കൊച്ചി: നെട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിലായ സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം നടത്തിയേക്കും. പടിയിലായ യുവാവിന് ഗുളികകൾ ലഭിച്ചത് എവിടെനിന്നാണെന്നും വിൽപ്പന നടത്താൻ സഹായിച്ചവർ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് തുടർ അന്വേഷണം നടത്തുക. പറവൂർ വെടിമറ സ്വദേശി അസീബ് (30) ആണ് 150 നെട്രാസെപാം ഗുളികകളുമായി എക്സൈസിന്റെ പിടിയിലായത്. ആലുവ തായിക്കാട്ടുകര ഭാഗത്ത് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്. തമിഴ്നാട്ടിലെ അനധികൃത ഫാർമസികളിൽനിന്നാണു ലഹരിഗുളികകൾ എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. ഇവിടങ്ങളിൽ ഇത്തരത്തിൽ നിരവധി അനധികൃത ഫാർമസികൾ പ്രവർത്തിക്കുന്നതായാണു സൂചന. ആലുവ ഭാഗത്തുള്ള ഏതാനും യുവാക്കളുമായി ചേർന്നാണു പ്രതി മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടത്തി വന്നിരുന്നതെന്ന വിവരവും എക്സൈസിനു ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണവും നടത്തിയേക്കും. ആലുവ ജില്ലാ ആശുപത്രിയിൽ അടുത്തയിടെ മയക്കുമരുന്ന് മാഫിയയുടെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കലാശിച്ച സാഹചര്യത്തിൽ, ലഹരി…
Read MoreCategory: Kochi
ആവോലിയിൽ മരത്തിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാശ്രമം; അഗ്നിരക്ഷാസേന എത്തി താഴെ ഇറക്കി
വാഴക്കുളം: ആവോലി ടൗണിൽ മധ്യവയസ്കന്റെ ആത്മഹത്യാ ശ്രമം. ആനിക്കാട് പൂനാട്ട് അലോഷ്യസാണ് ആവോലി അമ്പലത്തിനു മുമ്പിൽ റോഡരികിലുള്ള വാകമരത്തിൽ കയറി ആത്മഹത്യാശ്രമം നടത്തിയത്. പഞ്ചായത്തിനെതിരേയും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരേ ആരോപണമുയർത്തിയാണ് ഇയാൾ മരത്തിൽ കയറിയത്. പഞ്ചായത്തംഗം ജോജി ജോസ് കുറുപ്പു മഠത്തിൽ നടത്തിയ അനുനയിപ്പിക്കലിനൊടുവിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ഇയാളെ മരത്തിൽ നിന്നു താഴെയിറക്കി. ഇന്നു രാവിലെ ആറുമണിയോടെ ഇയാൾ മരത്തിൽ കയറി കഴുത്തിൽ കയറിട്ടു മരത്തിൽ കെട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വാഴക്കുളം പോലീസും കല്ലൂർക്കാടുനിന്നു അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കരിങ്കൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യാ ഭീഷണിക്കു കാരണമായി പറയുന്നത്. അലോഷ്യസ് അനധികൃതമായി കരിങ്കല്ലു പൊട്ടിക്കുകയാണെന്ന അറിയിപ്പ് പഞ്ചായത്തിൽ ലഭിച്ചതോടെ പഞ്ചായത്തിൽനിന്ന് കല്ല് പൊട്ടിക്കുന്നതിന് സ്റ്റേ നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.
Read Moreഅഗതിമന്ദിരത്തില്‍ യുവതിക്കും അമ്മക്കും മര്‍ദനം: സൂപ്രണ്ട് അറസ്റ്റിൽ; മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
കൊച്ചി: കൊച്ചിന് കോര്‍പറേഷനു കീഴിലുള്ള പള്ളുരുത്തി അഗതിമന്ദിരത്തില്‍ അന്തേവാസിയായ യുവതിയെയും അമ്മയെയും മര്‍ദിച്ച സംഭവത്തില്‍ അഗതിമന്ദിരം സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചേര്‍ത്തല സ്വദേശിനി രാധാമണി (38), ഇവരുടെ അമ്മ കാര്‍ത്യായനി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. അന്‍വര്‍ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരുവര്‍ഷം മുന്‍പാണ് രാധാമണിയെ അഗതി മന്ദിരത്തില്‍ എത്തിക്കുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുന്ന യുവതിയെ കാണാന്‍ തിങ്കളാഴ്ച രാവിലെ ഇവരുടെ മാതാവ് അഗതിമന്ദിരത്തില്‍ എത്തിയിരുന്നു. യുവതിയെ ഇവിടെ പ്രവേശിപ്പിക്കുമ്പോള്‍ 2,25,000 രൂപ ബാങ്കില്‍ നിക്ഷേപിച്ച പാസ് ബുക്കും എടിഎം കാര്‍ഡും സ്വര്‍ണാഭരണങ്ങളും അഗതി മന്ദിരം ഓഫീസില്‍ ഏല്‍പ്പിച്ചിരുന്നു. നിക്ഷേപിച്ച പണത്തില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്ന്…
Read Moreമുളന്തുരുത്തിയിലെ അഗ്നിരക്ഷാസേനയ്ക്ക് വെല്ലുവിളിയായി ഫയർ എൻജിനുകൾ പണിമുടക്കുന്നതു പതിവാകുന്നു
ആമ്പല്ലൂർ: മുളന്തുരുത്തി അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് കർത്തവ്യ നിർവഹണത്തിൽ വെല്ലുവിളിയായി അടിക്കടി ബ്രേക്ക്ഡൗൺ ആകുന്ന ഫയർ എൻജിൻ. മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ ഏക വാഹനമാണ് ഈ ഫയർ എൻജിൻ. മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മണീട്, തിരുവാണിയൂർ എന്നീ ആറ് പഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധിയിൽ വരുന്നത്. ഈ പഞ്ചായത്ത് പരിധിയിൽ എന്ത് അത്യാഹിതം സംഭവിച്ചാലും നാട്ടുകാർ ഫയർ സ്റ്റേഷനിൽ ബന്ധപ്പെടുകയും ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേർന്നു കർത്തവ്യനിരതരാകുകയും ചെയ്യുന്നത് ജനങ്ങളിൽ ഫയർ ഫോഴ്സിനെ കുറിച്ചുള്ള മതിപ്പ് വർധിപ്പിക്കുന്നു. ഇതിനിടയിൽ ഫയർ എൻജിൻ പണിമുടക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുന്നതിനൊപ്പം ഉദ്യോഗസ്ഥർക്കും അത്യാഹിതത്തിന് സാക്ഷിയാകുന്ന നാട്ടുകാർക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുന്നു. കഴിഞ്ഞ ദിവസം എടയ്ക്കാട്ടുവയലിൽ കിണറ്റിൽ വീണയാളെ രക്ഷിക്കുന്നതിനായി പോകുന്നതിന് വണ്ടി ഗാരേജിൽ നിന്നിറക്കിയപ്പോൾ ബാറ്ററിലെ ടെർമിനൽ ഷോർട്ടായി തകരാറിലായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തേണ്ട അഗ്നിരക്ഷാ സേനയ്ക്ക്…
Read Moreസ്വകാര്യ ബസുകളുടെ മത്സരയോട്ടം; നടുറോഡിൽ ജീവനക്കാർ തമ്മിൽ വഴക്കും തെറിയഭിഷേകവും
ചെറായി: വൈപ്പിനിൽ സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ ഓടുകയും ഇതിന്റെ പേരിൽ ജീവനക്കാർ തമ്മിൽ നടുറോഡിൽ പരസ്പരം തർക്കിച്ചു ഗതാഗത തടസമുണ്ടാക്കുന്നതും യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലപ്പോഴും ഒരു മിനിറ്റിന്റെ ഗ്യാപ്പിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് റോഡിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. മത്സരിച്ചോടുന്ന ബസുകൾ പല സ്റ്റോപ്പുകളിലും നിർത്താതെ പരസ്പരം വട്ടംവെച്ചും ഇതിനിടയിൽ ജീവനക്കാർ തമ്മിൽ തെറിയഭിഷേകം നടത്തിയുമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ചെറായി സ്റ്റാർ സ്റ്റോപ്പിൽ ഇതുപോലെ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ സമയത്തിന്റെ പേരുപറഞ്ഞ് പരസ്പരം നടുറോഡിൽ കലഹിച്ചത് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങിനെയുള്ള വിഷയങ്ങളിൽ പോലീസ് നടപടികൾ ഇല്ലാത്തതുമൂലമാണ് ഈ പ്രവണത വർധിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ബസുകാർ തമ്മിലുള്ള തർക്കം പലപ്പോഴും അടിപിടിയിലും അവസാനിക്കാറുണ്ട്.
Read Moreപറവൂർ സഹകരണ ബാങ്കിൽ ഓണത്തിന് അരി വാങ്ങിയതിൽ ലക്ഷങ്ങളുടെ അഴിമതിയാരോപണം; കൈയിട്ടുവാരൽ പുറത്ത് വിട്ടത് പാർട്ടിക്കാർതന്നെ
പറവൂർ: ഓണത്തിന് പറവൂർ സഹകരണ ബാങ്ക് അംഗങ്ങൾക്കായി അരി വാങ്ങിയതിൽ വൻ അഴിമതിയെന്ന് ആരോപണം. ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിലുണ്ടായ ലക്ഷങ്ങളുടെ തിരിമറി സിപിഎം, സിപിഐ അംഗങ്ങൾതന്നെയാണ് പുറത്തറിയിച്ചത്. ഇത് ഇരുകക്ഷികളിലും ചർച്ചയാകുകയും പരിഹാരമുണ്ടാക്കുന്നതിന് ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർ ഓട്ടത്തിലാണിപ്പോൾ. ഓണത്തോടനുബന്ധിച്ച് സൗജന്യമായി അരി നൽകുന്നത് ബാങ്ക് യോഗത്തിൽ ചർച്ചയുണ്ടായപ്പോൾ കിലോഗ്രാമിന് 33.75 രൂപയക്ക് എത്തിക്കാമെന്ന് സിപിഎം അംഗം സി.പി. ജിബു അറിയിച്ചു. പക്ഷേ മുൻബാങ്ക് പ്രസിഡന്റ് കൂടിയായ ടി.വി. നിഥിൻ 33.50 രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞു. ഇതനുസരിച്ച് ആലുവായിലെ ഒരു അരിക്കടയിൽനിന്ന് പാക്കറ്റ് അരി 35,000 കിലോ വാങ്ങി. അരിയുടെ ബിൽ ബാങ്കിന് നൽകി കടയുടമ പണം കൈപ്പറ്റിയപ്പോൾ പറഞ്ഞ് ഉറപ്പിച്ചതിനേക്കാൾ കിലോയ്ക്ക് നാല് രൂപ കൂട്ടി 37.50 രൂപയാണ് ബില്ലിൽ കാണിച്ചത്. ബില്ല് മാറിയതിന് ശേഷമാണ് ഭരണസമിതിയിൽ ഉള്ളവർ തന്നെ ഇത് അറിയുന്നത്. അധികം തുക…
Read Moreപാലാരിവട്ടം മേൽപ്പാലം അഴിമതി; നാലു പേരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; വി.കെ. ഇബ്രാഹിംകുഞ്ഞിന് ഇന്ന് നോട്ടീസ് നൽകിയേക്കും
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻസെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ള നാലുപേരുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.ഒന്നാംപ്രതി ആർഡിഎസ് എംഡി സുമിത് ഗോയൽ, രണ്ടാംപ്രതി ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ, മൂന്നാംപ്രതി കിറ്റ്കോ ജോയന്റ് ജനറൽ മാനേജർ ബെന്നിപോൾ എന്നിവരാണു മൂവാറ്റുപുഴ സബ് ജയിലിലുള്ളത്. ഓഗസ്റ്റ് 30-നാണ് ഇവർ അറസ്റ്റിലായത്. നാലാംപ്രതിയാണ് ടി.ഒ. സൂരജ്. ഇവരെ വിജിലൻസ് കസ്റ്റഡിയിൽ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനോട് ചിലർ പൂർണമായും സഹകരിച്ചിരുന്നില്ലെന്ന് വിജിലൻസ് ആരോപിച്ചിരുന്നു. അതിനാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്നാണറിയുന്നത്. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ അടക്കമുള്ളവരെ ചോദ്യംചെയ്യാനായി വീണ്ടും വിളിക്കുമെന്ന് വിജിലൻസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞിന് ഇന്ന് നോട്ടീസ് നൽകിയേക്കും. മുൻ മന്ത്രിക്കൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലേയും ചില ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും. ഇബ്രാഹിം കുഞ്ഞിനെതിരേ കേസ് എടുക്കുന്നത് സംബന്ധിച്ച്…
Read More‘പാലാരിവട്ടം മോഡല്‍’ വാട്ടര്‍ ടാങ്ക്! നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ തകര്‍ന്നുവീണു; മുടക്കിയത് 25 ലക്ഷം
കോതമംഗലം: നെല്ലിക്കുഴി-പാഴൂർമോളം കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണം പൂർത്തിയാകും മുന്‍പേ തകർന്നു. ഇതോടെ നാട്ടുകാർ നിർമാണ പ്രവൃത്തികൾ തടഞ്ഞു. ടാങ്കിന്റെ കോണ്ക്രീറ്റംഗ് കഴിഞ്ഞ് തട്ട് പൊളിക്കുന്നനതിനിടെ ഒരു വശം തകർന്ന് വീഴുകയായിരുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാഴൂർമോളം കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം മുടക്കി നിർമിക്കുന്ന വാട്ടർ ടാങ്കാണ് നിർമാണം പൂർത്തിയാകും മുന്‍പേ തകർന്നത്. നിർമാണത്തിലെ അപാകതയും കോണ്‍ക്രീറ്റിംഗിൽ നടത്തിയ തട്ടിപ്പുമാണ് ടാങ്കിന്റെ തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയാറായിരുന്നില്ല. കരാറുകാരന്റെയും തൊഴിലാളികളുടെ തന്നിഷ്ടപ്രകാരമാണ് നിർമാണം നടന്നതെന്നും നാട്ടുകാർ ആരോപിച്ചു. ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതിരുന്നതാണ് തകർച്ചക്ക് കാരണമെന്നും സംശയിക്കുന്നു. സിമന്റ് തേച്ച് അറ്റകുറ്റപ്പണിയിലൂടെ തകർച്ചയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കരുതെന്നും നാട്ടുകാർ പറഞ്ഞു. ടാങ്കിന്റെ പുനർനിർമാണമാണ് നാട്ടുകാരുടെ ആവശ്യം.…
Read Moreസൗജന്യമായി മീൻ ചോദിക്കും, കൊടുത്തില്ലെങ്കിൽ കേസ്; മുനമ്പത്ത് സീഗാർഡുമാർക്കെതിരേ ആരോപണം; സംഭവം ഇങ്ങനെ…
വൈപ്പിൻ: മുനന്പത്ത് പെലാജിക് വല ഉപയോഗിക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടുന്ന സ്ക്വാഡിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ നേതൃത്വം നൽകാൻ ഇല്ലാത്ത സാഹചര്യത്തിൽ കീഴ് ജീവനക്കാരായ സീ ഗാർഡുമാർ അഴിമതി കാട്ടുന്നതായി ചില ബോട്ടുടമകൾ പരാതിപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ എത്തുന്ന പെലാജിക് വല ഉപയോഗിക്കാത്ത സിംഗിൾ ബോട്ടുകളാണ് സീ ഗാർഡുമാരുടെ ചൂഷണത്തിനും ഭീഷണിക്കും ഇരയാകുന്നത്. കേസെടുക്കാൻ മതിയായ അളവിൽ ചെറുമത്സ്യങ്ങൾ ഇല്ലെങ്കിലും ഇവർ ബോട്ടുകളിൽ പരിശോധനക്കെത്തി ആവോലി, നെയ്മീൻ, മാച്ചാൻ തുടങ്ങിയ നല്ല മത്സ്യങ്ങൾ ആവശ്യപ്പെടും. ഇത് കൊടുക്കാൻ വിസമ്മതിച്ചാൽ നാലു കണ്ടെയ്നർ മത്സ്യമാണെങ്കിൽ പോലും കേസെടുക്കുന്ന പ്രവണതയാണ് മുനന്പത്തെ രണ്ട് ഹാർബറുകളിലും അരങ്ങേറുന്നത്. അധികാരപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ പരിശോധന സമയത്ത് ഇല്ലാത്തതാണ് സീ ഗാർഡുമാർ അഴിഞ്ഞാടാൻ കാരണം. ചില ബോട്ടുകാരിൽ നിന്നും പണം വരെ കൈപ്പറ്റുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയന്നത്. എന്നാൽ ഇപ്പോഴും ചില ബോട്ടുകൾ പെലാജിക് വലകൾ…
Read Moreവിമാനവാഹിനിയിലെ മോഷണം; കള്ളൻ കപ്പലിൽ? അന്വേഷണം ഊര്‍ജിതമാക്കി അന്വേഷണ സംഘം
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പലായ വിക്രാന്തില്‍ നിന്നും മോഷണം പോയ ഹാര്‍ഡ് ഡിസ്കുകള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്തേക്ക് പ്രവേശനമുള്ള ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മുപ്പതോളം യുദ്ധവിമാനങ്ങള്‍ പറന്നുയരാനും അതിലേറെ സൈനിക ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനും സൗകര്യമൊരുക്കുന്ന വിമാന വാഹിനിയുടെ അതിപ്രധാനമായ രേഖയടക്കം കവര്‍ന്നതായാണ് കൊച്ചി സിറ്റി പോലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രൂപരേഖയും യന്ത്രസാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ അഞ്ച് കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്. കംപ്യൂട്ടറുകളുടെ ഹാര്‍ഡ് വെയർ ഉള്‍പ്പെടെയാണു കടത്തിക്കൊണ്ടു പോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതും എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്കിയതും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ…
Read More