ഇവരെക്കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ! പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ടു വാ​യി​ൽ തു​ണി തി​രു​കി ക​വ​ർ​ച്ചാ​ശ്ര​മം;​ യു​പി സ്വ​ദേ​ശി പി​ടി​യി​ൽ; ഒരാൾ ഓടി രക്ഷപ്പെട്ടു ‌

കൊ​ച്ചി: ത​നി​ച്ചു താ​മ​സി​ക്കു​ന്ന 86 വ​യ​സു​ള്ള വ​യോ​ധി​ക​യെ പ​ട്ടാ​പ്പ​ക​ൽ കെ​ട്ടി​യി​ട്ടു ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ.

അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​നി​യാ​യ മേ​രി​യെ ബ​ന്ധി​ച്ച് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് അ​ലി​ഗ​ർ കോ​യി​ൽ സ്വ​ദേ​ശി അ​ർ​ബാ​സ് ഖാ​ൻ (30)നെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഇ​മ്രാ​ൻ ഖാ​ൻ (28) ര​ക്ഷ​പ്പെട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ൽ കു​റ്റി​യി​ട്ട​ശേ​ഷം മേ​രി​യെ അ​ടു​ക്ക​ള​യി​ൽനി​ന്ന് വ​ലി​ച്ചി​ഴ​ച്ചു മു​റി​യി​ൽ കൊ​ണ്ടു​വ​ന്ന് തു​ണി​കൊ​ണ്ടു കൈ​കാ​ലു​ക​ൾ കെ​ട്ടു​ക​യും വാ​യി​ൽ തു​ണി തി​രു​കു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന അ​ഞ്ചു പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല പ​റി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട അ​യ​ൽ​വാ​സി ആ​ളു​ക​ളെ വി​ളി​ച്ചു കൂ​ട്ടി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു.

അ​യ​ൽ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച ഉ​ട​നെ നോ​ർ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ർ​ബാ​സ് ഖാ​നെ പി​ടി​കൂ​ടി. ര​ക്ഷ​പ്പെ​ട്ട ഇ​മ്രാ​ൻ ഖാ​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment