കൊച്ചി: പ്രളയ ദുരിതത്തിന്റെ പേരു പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ ആരോപണത്തില്‍ സിനിമ സംവിധായകന് ആഷിക് അബുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട്-എം എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പരിപാടി നടത്തി. ‘അബുവിന്റെ കുടുംബത്തിലേക്ക് ഒരു രൂപ സഹായം’ എന്നെഴുതിയ പ്ലക്കാര്ഡുകളേന്തിയാണു പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. വി.വി. ജോഷി ഉദ്ഘാടനം ചെയ്തു. കുടുംബ സഹായനിധിയിലേക്ക് ഒരു രൂപ സംഭാവന നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എം. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി നേതാക്കളായ ജോണ്സൺ പാട്ടത്തില്‍, ധനേഷ് മാത്യു മാഞ്ഞൂരാന്, ആന്റണി ഫ്രാന്‍സിസ്, ബേബി പൈനാടത്ത്, യൂത്ത് ഫ്രണ്ട് നേതാക്കളായ, രാജേഷ് ഐപ്പ്, ബോബി കുറുപ്പത്ത്, രതീഷ് താഴിമറ്റത്തില്, സിജോ വര്‍ഗീസ്, സജീഷ് രാഘവ്, മിഥുന്…
Read MoreCategory: Kochi
തുടര്‍ച്ചയായ മൂന്നാം ദിനവും റിക്കാര്‍ഡ് ; സ്വര്‍ണവില പവന് 31,120 രൂപ
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും റിക്കാര്‍ഡ് സൃഷ്ടിച്ച് സ്വര്‍ണവില. പവന് 31,120 രൂപയ്ക്കും ഗ്രാമിന് 3,890 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചാണു സ്വര്‍ണവില ഏക്കാലത്തെയും പുതിയ ഉയരത്തിലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെമാത്രം ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3800 രൂപയുമായിരുന്നു. അവിടെനിന്നുമാണ് റോക്കറ്റ് വേഗത്തില്‍ വില വര്‍ധിച്ച് പുതിയ നിലവാരത്തിലെത്തിയത്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങുന്നതിന് ഉപഭോക്താവിന് 35,000 രൂപയ്ക്കു മുകളില്‍ ചെലവാകും. ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവന് സ്വര്‍ണംപോലും ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
Read Moreമോഷ്ടിക്കാൻ കയറിയ പട്ടാളക്കാരന്റെ വീട്ടില്‍ കുറിപ്പെഴുതിവച്ച് സ്ഥലംവിട്ട കള്ളനായി അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: പട്ടാളക്കാരന്റെ വീട്ടില്‍ ക്ഷമാപണമെഴുതിവച്ച ശേഷം സ്ഥലം വിട്ട മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് മോഷണത്തിന് ശേഷം കള്ളന് ഭിത്തിയില്‍ കുറിപ്പ് എഴുതിവെച്ചത്. വീട്ടില്‍നിന്നും സ്വര്‍ണവും പണവുമൊന്നും നഷ്ടമായിട്ടില്ല. വീടിനകത്ത് കയറാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മോഷണശേഷമുളള കുറിപ്പ് പോലീസിനെ വഴിതെറ്റിക്കാനാണെന്നാണ് വിലയിരുത്തല്‍. സിസിടിവി ഉണ്ടായിരുന്നെങ്കിലും സംഭവസമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയത്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളൻ അകത്തുകയറിയത്. സമീപത്തെ ടയര്‍ കടയില്‍നിന്നും മോഷ്ടിച്ച ബാഗും രേഖകളും ഐസക് മാണിയുടെ വീട്ടില്‍ ഉപേക്ഷിച്ചാണ് കള്ളന് മടങ്ങിയത്. എന്നാല്‍ ബാഗിലുണ്ടായിരുന്ന 10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
