മുളന്തുരുത്തി: പള്ളിത്താഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് അകത്തു കയറി വെൽഡിംഗ് മെഷീൻ ഉപയോഗിച്ച് ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാക്കളെ മുളന്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. വൈക്കം ഉദയനാപുരം നേരേകടവ് ഷാജാസ് ഭവനിൽ ഷിജാസ് (34), കോതമംഗലം അയിരൂർപാടം വിമലാലയം ബിജു (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം അഞ്ചിന് പുലർച്ചെയാണ് ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. ഒരുമാസമായി സൈബർ സെല്ലിന്റെ സഹായത്തോടെ മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ പേരിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ വാഹനമോഷണമടക്കം കേസുകൾ നിലവിലുള്ളതാണ്. ചെറുതുരുത്തി സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണത്തിന് ഷിജാസ് 50 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. ഇയാൾ എംഎസ്സി ബിരുദധാരിയും നിലവിൽ എഫിലിന് പഠിക്കുന്നയാളുമാണ്. വിവേക് ബിജു ജനസേവാ ശിശുഭവനിൽനിന്നാണ് പഠിച്ചത്. മുളന്തുരുത്തി എസ്എച്ച്ഒ ബി. മഹേഷ് പിള്ള, എസ്ഐ…
Read MoreCategory: Kochi
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പതിമൂന്നുകാരിയായ കുട്ടിയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയായിരുന്ന പീഡനം
വാഴക്കുളം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി രജബ് ഖണ്ഡഹാർ(31) ആണ് വാഴക്കുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് തെക്കുംമലയിലായിരുന്നു സംഭവം. തോട്ടിൽ കുളിക്കാൻ പോയ പതിമൂന്നുകാരിയെ രജബ് ബലമായി പിടിച്ചുവലിച്ച് ആൾ താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മടങ്ങി വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രത്തിൽ ചെളി പുരണ്ടതു സംബന്ധിച്ച് ചോദിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് വാഴക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കദളിക്കാട് തെക്കുംമല ഷാപ്പിനു സമീപത്തുനിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഎറണാകുളം മെഡിക്കൽ കോളജിൽ കായികതാരത്തെ ആക്രമിച്ച സംഭവം;സീനിയേഴ്സ് കുടുങ്ങും, അന്വേഷണം പ്രഖ്യാപിച്ചു
കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ റാഗിംഗ് ചെറുത്തതിന് പവര്‍ലിഫ്റ്റിങ് താരത്തെ ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളമശേരി പോലീസിൽ പരാതി നൽകാനും തീരുമാനമായിട്ടുണ്ട്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി അനക്സ് റോണ്‍ ഫിലിപ്പിനെയാണ് ഒരു സംഘം ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അനക്സിന്റെ തോളിലെ കൈക്കുഴ തെറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍ എംബിബിഎസ് പ്രവേശം നേടിയ അനക്സ്റോണ് ഫിലിപ്പ് പവര്‍ലിഫ്റ്റിങില്‍ 2017- 18 വര്‍ഷങ്ങളിലെ നാഷണല്‍ ചാമ്പ്യനും ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയ ലോക താരവുമാണ്. അടുത്തിടെ നടക്കാനിരിക്കുന്ന ആള് ഇന്ത്യാ യൂനിവേഴ്സിറ്റി പവര്‍ ലിഫ്റ്റിങില്‍ ആരോഗ്യ സര്‍വകലാശാലയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമം. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനെതിരെ ശക്തമായ നിലപാടെടുത്തതാണ് പ്രകോപനത്തിന് കാരണം.തെറ്റിയ…
Read Moreകുമ്പളത്ത് അനധികൃതനിലം നികത്തൽ തടഞ്ഞ എസ്ഐ ഉൾപ്പടെയുള്ളവർക്ക്സ്ഥലംമാറ്റം
മരട്: കുമ്പളത്ത് ഭരണകക്ഷിക്കാരുടെ അനധികൃത നിലം നികത്തൽ തടഞ്ഞ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ എസ്ഐ ഉൾപ്പെടെ നാലു പോലീസുകാരെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതായി ആരോപണം. പനങ്ങാട് സ്റ്റേഷൻ എസ്ഐ ദീപക്, എഎസ്ഐ ഉദയകുമാർ, സീനിയർ സിപിഒമാരായ ബഷീർ, ശിവപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിനെതിരേ നാട്ടുകാരും,വിവിധ രാഷ്ട്രീപാർട്ടികളും, പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടാഴ്ച്ച മുമ്പാണ് ഭരണകക്ഷി നേതാവിന്റെ നേതൃത്വത്തിലുള്ള അനധികൃത തണ്ണീർ തടം നികത്തൽ നാട്ടുകാർ സംഘടിച്ചു തടഞ്ഞത്. ഒഴിവ് ദിവസങ്ങൾ നോക്കി പൂഴിയടിച്ച് നികുത്തിയിരുന്ന ജോലികളാണ് കുമ്പളം ചാക്കിയാത്ത് പരിസരത്ത് നാട്ടുകാരും എഐവൈഎഫ് പ്രവർത്തകരും ഇടപെട്ട് തടഞ്ഞത്. നികത്തുവാൻ കരാറെടുത്ത വ്യക്തി നാട്ടുകാരെ ഭീക്ഷണിപ്പെടുത്തിയതോടെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പനങ്ങാട് പോലീസ് സ്ഥലത്തെത്തിയത്. നികത്താനായി കൊണ്ടുവന്ന ലോറിയും ജെസിബിയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ പനങ്ങാട് സ്റ്റേഷനിലെത്തിയ കരാറുകാരൻ തങ്ങളുടെ മുമ്പിൽ…
Read Moreഅനാരോഗ്യകരമായ ജീവിതശൈലി; 50 കഴിഞ്ഞ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ കൂടുന്നു; പത്തൊമ്പത് വർഷത്തിനിടെ കാൻസർ ബാധിതരുടെ എണ്ണത്തിൽ 220 ശതമാനം വർധനയെന്ന് റിപ്പോർട്ട്
കൊച്ചി: പുരുഷന്മാരിൽ അൻപതിനു മുകളിൽ പ്രായമുള്ളവരിൽ പ്രോസ്റ്റേറ്റ് കാൻസർ കൂടുതലായി കാണപ്പെടുന്നുണ്ടെന്നു കൊച്ചി ലേക്ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വകുപ്പു മേധാവിയും സീനിയർ കണ്‍സൽട്ടന്റ് യൂറോളജിസ്റ്റും ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. ജോർജ് പി. ഏബ്രഹാം. രാജ്യത്ത് 25,000 പേർക്കു പ്രതിവർഷം പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തുന്നുണ്ടെന്നും കാൻസർ ബോധവത്കരണ ദിനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ അപകടകരമായ കണക്കുകളാണു പുറത്തുവരുന്നത്. പ്രായം കൂടുന്തോറും രോഗഭീഷണിയും വർധിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം പുരുഷന്മാരിൽ പൊതുവേ 65 – 69 പ്രായത്തിലാണു നടക്കാറുള്ളത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 1990 മുതൽ പ്രോസ്റ്റേറ്റ് കാൻസർ രോഗബാധിതരുടെ എണ്ണത്തിൽ 220 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 2020 ഓടെ ഇതു വീണ്ടും വർധിക്കുമെന്നാണു നാഷണൽ കാൻസർ റെജിസ്ട്രി പ്രോഗ്രാം കണക്കാക്കുന്നത്. വിപരീത ജീനുകളുടെ സാന്നിധ്യംകൊണ്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥികളിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതോടെയാണു പ്രോസ്റ്റേറ്റ്…
Read Moreകേരളത്തിലെ ആദ്യത്തെ സൗരോർജ സ്റ്റേഡിയമാകാൻ ഒരുങ്ങി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
കൊച്ചി: വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ)യുടെ ഉടമസ്ഥതയിലുള്ള കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗരോർജ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ജിസിഡിഎ. സിയാലുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തിയാകുക. പ്രതിമാസം മൂന്നു മെഗാവാട്ട് ഉത്പാദിപ്പിക്കാനാണു ജിസിഡിഎ ലക്ഷ്യമിടുന്നതെങ്കിലും ആദ്യഘട്ടത്തിൽ ഒരു മെഗാവാട്ട് ആയിരിക്കും ഉത്പാദിപ്പിക്കുക. മേൽക്കൂരകൾക്കു മുകളിലായിരിക്കും സൗരോർജ പാനലുകൾ സ്ഥാപിക്കുകയെന്നു ജിസിഡിഎ ചെയർമാൻ വി. സലിം പറഞ്ഞു. ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സിയാലുമായി ചേർന്നാണു പദ്ധതി. സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ അഞ്ചു മാസത്തിനകം ആദ്യഘട്ട പദ്ധതി പൂർത്തിയാക്കും. ലിഡ്ഡുകൾ സ്ഥാപിച്ചു വൈദ്യുതി ശേഖരിച്ച ശേഷം അതു വൈദ്യുതി ബോർഡിനു കൈമാറും. ബിൽ തുക ഇതിൽനിന്നു കുറവ് ചെയ്യുകയും ബാക്കി വൈദ്യുതിക്കു കെഎസ്ഇബി പണം നൽകുകയുംചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും സൗരോർജ സ്റ്റേഡിയമായി മാറും കലൂർ നെഹ്റു സ്റ്റേഡിയം.…
Read Moreകല്ലൂർക്കാട്ടെ എടിഎം മോഷണശ്രമം; പിടിയിലായ പ്രതിക്ക് ആറ് മാസം തടവ്; നാല് പ്രതികളെക്കൂടി കണ്ടെത്താൻ പോലീസ്
