ. ഉല്ലാസ് ആരോപിക്കുന്നു. എംപി, എംഎല്‍എ, പഞ്ചായത്ത് അംഗങ്ങള്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് കുടിവെള്ള ലഭ്യത പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷവും വെള്ളം നിലച്ചെന്ന കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രചരണം നുണയാണെന്നും ഇതിനു തെളിവായി സിപിഎം ചൂണ്ടിക്കാട്ടുന്നു. അതേ…
Read Moreപരീക്ഷാപ്പേടി; സ്കൂളുകളില്‍ പ്രത്യേക കൗണ്‍സലിംഗ് സെന്ററുകള്‍ തുറക്കുന്നു
സിജോ പൈനാടത്ത് കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടിയകറ്റാന്‍ ഇക്കുറി സ്കൂളുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുറക്കുന്നു. പരീക്ഷാര്‍ഥികള്‍ക്ക് 24 മണിക്കൂറും ഫോണിലൂടെ കൗണ്‍സലിംഗ് സേവനം ലഭ്യമാക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്കു വിളിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണു സ്കൂളുകളില്‍ പ്രത്യേകം കൗണ്‍സിലര്‍മാരുടെ സേവനം വ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വകുപ്പ് ആവിഷ്കരിച്ച സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരുടെ സഹകരണത്തോടെയാണു കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഇവര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. കരിയര്‍ ഗൈഡന്‍സ് രംഗത്തെ വിദഗ്ധരുടെയും കൗണ്‍സലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും സേവനം കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. പരീക്ഷാപ്പേടിയകറ്റാനുള്ള വി ഹെല്പ് സംവിധാനത്തിന്റെ ഭാഗമായാണു കൗണ്‍സലിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. പരീക്ഷയാരംഭിക്കുന്നതിന് ഒരാഴ്ച മുമ്പു മുതല്‍ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കും. പരീക്ഷയുടെ സമ്മര്‍ദം കൗമാരക്കാരിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണു വി ഹെല്പ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നു ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ്…
Read Moreഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം; പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ് അധികൃതർ
മട്ടാഞ്ചേരി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ഹോട്ടലുകളിലും ഇതര സ്ഥാപനങ്ങളിലുമാണ് ഇത്തരത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ് സിഡി നിരക്കില്‍ ലഭിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി വ്യാപകമായിട്ടുള്ളത്. ഒരു വര്‍ഷം ഒരു കുടുംബത്തിന് പന്ത്രണ്ട് സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. കൂടുതലായി ലഭിക്കുന്ന സിലിണ്ടര്‍ ഹോട്ടലുകള്‍, ബേക്കറി, തട്ടുകടകള്‍ തുടങ്ങിയിടങ്ങളില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന പരാതി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വാണിജ്യാവശ്യത്തിന് നല്കുന്ന സിലിണ്ടറുകള്‍ ലഭിക്കുമെന്നിരിക്കെയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ ദുരുപയോഗം. കൊച്ചിയിലും പരിസര മേഖലകളിലും ഇത്തരത്തില്‍ വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തില്‍ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ഭക്ഷ്യ വകുപ്പ് അധികൃതര്‍. ഗ്യാസ് ഏജന്‍സികളും ഗാര്‍ഹിക സിലിണ്ടറുകള്‍ വ്യാപകമായി തിരിമറി നടത്തുന്നുണ്ട്. ഇതും പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. സിലിണ്ടറുകള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…
Read Moreകൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് അധോലോക നായകന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ദക്ഷിണാഫ്രിക്കയില്‍ നിന്നും പിടിയിലായ രവി പൂജാരിയെ ഇന്നലെയാണ് റോ, കര്‍ണാടക പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബംഗളൂരുവിലെത്തിച്ചത്. കൊച്ചയില്‍ പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസില്‍ മുഖ്യപ്രതിയാണ് രവി പൂജാരി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈ അധോലോകത്തിലെ ഛോട്ടാരാജന് സംഘാംഗമായിരുന്ന ഇയാള്‍ക്കെതിരേ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെ 200 ഓളം കേസുകള്‍ നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഈ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമാകും ബ്യൂട്ടി പാര്‍ലര്‍ കേസില്‍ രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുക. 2018 ഡിസംബര്‍…
Read Moreറോഡിന്റെ ശോച്യാവസ്ഥ; പാങ്കോട്ടിൽ റോഡിൽ കിടന്ന് യുവാവിന്റെ ഒറ്റയാൾ സമരം; പിൻതുണയുമായി നാട്ടുകാരും
