ചെറായി: ചെറായി ഗൗരീശ്വരത്തിനു കിഴക്ക് സാമൂഹ്യ വിരുദ്ധസംഘം പാതിരാത്രിയിൽ വധഭീഷണി മുഴക്കി വീട് കയറി ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് അടിച്ച് തകർത്തശേഷം വീട്ടിലെ പോമറേനിയൻ വളർത്ത് നായയെ ഇരുന്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മുനന്പം പോലീസ് കേസെടുത്തു. വീട് കയറി ആക്രമണം, മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ആറംഗം സംഘത്തിനെതിരേ കേസെടുത്തതെന്ന് മുനന്പം സിഐ അഷറഫ് അറിയിച്ചു. കല്ലുമഠത്തിൽ പ്രസാദിന്റെ വീടാണ് തകർത്തത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കെത്തിയ സംഘം വീട് അടിച്ച് പൊളിക്കുന്ന ശബ്ദം കേട്ടാണ് വീട്ടമ്മ ഉണർന്നത്. വാതിൽ തുറന്നപ്പോൾ രണ്ട് മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാരാകായുധങ്ങളുമായി വാതിലുനു മുന്നിൽ നിൽക്കുന്ന അക്രമിസംഘത്തെയാണ് കണ്ടത്. മുറിയിലേക്ക് കയറിയ സംഘത്തിനു നേരെ കുതിച്ചെത്തിയ വളർത്തുനായ ഇവർക്ക് കൈയിലിരുന്ന ഇരുന്പ് വടിക്ക് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഇളയമകനെ…
Read MoreCategory: Kochi
പള്ളിക്കരയിലെ യാത്രികർക്ക് ഭീഷണിയായി ഇടുങ്ങിയ കലുങ്ക്; മുന്നറിയിപ്പു സംവിധാനങ്ങൾ ഇല്ലാത്തമൂലം വേഗതത്തിലെത്തുന്ന വാഹനങ്ങൾ അപകട്ടിൽപ്പെടുന്നത് പതിവാകുന്നു
കിഴക്കമ്പലം: പള്ളിക്കര പവർ ഗ്രിഡിനു സമീപത്തെ ഇടുങ്ങിയ കലുങ്ക് വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. റോഡിന്റെ ബാക്കിയുള്ള ഭാഗത്ത് വീതിയുണ്ടെങ്കിലും കലുങ്കുള്ള ഭാഗത്തെത്തുമ്പോൾ റോഡ് ഇടുങ്ങുന്നതുമൂലം അപകടങ്ങൾ വർധിക്കുകയാണ്. രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേ സമയം ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. റോഡിന്റെ മറ്റു ഭാഗങ്ങളിൽ ആവശ്യത്തിനു വീതിയുണ്ടെങ്കിലും അതറിയാതെ ഈ ഭാഗത്ത് വേഗത്തിൽ ഓടിച്ചു പോകുന്നവർ അപകടത്തിൽപ്പെടുകയാണ്. പള്ളിക്കര ജംഗ്ഷനിൽ നിന്നു കാക്കനാടേക്ക് തിരിയുന്ന ജംഗ്ഷനിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇടുങ്ങിയ ജംഗ്ഷനായതിനാൽ വലിയ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ലോ ഫ്ലോർ ബസുകളാണ് തിരിയുവാൻ ഏറെ ബുദ്ധിമുട്ടുന്നത്. പള്ളിക്കര ജംഗ്ഷനു സമീപമുള്ള ആനാടത്ത് പാടം റോഡ് പള്ളിക്കര പവർ ഗ്രിഡിനു സമീപത്തായി എത്തിക്കാവുന്ന ബൈപ്പാസ് റോഡ് നിർമ്മിച്ചാൽ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഒരു കിലോമീറ്റർ താഴെ മാത്രം വരുന്ന ഈ റോഡിന്റെ നിർമ്മാണത്തിന്…
Read Moreകണ്ണൂരിന് പിന്നാലെ കൊച്ചിയിലും വീടുകളിൽ രക്തം; രാവിലെ ഉറക്കമുണർന്നവർ കണ്ടത് വീട്ടുമുറ്റത്ത് കട്ടപിടിച്ച രക്തക്കറ; ഭീതിവിട്ടൊഴിയാതെ നാട്ടുകാർ; സംഭവ സ്ഥലത്തുനിന്നും മൊബൈയിൽ ഫോൺകിട്ടിയതായി പോലീസ്