വാഴക്കുളം: എടിഎം കവർച്ചാ ശ്രമത്തിൽ പിടിയിലായ ആസാം സ്വദേശി ജഹുറുൽ ഇസ്ലാമിനെ (19) ആറു മാസം തടവിന് കോടതി ശിക്ഷിച്ചു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിനു മുമ്പുതന്നെ പോലീസ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ഇന്നലെ മുവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഇയാൾക്കൊപ്പമുള്ള മറ്റു നാലു പ്രതികളെയും കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. കല്ലൂര്‍ക്കാട് കവലയിൽ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 22ന് രാത്രിയാണ് എടിഎം മെഷീന് ഇളക്കി എടുത്ത് പുറത്ത് കൊണ്ടുപോയി മോഷണ ശ്രമം നടത്തിയത്. മോഷണശ്രമം നടന്ന ഉടന്‍ തന്നെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയതില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read Moreപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; വാഴ നട്ടു പ്രതിഷേധിച്ച് നാട്ടുകാർ
മൂവാറ്റുപുഴ: ഒറവക്കുഴി-മോളെക്കുടി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഇന്നലെ രാവിലെ ചെറിയതോതിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരുന്നത്. പിന്നീട് വലിയ തോതിൽ കുടിവെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ റോഡിലും വൻ കുഴി രൂപപ്പെട്ടു. വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാരും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെട്ടതോടെ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൈപ്പ് പൊട്ടിയ ഭാഗത്ത് മൂവാറ്റുപുഴ മേഖല പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് കഴുകിയും വാഴ നട്ടും പ്രതിഷേധിച്ചു. പ്രസിഡന്റ് നജീർ ഉപ്പൂട്ടിങ്കൽ, സമീർ മൂലയിൽ എന്നിവർ നേതൃത്വം നൽകി.
Read Moreപ്രളയ നഷ്ടപരിഹാര അദാലത്ത് അടുത്തമാർച്ചിൽ; നഷ്ടപരിഹാര തുക വൈകുമെന്ന് ആശങ്ക
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനുമായി കലൂരിലെ സ്ഥിരം അദാലത്ത് ഓഫീസിൽ അപേക്ഷിക്കാനെത്തുന്നവർക്ക് നൽകുന്നത് അടുത്ത വർഷത്തെ തീയതി. 2020 മാർച്ചിൽ നടക്കുന്ന അദാലത്തിൽ അപേക്ഷയുമായെത്താനുള്ള ടോക്കണ്‍ ആണ് ഇന്നലെ അദാലത്ത് ഓഫീസിൽ നിന്ന് കൈമാറിയത്. 40,000 ത്തോളം അപേക്ഷകൾ പ്രതീക്ഷിക്കുന്ന അദാലത്തിന്റെ ആദ്യ സിറ്റിംഗ് 25ന് നടക്കും. രണ്ടാഴ്ച മുന്‍പാണു പ്രളയ ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനായുള്ള അന്തിമ അദാലത്തിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. ജില്ലാ കളക്ടർ അധ്യക്ഷനായുള്ള ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നടത്തിയ ഒന്നാംഘട്ട അദാലത്തിലെ ഉത്തരവുകളിൽ ആക്ഷേപമുള്ളവരാണ് അപ്പീൽ അപേക്ഷ നൽകുന്നത്. എറണാകുളത്തും പറവൂരുമായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇതുവരെ 10000 ലേറെ അപേക്ഷകൾ സ്വീകരിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം ആയിരത്തോളം അപേക്ഷകരാണ് അപേക്ഷാഫോറം കൈപ്പറ്റി മടങ്ങിയത്. ഇവരോട് അടുത്ത മാർച്ച് 15 മുതൽ 18 വരെയുള്ള തീയതികളിൽ അദാലത്തിൽ പങ്കെടുക്കാനാണ് ടോക്കണ്‍ നൽകിയിരിക്കുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെയുള്ള…
Read Moreകൊച്ചിയിലെ വെള്ളക്കെട്ട്; യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം വേണമെന്ന് ഹൈക്കോടതി
കൊച്ചി: നഗരത്തിൽ വെള്ളക്കെട്ട് നീക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നു സർക്കാരിനോടും കോർപ്പറേഷനോടും ഹൈക്കോടതി അവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കർമ സമിതി രൂപീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. നഗരവാസികൾക്ക് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നടപടി വേണമെന്നും കോടതി നിർദേശിച്ചു. പേരണ്ടൂർ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദ്ദേശം. ഹർജി നവംബർ 18ന് വീണ്ടും പരിഗണിക്കും.
Read More