കിഴക്കമ്പലം: ഗ്രാമീണ നിരത്തുകളില്‍ അമിത വേഗതയില്‍ അലറിപ്പാഞ്ഞെത്തുന്ന ടോറസ് ടിപ്പറുകള്‍ ജനങ്ങളുടെ പേടിസ്വപ്നമാകുകയാണ്. യാതൊരു നിയന്ത്രണവുമില്ലാത്ത വിധം കുതിച്ചെത്തുന്ന ടോറസ് ടിപ്പറുകളില്നിന്നു രക്ഷപ്പെടാന്‍ കാല്‍നട യാത്രികര്‍ ഉള്‍പ്പെടെ നടത്തുന്ന വെല്ലുവിളി ചെറുതല്ല. സ്ത്രീകളും വയോധികരായവരും മറ്റും പലപ്പോഴും ഈ കുറ്റന്‍ വാഹനങ്ങളില്‍നിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. വീതി കുറഞ്ഞ റോഡുകളാണെങ്കിലും ടിപ്പറുകള്‍ക്ക് വേഗതയ്ക്ക് കുറവൊന്നുമില്ല. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് റോഡില്‍ ഏറ്റവും മേധാവിത്വമുള്ളത് ടിപ്പറുകള്ക്കാണ്. കിഴക്കമ്പലം മുതല്‍ തൃപ്പൂണിത്തറ വരെയുള്ള ഭാഗങ്ങളില്‍ ഒരു മാസത്തിനിടക്ക് ടോറസ് ടിപ്പര്‍ മൂലം നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചത്. പെരിങ്ങാല അമ്പലപ്പടിയില്‍ ദമ്പതികള്‍ ടോറസ് ഇടിച്ചു മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നാലെയെത്തിയ ടിപ്പർ ദന്പതികളെ ഇടിച്ചിടുകയായിരുന്നു. ടോറസ് ടിപ്പറുകള്‍ ഹോണ്‍മുഴക്കി എത്തുന്നതോടെ മറ്റുള്ള വാഹനങ്ങള്‍ നിരത്ത് ഒഴിഞ്ഞുകൊടുക്കും. യാത്രക്കാര്‍ ഭയപ്പാടോടെ ഓടി മാറും. എന്നാല്‍ ടോറസുകളെ വേണ്ടവിധത്തില്‍ ഗൗനിക്കാത്ത ടൂ വീലര്‍…
Read MoreCategory: Kochi
കെഎസ്ആർടിസിയിൽ ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിയില്‍ ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.പിഎസ്സി ഉദ്യോഗാർഥികളുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Read Moreഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിനവും പത്രിക സമർപ്പിക്കാൻ ആരുമില്ല; അവസാന തീയതി സെപ്റ്റംബർ 30
കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്നാം ദിനമായ ഇന്നലെയും ആരും പത്രിക സമർപ്പിച്ചില്ല. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കുന്നതിനുള്ള സമയം. നാലാം ശനിയാഴ്ചയായതിനാൽ 28നും ഞായറാഴ്ചയായതിനാൽ 29നും പത്രിക സ്വീകരിക്കില്ല. വരണാധികാരിയായ റവന്യൂ റിക്കവറി ഡപ്യൂട്ടി കളക്ടർ എസ്. ഷാജഹാന്റെ കാക്കനാട് കളക്ടറേറ്റിലുള്ള ഓഫീസിലോ ഉപവരണാധികാരിയായ സിറ്റി റേഷനിംഗ് ഓഫീസർ കെ.പി. അശോകന്റെ എറണാകുളം നോർത്തിലെ ഓഫീസിലോ പത്രിക സമർപ്പിക്കാം. അതിനിടെ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ആകെയുള്ള 135 സ്റ്റേഷനുകളിൽ 45 ഇടത്ത് പരിശോധന പൂർത്തിയായതായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ കണയന്നൂർ തഹസിൽദാർ ബീന. പി. ആനന്ദ് അറിയിച്ചു. വൈദ്യുതി, കുടിവെള്ളം, ഭിന്നശേഷിക്കാർക്കുള്ള റാന്പ് തുടങ്ങിയ സൗകര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കൊച്ചി നഗരസഭയിലും ചേരാനല്ലൂർ നഗരസഭയിലുമായി 53 പോളിംഗ് ലൊക്കേഷനുകളിലായി 135 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്.…
Read Moreഇമ്മണി ബല്യ മുട്ട; ഒരു കിലോ തൂക്കമുള്ള താറാവിട്ടത് 208 ഗ്രാം തൂക്കമുള്ള മുട്ട; വലുപ്പമുള്ള മുട്ടകാണാൻപൗലോക്കുട്ടിയുടെ വീട്ടിലേക്ക് നാട്ടുകാരുടെ തിരക്ക്
കാലടി: ചെങ്ങൽ ഓട്ടു കന്പനിക്കു സമീപം വീട്ടിൽ വളർത്തുന്ന താറാവ് ഇട്ട മുട്ട കൗതുകമായി. തേയ്ക്കാനത്ത് പൗലോക്കുട്ടിയുടെ വീട്ടിൽ വളർത്തുന്ന താറാവുകളിൽ ഒരു താറാവ് ഇട്ട മുട്ടയാണ് വലിപ്പംകൊണ്ട് വ്യത്യസ്തമാകുന്നത്. നാലു മുട്ടയുടെ തൂക്കം വരുന്ന വിധത്തിൽ ഒരു മുട്ടയാണ് താറാവ് കഴിഞ്ഞ ഞായറാഴ്ച ഇട്ടത്. 208 ഗ്രാം തൂക്കവുമുണ്ട്. 1.100 കിലോ മാത്രം തൂക്കമുള്ള താറാവാണ് ഈ മുട്ട ഇട്ടിരിക്കുന്നത്. ഒരു തവണ മാത്രമേ താറാവ് വലുപ്പമുള്ള മുട്ടയിട്ടിരിക്കുന്നത്. 82 വയസുള്ള പൗലോക്കുട്ടി 17 താറാവുകളെയാണ് വളർത്തുന്നത്. മുട്ട കാണാൻ നിരവധിയാളുകളാണ് പൗലോക്കുട്ടിയുടെ വീട്ടിലേക്ക് വരുന്നത്.
