എ​യ​ർ ക​ണ്ടീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ കാണാനില്ല! ഫ്ലാ​റ്റു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി ഉ​ട​മ​ക​ൾ

മ​ര​ട്: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പൊ​ളി​ച്ചു നീ​ക്കു​ന്ന മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി ഉ​ട​മ​ക​ൾ. എ​യ​ർ ക​ണ്ടീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി അ​വ​ർ പ​റ​ഞ്ഞു. ഫ്ലാ​റ്റു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ഫ്ലാ​റ്റു​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ നീ​ക്കാ​ൻ പൊ​ളി​ക്ക​ൽ ചു​മ​ത​ല​യു​ള്ള ക​മ്പ​നി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഉ​ട​മ​ക​ൾ ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ മ​ര​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫ്ലാ​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ ജ​സ്റ്റീ​സ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ ഉ​ട​മ​ക​ൾ ഫ്ലാ​റ്റു​ക​ളി​ലെ​ത്തി​യ​ത്. സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കാ​ൻ സാ​വ​കാ​ശം ല​ഭി​ച്ചി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ ന​ഷ്ട​പ​രി​ഹാ​ര നി​ർ​ണ​യ​സ​മി​തി​ക്ക് നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts