രാത്രിയിൽ കറങ്ങി നടന്ന് മൊബൈയിൽ മോഷണം;  അറസ്റ്റിലായ യുവാക്കളിൽ നിന്നും പിടികൂടിയത് 20 ഫോണുകൾ; ഐ​എം​ഇ​ഐ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താനൊരുങ്ങി പോലീസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ല്‍ മു​റി​യെ​ടു​ത്തു താ​മ​സി​ച്ചു രാ​ത്രി​യി​ല്‍ ക​റ​ങ്ങി ന​ട​ന്നു ഹോ​സ്റ്റ​ലു​ക​ളി​ലും ദീ​ര്‍​ഘ ദൂ​ര ട്രെ​യി​നു​ക​ളി​ലും മൊ​ബൈ​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഫ​രീ​ദ് ആ​ലം (25), സ​യ്യ​ദ് (19), മു​ഹ​മ്മ​ദ് ഗു​ല്‍​ജാ​ര്‍ (18) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും ഇ​രു​പ​തോ​ളം വി​ല​കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഫോ​ണു​ക​ളു​ടെ ഐ​എം​ഇ​ഐ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​വ സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് നോ​ര്‍​ത്ത് എ​സ്‌​ഐ അ​ന​സ് പ​റ​ഞ്ഞു. ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും മൊ​ബൈ​ല്‍ മോ​ഷ​ണം വ​ര്‍​ധി​ച്ച​തോ​ടെ എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്റ് ക​മ്മി​ഷ​ണ​ര്‍ കെ. ​ലാ​ല്‍​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു​ള്ള അ​ന്വ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

നോ​ര്‍​ത്ത് പാ​ല​ത്തി​ന​ടി​യി​ല്‍​വ​ച്ചു സം​ശ​യ​ക​ര​മാ​യി നാ​ലു മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി സ​യ്യ​ദ്, ഗു​ല്‍​ജാ​ര്‍ എ​ന്നി​വ​രാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത് തു​ട​ര്‍​ന്ന് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വേ ഫ​രീ​ദ് കൂ​ടി പി​ടി​യി​ലാ​യി. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രു​ടെ ബാ​ഗി​ല്‍​നി​ന്നും ഇ​രു​പ​തോ​ളം വി​ല​കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്തി​യ​ത്.

ഇ​തി​ല്‍ മൂ​ന്നെ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​പ്പ​ള്ളി​യി​ലെ ഒ​രു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍​നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ​വ​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള ഫോ​ണു​ക​ളു​ടെ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts