കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളില്‍ അടക്കം മതപഠനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. വ്യത്യസ്ത സംസ്കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികൾ. നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി പറഞ്ഞു. സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ല. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സ്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം മണക്കാട്ടെ ഹിദായ സ്കൂൾ പൂട്ടിയതുമായി ബന്ധപ്പെട്ടു നല്കിയ ഹര്‍ജിയില്‍ വിധിപറയുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ അടച്ചുപൂട്ടിയത്. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.
Read MoreCategory: Kochi
എറണാകുളത്ത് അറുലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടികൂടിയ സംഭവം; പിന്നിൽ മലപ്പുറം ലോബികളെന്ന് സംശയം; വ്യാജന്റെ പ്രത്യേകതളിങ്ങനെ…
കൊച്ചി: എറണാകുളം നഗരത്തിൽനിന്ന് ആറ് ലക്ഷം രൂപ വിലവരുന്ന ഒരു ലക്ഷത്തിലധികം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്ത സംഭവത്തെത്തുടർന്ന് കൂടുതൽ പരിശോധനകൾക്കൊരുങ്ങി എക്സൈസ്. പിടിച്ചെടുന്ന വ്യാജ സിഗരറ്റുകൾ സെൻട്രൽ എക്സൈസിന് കൈമാറുമെന്നും വ്യാജ സിഗരറ്റ് മാഫിയയ്ക്കെതിരെ പ്രത്യേക ഷാഡോ ടീം രൂപീകരിച്ചു പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം സ്ക്വാഡ്, തൃപ്പൂണിത്തുറ റേഞ്ച്, എറണാകുളം സർക്കിൾ, അങ്കമാലി എന്നീ എക്സൈസ് ഓഫീസുകൾ സംയുക്തമായി ഒരേ സമയം നടത്തിയ റെയ്ഡിലാണ് വ്യാജ സിഗരറ്റ് പിടികൂടിയത്. വിദേശ സിഗരറ്റുകളും പിടിച്ചെടുത്തവയിലുണ്ട്. ഹൈക്കോടതി ജങ്ഷൻ, ഇടപ്പള്ളി, തേവര, എസ്ആർഎം റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽനിന്നും ഗോഡൗണുകളിൽനിന്നുമാണ് കൂടുതൽ ഉത്പന്നങ്ങളും പിടികൂടിയത്. മലപ്പുറത്തുനിന്നുള്ള ലോബികളാണ് സിഗരറ്റ് കടത്തിനു പിറകിലെന്നാണ് വിവരം. നഗരത്തിലെ 50 കടകളിൽനിന്ന് വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു. ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച…
Read Moreകാറിൽ കുട്ടിയെ ഉറക്കികിടത്തിയ ശേഷം കടയിൽ കയറി; തിരിയെത്തിയപ്പോൾ കാർ ലോക്കായ നിലയിൽ : ഗ്ലാസ് തകർത്ത് ഒരു വയസുകാരിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന
മൂവാറ്റുപുഴ: കാറിൽ കുടുങ്ങിയ ഒരു വയസുകാരിയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പിള്ളി വട്ടക്കാവുങ്കൽ അജിത്തിന്റെ മകൾ ചിപ്പിയാണ് ഇന്നോവ കാറിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ പിഒ ജംഗ്ഷനിലായിരുന്നു സംഭവം. കുട്ടിയെ കാറിൽ ഉറക്കിക്കിടത്തി സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അജിത്തും ഭാര്യയും മാതാവും പോവുകയായിരുന്നു. തിരികെ എത്തിയപ്പോൾ കാർ ലോക്കായ അവസ്ഥയിലായിരുന്നു. താക്കോൽ കാറിനകത്തും. അഗ്നിരക്ഷാസേന കാറിന്റെ ഗ്ലാസ് തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ കാറിൽനിന്ന് ഇറങ്ങുന്പോൾ ഉറക്കത്തിലായിരുന്ന കുട്ടി പിന്നീട് എഴുന്നേറ്റ് അബദ്ധത്തിൽ കാർ ലോക്കാക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ കെ.എം. ജാഫർഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Read Moreകൊച്ചിയുടെ വാണിജ്യ സിരാകേന്ദ്രമായ എറണാകുളം മാർക്കറ്റിന് മുഖംമിനുക്കാൻ 100 കോടി