Read Moreപിറവത്ത് നിയമപാലകര്‍ക്കു കാവലാളായി ‘ടൂട്ടി’; ആരോ വഴിയിലുപേക്ഷിച്ച പൊമേറിയന്‍ നായ നാട്ടുകാരുടെ പ്രിയങ്കരനായതിങ്ങനെ…
പിറവം: പിറവം പോലീസ് സ്റ്റേഷനിലെ ഗേറ്റിന് മുന്നിലേക്ക് ആദ്യമായി എത്തുന്നവര്‍ ഒന്നു പകയ്ക്കും. പോലീസ് നായയേക്കാളും ശൗര്യത്തോടെ ‘ടൂട്ടി’ നില്ക്കുന്നു. സ്റ്റേഷന്റെ മുറ്റത്തേക്കു കയറുന്നയാളെ അടിമുടി നോക്കി അളന്നുതിട്ടപ്പെടുത്തിയശേഷമാണ് മുഖം തിരിക്കുന്നതുപോലും. കഴിഞ്ഞ ഏതാനും മാസങ്ങളായി പൊമേറിയന്‍ വിഭാഗത്തില്‍പ്പെട്ട ഒരു നായ ഇവിടെയുണ്ട്. നാലു വയസോളം പ്രായമുള്ള നായയെ ആരെങ്കിലും വഴിയിലൂപേക്ഷിച്ചതാകാനാണ് സാധ്യത. ഏതായാലും പോലീസ് സ്റ്റേഷന് വളപ്പിലാണിപ്പോള് ഇവന്റെ താമസം. ഭക്ഷണമൊന്നും കാര്യമായി വേണമെന്നില്ല. സമീപത്തുള്ള ചായക്കട ഉടമ ഷാജി നല്കുന്ന പുട്ടും, കടലയുമൊക്കെയാണ് പ്രധാന ഭക്ഷണം. ചായ ഏറെ ഇഷ്ടവുമാണ്. നായയെ നേരത്തെ ഉടമ വിളിച്ചുകൊണ്ടിരുന്ന പേരെന്താണന്നറിയില്ല. എങ്കിലും ചായക്കടയിലെത്തുന്ന സമീപവാസികള്‍ ചേര്‍ന്നൊരു പേരിട്ടു, ടൂട്ടി. രാവിലെ ഏഴോടെ ഇവിടെയുള്ള ബസ് സ്റ്റോപ്പില്‍ കാത്തുനില്‍പ്പാണ് ടൂട്ടി. ഈ ബസിനാണ് സ്റ്റേഷനിലെ ഒരു ജീവനക്കാരിയെത്തുന്നത്. ഇവര്‍ എല്ലാദിവസവും ബസില്‍ നിന്നുമിറങ്ങുമ്പോള്‍ നല്കുന്ന ബിസ്കറ്റിനുവേണ്ടിയുള്ള കാത്തിരിപ്പാണിത്. പക്ഷെ…
Read Moreകുടിവെള്ളമോ? ദാ വന്നു, ദേ പോയി! എംപിയും എംഎൽഎയും സന്ദർശനം നടത്തിയപ്പോൾ കുടിവെള്ളം സുലഭം; ഇവർ പോയി അരമണിക്കൂർ കഴിഞ്ഞപ്പോള്‍ ദേ പോയി
വൈപ്പിൻ: കുടിവെള്ളക്ഷാമം രൂക്ഷമായ നായരന്പലം പഞ്ചായത്തിലെ നെടുങ്ങാട് നാല്, അഞ്ച് വാർഡുകളിൽ ഇന്നലെ എംപിയും എംഎൽഎയും സന്ദർശനം നടത്തിയപ്പോൾ കുടിവെള്ളം സുലഭം. എന്നാൽ ഇവർ പോയി അരമണിക്കൂർ കഴിഞ്ഞപ്പോൾ ടാപ്പുകൾ വീണ്ടും പഴയതു പോലെ വറ്റിവരണ്ടെന്ന് നാട്ടുകാർ. എംപിയും എംഎൽഎയും എത്തിയപ്പോൾ ടാപ്പുകളിൽ ഉണ്ടായ വെള്ളച്ചാട്ടം വാട്ടർ അഥോറിറ്റിയുടെ സിപിഎം സ്പോണ്‍സേർഡ് മാജിക് ഷോയാണെന്ന് നെടുങ്ങാട്ടെ കുടിവെള്ള സമരക്കാർ ആരോപിച്ചു. കുടിനീർകിട്ടാതെ നെടുങ്ങാട്ടുകാർ സംസ്ഥാനപാത സ്തംഭിപ്പിച്ച് സമരം നടത്തുകയും കളക്ടറുടെ ക്യാന്പ് ഹൗസിലെത്തി നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ജില്ലാകളക്ടർ ചൊവ്വാഴ്ച വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യും യോഗത്തിൽ എടുത്ത തീരുമാനമനുസരിച്ചാണ് ഹൈബി ഈഡൻ എംപി, എസ്. ശർമ എംഎൽഎ, എഡിഎം, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചത്. രാവിലെ പത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ടാപ്പുകളിൽ വെള്ളം വന്നിരുന്നില്ല.…
Read Moreകോടിക്കണക്കിന് രൂപ പിരിച്ചെടുത്തു, പത്തു ശതമാനം മാത്രം തിരിച്ചടച്ചു! ആഷിഖ് അബുവിനും റീമയ്ക്കും യൂത്ത് കോണ്‍ഗ്രസിന്റെ മണിയോര്‍ഡര്‍
ആലുവ: ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനായി സംഗീത നിശ നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന സിനിമാ സംവിധായകൻ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റീമാ കല്ലിങ്കലിനും യൂത്ത് കോൺഗ്രസിന്റെ മണിയോർഡർ. ആലുവ മുഖ്യതപാൽ ഓഫീസിൽനിന്നാണ് യൂത്ത് കോൺഗ്രസ് ഇരുവരുടെയും പേരിൽ മണിയോർഡർ അയച്ചത്. പ്രളയ ബാധിതർക്കെന്ന വ്യാജേന കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പിരിഞ്ഞു കിട്ടിയതിന്റെ പത്തു ശതമാനം മാത്രം തിരിച്ചടച്ചവരാണ് ഇരുവരുമെന്ന് സമരക്കാർ ആരോപിച്ചു.
Read Moreകോഴി കർഷകരെ കബളിപ്പിച്ച് പണംതട്ടുന്ന സംഘം പിടിയിൽ; കർഷകരെ തട്ടിപ്പിന് ഇരിക്കുന്ന രീതിയെക്കുറിച്ച് സംഘം പോലീസിനോട് പറഞ്ഞതിങ്ങനെ…
മൂവാറ്റുപുഴ: കോഴി കർഷകരേയും വ്യാപാരികളേയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിവന്ന അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വലപ്പാട് റംജിത് മൻസിലിൽ ഖാലിദ് (62), മകൻ നസീർ (40), മലയാറ്റൂർ ഇല്ലിത്തോട് കുരുപ്പത്തടത്തിൽ അനന്തു (22), ചൂണ്ടി കോന്പാറ സ്വദേശികളായ ചാലയിൽ അഫ്സൽ (30), വള്ളോപ്പിള്ളിൽ സബിൽ (28) എന്നിവരാണ് പോലീസ് പിടിയിലായത്. രാത്രിയിൽ ഫാമുകളിൽനിന്നും കോഴി വാങ്ങുന്നതിനിടെയാണ് തൂക്കത്തിൽ തിരിമറി നടത്തുന്നത്. വിവിധ ഫാമുകളിൽ നിന്നും കോഴി വാങ്ങി ചില്ലറ വ്യാപാരികൾക്കും ഹോട്ടലുകൾക്കും വിൽപന നടത്തിയിരുന്നത് സംഘമായിരുന്നു. ഒന്നിലധികം വാഹനങ്ങളുമായെത്തി കൃത്രിമ തിരക്കുണ്ടാക്കി തൂക്കത്തിൽ വെട്ടിപ്പുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തൂക്കത്തിൽ സംശയം തോന്നിയിരുന്ന പായിപ്ര സൊസൈറ്റിപ്പടിയിലുള്ള കർഷകൻ ഷാഫി സിസിടിവിയിൽ തട്ടിപ്പ് വ്യക്തമായതോടെ പോലീസിന് വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പിടികൂടി. വിവിധ കോഴി ഫാമുകളിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും…
Read Moreഅകക്കണ്ണിനാൽ കണ്ട് മുപ്പത് ദിവസത്തെ പരിശീലനവും; പെരിയാറിനെ മറികടന്നു ആലുവ സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ മനോജ്
ആലുവ: കാഴ്ച പരിമിതിയുള്ള പതിനൊന്നു വയസുകാരന് ആര്. മനോജ് പെരിയാറിനെ മറികടന്ന് താരമായി. ആലുവ അദ്വൈതാശ്രമം കടവില്‍നിന്ന് ശിവരാത്രി മണപ്പുറത്തേക്കാണ് മനോജ് പുഴ നീന്തിക്കടന്നത്. രാവിലെ 7.30ന് അദ്വൈതാശ്രമം മഠാധിപതി ശിവ സ്വരൂപാനന്ദ സ്വാമി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് നീന്തൽ ആരംഭിച്ചത്. മനോജ് പഠിക്കുന്ന ആലുവ സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ മാനേജര്‍ വര്‍ഗീസ് അലക്സാണ്ടർ, പ്രധാനാധ്യാപിക ജിജി വര്‍ഗീസ്, മറ്റ് അധ്യാപകർ, സഹപാഠികൾ എന്നിവർ ചേര്‍ന്ന് ശിവരാത്രി മണപ്പുറത്തുവച്ച് മനോജിനും പരിശീലകൻ സജി വാളശേരിക്കും സ്വീകരണം നല്കി. പൂര്‍ണമായും കാഴ്ചയില്ലാത്ത മനോജിനെ 30 ദിവസത്തെ പരിശീലനം നല്‍കിയാണ് സജി പുഴ നീന്തികടക്കാന്‍ ഒരുക്കിയത്. ആലുവ സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മനോജ് പാലക്കാട് പുതുക്കോട് സ്വദേശികളായ രമേശിന്റെയും സുധയുടെയും രണ്ടാമത്തെ മകനാണ്. മനോജിന്റെ പഠനവുമായി ബന്ധപ്പെട്ട് എല്ലാവരും ഇപ്പോള്‍ ആലുവ കീഴ്മാടാണ്…
