കോലഞ്ചേരി: കെഎസ്ആർടിസി ബസിൽനിന്ന് പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ഓടിയ യുവതിയെ സഹയാത്രിക്കാരി കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചു. ഇന്ന് രാവിലെ 9.10 ഓടെ ചൂണ്ടി -മുവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ജംഗ്ഷനിലാണ് സംഭവം നടന്നത്. ബസിൽ സമീപത്തു നിന്ന പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളയുന്ന സ്ത്രീയെ ശ്രദ്ധയിൽ പെട്ടാണ് മീമ്പാറ സ്വദേശി റിനി റോബിൻ പുറകെ ഓടിയത്. മെഡിക്കൽ കോളജ് സ്റ്റോപ്പിൽ നിന്ന് പൊട്ടിച്ചെടുത്ത മാലയുമായി ഓടിയ യുവതിയുടെ പുറകെ ഓടിയ റിനി ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി ഇവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് ഒരാളെയും കസ്റ്റഡിയിലെടുത്തു.
Read MoreCategory: Kochi
അർജുന്റെ കൊലപാതകം; പകലുപോലും എത്തപ്പെടാൻ പറ്റാത്ത സ്ഥലത്തെ രാത്രികാല തെളിവെടുപ്പിൽ ദുരൂഹതയെന്ന് നാട്ടുകാർ
മരട്: കുമ്പളത്ത് അർജുൻ എന്ന യുവാവിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അർധരാത്രി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതിൽ ദുരൂഹതയെന്ന് ആക്ഷേപം. പകൽ സമയത്തുപോലും എത്തിപ്പെടാൻ പറ്റാത്ത ചതുപ്പു പ്രദേശത്ത് രാത്രിയെത്തി തെളിവെടുത്തെന്നു പോലീസ് പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇതിനിടെ തിങ്കളാഴ്ച പോലീസ്കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ജയിലിലേക്കു തിരികെ അയച്ചു. പ്രതികളായ അനന്ദു, നിബിൻ പീറ്റർ, റോണി, അജിത് കുമാർ എന്നീ പ്രതികളെയാണ് തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തിങ്കളാഴ്ച വൈദ്യ പരിശോധനയ്ക്കു ശേഷം പനങ്ങാട് സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്തതായും സംഭവം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയെന്നും പനങ്ങാട് പോലീസ് പറഞ്ഞു.
Read Moreഎറണാകുളത്ത് യുവാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവം; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യുവാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത ചേർത്തല അരൂക്കുറ്റി വടുതല ചെട്ടി പറന്പിൽ മനീഷ് പ്രകാശ് (23), എറണാകുളം മൊണാസ്ട്രി റോഡിൽ മേലെകാട്ടുപറന്പ് അജിത്ത് (23), ഇയാളുടെ സഹോദരനായ അരുണ്‍ രാജ് (25) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ അരങ്ങേറിയ കവർച്ചക്കേസിൽ സിസിടിവി ദൃശ്യങ്ങളാണു പ്രതികളെ കുടുക്കിയത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള ബാറിന് സമീപംനിന്നിരുന്ന കളമശേരി സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചശേഷം യുവാവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവൻ തൂക്കമുള്ള സ്വർണമാല പ്രതികൾ കവരുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിനെയും സുഹൃത്തിനെയും കത്തിയും ബിയർ കുപ്പിയും വീശി ഭയപ്പെടുത്തിയശേഷം പ്രതികൾ സ്ഥലത്തുനിന്നു കടന്നു. യുവാവിന്റെ പരാതിയിൽ സെൻട്രൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ…
Read Moreഅങ്ങാടിയിൽ തോറ്റതിന്… എസ്എഫ്ഐ അക്രമത്തില്‍ പരിക്കേറ്റ എഐഎസ്എഫ് വിദ്യാര്‍ഥികളെ കാണാനെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
കൊച്ചി: എസ്എഫ്ഐ അക്രമത്തില്‍ പരിക്കേറ്റ എഐഎസ്എഫ് വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ബുധനാഴ്ച വൈപ്പിൻ ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷമുണ്ടായത്. ഇതിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാനാണ് സിപിഐ ജില്ലാ സെക്രട്ടറി എത്തിയത്. എന്നാൽ മടങ്ങിപ്പോവുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് വൈപ്പിൻ കോളജിലെ സംഘർഷം. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് ടി.എസ്. വിഷ്ണു എന്നിവരെ ക്ലാസില്‍ നിന്ന് പിടിച്ചിറക്കി എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ചുവെന്നാണ് എഐഎസ്എഫിന്റെ ആരോപണം
Read Moreകാഞ്ഞൂർ പള്ളിയുടെ ചരിത്രം അലക്സിന്റെ ചുമർ ചിത്രത്തിലൂടെ
കാഞ്ഞൂർ: കാഞ്ഞൂർ പള്ളിയുടെ ചരിത്രം ചുമർ ചിത്രത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഒരു ചുമർ ചിത്ര കലാകാരൻ. മേലൂർ സ്വദേശിയായ അലക്സ് വർഗീസാണ് കേരളീയ ചുമർ ചിത്രശൈലിയിൽ കാഞ്ഞൂർ പള്ളിയുടെ ചരിത്രം ഒരുക്കുന്നത്. പത്തടി നീളവും വീതിയുമുള്ള ഒരു കാൻവാസിലാണ് ചിത്രം വരയ്ക്കുന്നത്. അഞ്ചു അക്രിലിക് നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ശക്തൻ തന്പുരാൻ പള്ളിയ്ക്കു ദാനമായി ആനവിളക്ക് നൽകുന്നതും ടിപ്പു സുൽത്താൻ പള്ളി ആക്രമിക്കുവാനായി പട നയിക്കുന്നതുമുൾപ്പടെയുള്ള ചരിത്രപ്രാധാന്യമുള്ളതെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ കാഞ്ഞൂർ പുണ്യവാന്റെ അത്ഭുത തിരുസ്വരൂപവും ഇതിൽ മനോഹരമായി വരച്ചിരിക്കുന്നു. മൂന്നു മാസത്തെ പ്രയത്നമാണ് ഇതിനു പുറകിലുള്ളത്. കഴിഞ്ഞ ദിവസം അവസാന മിനുക്കുപണികൾക്കായി ചുമർചിത്രം കാഞ്ഞൂർ പള്ളിയിലെത്തിച്ചു. കാഞ്ഞൂർ ഫൊറോന വികാരി ഫാ.ജോസഫ് കണിയാംപറന്പിൽ, കൈക്കാരൻമാരായ ജോയി ഇടശേരി, ഡേവീസ് വരേക്കുളം, കമ്മിറ്റി ഭാരവാഹികൾ എന്നിവരെ സമീപിച്ച് പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ചുമർചിത്രം വരയ്ക്കാൻ ആഗ്രഹം…
Read Moreഇരുട്ടി വെളുത്തപ്പോൾ ഗേറ്റിലെബോർഡ് കണ്ട് ഞെട്ടി നാട്ടുകാർ; കുഴുപ്പിള്ളി ബീച്ചിൽ തുറന്ന കള്ള് ഷാപ്പിനെതിരേ പ്രതിഷേധിച്ച് വീട്ടമ്മമാരും കുട്ടികളും
ചെറായി: കുഴുപ്പിള്ളി ബീച്ചിൽ പട്ടികജാതി സെറ്റിൽമെന്റ് കോളനി, ആംഗൻവാടി എന്നിവയുടെ പരിസരത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ തുറന്ന കള്ള് ഷാപ്പ് പരിസര വാസികളുടെ എതിർപ്പിനെ തുടർന്ന് മുനന്പം പോലീസെത്തി താൽകാലികമായി അടപ്പിച്ചു. നാൽപ്പതോളം കുടുംബങ്ങൾ തിങ്ങിതാമസിക്കുന്നിടത്താണ് പുതിയ കള്ളുഷാപ്പ് തുറന്നത്. നാല് ദിവസം മുന്‍പ് ഇവിടെ ചില ക്ലീനിംഗ് പണികൾ നടന്നിരുന്നു. ഏതെങ്കിലും വാടകക്കാർ താമസിക്കാൻ എത്തുന്നതിനു മുന്നോടിയായിരിക്കും ക്ലീനിംഗ് എന്നായിരുന്നു പരിസരവാസികൾ കരുതിയത്. എന്നാൽ ഇന്നലെ രാവിലെ കള്ളുഷാപ്പിന്റെ ബോർഡ് ഗേറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാർ യഥാർഥ വിവരം അറിയുന്നത്. ഇതോടെ ആളുകൾ സംഘടിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബഹളമായപ്പോൾ മുനന്പം പോലീസും വാർഡ് മെന്പറും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. സർക്കാർ ലൈസൻസ് അനുവദിച്ചിട്ടുള്ളതാണെന്നാണ് ലൈസൻസിയുടെ വാദം. അതേ സമയം കെട്ടിടത്തിൽ കള്ളുഷാപ്പിനുള്ള ലൈസൻസ് പഞ്ചായത്ത് നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. എന്നാൽ കെട്ടിടം ഈ അടുത്ത് വ്യാപാര…
Read Moreപരിശോധന കർശനമെങ്കിലും റേവ് പാർട്ടികൾ സജീവം; പിടികൂടുന്ന മയക്കുമരുന്നുകളിലധികവും എത്തിക്കുന്നത് റേവ് പാർട്ടികൾക്കായി
കൊച്ചി: വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുന്പോഴും കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും സ്വകാര്യ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ സജീവം. ലഹരി വസ്തുക്കളടക്കം ഉൾപ്പെടുത്തി നടത്തുന്ന ഇത്തരം റേവ് പാർട്ടികളിൽ ഭൂരിഭാഗവും ഓപ്പറേറ്റ് ചെയ്യുന്നതാകട്ടെ നവമാധ്യമ കൂട്ടായ്മകളിലൂടെ. കൊച്ചിയിലും സമീപപ്രദേശങ്ങളിൽനിന്നുമായി ഏതാനും നാളുകളായി ലഹരി വസ്തുക്കളുമായി പിടികൂടിയവരിൽനിന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചിട്ടുള്ളത്. റേവ് പാർട്ടികൾക്കുവേണ്ടി മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിൽ പ്രധാന കണ്ണിയായ യുവാവിനെ ഏതാനും നാളുമുന്പാണ് എക്സൈസിന്റെ പിടിയിലായത്. ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദ് (34) ആണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്. റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന ന്യൂജൻ തലമുറയ്ക്ക് ബെൻസോഡിയാസൈപൈൻ എന്നറിയപ്പെടുന്ന ഡയസെപാം ഐപി മയക്കുമരുന്നാണ് ഏറെ പ്രിയമെന്നും കഞ്ചാവ് പോലുള്ള കണ്ട്രി ഡ്രഗ്ഗുകൾ ഇത്തരം പാർട്ടികളിൽ ആരും തന്നെ ഉപയോഗിക്കാറില്ലായെന്നും ചോദ്യം ചെയ്യലിൽ ഇയാൾ…
Read Moreആലുവ കമ്പനിപ്പടിയിൽ അപകടങ്ങൾ പതിവായി; ഒരു കോടിയുടെ ആകാശപ്പാത നിർമിക്കാനൊരുങ്ങി ചൂർണിക്കര പഞ്ചായത്ത്
ആലുവ: നിരന്തരം അപകടങ്ങൾ നടക്കുന്ന കമ്പനിപ്പടി കവലയിൽ ദേശീയപാതയ്ക്ക് മുകളിലൂടെ ആകാശ നടപ്പാത നിർമിക്കാൻ പഞ്ചായത്ത് രൂപരേഖ തയാറാക്കി. ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയപാതയ്ക്ക് കുറുകെ ലിഫ്റ്റോടെയുള്ള നടപ്പാത സ്ഥാപിക്കാനാണ് ചൂർണിക്കര പഞ്ചായത്ത് ഉദേശിക്കുന്നത്. പുറമേ നിന്ന് കാണുമ്പോൾ മനോഹാരിതയുണ്ടാകുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ദേശീയ പാത നാലുവരിയാക്കിയപ്പോൾ മതിയായ സ്ഥലം ഈ ബസ് സ്റ്റോപ്പിൽ മാത്രം ഏറ്റെടുത്തില്ല. അതിനാൽ ബസ് നിർത്തുമ്പോൾ ഗതാഗത തടസം സ്ഥിരമാണ്. മാത്രമല്ല മറുപുറത്തെ ചൂർണിക്കര പഞ്ചായത്ത്, കൃഷിഭവൻ, സ്കൂൾ, ഹോമിയോ ഡിസ്പെൻസറി എന്നിവയിലേക്ക് പോകാൻ ജനങ്ങൾ റോഡിനെ കുറുകെ കടക്കുന്നതും ഇവിടെയാണ്. ദേശീയപാതയും റെയിൽവേ ട്രാക്കും രണ്ടായി മുറിച്ച നിലയിലാണ് ചൂർണ്ണിക്കര പഞ്ചായത്തിന്റെ ഭൂപ്രകൃതി. ഒരു മിനിറ്റിൽ 35 – 45 എന്ന തോതിലാണ് പകൽ സമയത്ത് ജനങ്ങൾ റോഡ് മുറിച്ച് കടക്കുന്നത്. അതിൽ 80 ശതമാനം…
Read Moreവേണോ വേണ്ടയോ..! വിദ്യാഭ്യാസ ബന്ദ് നിരോധിക്കണമെന്നു ഹൈക്കോടതിയിൽ ഹർജി; സർക്കാരിനു നോട്ടീസ്
കൊച്ചി: സംസ്ഥാനത്ത് വിദ്യാർഥി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ ബന്ദും ക്ലാസ് ബഹിഷ്കരണവും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയാണു ഹർജി നൽകിയത്. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാന്പസ് രാഷ്ട്രീയം നിരോധിക്കാൻ സർക്കാരിനു നിർദേശം നൽകണം, കൊല്ലം ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണം, നിവേദനം പരിഗണിക്കാൻ സർക്കാരിനോടു നിർദേശിക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. വിദ്യാർഥി സംഘടനകൾ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ ബന്ദുകൾ സ്കൂളുകളുടെയും കോളജുകളുടെയും പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. എസ്എഫ്ഐ, കഐസ്യു, എബിവിപി, എഐഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Read Moreഇറച്ചിക്കോഴി വില കുറയുന്നു; ഫാംവിലയായി കിട്ടുന്നത് വെറും 50രൂപമാത്രം; ഒരുകിലോയുള്ള ഒരു കോഴിക്ക് ചിലവ് 70 രൂപ; നട്ടംതിരിഞ്ഞ് കർഷകർ
കൂത്താട്ടുകുളം: കർഷകരെ പ്രതിസന്ധിയിലാക്കി ഇറച്ചിക്കോഴി വില ഇടിയുന്നു. കോഴി തീറ്റയുടെ വില വർധിക്കുന്പോഴും ഇറച്ചി വില കുറയുന്നത് നൂറുകണക്കിനു കർഷകരെ നട്ടം തിരിക്കുകയാണ്. നിലവിൽ ഒരു ചാക്ക് തീറ്റക്ക് 1700 രൂപ വരെയായി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 300 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കനത്ത വരൾച്ച മൂലം കോഴിത്തീറ്റക്ക് ആവശ്യമായ ചോളം, തിന തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതും റിലയൻസ്, വാൾമാർട്ട് തുടങ്ങിയ കുത്തക വ്യാപാരക്കാർ അമിത വിലയ്ക്ക് ഇവ വാങ്ങിക്കൂട്ടിയതുമാണ് തീറ്റയുടെ വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിത്തീറ്റയ്ക്കു ക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ, കുത്തക കരാർ കൃഷിക്കാർ പോലും ഫാമുകളിൽ കോഴികുഞ്ഞ് ഇറക്കാതായിരിക്കുകയാണ്. മാർക്കറ്റിൽ കോഴിക്കുഞ്ഞുങ്ങളെ മത്സരിച്ച് വിൽപ്പന നടത്തിയതുമൂലം 50 രൂപ വരെ ഉയർന്നുനിന്ന കോഴിക്കുഞ്ഞുങ്ങളുടെ വില നിലവിൽ 11 രൂപയായി താഴ്ന്നിരിക്കുകയാണ്. കോഴിക്കുഞ്ഞിന്റെ വില കുറഞ്ഞാലും തീറ്റ ലഭ്യമാകാത്തത് കർഷകർക്കു പ്രതിസന്ധിയായിരിക്കുകയാണ്. തീറ്റയുടെ ലഭ്യതക്കുറവും…
Read More