കൊച്ചി: കൊച്ചിയുടെ വാണിജ്യ സിരാകേന്ദ്രമായ എറണാകുളം മാർക്കറ്റ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. വാണിജ്യത്തിനും വിനോദത്തിനും ഒരേപോലെ സൗകര്യപ്പെടുംവിധം ബഹുനില കെട്ടിടങ്ങളും മൾട്ടിലവൽ പാർക്കിംഗും ആകാശപാതയും മനോഹരമായ ഇടനാഴികളുമൊക്കെയായിട്ടാണ് നവീകരണം. കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ കേന്ദ്ര നഗര നവീകരണ പദ്ധതിയായ സ്മാർട്ട് സിറ്റി മിഷൻ 100 കോടി മുടക്കിയാണു നിർമാണ പ്രവൃത്തികൾ നടത്തുന്നത്. രൂപരേഖ ഉൾപ്പെടെ തയാറായിട്ടുണ്ട്. നിർമാണ കരാറുകാരെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കും. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൂന്നു നിലയുള്ള മാർക്കറ്റ് കോംപ്ലക്സ്, അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള മാർക്കറ്റ് സ്ക്വയർ, നൂറോളം കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടിലവൽ പാർക്കിംഗ് കെട്ടിടം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. ഗ്രൗണ്ട്ഫ്ലോർ ഉൾപ്പെടെ മൂന്നു നിലകളുണ്ടാകും മാർക്കറ്റ് കോംപ്ലക്സിൽ. ഭാവിയിൽ മൂന്ന് നിലകൂടി നിർമിക്കും. സാധനങ്ങൾ ലേലത്തിലൂടെ വില്പന നടത്തുന്നതിനായി ഒരിടം മാർക്കറ്റ് സ്ക്വയറിൽ…
Read Moreകോതമംഗലത്തെ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് പി.ജെ ജോസഫ്
കോതമംഗലം: താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുണ്ടാകുന്ന വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ് എംഎൽഎ. വന്യമൃഗശല്യത്തിനെതിരേ കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനമേഖലയിൽ ഭക്ഷണത്തിനും വെള്ളത്തിനും കുറവുവന്നതാണ് വന്യമൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലയിലിറങ്ങാൻ കാരണം. ഈ പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് അധികാരികൾ തയാറായിട്ടില്ല. താലൂക്കിലെ മുഴുവൻ മേഖലകളിലും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതു വരെ കേരള കോണ്‍ഗ്രസ് പാർട്ടി ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. കോട്ടപ്പടി, പിണ്ടിമന, കീരന്പാറ, കവളങ്ങാട്, കുട്ടന്പുഴ പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. വനാതിർത്തിയിൽ ട്രഞ്ച് നിർമിച്ച് ഫെൻസിംഗ് സ്ഥാപിക്കുക, റെയിൽ ഫെൻസിംഗ് സ്ഥാപിക്കുക, കൃഷി നാശത്തിനു നഷ്ടപരിഹാരം നൽകുക, കാർഷിക കടങ്ങൾ എഴുതി തള്ളുക,…
Read Moreഇന്ത്യയിലാദ്യമായി മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്
കൊച്ചി: മസ്തിഷ്ക മരണം (ബ്രെയിൻ സ്റ്റെം ഡെത്ത്) സാക്ഷ്യപ്പെടുത്താൻ പുതിയ മാർഗനിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാർഗരേഖ കേരള സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തി മാർഗനിർദേശങ്ങൾ അക്കമിട്ടു നിരത്തിയാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ഉത്തരവിറക്കിയത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുക എന്നതു സങ്കീർണമായ പദ്ധതിയാണ്. ശ്വാസവിരാമമോ, ഹൃദയ നിശ്ചലതയോ മരണമായി തിട്ടപ്പെടുത്താനാവില്ല. മരണം