കോലഞ്ചേരി: മയക്കുമരുന്നു വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘത്തെ പുത്തൻകുരിശ് പോലീസ് പിടികൂടി. ഒഡീഷ സ്വദേശികളായ ശത്രുഗുണ പാണ്ട (44), ദിവാകർ ഗൗഡ (42), ബാലരാമ ഗൗഡ (50) എന്നിവരെയാണ് പിടികൂടിയത്. ചൂണ്ടി രാമമംഗലം റോഡിൽ കുടുംബനാട്ടിൽ വാടക വീട്ടിൽ താമസിച്ചായിരുന്നു ഇവരുടെ കച്ചവടം. വിൽപനയ്ക്കെത്തിച്ച 951 പാക്കറ്റ് പുകയിലയും 194 പാക്കറ്റ് മയക്കുമരുന്ന് ചേർത്ത പുകയിലപൊടിയും ഒൻപതു ഗ്രാം കഞ്ചാവും ഇവരിൽനിന്നു പോലീസ് പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങളിൽ നേരിട്ടെത്തിച്ചാണ് വിൽപ്പന. സ്കൂളുകൾക്കു സമീപം ക്യാന്പ് ചെയ്ത് ആവശ്യക്കാരായ വിദ്യാർഥികൾക്കും ലഹരി ഉത്പന്നങ്ങൾ നൽകുമെന്നും പ്രതികൾ പോലീസിനു മൊഴി നൽകി. ബംഗാളിൽനിന്നാണ് മയക്കുമരുന്നും പുകയിലയും ട്രെയിൻ മാർഗം സംസ്ഥാനത്ത് എത്തിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി വിൽപ്പനയ്ക്കുള്ള വൻ ശൃംഖലയുടെ ഭാഗമാണിവർ. സംഘാംഗങ്ങൾ ബംഗാളിൽ പോയി ലഹരി ഉത്പന്നങ്ങളുമായി എത്തുകയാണ് രീതി. ഇവരുടെ…
Read MoreCategory: Kochi
ആളില്ലാഞ്ഞിട്ടും ആനവണ്ടിക്ക് കുലുക്കമില്ല..! കടത്തിൽ മുങ്ങിയ കോർപ്പറേഷനെ പാതളത്തിലേക്ക് ചവിട്ടിതാഴ്ത്തി ചില ജീവനക്കാരും; സമയക്രമം തെറ്റിച്ച് നടത്തുന്ന രാത്രി സർവ്വീസുകൾ കാലിയായി
എ.പി. അരുൺ കൊച്ചി/കോട്ടയം: സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ യാത്രയ്ക്ക് ബസ് സർവീസ് ഇല്ലാതെ ആളുകൾ പെടാപ്പാട് പെടുന്പോൾ പൊതുഗതാഗത സംവിധാനമായ കെ എസ്ആർടിസി ചിലയിടങ്ങളിൽ സർവീസ് നടത്തുന്നത് തോന്നിയതുപോലെ. തിങ്കളാഴ്ച രാത്രി കൊച്ചി വൈറ്റിലയിൽനിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ ആകെയുണ്ടായിരുന്നത് 10ൽ താഴെ ആളുകൾ മാത്രം. പുത്തൻകാവ് മുതൽ കോട്ടയം വരെ വാഹനത്തിൽ ഉണ്ടായിരുന്നത് കണ്ടക്ടറിനും ഡ്രൈവർക്കും പുറമേ ഒരേയൊരു യാത്രക്കാ രൻ. ഈ ബസിനു തൊട്ടുപിന്നാലെ ഒരു കോട്ടയം ഫാസ്റ്റ് പാസഞ്ചറുമുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ആ ബസിൽ അല്പംകൂടി പരിതാപകരമായിരുന്നു അവസ്ഥ. ഡ്രൈവറും കണ്ടക്ടറുമല്ലാതെ ഒരാൾപോലുമില്ലാതെയാണ് ഫാസ്റ്റ്പാസഞ്ചർ ബസ് കോട്ടയത്തേക്ക് സർവീസ് നടത്തിയത്. ആദ്യത്തെ ബസ് രാത്രി 8.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെടേണ്ടതാണ്. എന്നാൽ ആ ബസ് 9.25നാണ് പുറപ്പെട്ടതെന്നും യാത്രക്കാരൻ വ്യക്തമാക്കി. കാരണം ചോദിച്ചപ്പോൾ ജീവനക്കാർ പറഞ്ഞത് എറണാകുളം കെഎസ്ആർടിസി…
Read Moreകേരളത്തിലെ 50 മാര്‍ക്കറ്റുകളും; രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളും ! മാര്‍ക്കറ്റുകളിലെ മീന്‍വില ഇനി ഓണ്‍ലൈനിൽ
കൊച്ചി: മത്സ്യമാര്‍ക്കറ്റുകളിലെ മീന്‍വില ഓണ്‍ലൈനായി അറിയാന്‍ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ (സിഎംഎഫ്ആര്‍ഐ) സംവിധാനം വരുന്നു. ഇതിനായി പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ 50 മാര്‍ക്കറ്റുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും. ഓരോ മാര്ക്കറ്റിനെയുംകുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ചതോറുമുള്ള മീന്‍വിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയാറാക്കും. മാര്‍ക്കറ്റുകളുടെ സ്ഥിതിവിവരം, വിപണനസമയം, ഗതാഗത സൗകര്യം, മീന്‍ വരവ്, വിപണനം നടത്തുന്ന മത്സ്യയിനങ്ങള്‍, ആവശ്യക്കാരേറെയുള്ള മത്സ്യം, അടിസ്ഥാന സൗകര്യങ്ങള്‍, 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓണ്‍ലൈനായി എന്‍എഫ്ഡിബി (www.nfdb.gov. in), സിഎംഎഫ്ആര്‍ഐ (ww w.cmfri.org.in) വെബ്സൈറ്റുകളില്‍നിന്ന് ഒക്ടോബര്‍ മുതല്‍ അറിയാനാകും. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് പദ്ധതിയുടെ മുഖ്യ ഗവേഷകന്.
Read Moreഇനി ഞാന്‍ വീട്ടിലേക്ക്..! നിപ്പ ബാധിച്ച് 53 ദിവസത്തെ ചികില്‍സയ്ക്കുശേഷം യുവാവ് ആശുപത്രി വിട്ടു; യാത്രയയപ്പു ഒരുക്കി ആശുപത്രിയും
കൊച്ചി: കൊച്ചി: ഒത്തൊരുമയോടെയും അച്ചടക്കത്തോടെയുമുള്ള മുന്നൊരുക്കങ്ങൾ, ഒരിഞ്ചുപോലും പിന്നാക്കം പോകാതെയുള്ള പ്രവർത്തനങ്ങൾ, ഇതല്ലൊം ഒത്തുവന്നപ്പോൾ ജില്ലയോട് വിടപറഞ്ഞ് നിപ്പ. നാട്ടുകാരെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ നിപ്പയിൽനിന്നും കൊച്ചി പൂർണമായും വിമുക്തമായെന്നു ഇന്നു രാവിലെ മന്ത്രി കെ.കെ. ശൈലജയാണു ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. നിപ്പ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്ന യുവാവ് ഡിസ്ചാർജാകുന്നതുമായി ബന്ധപ്പെട്ട് നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. യുവാവിന്റെ ബന്ധുക്കളും ചികിത്സയ്ക്കു നേതൃത്വം നൽകിയവരുമടക്കം നിരവധിപേർ ആശുപത്രിയിലെത്തിയിരുന്നു. പറവൂർ വടക്കേക്കര സ്വദേശിയായ യുവാവാണു രണ്ടു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയത്. മെയ് 30 നാണ് യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിനു നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ…
Read Moreഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാർ സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരെല്ലാവരും സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഹൈബി ഇൗഡൻ എംപി അറിയിച്ചു. ജീവനക്കാരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യഥാസമയം ഭക്ഷണവും വെള്ളവും ഉൾപ്പടെയുള്ള കാര്യങ്ങൾ ലഭിക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പൽ പിടിച്ചെടുക്കുകമാത്രമേ ചെയ്തിട്ടുള്ളു എന്നാണ് ഇറാന്റെ വിശദീകരണം. കപ്പലിന്റെ ഉടമകളായ സ്വീഡിഷ് കന്പനിയിൽ നിന്നും ലഭ്യമായ വിവരം അനുസരിച്ച് മൂന്ന് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്. കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ (26), തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ടുപേർ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. മറ്റു രണ്ടുപേർ ആരൊക്കെയാണെന്ന് ഇതaുവരെ വ്യക്തമായിട്ടില്ല. കപ്പലിന്റെ ക്യാപ്റ്റൻ പള്ളുരുത്തി സ്വദേശിയാണെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്. രണ്ട് ദിവസം മുൻപാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ അന്തർദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്തത്. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് ഇറാന്റെ…
