പോത്താനിക്കാട്: സുഹൃത്തിന്റെ വീടിന്റെ ടെറസിൽ യുവാവ് വെടിയേറ്റുമരിച്ചനിലയിൽ. പുളിന്താനം മാനിക്കപ്പീടിക കുഴിപ്പിള്ളിൽ പ്രസാദ് (46) ആണ് മരിച്ചത്. സുഹൃത്ത് കാട്ടുചിറയിൽ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ നെറ്റിയിലും,താടിയിലും വെടിയേറ്റ അടയാളങ്ങളുണ്ട്. സമീപത്ത് എയർഗൺ തല്ലിത്തകർത്തിട്ട നിലയിലും കാണപ്പെട്ടു. മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. ലുങ്കിയും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. സജിവിന്റെ വീടിന്റെ പുറമെ നിന്നുമാണ് റൂഫ് മേഞ്ഞ ടെറസിലേക്കുള്ള സ്റ്റെപ്പ്. രണ്ട് വെടിയേറ്റ അടയാളങ്ങൾ കണ്ടെത്തിയതും തോക്ക് തല്ലിത്തകർത്തനിലയിൽ കണ്ടെത്തിയതും ദുരുഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. കൽപ്പണിക്കാരനായ പ്രസാദ് നാളുകളായി മറ്റ് ജോലികൾക്കു പോകാതെ പലതരം ബിസിനസ് ചെയ്യുന്ന സജീവിനൊപ്പം സഹായിയായി പ്രവർത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകുന്നേരം സജീവും പ്രസാദും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. രാത്രി ഒന്‍പതോടെ പ്രസാദിനെ വീട്ടിൽ കൊണ്ടുപോയി വിട്ടതായാണ് സജീവ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. രാത്രിയിൽ ടെറസിന്റെ മുകളിൽനിന്നും ശബ്ദം കേട്ടതായി സജിവിന്റെ…
Read MoreCategory: Kochi
സ്കൂൾമുറ്റത്ത് യോഗയ്ക്കായി അണിനിരന്നവിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി 11 പേർക്ക് പരിക്ക്
മൂവാറ്റുപുഴ: യോഗാദിനത്തോടനുബന്ധിച്ചു മുറ്റത്ത് അണിനിരന്ന വിദ്യാർഥികൾക്കിടയിലേക്കു കാർ പാഞ്ഞുകയറി പത്ത് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക്ക് സ്കൂളിൽ ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. പരിക്കേറ്റ അധ്യാപിക രേവതി (26), വിദ്യാർഥികളായ ദേവിക, കാർത്തിക എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അർച്ചന, അമിത, ദേവിക രാജ്, ആർദ്ര, വിസ്മയ, ഗംഗ എന്നിവരെ മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിലും അദ്വൈത്, ഹരിഗോവിന്ദ് എന്നിവരെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുട്ടികൾ എല്ലാവരും ഏഴാം ക്ലാസ് വിദ്യാർഥികളാണ്. സ്കൂൾ ഗ്രൗണ്ടിൽ യോഗ ചെയ്യുന്നതിനായി അണിനിരന്ന കുട്ടികൾക്കിടയിലേക്ക് സ്കൂൾ ജീവനക്കാരന്റെ കാർ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. മറ്റൊരു വിദ്യാർഥിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ച് മാറ്റി ബ്രേക്ക് ചെയ്യുന്നതിനിടെ കാൽ അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഉടൻ മറ്റ്…
Read Moreപിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെന്ന വാർത്ത; നിയമത്തിന്റെ വഴിതേടുമെന്ന് രാജു നാരായണ സ്വാമി
കൊച്ചി: പരിച്ചുവിടാൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതോടെ സർക്കാരിനെതിരേ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി. പുറത്താക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് അറിയില്ല. നാളികേര വികസന ബോർഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിന് തനിക്കെതിരെയുള്ള പ്രതികാര നടപടിയാകാം പിരിച്ചുവിടാനുള്ള ശിപാർശയെന്നു കരുതുന്നു. അഴിമതി കണ്ടുപടിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചത്. തനിക്ക് ഇതുവരെ ഒൗദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കിൽ നിയമപരമായിതന്നെ നേരിടും. തന്നെ പിരിഞ്ഞുവിടാൻ തീരുമാനമെടുത്ത എല്ലാവർക്കുമെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ നാല് മാസമായി താൻ സാലറി വാങ്ങുന്നില്ല. ഇതു സംബന്ധിച്ച് എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാരിനെ അറിയിച്ചതായും സർക്കാരിന് വിവരങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കേഡറിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവി വഹിക്കുന്ന രാജു…
Read Moreഇന്നു ലോക സംഗീത ദിനം; കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡുമായി അല്‍ഫോന്‍സ്
സ്വന്തം ലേഖകന്‍ കൊച്ചി: കുഞ്ഞുങ്ങളുടെ സംഗീതപഠനത്തില്‍ നൂതനാശയവുമായി പ്രമുഖ സംഗീത സംവിധായകനും പിന്നണിഗായകനും സംഗീത വിദ്യാഭ്യാസ വിചക്ഷണനുമായ അല്‍ഫോന്‍സ് ജോസഫ്. ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞിനെ സംഗീതം ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് (കെഎംഎൽ) എന്ന പേരിലുള്ള സംഗീത വിദ്യാഭ്യാസ പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളത്. ഏഷ്യയില്‍ ആദ്യമായാണു ഇത്തരമൊരു പ്രീ സ്കൂള്‍ സംഗീത പാഠ്യപദ്ധതി അവതരിപ്പിക്കപ്പെടുന്നത്. സംഗീതത്തില്‍ അഭിരുചിയുള്ള കുട്ടികളെ ക്രിയാത്മക നൈപുണ്യ വികസന വഴികളിലൂടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് എത്തിക്കാനാണു കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് ലക്ഷ്യമിടുന്നതെന്ന് അല്‍ഫോന്‍സ് പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസരംഗത്തുള്ള പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.ഇതിന്റെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ഗര്‍ഭിണികളായ സ്ത്രീകളില്‍ സംഗീതവുമായി ബന്ധപ്പെട്ടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ മൂന്നു രാഗങ്ങളില്‍ അല്‍ഫോന്‍സ് ജോസഫ് മ്യൂസിക് ട്രാക്കുകള്‍ ചിട്ടപ്പെടുത്തി. ഇത് അമ്മമാരിലൂടെ ഭ്രൂണാവസ്ഥയിലുള്ള…
Read Moreപൂട്ടിയ ചിട്ടിക്കമ്പനിയുടെ പേരിൽ പണപ്പിരിവിനെത്തിയവരെ തടഞ്ഞു; വെങ്ങോലയിൽ സംഘർഷം; ഒടുവിൽ പോലീസെത്തി പ്രശ്നം പരിഹരിച്ചതിങ്ങനെ…
പെരുമ്പാവൂര്‍: വെങ്ങോലയിൽ അടച്ചു പൂട്ടിയ ചിട്ടിക്കമ്പനിയിലെ ജീവനക്കാരാണന്നുപറഞ്ഞ് പിരിവിനെത്തിയവരെ ചിട്ടിക്കുചേർന്നിരുന്നവർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. രണ്ടുവർഷം മുമ്പ് ചിട്ടി പൊളിഞ്ഞതിനെത്തുടർന്ന് അടച്ചു പൂട്ടിയ ഒരു ചിട്ടി കമ്പനിയുടെ പേരിൽ വെങ്ങോലയിൽ പിരിവിനെത്തിയ ജീവനക്കാരെ ഉപഭോക്താക്കൾ തടഞ്ഞു ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്കെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉപഭോക്താക്കൾ സിഐയ്ക്ക് പരാതി നല്കി.10,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കിട്ടാനുള്ളവര്‍ പരാതി നല്‍കിയവരിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് സാമ്പത്തിക തിരിമറി നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ചതിനെത്തുടർന്ന് ചിട്ടി കമ്പനി പൂട്ടിയിരുന്നു. ഇത്തരത്തിൽ ചിട്ടിയിൽ കൂടിയ നിരവധി പേർക്ക് പണം ലഭിക്കാതിരുന്നതിനെത്തുടർന്ന് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ചിട്ടി പിടിച്ചവരിൽനിന്നു പണപ്പിരിവിനായി കമ്പനി ജീവനക്കാർ വെങ്ങോലയിൽ എത്തിയത്. ഇതാണ് ഉപഭോക്താക്കൾ പ്രകോപിതരാകാൻ കാരണം. ഭൂരിഭാഗം പേരും കമ്പനിയുടെ അറക്കപ്പടി ബ്രാഞ്ചിലാണ് ചിട്ടി കൂടിയിരുന്നത്. പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പാസ് ബുക്ക്…
Read Moreഇടവപ്പാതിയിലും പൊന്നിൻവില പൊള്ളിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണ വില
കൊച്ചി: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. പവന് 320 വർധിച്ച് 25,440 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ വർധിച്ചു. വ്യാഴാഴ്ച മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഇരുപത്തിയയ്യായിരത്തിലേക്ക് സ്വർണ വില കടന്നു. നേരത്തെ ഈ വർഷം ഫെബ്രുവരിയിലും പവന് ഇരുപത്തിയയ്യായിരത്തിന് മുകളിലെത്തിയെങ്കിലും പിന്നീട് താഴേക്കുവന്നിരുന്നു. മാസങ്ങളായി സ്വർണവില മുകളിലേക്ക് കുതിച്ചുകയറുകയാണ്
Read Moreവാളകം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഭാഗികം ; കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടത്തിൽ
മൂവാറ്റുപുഴ: വാളകം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഭാഗികമായതോടെ ശുദ്ധജലത്തിന് നാട്ടുകാർ നെട്ടോട്ടമോടുന്നു. വോൾട്ടേജ് ക്ഷാമം രൂക്ഷമായതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ സർക്കാർ മൂന്നു കോടി ചെലവിൽ നിർമിച്ച പദ്ധതിയിൽനിന്നു നൂറുകണക്കിന് കുടുംബാംഗങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. വാളകം പഞ്ചായത്ത് രണ്ടാം വാർഡിലെ പൊട്ടുമുകൾ മലയിൽ നിർമിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മൂവാറ്റുപുഴയാറിൽനിന്നു വെള്ളമെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. വാളകം, കുന്നയ്ക്കാൽ, മേക്കടന്പ്, റാക്കാട്, അന്പലംപടി, കടാതി, പെരുവംമൂഴി എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്. കൂടാതെ മറ്റ് പഞ്ചായത്തുകളിലേക്കും ജല വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ രാത്രി 12 മുതൽ പുലർച്ചെ നാലുവരെയാണ് ഇവിടെ കുടിവെള്ള വിതരണം നടത്തുന്നുള്ളു. പകൽ സമയങ്ങളിൽ പദ്ധതി പ്രവർത്തിക്കത്തതുമൂലം ജല വിതരണം നടക്കുന്നില്ല. ഇത് ഉപഭോക്താക്കളെ വലക്കുകയാണ്. സ്കൂളുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഈ കുടിവെള്ള പദ്ധതിയെയാണ്…
Read Moreസഹപ്രവർത്തകനു വേണ്ടി കാരുണ്യയാത്ര: ഓട്ടോക്കാർ സമാഹരിച്ചത് 40000 രൂപ
വൈപ്പിൻ: രണ്ട് കിഡ്നികളും തകരാറിലായ സഹപ്രവർത്തകന്റെ ചികിത്സാ ഫണ്ടിലേക്ക് മാലിപ്പുറം വളപ്പിലെ ഓട്ടോ ഡ്രൈവർ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 40000 രൂപ. വളപ്പ് സ്റ്റാൻഡിലെ മുൻ ഓട്ടോ ഡ്രൈവർ ആയിരുന്നഎളങ്കുന്നപ്പുഴ കുറുപ്പശേരി ജെയ്സനുവേണ്ടിയാണ് കാരുണ്യയാത്ര നടത്തിയത്. പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാൻജോ വർഗീസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 50000 രൂപ തികച്ച് നൽകാനാണ് തീരുമാനം. ഇതിനായി ചില ഓട്ടോകൾ ഇന്നും കാരുണ്യയാത്ര നടത്തുന്നുണ്ട്. മൊത്തം 35 ഓട്ടോകളാണ് പങ്കെടുത്തത്. പങ്കെടുക്കാൻ പറ്റാതിരുന്ന ഓട്ടോ ഡ്രൈവർമാർ 500 രൂപ വീതം ഫണ്ടിലേക്ക് നൽകും. നാട്ടുകാരും യാത്രക്കാരും എല്ലാവരും തന്നെ നന്നായി സഹകരിച്ചതിനു സംയുക്ത യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി ഷിനോസ് എന്നിവർ നന്ദി അറിയിച്ചു. അടുത്ത ദിവസം നടത്തുന്ന ചടങ്ങിൽ പണം ഔദ്യോഗികമായി കൈമാറാനാണ് തീരുമാനം.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ സിപിഎം പഞ്ചായത്ത് മെമ്പറുടെ ആക്രമണം;പരാതി നല്‍കിയിട്ടും അറസ്റ്റു ചെയ്യാതെ പോലീസ്; രാഷ്ട്രീയ സ്വാധീനമെന്ന് നാട്ടുകാർ
പറവൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന കേസിൽ പ്രതിയായ ഏഴിക്കര പഞ്ചായത്ത് മെന്പർ ഈട്ടുമ്മൽ ഇ.ആർ. സുനിൽരാജ് (40) ഒളിവിലെന്ന് പോലീസ്. അതേസമയം പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വടക്കേക്കര പോലീസ് പറഞ്ഞു. പ്രതിക്കെതിരേ പെണ്‍കുട്ടി പരാതി നൽകിയിട്ട് ഒരുമാസത്തോളമായി. എന്നിട്ടും പ്രതിയെ പിടികൂടാൻ വടക്കേക്കര പോലീസിന് കഴിയാത്തത് രാഷ്ട്രീയ സഹായമുള്ളതിനാലാണെന്നുള്ള പരാതിയും വ്യാപകമാണ്. ഏഴിക്കര പഞ്ചായത്തിലെ പത്താംവാർഡ് മെന്പറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമാണ് പ്രതി. ഏറെ നാളുകളായി പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണിയാൾ. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയ സുനിൽരാജ് പെണ്‍കുട്ടിയുടെ കൈയിൽ പിടിക്കുകയും തല്ലുകയും ചെയ്തതായിട്ടാണ് പരാതി. കുട്ടിയുടെ അച്ഛൻ ഇവരുമായി അകന്നുതാമസിക്കുകയാണ്.അമ്മയുടെ വീട്ടിൽപോയി പെണ്‍കുട്ടി വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് അമ്മൂമ്മയുമായി പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.പെണ്‍കുട്ടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അപമാനിക്കാൻവേണ്ടി ഉപദ്രവിക്കുക,…
Read Moreമുരുക്കുംപാടത്തെ മോഷണം! രണ്ട് വർഷം കഴിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടാനായില്ല; നഷ്ടമായത് 13.5 പവൻ സ്വർണം
വൈപ്പിൻ: മുരുക്കുംപാടം സെന്റ്മേരീസ് സ്കൂളിനു എതിർവശത്തു താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കടന്പുകാട് ഫ്രെഡിയുടെ വീട്ടിൽനിന്നും രണ്ട് വർഷം മുന്‍പ് പട്ടാപ്പകൽ പതിമൂന്നര പവൻ കവർന്ന സംഭവത്തിനു ഇതുവരെ തുന്പായില്ല. രണ്ട് വർഷം പിന്നിട്ടതോടെ പോലീസും ഇതു മറന്നമട്ടാണ്. മോഷ്ടാവിന്റെ ചിത്രം ബസ് സ്റ്റോപ്പിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. രണ്ട് ദിവസത്തിനുശേഷം ഇതേ മോഷ്ടാവ് തന്നെ മറ്റൊരു വേഷത്തിൽ കൊച്ചി നഗരത്തിലെ ഒരു ലോഡ്ജിൽ പ്രത്യക്ഷപ്പെട്ട സംഭവവും പോലീസിന്റെ അന്വേഷണത്തിൽ ആയിടക്ക് തെളിഞ്ഞിരുന്നു. എന്നാൽ വിദഗ്ദനായ മോഷ്ടാവ് പോലീസിനു പിടികൊടുക്കാതെ നഗരത്തിൽ നിന്നും മുങ്ങുകയായിരുന്നു. 2017 മാർച്ച് എട്ടിനു പകലായിരുന്നു മോഷണം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ആദ്യം 25 പവൻ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീടുള്ള പരിശോധനയിൽ അലമാരക്കുള്ളിലെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന പേഴ്സിനുള്ളിൽ…
Read More