കൊച്ചി: നഗരത്തെ മുക്കിയ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരത്തിൽ പ്രവർത്തിക്കാനാണെങ്കിൽ കോർപ്പറേഷൻ എന്തിനാണെന്നും കോർപ്പറേഷനെ പിരിച്ചുവിടാത്തതെന്താണെന്നും കോടതി വാക്കാൽ ചോദിച്ചു. ചെളിനീക്കാൻ കോടികൾ കോർപ്പറേഷൻ ചെലവാക്കുന്നുണ്ട്. കൊച്ചിയെ സിംഗപ്പൂർ ആക്കണമെന്നല്ല. ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കണം. ഇത് സംബന്ധിച്ച് സർക്കാർ ബുധനാഴ്ച വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി കോർപ്പറേഷനെതിരേ രൂക്ഷ വിമർശനം നടത്തിയത്. പേരണ്ടൂർ കനാൽ വിഷയത്തിലും റോഡ് തകർന്ന സംഭവത്തിലും ഹൈക്കോടതി നേരത്തെ കൊച്ചി കോർപ്പറേഷനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭയെ പൂർണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പേരണ്ടൂർ കനാൽ ശുചിയാക്കുന്നതിനായി ഒമ്പത് നിർദേശങ്ങളും സിംഗിൾബെഞ്ച് നൽകി. കനാൽ ശുചീകരണത്തിൽ നഗ രസഭയെ പൂർണമായും വിശ്വസിക്കാനാവാത്തതിനാൽ സർക്കാരും കളക്ടറും ഇതിലിടപെടണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
Read MoreCategory: Kochi
ഭീഷണിപ്പെടുത്തൽ, ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ ഫെഫ്കയ്ക്ക് കത്ത് നൽകി
കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന്റെ ഭീഷണി സൂചിപ്പിച്ച് നടി മഞ്ജു വാര്യർ സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നൽകി. പോലീസ് അന്വേഷണത്തിൽ ഇടപെടാതെ പരാതി പരിശോധിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. ശ്രീകുമാർ മേനോനെതിരെ അമ്മ സംഘടനയ്ക്കും മഞ്ജു വാര്യര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ശ്രീകുമാർ മേനോനെതിരെ മഞ്ജു തിങ്കളാഴ്ച ഡിജിപിക്കു പരാതി നൽകിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. തന്നെയും തന്റെ കൂടെ നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളിൽ നിന്ന് ഒഴിവാക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പിന്നാലെ മഞ്ജു വാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് പോസ്റ്റിൽ അദ്ദേഹം ഉയർത്തിയത്. മാധ്യമങ്ങളിൽ നിന്നാണ് പരാതിയെ കുറിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കും. എനിക്കും മഞ്ജുവിനും അറിയുന്ന “എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും…
Read Moreകനത്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട്: വ്യാപാരികൾക്കു ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. വ്യാപാര കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന വിവിധ സാധനങ്ങൾ മഴയിൽ കുതിർന്ന് ഉപയോഗ്യശൂന്യമായതും ഫർണീച്ചറുകൾ ഉൾപ്പെടെ നശിച്ചതും നഷ്ടത്തിന്റെ തോത് വർധിപ്പിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളം കയറിയത് വ്യാപാരികളുടെ ചങ്കിടിപ്പ് വർധിപ്പിച്ചു. നഷ്ടത്തിന്റെ തോത് കണക്കാക്കി വരികയാണെന്നും ഇന്ന് വൈകിട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സി.എസ്. അജ്മൽ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. അവസാനഘട്ട കണക്കുകൾ ലഭ്യമാകുന്പോൾ നഷ്ടത്തിന്റെ തോത് ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലചരക്ക്, ഹോട്ടൽ, ബേക്കറി തുടങ്ങി നഗരത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽപോലും വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഇന്നലെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. തറയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നഷ്ടമായെന്നു…
Read Moreടോറസ്, ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ; അങ്കമാലിയിൽ അപകടങ്ങൾ, ഗതാഗതക്കുരുക്ക് രൂക്ഷം
അങ്കമാലി: പാറമടകളിൽനിന്നും ക്രഷറുകളിൽ നിന്നും അമിതഭാരവുമായി മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ടോറസ് ലോറികൾ അങ്കമാലി മേഖലയിൽ അപകടങ്ങൾ കൂടാനും ഗതാഗതക്കുരുക്ക് രൂക്ഷമാകാനും കാരണമാകുന്നു. പ്രതിദിനം എല്ലാ റോഡുകളിലെയും കുഴിയുടെ ആഴവും പൊടി ശല്യവും വർധിച്ചുവരികയാണ്. അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ അയ്യന്പുഴ, ചുള്ളി, പൂതംകുറ്റി, ഏഴാറ്റുമുഖം, മലയാറ്റൂർ, പാണ്ടുപാറ, താബോർ, ചങ്കരൻകുഴി, മഞ്ഞപ്ര, ആനപ്പാറ, മലയാറ്റൂർ, തട്ടുപാറ, മുരിങ്ങേത്ത്പാറ, മുന്നൂർപിള്ളി, കറുകുറ്റി, പാലിശ്ശേരി, തുറവുർ, മഞ്ഞപ്ര കുഴിയാംപാടം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നുമാണ് നൂറുകണക്കിന് ടോറസ് ലോറികൾ ഈ റോഡുകളിലൂടെ ചീറിപ്പായുന്നത്. രാപകലില്ലാതെ ചീറിപ്പായുന്ന ഈ ലോറികൾ നിരന്തരം അപകടങ്ങൾ വരുത്തിവയ്ക്കുന്നു. രാത്രിയിൽ പോകുന്ന ഭൂരിഭാഗം ലോറികളിലെ ഡ്രൈവർമാരും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ക്രഷർ പൊടിയുമായി പോകുന്ന ലോറികളിൽ നിന്നു വീഴുന്ന പൊടികൾ അന്തരീക്ഷത്തിൽ വ്യാപിച്ച് മറ്റ് വാഹനങ്ങൾ…
Read Moreഎറണാകുളത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി
കൊച്ചി: കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു.തിങ്കളാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി നൽകിയിരുന്നു.
Read Moreഎറണാകുളത്ത് പോളിംഗ് 20.72 ശതമാനം; സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നെന്ന് കളക്ടർ
കൊച്ചി: ശക്തമായ മഴ തുടരുന്ന എറണാകുളം മണ്ഡലത്തിൽ പോളിംഗ് 20.72 ശതമാനം. ഉച്ചയ്ക്ക് ഒന്ന വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കോന്നിയിലും, അരൂരും 40ശതമാനത്തിനു മുകളിലും വട്ടിയൂർകാവിലും മഞ്ചേശ്വരത്തും 30ശതമാനത്തിനു മുകളിലും പോൾ ചെയ്തപ്പോഴാണ് എറണാകുളത്ത് 20.72 ശതമാനം മാത്രം വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ഡലത്തിലെ അയ്യപ്പൻകാവിൽ ബൂത്തുകൾ, വെള്ളം കയറിയതിനേത്തുടർന്ന് മാറ്റി സ്ഥാപിച്ചെങ്കിലും ഇവിടങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതടക്കം പോളിംഗ് ശതമാനം പരിശോധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നല്‍കുമെന്ന് കളക്ടർ എസ്.സുഹാസ് പറഞ്ഞു. കലൂർ സബ്സ്റ്റേഷനിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമം തുടരുകയാണെന്നും അഗ്നിശമനസേന ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.
Read Moreകനത്ത മഴയും വെള്ളക്കെട്ടും; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യവും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യവും കണക്കിലെടുത്ത് എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എന്നാല്‍, കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളത്തെ പോളിംഗ് ബൂത്തുകളില്‍ മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. അദ്ദേഹം ആദ്യം അനുഭാവപൂര്‍വ്വമായാണ് പ്രതികരിച്ചത്. എന്നാല്‍, കേന്ദ്രനിരീക്ഷയുടെ നിലപാടാണ് പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്- മുല്ലപ്പള്ളി പറഞ്ഞു. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അവസാനത്തെ വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreമാർക്ക് ദാന വിവാദം; കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ലാത്തി വീശി
കൊച്ചി: എംജി സര്‍വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്യു സർവകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഉദ്ഘാടന ശേഷം ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. വലിയ തോതിലുള്ള പ്രകോപനമാണ് പോലീസിനു നേരെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
Read Moreഎറണാകുളത്ത് ലോഡ്ജിൽ അമ്മയും മക്കളും മരിച്ച നിലയിൽ; വിഷം കഴിച്ച് മരിച്ചതാണെന്ന് സംശയിക്കുന്നു
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. പി. രാധാമണി (64), ആർ. സുരേഷ് കുമാർ (43), ആർ. സന്തോഷ് കുമാർ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളികളാണ് ഇവർ. ഇവർ വിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്. ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.
Read Moreതിരുമാറാടി ഗവൺമെന്റ് ആശുപത്രി പരിസരത്തെ വെള്ളക്കെട്ട്; രോഗികൾക്ക് ദുരിതമാകുന്നു
കൂത്താട്ടുകുളം: ആശുപത്രി പരിസരത്തെ വെള്ളക്കെട്ട് രോഗികളടക്കമുള്ളവർക്ക് ദുരിതമാകുന്നു. തിരുമാറാടി ഗവ. ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ടാണ് രോഗികൾക്ക് ദുരിതമായിമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടു മൂലം ആശുപത്രിയിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകുന്നേരം ആറു വരെ ഇവിടെ സേവനം ലഭ്യമാണ്. ഇതോടെ ദിവസവും ഇവിടെ നിരവധി രോഗികളാണെത്തുന്നത്. വെള്ളക്കെട്ടുമൂലം സ്ത്രീകളും വൃദ്ധരുമടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലേക്ക് കയറുന്നത്. പഞ്ചായത്ത് നടത്തിയ വിവിധ നിർമാണ പ്രവൃത്തികളിലെ അപാകതയാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ പറയുന്നത്. ടാഗോർ ഹാളിലേക്കും ആശുപത്രിയിലേക്കും കടക്കുന്ന ഭാഗത്ത് രണ്ട് ലോഡിലേറെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതാണ് വെള്ളക്കെട്ടുണ്ടാകാൻ പ്രധാന കാരണം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More