ചാവക്കാട്: പോലീസ് ചാവക്കാട് നടത്തിയ അതിക്രമത്തിനെതിരെ യുഡിഎഫ് പ്രതിഷേധം നടത്തും. പുന്ന നൗഷാദിന്റെ കൊലപാതക അന്വേഷണം സിബിഐയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിന് നേരെയാണ് പോലീസ് അതിക്രമം കാണിച്ചത്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന് നേരെ ഗ്രനേഡും ജലപീരങ്കിയും ചാവക്കാട് ഉപയോഗിക്കുന്നത് ആദ്യമായാണ്. പ്രത്യേക കാരണമില്ലാതെയാണ് പോലീസ് അക്രമം നടത്തിയതെന്ന് യോഗം ആരോപിച്ചു.കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, കൊലപാതകം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ചാവക്കാട് നടത്തുന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് പ്രസംഗിക്കും.
Read MoreCategory: Kochi
ആനിക്കാട്, വാളകം ചിറകൾ നവീകരിക്കുന്നു ; ഇനി ഇങ്ങോട്ട് മാലിന്യങ്ങൾ വലിച്ചെറിയല്ലേ
മൂവാറ്റുപുഴ: ആനിക്കാട്, വാളകം ചിറകൾക്ക് ശാപമോക്ഷമാകുന്നു. ചെളിയും പായലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമുൾപ്പെടെ നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന ചിറകൾ നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങുടെ പഴക്കമുണ്ട്. രണ്ട് ചിറകളുടെയും നവീകരണത്തിന് അഞ്ച് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ-പുനലൂർ റോഡിന്റെ ഓരത്ത് നാലേക്കറോളം സ്ഥലത്താണ് ആനിക്കാട് ചിറ സ്ഥിതി ചെയ്യുന്നത്. കടുത്ത വേനലിലും നിറയെ ജലമുള്ള ചിറ പ്രദേശവാസികളുടെ മുഖ്യ ജലസ്രോതസായിരുന്നു. ആളുകൾ കുളിക്കുന്നതിനും അലക്കുന്നതിനു മടക്കം ഉപയോഗിച്ചുവന്ന ചിറ മാലിന്യ വാഹിനിയായതോടെയാണ് നാട്ടുകാർ ഉപേക്ഷിച്ചത്. അഞ്ചു വർഷം മുന്‍പ് പരിസ്ഥിതി സംഘടനകളുടെ നേതൃത്ത്വത്തിൽ മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിച്ചങ്കിലും ദിവസങ്ങൾ കഴിയും മുന്‍പെ പഴയ പടിയാകുകയായിരുന്നു. വഴിയാത്രികർ അടക്കം മാലിന്യം ചിറയിലേക്ക് വലിച്ചെറിയുന്നതാണ് പ്രശ്നത്തിന് കാരണമായത്. പ്രദേശത്തെ ഏറ്റവും വലിയ ജല സ്രോതസായ ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ എൽദോ ഏബ്രഹാം എംഎൽഎ മുൻകൈ എടുത്താണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.…
Read Moreപിന്‍സീറ്റ് ഹെല്‍മറ്റ്: പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍; 45 വാഹനങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയത് 23,500 രൂപ
കൊച്ചി: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ മോട്ടര്‍ വാഹന വകുപ്പും പോലീസും വാഹന പരിശോധന ജില്ലയില്‍ കര്‍ശനമാക്കി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്നും ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ തുടരും. ഇന്ന് വലിയ തുകകള്‍ പിഴയിനത്തില്‍ ഈടാക്കുന്നില്ലെന്നും ബോധവത്കരണ പരിപാടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. ഇന്നലെ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ രണ്ട് സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 36 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് മൂന്ന് പേര്‍ക്കെതിരെയും, കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളില്‍ വെട്ടിത്തിളങ്ങുന്ന ലൈറ്റുകളും, എയര്‍ ഹോണും ഉപയോഗിച്ചതിന് അഞ്ച് വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. എറണാകുളം,ആലുവ എന്നിവിടങ്ങളിലാണ് പരിശോധനനടത്തിയത്.