Read Moreവിദ്യാർഥികൾക്ക് ഭ്രഷ്ട് കൽപ്പിച്ച് കെഎസ്ആർടിസി തിരുക്കൊച്ചി സർവീസ് ; വിദ്യാർഥികളെ ചുമക്കേണ്ട ഗതികേടിൽ പഴിച്ച് പ്രൈവറ്റ് ബസും;നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി മുതലാളിമാർ
വൈപ്പിൻ: കെഎസ്ആർടിസി തിരുക്കൊച്ചി ബസുകൾ വൈപ്പിൻ ബസ് സ്റ്റാന്‍ഡിൽ കയറാതെ പോകുന്നതിനാൽ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സർവീസ് പ്രയോജനരഹിതം. മാത്രമല്ല കെഎസ്ആർടിസി ഇവിടെ വിദ്യാർഥികൾക്ക് കണ്‍സഷനും അനുവദിക്കുന്നില്ല. കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കണ്സഷൻ നൽകാത്തതിനാൽ വിദ്യാർഥികളെമുഴുവൻ ചുമക്കുന്നത് സ്വകാര്യ ബസുകളാണ്. ഇതിനാൽ ബസുകളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാണെന്ന് ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കണ്സഷൻ നൽകാത്തതിനെതിരേ പൊതുപ്രവർത്തകരും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്ന് സ്വകാര്യ ബസുടമകളും തൊഴിലാളികളും ആവശ്യപ്പെട്ടു. വിദ്യാർഥി സംഘടനകളൊന്നും ഇക്കാര്യത്തിൽ പ്രതിഷേധിക്കുക പോലും ചെയ്യാത്തത് ആശ്ചര്യകരമാണെന്ന് ബസുടമകൾ പറയുന്നു. മാത്രമല്ല തിരുക്കൊച്ചി സർവീസുകൾ ഞാറക്കൽ-എറണാകുളം ജെട്ടി റൂട്ടിൽ ഹ്രസ്വദൂര ഷട്ടിൽ സർവീസാണ് നടത്തുന്നത്. ഇതിനാൽ ഒരേ സ്വകാര്യ ബസിന്റെ തന്നെ അഞ്ചോളം ചാലുകൾക്ക് മുന്നിൽ തിരുക്കൊച്ചി ബസിന്റെ സർവീസ് പതിവാണ്. ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. പലപ്പോഴും തൊഴിലാളിക്കുള്ളതും…
Read Moreസ്വകാര്യ വ്യക്തി തോട്ടുവരമ്പ് കൈയേറി മതിൽ കെട്ടി; വഴിയില്ലാതെ വലഞ്ഞ് ആറോളം കുടുംബങ്ങൾ
കിഴക്കന്പലം: കാലങ്ങളായി തോട്ടുവരന്പിനെ മാത്രം ആശ്രയിച്ചു വഴിനടന്നിരുന്ന ആറോളം കുടുംബങ്ങളെ ദുരിതത്തിലാക്കി സ്വകാര്യ വ്യക്തി മതിൽ നിർമിച്ചു. കിഴക്കന്പലം താമരച്ചാൽ വലിയതോടിനു സമീപത്ത് താമസിക്കുന്ന കുടുംബങ്ങളാണ് വഴിയില്ലാതെ വിഷമിക്കുന്നത്. കിഴക്കന്പലം പഞ്ചായത്തും ട്വന്റി-20യും ചേർന്ന് നടപ്പാക്കുന്ന തോട് വികസനത്തിന്റെ ഭാഗമായി താമരച്ചാൽ വലിയതോടിന്റെ ഇരുവശങ്ങളും കരിങ്കൽകെട്ടി സംരക്ഷണഭിത്തി ഒരുക്കിയിരുന്നു. ഇതോടെ വഴിക്ക് കൂടുതൽ വീതി ലഭിച്ചത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു. ഇതിനിടെയാണ് സ്വകാര്യ വ്യക്തി തന്റെ സ്ഥാപനത്തിന്റെ മറവിൽ തോട്ടുവരന്പ് കൈയേറി മതിൽ നിർമിച്ചത്. ഇതോടെ ഓട്ടോറിക്ഷയിലെങ്കിലും വീട്ടിലെത്താം എന്ന ഏറെ നാളത്തെ ആഗ്രഹം ഈ കുടുംബങ്ങൾക്ക് വ്യാമോഹമായി. 40 വർഷത്തിലേറെയായി ഈ കുടുംബങ്ങൾ തോട്ടുവരന്പിനെയാണ് ആശ്രയിച്ചിരുന്നത്. അസുഖം ബാധിച്ചാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിച്ചിരുന്നു. സ്കൂളിലേക്കു പോകുന്ന കുട്ടികൾ തോട്ടിൽ വീണ് അപകടപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്.