Read Moreതങ്കക്കട്ടി മിന്നച്ചു, പൊന്നിനെ പിടിച്ചുകെട്ടാനാവുനില്ല ;പവന് 30,680 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍
കൊച്ചി: റിക്കാര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 3,835 രൂപയായും പവന് 30,680 രൂപയായും പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചു. കഴിഞ്ഞ 15ന് ഗ്രാമിന് 3810 രൂപയും പവന് 30,480 രൂപയിലുമെത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. പിന്നീട് ഗ്രാമിന് പത്തു രൂപ കുറഞ്ഞെങ്കിലും ഇന്നു വില കൂടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് തങ്കക്കട്ടികള്ക്കുള്ള ബാങ്ക് നിരക്കില്‍ വര്‍ധനവുണ്ടായതോടെ ഇന്ന് വില ഉയരുമെന്ന് വിപണിയില്‍ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് ഗ്രാമിന് 3,675 രൂപയും, പവന് വില 29,400 രൂപയുമായിരുന്നു സ്വർണവില. ഒന്നര മാസത്തിനിടെ ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുടെയും വര്‍ധനവാണുണ്ടായത്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങളും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ സമ്പദ്ഘടനയിലുണ്ടായ തിരിച്ചടികളും സ്വര്‍ണ വില വീണ്ടും…
Read Moreവിധി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വിമുഖത! ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തില്‍ നിറയുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നു ഹൈക്കോടതി ആവർത്തിച്ച് ഉത്തരവിടുന്പോഴും വിധി നടപ്പാക്കാൻ വിധി നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിമുഖത. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനു മുഴുവന്‍ തദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പേരിനു മാത്രം നടപടി സ്വീകരിക്കാനാണ് ഇവര്‍ തയാറായിട്ടുള്ളതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,97,887 ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും എടുത്തു മാറ്റി 30,08,544 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കോര്‍പറേഷനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ തുക പിഴ ഈടാക്കിയിരിക്കുന്നത്. 21,40,028 രൂപ. ജില്ലാ ആസ്ഥാനത്തുനിന്നും 98285 രൂപ മാത്രമാണു പിഴ ചുമത്തിയത്. പഞ്ചായത്ത് തലത്തില്‍ ഇതുവരെയും 238278 അനധികൃത ബോര്‍ഡുകളും നഗരസഭാതലത്തിലും കോര്‍പറേഷനുകളിലുമായി 197857 എണ്ണവുമാണ് നീക്കം ചെയ്തിരിക്കുന്നത്. പഞ്ചായത്തുകളില്‍ പിഴയായി 3,46,733 രൂപയും നഗരസഭകളിൽ…
Read More