ആലുവ: വീടുകളുടെ സിറ്റൗട്ടിലും മുറ്റത്തും വ്യാപകമായി രക്തം കണ്ടെത്തിയതു പ്രദേശവാസികളെ ആശങ്കയിലാക്കി. കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാർഡായ കീരംകുന്നിൽ വ്യാഴാച പുലർച്ചയാണ് എട്ടു വീടുകളുടെ പരിസരത്തു രക്തം കട്ടപിടിച്ചനിലയിൽ കണ്ടത്. പഴങ്ങാടി റോഡിലും രക്തപ്പാടുകൾ കാണപ്പെട്ടു. വലിയ മൃഗത്തിന്റേതെന്ന രീതിയിൽ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. താഴത്തങ്ങാടി കുഞ്ഞിക്കൊച്ച്, പള്ളിക്കുഴി റസിയ അബ്ദുൽ ഖാദർ, കുഞ്ഞുമുഹമ്മദ് പൂഴിത്തറ, അഷറഫ് നടുക്കുടി, നാസർ പൂഴിത്തറ, അബ്ദുള്ള ചേരിൽ, കാസിം പുല്ലാട്ടുഞാലിൽ എന്നിവരുടെ വീടുകളിലും സിദ്ദീഖിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലുമാണു രക്തം കണ്ടത്. എസ്ഐ അരുണിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രക്തത്തിന്റെ സാമ്പിൾ കെമിക്കൽ റീജണൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ മുറിവേറ്റ നായയുടെ ചോരയാകാമെന്നാണു പോലീസ് നിഗമനം. അതിനിടെ സമീപത്തെ ചവറുകൂനയിൽനിന്ന് ഒരു മൊബൈൽ ഫോൺ നാട്ടുകാർ കണ്ടെത്തിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോണിൽ ബുധനാഴ്ച രാത്രി…
Read Moreഗതാഗതം സുഗമമാക്കാൻ വൈപ്പിൻകരയ്ക്ക് വേണം ട്രാഫിക് പോലീസ് സേവനം
വൈപ്പിൻ: പള്ളിപ്പുറം വൈപ്പിൻ സംസ്ഥാനപാതയിൽ അത്യാധുനിക സുരക്ഷാസംവിധാനങ്ങൾ ഒരുക്കി സുരക്ഷിതപാതയാക്കി മാറ്റുന്നതിനുള്ള സർക്കാരിന്റെ ഇ-യാത്ര പദ്ധതിയിൽ ട്രാഫിക് പോലീസിന്റെ സേവനം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. പദ്ധതിയുടെ ഭാഗമായി വൈപ്പിനിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ സ്ഥാപിച്ച് പ്രത്യേകം പോലീസുകാരെ നിയമിക്കണമെന്നാണ് ആവശ്യമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ട്രാഫിക് പോലീസിന്റെ സേവനം ലഭിച്ചാൽ സംസ്ഥാന പാതയിൽ പലയിടത്തും ഗതാഗതം സുഗമമാകും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പരിശോധനകൾ കൃത്യമായി നടക്കും. ഇത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കും. നിലവിൽ ക്രമസമാധാനത്തിൻറെയും കേസന്വേഷണങ്ങളുടെയും ചുമതലയുള്ള ഞാറക്കൽ, മുനന്പം പോലീസ് സ്റ്റേഷനുകൾക്കാണ് വൈപ്പിൻ സംസ്ഥാനപാതയിലെ ഗതാഗതത്തിന്റെ ചുമതല. ഇവരെ സഹായിക്കാൻ ഒരു ഹൈവേ പട്രോളിംഗ് വാഹനമുണ്ടെങ്കിലും ഇതിലെ ചുമതലക്കാർ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവർ തന്നെയാണ്. ആവശ്യത്തിനു പോലീസുകാർ ഇല്ലാത്ത ഈ സ്റ്റേഷനുകളിൽ നിന്നും നാൽക്കവലകളിലും, സ്കൂളുകൾക്ക് മുന്നിലും, തിരക്കേറിയ സ്ഥലങ്ങളിലും ഗതാഗതം നിയന്ത്രിക്കാനും, വാഹന പരിശോധനക്കും…
Read Moreനെടുംങ്കണ്ടം കസ്റ്റഡി മരണത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് പങ്ക്; കേസ് തെളിയിക്കാൻ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ്
കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എംഎൽഎ. പോലീസിനും ആശുപത്രി അധികൃതർക്കും മജിസ്ട്രേറ്റിനും വീഴ്ചകൾ സംഭവിച്ചതായി സംശയിക്കുന്നു. ഇടുക്കി മുൻ എസ്പി കെ.ബി.വേണുഗോപാലിന് എതിരെ നടപടി വേണമെന്നും പി.ടി.തോമസ് പറഞ്ഞു. പോലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിരുന്നു. പിന്നീടാണ് വിവിധ സര്ക്കാര് വകുപ്പുകളുടെ പങ്ക് വ്യക്തമായത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം മതിയാകില്ലെന്ന് എംഎൽഎ പറഞ്ഞു.
