ആലുവ: ഹൃദയത്തിൽ മനുഷ്യത്വം ഇല്ലെങ്കിൽ അവരുടെ ജന്മം സമൂഹത്തിന് ബാധ്യതയാണെന്ന് ജസ്റ്റീസ് ബി. സുധീന്ദ്രകുമാർ. ഏതൊരാളും ആദ്യം മനുഷ്യനാകണമെന്നും അല്ലാത്തവരുടെ ജന്മം കൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ നിള സംഗീത കോളേജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കാൻ കുട്ടികളെ ചെറുപ്പത്തിലെ പഠിപ്പിക്കണം. അങ്ങനെ ശീലിക്കാത്തവർ ആരെയും ബഹുമാനിക്കില്ല. സംഗീതം ആർക്കും ആസ്വദിക്കാവുന്ന കലയാണ്. അത് ഹൃദയത്തിലാണ് പതിക്കുന്നത്. സംഗീതം അറിവ് പൂർണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിള രക്ഷാധികാരി അരുൺ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഥകളി കലാകാരൻ സദനം ഹരികുമാർ മുഖ്യാതിഥിയായിരുന്നു. അനസ്, സിനിമ താരം സാജു കൊടിയൻ, പിന്നണി ഗായിക ദലീമ, ഡയറക്ടർ ടി.ഡി. അനിൽകുമാർ, പ്രിൻസിപ്പൾ എം.പി. ദിവാകരൻ, റിട്ട. ഡിവൈഎസ്പി ആർ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ മാധ്യമ പ്രവർത്തകൻ…
Read MoreCategory: Kochi
നിങ്ങൾക്ക് വലിയ മനസാണ്..! ആലുവ വൃദ്ധസദനത്തിന് റോയൽറ്റി തുക സംഭാവന ചെയ്ത് എഴുത്തുകാരൻ ഷാജി മഠത്തിൽ
കൊച്ചി: പുസ്തകം വിറ്റുകിട്ടുന്ന റോയൽറ്റി തുകയിൽ ഒരു വിഹിതം ആലുവ കാർമൽ ഓൾഡേജ് ഹോമിനു നൽകി പ്രവാസി എഴുത്തുകാരന്റെ മാതൃക. ഖത്തർ എയർവേയ്സിൽ ജീവനക്കാരനായ ഷാജി മഠത്തിലിന്റെ ‘ദ സോൾ ഓഫ് ട്രൂത്ത്’ എന്ന പുസ്തകത്തിന്റെ റോയൽറ്റി തുകയാണ് അശരണരായ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സംഭാവന ചെയ്തത്. മലയാളത്തിൽ ആദ്യമായി ത്രീഡി കവർ പേജ് പുറത്തിറക്കി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ‘പാതിരാപ്പാട്ടിലെ തേൻനിലാ പക്ഷികൾ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ‘ദ സോൾ ഓഫ് ട്രൂത്ത്’.എറണാകുളം ബിടിഎച്ചിൽ നടന്ന ചടങ്ങിൽ വൃദ്ധസദനത്തിലെ മദർ സുപീരിയർ സിസ്റ്റർ എലിബസത്തിന് റോയൽറ്റി തുക നൽകുന്നതിന്റെ സമ്മതപത്രം ഷാജി മഠത്തിൽ കൈമാറി. പ്രഫ. എം.കെ. സാനു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, പത്രപ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ടി.എസ്. ആശാദേവി, എം.സുഗതൻ, സിസ്റ്റർ ഹെലൻ, പുനർജനി…
Read Moreനെട്ടൂര്‍ അര്ജുന് കൊലപാതകം; പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്; പോലീസ് റിപ്പോർട്ടിൽ കൊലപാതകത്തെക്കുറിച്ച് പറയുന്നതിങ്ങനെ
കൊച്ചി: നെട്ടൂരിലെ അര്ജുന് കൊലപാതക കേസിൽ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൃത്യം നടത്തിയ സ്ഥലത്താണ് പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തുകയെന്ന് പോലീസ് അറിയിച്ചു. കൂടാതെ കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെത്തിച്ചും തെളിവെടുക്കും. കേസിലെ പ്രതികളായ നെട്ടൂര്‍ മാളിയേക്കല്‍ നിബിന് പീറ്റര്‍ (20), നെട്ടൂര്‍ കുന്നലയ്ക്കാട് റോണി (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്ദു (21), കുമ്പളം നോര്‍ത്ത് തണ്ടാശേരി നികര്‍ത്തില്‍ അജിത് കുമാര്‍ (21) എന്നിവരെയാണ് കോടതി പോലീസ് ക്സ്റ്റഡിയില്‍ വിട്ടത്. രണ്ടു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അര്‍ജുനെ അതിക്രൂരമായാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ഇന്നലെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധമില്ലാത്ത അവസ്ഥയില്‍ അര്‍ജുനെ വലിച്ചിഴച്ചു ചതുപ്പില്‍ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ടല്‍ നിറഞ്ഞ പ്രദേശത്തേക്ക് അര്‍ജുനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ഒന്നാം പ്രതി…
Read Moreശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന ഹർജിയുമായി ഗോപിനാഥൻ; ഹരിവരാസനം മാറ്റിപ്പാടണോയെന്നു കോടതി; ഒടുവിൽ
കൊച്ചി: ശബരിമലയിൽ അഹിന്ദുക്കൾക്കു പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഹർജി. തൃശൂർ ഊരകം സ്വദേശി ഗോപിനാഥനാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ദേവസ്വം ബെഞ്ച് ഹർജിക്കാരനെതിരേ രൂക്ഷ വിമർശനം നടത്തി. ശബരിമലയിൽ യേശുദാസിന്റെ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത്. ഇതു മാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്നും പറയുമോ?. ശബരിമലയുമായി ബന്ധമുള്ള വാവര് സ്വാമിയും അഹിന്ദുവാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഈ ക്ഷേത്രം മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്നും ഇത്തരമൊരു ഹർജിയുമായി മുന്നോട്ടു പോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നും കോടതി വാക്കാൽ ആവശ്യപ്പെട്ടു. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
Read Moreആലുവയിലെ വിട്ടിൽ നിന്ന് വജ്രാഭരണം മോഷണം പോയ സംഭവം ; കോടികൾ മുടക്കി നിർമിച്ച വീട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിക്കുന്നു
ആലുവ: തോട്ടക്കാട്ടുകര ജിസിഡിഎ കോളനിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും കവർന്ന വീട്ടിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നത് പോലീസിന്റെ അന്വേഷണത്തെ വഴിമുട്ടിക്കുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച ആഢംബര വീട്ടിൽ ആവശ്യമായ നിരീക്ഷണ ക്യാമറകളോ സെൻസറുകളോ ഇല്ലാത്തതാണ് മോഷ്ടാക്കൾക്കു സൗകര്യമായത്. റിമോട്ട് ഉപയോഗിച്ചു തുറക്കുന്ന പുറത്തെ ഗേറ്റിനു സമീപം കോളിംഗ് ബെല്ലിനോടുചേർന്നു മാത്രമാണ് നിരീക്ഷണ കാമറയുള്ളത്. മോഷ്ടാവ് മുൻവാതിൽ തുറക്കാത്തതിനാൽ ഈ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായ സൂചനകൾ ലഭിച്ചതുമില്ല. പകരം സ്വകാര്യവ്യക്തികളും റസിഡന്റ്സ് അസോസിയേഷനും സ്ഥാപിച്ച നാലു കാമറകളെയാണ് പോലീസ് പരിശോധനകൾക്കായി ആശ്രയിച്ചത്. പൂണേലി ജോർജ് മാത്യുവും കുടുംബവും വീട്ടിൽനിന്നു മാറിനിന്ന ഏഴു മണിക്കൂർ സമയത്തെ സിസി ടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. വൈകിട്ട് 6.30 നും രാത്രി11.30 നും ഇടയിലാണ് കവച്ച നടന്നതെന്നാണ് നിഗമനം. വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിലുള്ള ഡിജിറ്റൽ ലോക്കറിൽ നിന്നാണ് 20…
Read Moreമൂവാറ്റുപുഴ ജനറൽ ആശുപത്രി പേ വാർഡ് കം ഷോപ്പിംഗ് കോംപ്ലക്സ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു
മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിർമിച്ച ബ്ലഡ് ബാങ്ക് കം ഷോപ്പിംഗ് കോംപ്ലക്സ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. അഞ്ചു നിലകളിലായി 18 വർഷം മുന്‍പാണ് നഗരസഭ കെട്ടിടം നിർമിച്ചത്. താഴത്തെ മൂന്നു നിലകളിൽ ഷോപ്പിംഗ് കോംപ്ലക്സും മുകളിലത്തെ രണ്ടു നിലകളിൽ ജനറൽ ആശുപത്രി പേ വാർഡും എന്ന രീതിയിലാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ മുൻവശത്തെ മുറികളൊഴിച്ചാൽ മറ്റൊന്നും ഇപ്പോഴും തുറന്നു പ്രവർത്തിച്ചിട്ടില്ല. മുറി വാടകയ്ക്കെടുത്തിരുന്ന പലരും ഗോഡൗണും മറ്റുമായാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമേ സാമൂഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും അടക്കമുള്ളവർ ഇവിടെയെത്തി ലഹരി ഉപയോഗിക്കുന്നത് പതിവ് കാഴ്ചയാണെന്നു സമീപത്തെ വ്യാപാരികൾ പറയുന്നു. സുരക്ഷാ ജീവനക്കാരനില്ലാത്തിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും കോംപ്ലക്സിൽ പ്രവേശിക്കാമെന്ന സ്ഥിതിയാണ്. വെള്ളമില്ലെന്ന കാരണത്താൽ ടോയ്ലറ്റുകൾ അടച്ചുപൂട്ടിയിട്ട് നാളുകളേറെയായി. രണ്ടു നിലകളിലായി പ്രവർത്തിച്ചിരുന്ന പേ വാർഡും അടച്ചുപൂട്ടിയിരിക്കുകയാണ്. 25 മുറികൾ…
Read Moreആശ്വാസ കിരണം ഒരു ആശ്വാസവുമില്ല; ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്കുള്ള ധനസഹായം മുടങ്ങിയിട്ട് ഒരു വർഷം
കൊച്ചി: മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ തുടർന്ന് ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതുമൂലം പുറം ജോലികൾക്ക് പോകാൻ കഴിയാത്ത പരിചാരകർക്കായി സർക്കാർ ഏർപ്പെടുത്തിയ ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം വൈകുന്നു. ഗുണഭോക്താക്കൾക്ക് 2018 ജൂലൈ വരെയുള്ള ധനസഹായം മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മുടക്കം വന്നിട്ടുള്ള മാസങ്ങളിലെ തുക ഉടൻ നൽകുമെന്ന് സാമൂഹ്യസുരക്ഷാ മിഷൻ അറിയിച്ചിരുന്നെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു ദിവസം 20 രൂപ പ്രകാരം പ്രതിമാസം നൽകി വന്നിരുന്ന 600 രൂപാ വീതമുള്ള ധനസഹായ വിതരണമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. 2019 ഏപ്രിൽ വരെ 113717 പേരാണ് ഈ വർഷത്തെ ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. 2018-19 സാന്പത്തിക വർഷത്തിൽ 120301, 2017-18ൽ 102952, 2016-17ൽ 90251, 2015-16ൽ 72359, 2014-15ൽ 63544 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. കുടുംബ വാർഷിക വരുമാനം നഗരങ്ങളിൽ 22,375 രൂപയും പഞ്ചായത്തുകളിൽ…
Read Moreഇരിപ്പിടങ്ങളും നടപ്പാതയും തകർന്നു, വഴിവിളക്കുകളുമില്ല; മറൈൻഡ്രൈവ് നാശത്തിന്റെ വക്കിൽ
കൊച്ചി: നഗരമധ്യത്തിൽ കായൽ കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാനെത്തുന്നവരുടെ പ്രധാന കേന്ദ്രമായ മറൈൻഡ്രൈവ് വിസകനമുരടിപ്പിൽ. വിദേശികൾ ഉൾപ്പെടെ നിരവധി സഞ്ചാരികൾ ദിനംപ്രതി വന്നുപോകുന്ന ഇവിടെ അല്പനേരമൊന്ന് ഇരിക്കാൻ ഇരിപ്പിടങ്ങളില്ല, നടപ്പാതകൾ പൊട്ടിപൊളിഞ്ഞ നിലങ്ങളിൽ, ഇങ്ങനെ നീളുന്നു സൗന്ദര്യവതിയായിരുന്ന മറൈൻഡ്രൈവിന്റെ ഇപ്പോഴത്തെ അവസ്ഥ. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിനായി മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ നടപ്പായെങ്കിലും ഇവയെല്ലാംതന്നെ തുടർപ്രവർത്തനങ്ങളില്ലാതെ നിലച്ചുപോവുകയായിരുന്നു. രാത്രിയാകുന്നതോടെ മറൈൻഡ്രൈവും മിഴയടയ്ക്കും. വഴിവിളക്കുകളില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്. ഒപ്പം കുണ്ടുംകുഴിയുമായ നടപ്പാതകളും സഞ്ചാരികളെ ഇവിടെനിന്ന് അകറ്റാൻ കാരണമാകുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ അറിയപ്പെടുന്ന ഈ നടപ്പാതയിൽ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഏറെയായി. ഹൈക്കോടതി ജെട്ടി മുതൽ ഗോശ്രീ പാലം വരെയുള്ള ഭാഗങ്ങളിൽ ടൈലുകൾ ഇളകിക്കിടക്കുകയാണ്. ഇവയിൽ തട്ടിവീണ് കുട്ടികൾ അടക്കമുള്ളവർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. വെളിച്ചമില്ലാത്തതിനാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും അനുഭവപ്പെടുന്നതായി…
Read Moreകൊച്ചിൻ കോളജിൽ കെഎസ് യുവിന്റെ സമരപന്തലിൽ എത്തിയ വിദ്യാർഥിക്ക് എസ്എഫ് ഐയുടെ ക്രൂരമർദനം; പോലീസ് കേസെടുത്തു
തോപ്പുംപടി: കൊച്ചിൻ കോളജിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ കോളജിലെ നിരാഹാര പന്തലിൽവച്ച് മൂന്നാം വർഷ ബിഎസ്സി ബോട്ടണി വിദ്യാർഥിയായ കോതമംഗലം സ്വദേശി അസ്ലമിനെ മർദിച്ചെന്നാണ് കേസ്. കോളജ് യൂണിയൻ തെരഞ്ഞെടപ്പ് സമയത്ത് എസ്എഫ്ഐ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ നേതൃത്വത്തിൽ കോളജിൽ നിരാഹാര സമരം നടക്കുന്നുണ്ട്. ഈ പന്തലിൽ എത്തിയപ്പോഴാണ് എസ്എഫ്ഐക്കാർ തന്നെ മർദിച്ചതെന്ന് പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസ്ലം പറയുന്നു. അസ്ലമിന്റെ കഴുത്തിനും മുതുകിനും പരിക്കുണ്ട്.
Read Moreഎല്ലാം സാമൂഹ്യവിരുദ്ധർക്കായ്..! ഭൂതത്താൻകെട്ടിൽ ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച കോട്ടേജുകൾ നശിക്കുന്നു; കൈയടക്കി സാമൂഹ്യവിരുദ്ധരും
കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസം വകുപ്പ് നവീകരിച്ച കോട്ടേജുകൾ ഉപയോഗപ്പെടുത്താതെ നശിക്കുന്നു. പെരിയാർവാലിയുടെ ക്വാർട്ടേഴ്സുകളാണ് ടൂറിസം വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച് കോട്ടേജുകളാക്കിയത്. ഭൂതത്താൻകെട്ടിലെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി പെരിയായർവാലിയുടെ ഒന്‍പതു ക്വാർട്ടേഴ്സുകളാണ് ടൂറിസത്തി നു കൈമാറിയിരുന്നത്. ഉപയോഗശൂന്യമായിരുന്ന കെട്ടിടങ്ങൾ ലക്ഷങ്ങൾ മുടക്കി നവീകരിച്ചാണ് കോട്ടേജുകളാക്കി മാറ്റിയത്. എന്നാൽ ഇവ ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കാൻ നടപടിയുണ്ടായില്ല. വർഷങ്ങളായി അനാഥമായി കിടക്കുന്ന കോട്ടേജുകൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഭൂതത്താൻകെട്ടിലെ വിവിധ പദ്ധതികൾ ഏറ്റെടുത്തവർ ഈ കെട്ടിടങ്ങൾ കൈയേറുന്നതായും പരാതിയുയർന്നിട്ടുണ്ട്. ഡാം റിസർവോയറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സുകൾക്ക് വലിയ വിപണന സാധ്യതയുണ്ട്. എന്നിട്ടും അത് പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് തയാറായിട്ടില്ല. സ്വകാര്യ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രദേശത്ത് നിരവധിയുണ്ട്. ഇവയെല്ലാം സംരംഭങ്ങൾക്ക് വൻ മുതൽമുടക്ക് നടത്തുന്പോഴാണ് ലഭ്യമായ സൗകര്യംപോലും ടൂറിസം വകുപ്പ് വേണ്ടെന്നുവയ്ക്കുന്നത്. നവീകരിച്ച കോട്ടേജുകൾ വീണ്ടും വൃത്തിഹീനമായികൊണ്ടിരിക്കുകയാണ്. ഇനി ടൂറിസ്റ്റുകൾക്ക് നൽകണമെങ്കിൽ വീണ്ടും…
Read More