കോലഞ്ചേരി: പാങ്കോട്-പട്ടിമറ്റം റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് റോഡിൽ കിടന്നു നാട്ടുകാരന്റെ ഒറ്റയാൾ സമരം. പ്രദേശത്ത് തൈയ്യൽ കട നടത്തുന്ന വിജയനാണു ഇന്നു രാവിലെ റോഡിൽ കിടുന്നു പ്രതിഷേധം തുടങ്ങിയത്. വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് മാറില്ലെന്ന് വിജയൻ പറഞ്ഞു. പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തി. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreകോളജ് വിദ്യാർഥികളുടെ ഡ്രഗ് പാർട്ടി! ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി; അന്വേഷണം വിപുലമാക്കി പോലീസും എക്സൈസും
കൊച്ചി: ലഹരി ഉപയോഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ എക്സൈസും പോലീസും അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴയിൽ വാലന്റൈൻ ദിനത്തോടനുബന്ധിച്ച് ഒരുസംഘം കോളജ് വിദ്യാർഥികൾ നടത്തിയ ഡ്രഗ് പാർട്ടിയിൽ പങ്കെടുത്തവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എൽഎസ്ഡി പോലെയുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാർഥി സംഘടനകൾ ആവിശ്യപ്പെട്ടു. നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റൽ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കഞ്ചാവുമായി പത്ത് വിദ്യാർഥികൾ പിടിയിലായിരുന്നു. അടുത്തിടെ നഗരത്തിലെ ഒരു ഹോസ്റ്റലിൽ കഞ്ചാവ് ഉപയോഗവും വിൽപനയും തടയാൻ നാട്ടുകാർ നടത്തിയ ശ്രമം സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു. യുവാക്കളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ലഹരി പദാർഥങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്നതിനാൽ…
Read Moreഉയർന്നുയർന്ന്…! സ്വർണവില വീണ്ടും കൂടി; പവന് 31,480 രൂപ; വില കുറയണമെങ്കിൽ ഇനി ഇത് സംഭവിക്കണം
കൊച്ചി: സ്വർണ വില വീണ്ടും കൂടി. കഴിഞ്ഞ ദിവസം റിക്കാർഡ് വില രേഖപ്പെടുത്തിയ സ്വർണത്തിന്റെ വിലയിൽ ഇന്നും വർധനവാണുണ്ടായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 200 രൂപകൂടി 31,480 ൽ എത്തി. ഇന്നലെ 31,280 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ കൂടി 3935 ൽ എത്തി. തുടർച്ചയായ നാലാം ദിനവും റിക്കാർഡ് സൃഷ്ടിച്ചാണു സ്വർണവില ഉയരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെമാത്രം ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വർധിച്ചു. കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു. അവിടെനിന്നുമാണു റോക്കറ്റ് വേഗത്തിൽ വില വർധിച്ച് പുതിയ നിലവാരത്തിലെത്തിയത്. ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവൻ സ്വർണംപോലും ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ചൈനയിലെ കൊറോണ വൈറസിനെ ചുറ്റിയുള്ള അനിശ്ചിതത്വം ആഗോളവ്യാപാര രംഗത്ത് ചെലുത്തുന്ന സ്വാധീനമാണു സ്വർണത്തിന്റെ വില വർധനയ്ക്ക് കാരണം. സ്വർണത്തിൽ വൻ നിക്ഷേപം…
Read Moreഇവരെക്കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ! പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ടു വായിൽ തുണി തിരുകി കവർച്ചാശ്രമം; യുപി സ്വദേശി പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
കൊച്ചി: തനിച്ചു താമസിക്കുന്ന 86 വയസുള്ള വയോധികയെ പട്ടാപ്പകൽ കെട്ടിയിട്ടു കവർച്ച നടത്താൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. അയ്യപ്പൻകാവ് സ്വദേശിനിയായ മേരിയെ ബന്ധിച്ച് കവർച്ച നടത്താൻ ശ്രമിച്ചതിന് അലിഗർ കോയിൽ സ്വദേശി അർബാസ് ഖാൻ (30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇമ്രാൻ ഖാൻ (28) രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ വീടിനുള്ളിൽ കയറി വാതിൽ കുറ്റിയിട്ടശേഷം മേരിയെ അടുക്കളയിൽനിന്ന് വലിച്ചിഴച്ചു മുറിയിൽ കൊണ്ടുവന്ന് തുണികൊണ്ടു കൈകാലുകൾ കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. ഇവരുടെ കഴുത്തിൽ കിടന്ന അഞ്ചു പവൻ വരുന്ന സ്വർണമാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കരച്ചിൽ കേട്ട അയൽവാസി ആളുകളെ വിളിച്ചു കൂട്ടിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. അയൽവാസികൾ വിവരം അറിയിച്ച ഉടനെ നോർത്ത് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അർബാസ്…
Read Moreഎറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി; ഗതാഗതത്തിനു നിയന്ത്രണം; രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കായംകുളം എന്നീ പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ഈ ട്രെയിനുകൾ നാളെ കോട്ടയത്തു സർവീസ് അവസാനിപ്പിക്കും. 29, മാർച്ച് ഒന്ന് തീയതികളിൽ നിലന്പൂർ-കോട്ടയം പാസഞ്ചർ കളമശേരിക്കും കോട്ടയത്തിനുമിടയിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ആലുവയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കി. കോട്ടയം-നിലന്പൂർ പാസഞ്ചർ തിങ്കളാഴ്ച ഒരു മണിക്കൂർ 10 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ഇന്ന് പുറപ്പെടാനിരിക്കുന്ന തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് അര മണിക്കൂർ വൈകി പുലർച്ചെ ഒന്നിന് മാത്രമേ സർവീസ് ആരംഭിക്കൂ.
Read More