ആകെ 45 വാഹനങ്ങള്‍ പരിശോധിച്ചതില്‍ പിഴയിനത്തില്‍ 23,500 രൂപ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Moreപഞ്ചായത്തിരാജ് മൂല്യങ്ങൾ അട്ടിമറിക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ലെന്ന് ബെന്നി ബഹനാൻ എംപി
കൊച്ചി: മഹത്തായ പഞ്ചായത്തിരാജ് തത്വങ്ങളും മൂല്യങ്ങളും അട്ടിമറിക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാന് എംപി പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയിസ് ഓര്‍ഗനൈസേഷ (കെപിഇഒ) 37-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അധികാര വികേന്ദ്രീകരണം നാടിന്റെ വികസനത്തിനു നൽകിയ ഊർജം ചെറുതല്ല. ഇതു ശക്തമായിതുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദേഹം പറഞ്ഞു. തോമസ് ഹെർബിറ്റ്, പി.സി.വേലായുധൻകുട്ടി, ഷൈജോ പറമ്പി, വി. സുരേഷ്, നൈറ്റോ ബേബി അരീയ്ക്കൽ, എം.എ. മോഹനൻ, ബി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. “പഞ്ചായത്ത് രാജ് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെപിസിസി എക്സി. അംഗം കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. സംഘടന മുൻ സംസ്ഥാന സെക്രട്ടറി ടോമി ജോൺ അധ്യക്ഷത വഹിച്ചു. കെ. ബാബു, ബി. ശ്രീകുമാർ, നൈറ്റോ ബേബി അരീയ്ക്കൽ, വി.…
Read Moreസപ്ലൈകോ മുഖേന സംഭരിച്ച നെൽവില ലഭിച്ചില്ല: കർഷകർ സാമ്പ ത്തിക പ്രതിസന്ധിയിൽ
കൂത്താട്ടുകുളം: നെൽവില ലഭിക്കാത്തതിൽ കർഷകർ സാന്പത്തിക പ്രതിസന്ധിയിൽ. നെൽകൃഷി വർധിപ്പിക്കാനും നീർത്തടങ്ങൾ സംരക്ഷിക്കാനും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് യാതൊരു പ്രയോജനങ്ങൾ ലഭിക്കുന്നില്ല. 2018 -19 വർഷം സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില ഇതുവരെയായിട്ടും വിതരണം ചെയ്തില്ല. സംഭരിക്കുന്ന നെല്ലിന് 30 ദിവസത്തിനുള്ളിൽ മില്ലുടമകൾ 18.50 രൂപ വീതം സർക്കാരിലേക്ക് അടച്ചിട്ടും നാളിതുവരെയായിട്ടും കർഷകർക്ക് ഒന്നും ലഭിച്ചിട്ടില്ല. എസ്ബിഐ മുഖാന്തരം ലോണായി ലഭിക്കുമെന്ന് പറഞ്ഞെങ്കിലും ബാങ്കുകൾ നൽകാൻ മടിക്കുകയാണ്. മില്ല് ഉടമകളിൽനിന്നു ലഭിച്ച തുകയെങ്കിലും വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. കാറും 1000 സ്ക്വയർ ഫീറ്റ് വീടും ഉള്ളവരെ കർഷക പെൻഷനിൽനിന്ന് ഒഴിവാക്കണമെന്നുള്ള ഉപദേശം മണ്ണിൽ പണിയെടുക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ 60 വയസ് പൂർത്തിയായ എല്ലാ കർഷകർക്കും പെൻഷൻ അനുവദിക്കുകയും കർഷകർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കണമെന്നും തിരുമാറാടി…
Read Moreപണി തുടങ്ങി! ഹെൽമെറ്റില്ലാതെ യാത്ര; 174 പേർക്കെതിരേ നടപടി; പിഴയിനത്തിൽ ഈടാക്കിയത് 1,86,500 രൂപ
കൊച്ചി: മോട്ടോർ വാഹന വകുപ്പ് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പെരുന്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 174 പേർക്കെതിരേ നടപടി സ്വീകരിച്ചു. പിൻസീറ്റ് യാത്രികരിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവർക്ക് ബോധവൽകരണവും നൽകി. ഇന്നുമുതൽ പിൻസീറ്റ് യാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹനം ഓടിക്കുന്നയാൾ പിഴത്തുക അടയ്ക്കണം. ഇല്ലെങ്കിൽ കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെ 231 വാഹനങ്ങൾ പരിശോധിച്ചതിൽ പിഴയിനത്തിൽ 1,86,500 രൂപ ഈടാക്കിയതായി എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഇന്നുമുതൽ സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹനം ഓടിക്കുന്ന ഡ്രൈവർ കുറ്റക്കാരനായിരിക്കും. ഡ്രൈവർതന്നെ പിഴ അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം കോടതി നടപടികൾ നേരിടേണ്ടി വരും. സ്വകാര്യ വാഹനങ്ങളിൽ കുളിംഗ്ഫിലിം…
Read Moreതുറന്ന വാഹനത്തിൽ കുടിവെള്ള വിതരണം; അതും പ്ലാസ്റ്റിക് കുപ്പികളിൽ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സംഭവം കണ്ടില്ലെന്ന് നടിച്ച് അധികൃതർ
വൈപ്പിൻ: കുടിക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് തുറന്ന വാഹനത്തിൽ കനത്ത വെയിലേൽപ്പിച്ച് കൊണ്ടുവരുന്നത് പതിവായിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. വൈപ്പിൻ മേഖലയിൽ കുപ്പികളിൽ കുടിനീർ വിതരണം ചെയ്യുന്ന പലരും തുറന്ന വാഹനങ്ങളിൽ വെയിൽ ഏൽപ്പിച്ചാണ് കുടിവെള്ളക്കുപ്പികൾ എത്തിക്കുന്നത്. ഒരു ലിറ്റർ കുപ്പികളും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും മത്സ്യബന്ധന ബോട്ടുകളിലും ഉപയോഗിക്കുന്ന 20 ലിറ്റർ കുപ്പികളുമാണ് ഇങ്ങിനെ തുറന്ന വാഹനത്തിൽ കനത്ത വെയിലേൽപ്പിച്ച് വിതരണം ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ നിഷ്കർഷിക്കുന്ന പോലെതന്നെ വിതരണത്തിനായി കൊണ്ടു പോകുന്ന രീതികളും കുറ്റമറ്റതായിരിക്കണമെന്ന് ചട്ടമുണ്ട്. കനത്ത വെയിലേൽപ്പിച്ച് പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ട് പോകുന്ന കുടിനീർ ആദ്യം ചൂടാകുകയും പിന്നീട് തണുക്കകയും ചെയ്യുന്പോൾ ഗുണനിലവാരത്തിൽ മാറ്റംവരും. ഇത് കുടിക്കുന്നവർക്ക് ആരോഗ്യപ്രശ്നമുണ്ടാകും. ഈ സാഹചര്യത്തിൽ തുറന്ന വാഹനത്തിൽ വെയിലേൽപ്പിച്ച് കുടിനീർ കൊണ്ടു പോകുന്നതിനെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിനു…
Read Moreതുണിക്കടയിൽ അതിഥിയായി ഉടുമ്പ്! കടയിലെ ഡമ്മികളിലേക്ക് മാറി മാറി നോക്കി; ഒടുവില്‍…
കാക്കനാട്: തൃക്കാക്കരയിലെങ്ങും ഇപ്പോള്‍ സംസാര വിഷയം ഒരു ഉടുമ്പാണ്. ആറടി നീളമുള്ള ഒരുഗ്രന്‍ ഉടുമ്പ്. തുണിക്കടയില്‍ അതിഥിയായെത്തിയ ഉടുമ്പിനെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാക്കനാട് സുരഭി നഗറിലുള്ള വയലറ്റ് ഫാഷന്‍സ് എന്ന ടെക്സ്റ്റയില്‍സ് ഷോപ്പിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഉടുമ്പിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായതെന്ന് കടയുടമയായ എന്‍.ആര്. ഷാജി പറഞ്ഞു. റോഡ് ക്രോസ് ചെയ്ത് കടയുടെ മുന്പിലെത്തിയ ഉടുമ്പ് കുറെനേരം കടയിലെ ഡമ്മികളിലേക്ക് മാറി മാറി നോക്കി. പിന്നീട് കടയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഗ്ലാസ് ഡോറില്‍ തട്ടി നിന്നു. ഗ്ലാസില്‍ പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കൗതുകത്തോടെ ചുറ്റും കൂടിയതോടെ റോഡരികിലെ ഓടയിലേക്ക് ഇഴഞ്ഞ് മറയുകയായിരുന്നു.