സ്ഥിരീകരണത്തിനു മുന്‍പ് നിർദിഷ്ട പരിശോധനകൾ നാല് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പാനലിന്റെ മേൽനോട്ടത്തിൽ നടത്തണം. എല്ലാ പരിശോധനകളും രണ്ടുതവണ കുറഞ്ഞത് ആറുമണിക്കൂർ ഇടവേളയോടെ നടത്തേണ്ടതുണ്ട്. പാനലിലെ ഒരു ഡോക്ടർ പരിശോധന നടത്തുന്പോൾ പാനൽ അംഗങ്ങൾ സാക്ഷിയായി കാര്യങ്ങൾ വിശകലനം നടത്തണം. ഇതുസംബന്ധിച്ച ഒടുവിലത്തെ ആധികാരിക പരിശോധന അപ്നിയ ടെസ്റ്റാണ്. ക്ലിനിക്കൽ തെളിവുകൾ മെഡിക്കൽ പാനൽ ഡോക്ടർമാർ അടുത്ത ബന്ധുക്കളുമായോ, പരിപാലകരുമായോ കൃത്യമായി പങ്കുവയ്ക്കണം.…
Read Moreആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടു പേർ അറസ്റ്റിൽ; പോലീസ് അന്വേഷണത്തിലെ കണ്ടെത്തിൽ ഇങ്ങനെ…
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഓടയിൽനിന്ന് കണ്ടെടുത്തു
കൊച്ചി: കളിയിക്കാവിളയിൽ എഎസ്ഐയെ വിൽസനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽനിന്നുമാണ് തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കൊച്ചിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്. സൈനികർ ഉപയോഗിക്കുന്ന തോക്കാണ് കണ്ടെത്തിയതെന്നാണ് വിവരം. പ്രതികളെ പത്തു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. നേരത്തേ, പ്രതികൾക്ക് തോക്ക് നൽകിയ ഇജാസ് പാഷയെ ബംഗളൂരുവിൽവച്ച് കർണാടക പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകനാണ് ഇയാൾ. കളിയിക്കാവിള കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. ഇതിനിടെ കൊലപാതക കേസ് എൻഐഎ ഉടൻ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികളുടെ അന്തർസംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് ഈ തീരുമാനം.
Read Moreസംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ കുറവ്; കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.75 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ കുറവ്. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.75 രൂപയും ഡീസലിന് 71.75 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 78.04 രൂപയും ഡീസലിന് 72.94 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 77.01 രൂപയും ഡീസലിന് 71.9 രൂപയുമാണ് ഇന്നത്തെ വില.
Read Moreകൊച്ചിയിൽ ഫ്ളാറ്റില്‍ നിന്നു വീണ് വീട്ടമ്മ മരിച്ച നിലയില്‍; ചാടിയതാകാമെന്ന് പോലീസ്
കൊച്ചി: ഫ്ളാറ്റിന്റെ 10-ാം നിലയില്‍ നിന്നും വീണ് വീട്ടമ്മ മരിച്ച നിലയിൽ. കതൃക്കടവ് ജെയിന് ഫ്ളാറ്റിലെ 10 ബിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി എൽസാ ലീനയൊണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.20 ഓടെയാണ് സംഭവം. 10-ാം നിലയില്‍ നിന്നും ചാടിയ എല്‍സ രണ്ടാം നിലയിലെ ഒഴിഞ്ഞ ഭാഗത്താണ് വീണത്. ഇവിടെയാണ് ആദ്യം മൃതദേഹം കണ്ടത്. ചാടിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. തിരുവല്ല സ്വദേശിയായ എല്‍സ ഒമ്പതുവയസുകാരിയായ മകള്‍ക്കും ഇവരുടെ അമ്മയ്ക്കും ഒപ്പമാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ജോലിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചെന്നൈയിലാണ്. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More