Read Moreപിന്നിൽ സ്വർണ കള്ളക്കടത്ത് സംഘമോ? നെടുമ്പാശേരിയിൽ 14.5 കോടി രൂപയുടെ വിദേശനാണയ വിനിമയ തട്ടിപ്പ് കണ്ടെത്തി
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം 14.5 കോടി രൂപയുടെ വിദേശനാണയ വിനിമയ തട്ടിപ്പ് കണ്ടെത്തി. അന്താരാഷ്ട്ര ടെർമിനലിന്റെ സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയായിൽ പ്രവർത്തിക്കുന്ന തോമസ് കുക്ക് എന്ന ഏജൻസിയാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ പിടിച്ചിട്ടുള്ള ഏറ്റവും വലിയ വിദേശ നാണയ വിനിമയ തട്ടിപ്പാണിത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്കുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് 9000 ഇടപാടുകളിൽക്കൂടി ഇത്രയും വലിയ തുക കൊടുത്തിട്ടുള്ളത്. എൻആർഐക്കാർക്കും വിദേശ പൗരൻമാർക്കും മാത്രം വിദേശ നാണയം മാറിക്കൊടുക്കുന്ന കൗണ്ടറിലാണ് അനധികൃത വിനിമയം നടന്നിട്ടുളളത്. ഈ ഭാഗത്ത് ഒരാൾക്ക് പരമാവധി 25,000 ഇന്ത്യൻ കറൻസിക്കുള്ള ഡോളർ മാത്രമേ നൽകാൻ നിയമം അനുവദിക്കുന്നുള്ളൂ. ഒരേ പാസ്പോർട്ടിൽ പലവട്ടം കറൻസി മാറിക്കൊടുത്തിട്ടുണ്ട്. പലരുടേയും കുടുംബാംഗങ്ങളുടെ പാസ്പോർട്ടിലും കറൻസി മാറിയിട്ടുണ്ട്. അനധികൃത വിദേശ നാണയ വിനിമയത്തിന്റെ പിന്നിൽ സ്വർണ കള്ളക്കടത്ത് സംഘമാണെന്ന നിഗമനമാണ്…
Read Moreഎന്റെ പൊന്നേ..! സ്വർണവില പുതിയ ഉയരത്തിൽ പവന് 25,800 രൂപ, ഗ്രാമിന് 3,225 രൂപയിലെത്തി വ്യാപാരം
കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരത്തിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 3,225 രൂപയിലാണു സംസ്ഥാനത്ത് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. പവന് 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 25,800 രൂപയായി ഉയർന്നു. ഇന്നലെ ഗ്രാമിന് 3190 രൂപയായിരുന്നു സ്വർണവില. കഴിഞ്ഞ മാസം 25ന് ഗ്രാമിന് 3210 രൂപ രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും വില വർധനവിനു കാരണം. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് സ്വർണ വില പവന് 480 രൂപ വർധിക്കുകയും ചെയ്തിരുന്നു.