Read Moreചട്ടം ലംഘിച്ച് മീൻപിടിത്തം! മത്സ്യബന്ധന ബോട്ടിന് 2.5 ലക്ഷം പിഴ
വൈപ്പിൻ: ചട്ടം ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടിച്ചതിനു ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി കസ്റ്റഡിയിലെടുത്ത സ്റ്റാർ മരിയ എന്ന മത്സ്യബന്ധന ബോട്ടിനു 2.5 ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് കൊച്ചി അഴിമുഖത്ത് എത്തിയ മത്സ്യബന്ധന ബോട്ടിനെ ഫിഷറീസ് അസി. ഡയറക്ടർ ജോയ്സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ഗോതുരുത്ത് കല്ലറക്കൽ പൈലിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. പരിശോധനയിൽ ബോട്ടിൽ നിന്നും 40 ബോക്സ് ചെറു മത്സ്യം കണ്ടെടുക്കുകയും ഉടമയുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിൽ നശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ മറ്റു മത്സ്യങ്ങൾ ഫിഷറീസ്ജെട്ടിയിൽ വച്ച് പരസ്യമായി ലേലം ചെയ്തു 1,15,106 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Read Moreപത്തോളം കരിവീരന്മാരും കുട്ടിയാനകളും! കൗതുകക്കാഴ്ചയായി സത്രപ്പടിയിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്
കോതമംഗലം: കുട്ടന്പുഴയാറിലെ സത്രപ്പടിയിൽ കാട്ടാനക്കൂട്ടം നീരാട്ടിനിറങ്ങിയത് കൗതുകക്കാഴ്ചയായി. സത്രപ്പടി പുഴയിലെ കടവിൽ പത്തോളം കരിവീരന്മാരാണ് കുട്ടിയാനകളുമൊത്ത് മണിക്കൂറോളം നീരാട്ട് നടത്തിയത്. കാട്ടാനക്കൂട്ടങ്ങളുടെ സ്ഥിരം വിഹാരകേന്ദ്രമായ മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളത്തിന്റെ തനിപ്പകർപ്പായി മാറുകയാണ് കുട്ടന്പുഴയാറിന്റെ സത്രപ്പടി ഭാഗം. സമീപകാലത്തായി പകൽ സമയങ്ങളിൽ കാട്ടാനകൾ പ്രദേശത്ത് സ്ഥിരമായി തന്പടിക്കുകയാണ്. കുട്ടന്‍പുഴയിൽ ടൂറിസം വികസനം നടപ്പാക്കണമെന്ന് മുറവിളി ഉയർന്നു തുടങ്ങിയിട്ട് നാളുകളായി. പ്രകൃതിയൊരുക്കിയ കാനന ഭംഗി ആവോളം നുകരാനും അപകടരഹിതമായി കാട്ടാനക്കൂട്ടത്തെ വീക്ഷിക്കാനും സംസ്ഥാനത്തെ ഏറ്റവും സൗകര്യമായ സ്ഥലമായി മാറിയിരിക്കുകയാണ് കുട്ടന്പുഴ. സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ തന്പടിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി ഈ പ്രദേശം മാറുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വേനൽ ചൂട് വർധിച്ചാൽ ആനകൾ കാടുവിട്ട് പുഴയുടെ തീരങ്ങളിൽ തന്പടിക്കുന്നത് സാധാരണമാണെങ്കിലും ദിവസേന എത്തുന്നത് പതിവല്ല. പകൽ സമയം മുഴുവനും ഇവിടെ തന്പടിച്ച് സന്ധ്യ മയങ്ങുന്പോഴാണ് ആനകൾ കാടു കയറുന്നത്. മാങ്കുളത്തെ…
Read More