ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തൃ​പ്പൂ​ണി​ത്തു​റ  അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്

തൃ​പ്പൂ​ണി​ത്തു​റ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വൈ​കി​ട്ട് ഹി​ൽ പാ​ല​സി​ൽ കൊ​ച്ചി രാ​ജ​കു​ടും​ബാം​ഗം എ​സ്. അ​നു​ജ​ൻ ത​മ്പു​രാ​നി​ൽ നി​ന്നും അ​ത്ത​പ​താ​ക ചെ​യ​ർ​പേ​ഴ്സ​ൺ ച​ന്ദ്രി​കാ ദേ​വി ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്നു ഘോ​ഷ​യാ​ത്ര​യോ​ടെ അ​ത്തം​ന​ഗ​റി​ൽ എ​ത്തി​ക്കും. പി​ന്നീ​ട് ഏ​ഴ് മു​ത​ൽ 11 വ​രെ തൃ​പ്പൂ​ണി​ത്തു​റ ക​ഥ​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ക​ഥ​ക​ളി അ​ര​ങ്ങേ​റും.

26ന് ​തി​ങ്ക​ളാ​ഴ്ച മു​ത​ൽ ത​ന്നെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും.​സം​ഘം ക​ലാ ഗ്രൂ​പ്പി​ന്‍റെ 101 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന അ​ത്ത​ച്ച​മ​യ ഗാ​നോ​ത്സ​വം. 27 ന് ​വൈ​കി​ട്ട് 6.30ന് ​കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര- ക​രോ​ക്കെ ഗാ​ന​മേ​ള, 28ന് 5.30 ​മു​ത​ൽ മീ​നാ​ക്ഷി നാ​യ​രു​ടെ കു​ച്ചു​പ്പു​ടി, 29, 30 തീ​യ​തി​ക​ളി​ൽ ക​ഥാ​പ്ര​സം​ഗം, 31 ന് ​ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും.

സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് രാ​വി​ലെ ഒ​മ്പ​തി​ന് അ​ത്തം ന​ഗ​റാ​യ ഗ​വ.​ബോ​യ്സ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ത്തം ഘോ​ഷ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എം.​സ്വ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്നാ​ണ് അ​ത്തം ഘോ​ഷ​യാ​ത്ര ന​ട​ക്കു​ക.

നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ആ​ന​ക​ൾ, പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം, തെ​യ്യം, കാ​വ​ടി​യാ​ട്ടം, പു​ലി​ക​ളി, കാ​ള​ക​ളി, അ​മ്മ​ൻ​കൊ​ടം, അ​ർ​ജു​ന നൃ​ത്തം, പ​രി​ച​മു​ട്ടു​ക​ളി, ബാ​ൻ​ഡ് മേ​ളം, നാ​ട​ൻ​ക​ല്യാ രൂ​പ​ങ്ങ​ൾ പ്ര​ച​ര​ണ വേ​ഷം അ​ല​ങ്ക​രി​ച്ച ലോ​റി​ക​ളി​ൽ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന വ​ർ​ട്ട​പ്പ​കി​ട്ടാ​യ അ​ത്തം ഘോ​ഷ​യാ​ത്ര ന​ഗ​രം ചു​റ്റി അ​ത്തം ന​ഗ​റി​ൽ എ​ത്തി​ച്ചേ​രും. രാ​വി​ലെ 10 മു​ത​ൽ സി​യോ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം ന​ട​ക്കും.

മൂ​ന്ന് മു​ത​ൽ പൂ​ക്ക​ള പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ദു​രി​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ത്തം ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നി​ല്ല.വൈ​കി​ട്ട് ആ​റി​ന് ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ വ​ച്ച് ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം എം – ​സ്വ​രാ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ദ​ർ​ശ് സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. മൂ​ന്നി​ന് രാ​ത്രി ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ നാ​ട​കം.

നാ​ലി​ന് തൃ​ശൂ​ർ തൃ​ത്താ​ഞ്ജ​ലി​യു​ടെ രാ​ധാ​മാ​ധ​വം, സൂ​ര​ജ് മാ​ധ​വ​ന്‍റെ മെ​ഗാ​ഷോ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. അ​ഞ്ചി​നു വൈ​കി​ട്ട് ധ​നു അ​ജി​ത്തി​ന്‍റെ മോ​ഹി​നി​യാ​ട്ടം, രാ​ജീ​വ് പു​ല​വ​ർ ന​യി​ക്കു​ന്ന തോ​ൽ​പാ​വ​ക്കൂ​ത്ത്. ആ​റി​ന് ശ്രു​തി​ല​യ​യു​ടെ ഗാ​ന​മേ​ള. ഏ​ഴി​ന് രാ​മാ​യ​ണം കേ​ര​ള​ന​ട​നം, കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ നാ​ട​കം. എ​ട്ടി​ന് 5.30 മു​ത​ൽ സ​മ്മാ​ന ദാ​നം തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ ക്യ​ഷ്ണ​ദാ​സ് ന​യി​ക്കു​ന്ന ഇ​ട​യ്ക്ക നാ​ദ​ല​യം ഒ​മ്പ​തി​ന് രാ​ത്രി ഏ​ഴി​ന് സു​മേ​ഷ് ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന മെ​ഗാ​ഷോ 10 ന് ​രാ​വി​ലെ അ​ത്തം പ​താ​ക കൈ​മാ​റ്റം ന​ട​ക്കും. 11ന് ​ടി.​വി. രാ​ജു ന​യി​ക്കു​ന്ന ഗാ​ന​സ​ല്ലാ​പ​വും അ​ര​ങ്ങേ​റും.

Related posts