Read Moreലഹരി മാഫിയകളുടെ കൊലവിളി: അർജുൻ ഒടുവിലത്തെ ഇര; മരട്, കുമ്പളം പ്രദേശങ്ങൾ മാഫിയാ-ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ
മരട്: ലഹരി മാഫിയകളുടെ കുടിപ്പകയുടെ ഒടുവിലത്തെ ഇരയാണ് കുമ്പളം സ്വദേശി അർജുൻ എന്ന ചെറുപ്പക്കാരൻ. മരട്, കുമ്പളം, നെട്ടൂർ പ്രദേശങ്ങൾ ഏറെ കാലമായി മയക്കുമരുന്നു മാഫിയാ-ക്രിമിനൽ സംഘങ്ങളുടെ പിടിയിലാണ്. കുമ്പളം പ്രദേശത്ത് അർജുന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. ലഹരി മാഫിയാ സംഘങ്ങളുടെ പതിനൊന്നാമെത്തെ ഇരയാണ് ഈ ഇരുപതുകാരൻ. ലഹരി മാഫിയകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് മടി കാട്ടുന്നതാണ് പ്രദേശത്ത് പ്രശ്നങ്ങൾ വഷളാകാൻ കാരണമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. അർജുനെ കൊന്നു കല്ലു കെട്ടി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം തുടക്കത്തിലേ നടത്താൻ പോലീസ് വിമുഖത കാട്ടിയത് എന്തെന്ന കാര്യം ദുരൂഹമായി തുടരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ല. ഒടുവിൽ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകേണ്ടതായും വന്നു
Read Moreകക്കടാശേരി-കോതമംഗലം റോഡ് ടാറിംഗിന് നിലവാരമില്ല; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരണപ്രവൃത്തികൾ നടന്ന കക്കടാശേരി മുതൽ കോതമംഗലം വരെയുള്ള റോഡ് ടാറിംഗ് അശാസ്ത്രീയവും നിലവാരക്കുറവുമെന്ന് ആക്ഷേപം. വേണ്ടത്ര ടാറും മെറ്റലും ചേർക്കാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരുമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ആവശ്യമുള്ള ഭാഗങ്ങളിൽ ഓട നിർമിക്കാത്തതിനാൽ ശക്തമായ മഴയിൽ റോഡിലൂടെ വെള്ളമൊഴുകുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നു. നിർമാണഘട്ടത്തിൽതന്നെ ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നെങ്കിലും അവർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കരാറുകാരന്റെ തന്നിഷ്ടപ്രകാരം നിർമാണജോലികൾ നടത്താൻ അനുവദിച്ചുവെന്നും ആക്ഷേപമുണ്ട്. റോഡിന്റെ വശത്തെ കട്ടിംഗും വാഹനങ്ങൾക്ക് ഭീഷണിയാണ്. ഒന്നര അടിവരെ താഴ്ചയുള്ള കട്ടിംഗുകളുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് ഇതേറെ ഭീഷണി സൃഷ്ടിക്കുന്നത്. റോഡിന്റെ ടാറിംഗിനുശേഷം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. നിർമാണ പ്രവൃത്തികളെക്കുറിച്ച് അന്വേഷണം വേണമെന്നും അപാകതകൾ പരിഹരിക്കണമെന്നുമാണു ജനങ്ങളുടെ ആവശ്യം.
Read Moreഏതു നിമിഷവും തലയിൽ കല്ല് വീഴാം..! പെരുമ്പാവൂരിൽ ഭാരവാഹനങ്ങളുടെ ചീറിപ്പായൽ അപകടഭീഷണി ഉയർത്തുന്നു
പെരുമ്പാവൂർ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഭാരവാഹങ്ങൾ ചീറിപ്പായുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് അമിത ഭാരവും കയറ്റി സുരക്ഷാമറകൾ ഇല്ലാതെ നഗരത്തിലൂടെ പാഞ്ഞ ടിപ്പർ യാത്രികരെ ഭയപ്പെടുത്തി. പെരുമ്പാവൂർ ഗേൾസ് സ്കൂളിന് മുന്നിലൂടെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഈ വാഹനം കടന്നു പോയത്. അപകടകരമായ രീതിയിൽ വലിയ കരിങ്കല്ലുകൾ താഴേക്ക് വീഴാറായ രീതിയിലാണ് വാഹനം സഞ്ചരിച്ചത്. പിന്നിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും മേലേക്ക് കരിങ്കൽ വീഴാവുന്ന രീതിയിൽ നഗരമധ്യത്തിലൂടെയാണ് ഈ വിലസൽ. ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റു യാത്രക്കാർ ശ്രമിച്ചങ്കിലും പിന്തുടരാൻ പറ്റാത്ത വിധം വേഗതയിൽ വളച്ചും തിരിച്ചും പാലക്കാട്ട് താഴം പാലം വഴി മുടിക്കൽ ഭാഗത്തേക്ക് ഈ ടിപ്പർ ലോറി പാഞ്ഞ് പോകുകയായിരുന്നു. ഇത്തരം അപകടകരമായ രീതിയിൽ വാഹത്തിൽ ലോഡ് നിറച്ചു വേണ്ട സുരക്ഷാ കവചങ്ങൾ ഇല്ലാതെ പായുന്ന വാഹങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read More