Read Moreനഗരത്തിലെ സുരക്ഷിതം ഉറപ്പാക്കാൻ കാമറ; ഉദ്ഘാടനദിവസവും കാമറ പ്രവർത്തിച്ചില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
മൂവാറ്റുപുഴ: നഗരത്തിലെ സുരക്ഷിതം ഉറപ്പുവരുത്തുവാൻ സ്ഥാപിച്ച കാമറകൾ ഉദ്ഘാടന ദിവസം പോലും പ്രവർത്തിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലർമാർ പ്രതിഷേധവുമായി രംഗത്ത്. നഗരം വൃത്തിയായി സൂക്ഷിക്കാനും സാമൂഹ്യ വിരുദ്ധരെ പിടികൂടുന്നതിനും മദ്യം, മയക്കുമരുന്ന് ഉപയോഗം കൂടുതലായി കണ്ടുവരുന്നത് നിയന്ത്രണം ഉണ്ടാക്കുന്നതിനുമാണ് നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി രണ്ടു മാസം മുന്‍പ് 15 കാമറകൾ സ്ഥാപിച്ചത്. എന്നാൽ ഗുണനിലവാരം കുറഞ്ഞ കാമറകൾ വാങ്ങിയതിനാലാണ് ഉദ്ഘാടന ദിവസം പോലും പ്രവർത്തിക്കാനാവാത്തതെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം.പിന്നീട് തകരാർ പരിഹരിച്ച് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നിരീക്ഷണ കാമറയുടെ പ്രവർത്തനം പോലീസ് സ്റ്റേഷനിലും നഗരസഭ ആരോഗ്യജീവനക്കാരുടെ ഓഫീസിലും മുഴുവൻ നഗരസഭാംഗങ്ങളുടെ മൊബൈൽ ഫോണിലും ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു കൗണ്‍സിൽ യോഗം തീരുമാനിച്ചെങ്കിലും നടപടിയായില്ല. ഇതേത്തുടർന്നാണ് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൾ സലാം, സി.എം. ഷുക്കൂർ, ജയകൃഷ്ണൻ നായർ, ജിനു മടേയ്ക്കൽ, ജെയ്സണ്‍ തോട്ടത്തിൽ, പ്രമീള…
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മാർഗ്രറ്റ് മേരിക്കു പിന്നിലുള്ളവരെ തേടി പോലീസ്
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയുടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസ്. ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി മാർഗ്രറ്റ് മേരിയുടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്. ഇവരുടെ തട്ടിപ്പിന് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം കൂടുതൽ പേർ ഇരയായെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ ഇവർക്കെതിരേ കൂടുതൽ പരാതികൾ ഉയർന്നുവരാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒരു വിദേശി ഉൾപ്പെടെ നാലുപേർ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചതായാണ് വിവരം. കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ശക്തമാക്കിയതായും എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. ഇരയായവർക്ക് പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു തുടങ്ങി. കോട്ടയം, കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം…
Read Moreമരടിൽ നടപടി തുടങ്ങി; ആക്ഷൻ പ്ലാൻ തയാർ; ഒഴിപ്പിക്കൽ ഞായറാഴ്ച മുതൽ; ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചു ഫ്ളാറ്റ് ഉടമകൾ
കൊച്ചി: തീരനിയമ ലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്ന് ആളുകളെ ഞായറാഴ്ച മുതൽ ഒഴിപ്പിക്കും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. അതേസമയം ഫ്ളാറ്റുകളിൽനിന്ന് ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഫ്ളാറ്റ് ഉടമകൾ. ഫ്ളാറ്റുകൾ പൊളിക്കാനും സർക്കാർ ആക്ഷൻ പ്ലാൻ തയാറാക്കി. ഒക്ടോബർ 11 മുതൽ ഫ്ളാറ്റുകൾ പൊളിക്കാനാണ് പദ്ധതി. മൂന്ന് മാസം കൊണ്ട് ഫ്ളാറ്റ് പൊളിക്കൽ പൂർത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച ആക്ഷൻ പ്ലാൻ സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും. വ്യാഴാഴ്ച പുലർച്ചെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അധികൃതർ കുടിവെള്ള വിതരണം നിർത്തി. ഇതോടെ ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ എൻസിപിയിൽ ഭിന്നത രൂക്ഷം; വിമതർ എറണാകുളത്ത് മത്സരിക്കും
സ്വന്തം ലേഖകൻ കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷം. സംഘടന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാലു ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാനനേതാക്കളെയും പുറത്താക്കിയതിനു പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. പാലാ തെരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വം തിരിഞ്ഞു നോക്കാത്തതിലും അമർഷം പുകയുകയാണ്. ഇതിനു പിന്നാലെയാണു എൻസിപിയിലെ ഒരു വിഭാഗം പുറത്തേക്ക് പോകാൻ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ എൻസിപിയിലെ ഒരു വിഭാഗം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചു കഴിഞ്ഞു. കുറെക്കാലമായി പാർട്ടി ദേശീയ ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ അസന്തുഷ്ടരായ ചേരിയാണ് പാർട്ടിയിൽ പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ആയിരുന്ന താരീഖ് അൻവറിനെ അനുകൂലിക്കുന്നവരും സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ഉഴവൂർ വിജയൻ വിഭാഗവും ചേർന്ന് പുതിയ പാർട്ടി രൂപികരിക്കുവാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിലെ സ്ഥാനമാനങ്ങളും സർക്കാർ പദവികളും ഒരു വിഭാഗം കൈയ്യാടക്കുകയും പാർട്ടി ദേശീയ…
Read Moreതടസങ്ങൾ ഒന്നൊഴിയാതെ വീണ്ടും; കുട്ടമ്പുഴ ഗവണ്മെന്റ് കോളജ് യഥാർഥ്യമാകുന്നതിന് തടസമായി ഗവൺമെന്റ് സ്കൂൾ പിടിഎ
കോതമംഗലം: ആദിവാസി വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ പ്രയോജനം ലഭിക്കുന്ന നിർദിഷ്ട കുട്ടന്പുഴ ഗവണ്മെന്റ് കോളജ് യാഥാർഥ്യമാകുന്നതിന് വീണ്ടും തടസങ്ങൾ ഉയരുന്നു. കുട്ടന്‍പുഴയിൽ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് നേടിയെടുക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സ്ഥലസൗകര്യം നൽകാനാവില്ലെന്ന് ഗവണ്മെന്റ് സ്കൂൾ പിടിഎ നിലപാട് എടുത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടിയിലാണ് സ്കൂൾ കെട്ടിടം കോളജിന്റെ ആവശ്യത്തിന് നൽകുന്നതിനോട് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി വിസമ്മതം അറിയിച്ചതായി വ്യക്തമാക്കിയത്. പ്രധാനാധ്യാപകനാണ് പിടിഎയുടെ എതിർപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ധരിപ്പിച്ചത്. അഞ്ച് മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സൗകര്യങ്ങൾ കുറവായതിനാൽ പഴയകെട്ടിടവും ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പിടിഎയുടെ വാദം. കോളജ് ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുരങ്കംവക്കുന്നതാണ് സ്കൂൾ പിടിഎയുടെ നിലപാടെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നിർദിഷ്ട കെട്ടിടങ്ങൾ ഏറെകാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്. കോളജിനായി വിട്ടുകൊടുത്താൽ സ്കൂളിന് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് ഒരു വിഭാഗം നാട്ടുകാർ പറയുന്നത്.…
Read Moreപായിപ്ര കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അപകടങ്ങൾ തുടർക്കഥ; നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
മൂവാറ്റുപുഴ: എംസി റോഡിൽ പായിപ്ര കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇതോടെ ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കിനു പരിഹാരം കാണുവാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന യോഗത്തിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ഗതാഗതക്കുരുക്കിനു പരിഹാരം കാണുവാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ബസ് സ്റ്റോപ്പിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുക, റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽനിന്ന് പിഴ ഈടാക്കുക, പഞ്ചായത്ത് ഓഫീസിൽ എത്തുന്ന വയോധികർക്കും വിഗലാംഗർക്കും സൗകര്യപ്രദമായ വിധത്തിൽ ഓഫീസിനു മുന്നിൽ ബസ് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് താലൂക്ക് വികസന യോഗത്തിൽ പ്രസിഡന്റ് ഉന്നയിച്ചിരിക്കുന്നത്. പായിപ്ര കവലയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമെന്നത് അധികൃതർ ഏറെക്കാലമായി നൽകുന്ന വാഗ്ദാനമാണ്. ഏറെ തിരക്കുള്ള ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സബൈൻ ആശുപത്രിയും ഇതിനടുത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്.…
Read More