Read Moreഎറണാകുളത്ത് പ്രതിക്കൂട്ടിൽ നിന്ന് ഓടിരക്ഷപ്പെട്ട സംഭവം; ഒളിവിൽ കഴിഞ്ഞ പ്രതി ആസിഫിനെ പോലീസ് തൃക്കാക്കരയിൽ നിന്ന് കണ്ടെത്തി; വീണ്ടും കോടതിയിലെത്തിച്ച് റിമാന്റു ചെയ്തു
കൊച്ചി: എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്‍പതാം നന്പർ കോടതി മുറിയിലെ പ്രതിക്കൂട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തൃക്കാക്കര മുണ്ടംപാലം അൻസില മനസിലിൽ ആസിഫ് സുലൈമാൻ (26) ആണ് കോടതി മുറിയിൽ നിന്ന് ഓടിപ്പോകുകയും പിന്നീട് പിടികൂടി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തത്. 2013 ഫെബ്രുവരിയിൽ പാടിവട്ടം അഞ്ചുമന റോഡിലുള്ള സ്കൂട്ടർ ഗ്യാരേജിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ച ശേഷം പൊളിച്ചെടുത്ത് പാർട്സുകളായി വിൽപ്പന നടത്തിയ സംഭവത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായിരിന്നു ആസിഫ്. ഈ കേസിലെ വിചാരണ നടപടികൾക്ക് പലവട്ടം സമൻസ് ഉത്തരവായിട്ടും ഹാജരാകാതിരുന്ന ആസിഫിനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഈമാസം മൂന്നിന് അഭിഭാഷകനോടൊപ്പം കോടതിയിൽ ഹാജരായ ആസിഫിനെ, മജിസ്ട്രേറ്റ്…
Read Moreഎത്ര മനോഹരമായ ആചാരങ്ങള്‍! പുഴയിലെ മാലിന്യങ്ങൾ പാലത്തിൽ തങ്ങി; പഞ്ചായത്ത് വീണ്ടുമത് പുഴയിലൊഴുക്കി
കോതമംഗലം: കുടമുണ്ട പാലത്തിൽ തങ്ങിനിന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ ജെസിബി ഉപയോഗിച്ച് പാലത്തിന് താഴെ കോതയാർ പുഴയിലേക്ക് കോരിയിട്ട് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകൾ. പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളുമാണ് വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ ഒഴുകിയെത്തി പാലത്തിൽ തങ്ങിക്കിടന്നത്. ഇവയാണ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്ത് അധികൃതർ ജെസിബിയിൽ കോരിയെടുത്ത് പുഴയിലേക്കു തന്നെ തള്ളിയത്. മണിക്കുറുകൾ നീണ്ടുനിന്ന മാലിന്യ നിർമാർജനം കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളുടെ അതിർത്തിയാണ് കുടമുണ്ട പാലം. ഇവിടെ നിന്നു പാലത്തിന് താഴെയുള്ള വാരപ്പെട്ടി പഞ്ചായത്തിന്റെ ഭാഗത്തേക്കാണ് മാലിന്യം ഒഴുക്കിയത്. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതും പാലത്തിന് ബലക്ഷയമുണ്ടാകുന്നതും ഒഴിവാക്കാനാണ് തങ്ങിക്കിടന്ന മാലിന്യങ്ങൾ നീക്കംചെയ്തത്. താഴെ ഭാഗത്ത് പുഴയിൽ പലയിടങ്ങളിലും ജല അഥോറിറ്റിയുടെ പന്പ് ഹൗസുകളുമുണ്ട്. അത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് മാലിന്യം വീണ്ടും പുഴയിൽ തള്ളിയതെന്നും ആക്ഷേപമുണ്ട്. പുഴയിൽനിന്നുകോരിയ മാലിന്യങ്ങൾ ലോറിയിൽ കയറ്റി ഡന്പിംഗ്…
Read More60 രൂപയ്ക്കു പകരം 100 രൂപ! അമിതചാർജ് ഈടാക്കിയ ഓട്ടോഡ്രൈവര്‍ക്ക് എട്ടിന്റെപണി
കാക്കനാട്: അമിത ചാർജ് ഈടാക്കിയ ഓട്ടോഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എറണാകുളം പനന്പള്ളി നഗറിൽനിന്നു നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായി 60 രൂപയ്ക്കു പകരം 100 രൂപ വാങ്ങിയ സംഭവത്തിലാണ് രവിപുരം നെടുംപറന്പത്ത് ജോബിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിവിടുകയും ഓട്ടം പോകാൻ വിസമ്മതിക്കുകയും ചെയ്ത സംഭവത്തിൽ കൊച്ചി മൊണാസ്റ്ററി റോഡിൽ താമസിക്കുന്ന വിജയന്റെ ലൈസൻസും സസ്പെന്‍ഡ് ചെയ്തു. ലിസി ആശുപത്രിക്ക് സമീപത്തെ സ്റ്റാന്‍ഡിൽനിന്നു കലൂർ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിസമ്മതിച്ചതിനാണ് ലൈസൻസ് സസ്പെന്‍ഡ് ചെയ്തതെന്ന് ആർടിഒ മനോജ്കുമാർ പറഞ്ഞു.
Read More