കൊ​ച്ചി​യി​ൽ ഫ്ളാ​റ്റി​ൽ തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി; ച​ന്ദ​ന​ത്തി​രി​യി​ൽ​നി​ന്നും തീ​പ​ട​ർ​ന്ന​താ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കൊ​ച്ചി: കൊ​ച്ചി​യി​ൽ ഫ്ളാ​റ്റി​ൽ തീ​പി​ടി​ത്തം, ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ പ​ന​ന്പി​ള്ളി ന​ഗ​റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണു തീ​പി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ​നേ​രം എ​ടു​ത്താ​ണു തീ​യ​ണ​ച്ച​ത്. അ​ഞ്ചാം നി​ല​യി​ൽ താ​മ​സി​ച്ചു​വ​ന്ന കു​ടും​ബം ക​ത്തി​ച്ചു​വ​ച്ചി​രു​ന്ന ച​ന്ദ​ന​ത്തി​രി​യി​ൽ​നി​ന്നും തീ ​കി​ട​ക്ക​യി​ലേ​ക്കു പ​ട​ർ​ന്ന​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. സം​ഭ​വ​ത്തി​ൽ ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. തീ ​മ​റ്റ് ഫ്ളാ​റ്റു​ക​ളി​ലേ​ക്കു പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ൻ ദു​ര​ന്തം സം​ഭ​വി​ച്ചേ​നെ.

Read More

നാൽപതു വ​ർ​ഷ​ത്തി​നി​ടെ 400 ൽ ​അ​ധി​കം മോ​ഷ​ണം; അന്തർസംസ്ഥാന കുറ്റവാളി  മ​രി​യാ​ർ ഭൂ​തത്തെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്

കൊ​ച്ചി: 40 വ​ർ​ഷ​ത്തി​നി​ടെ 400 ൽ ​അ​ധി​കം മോ​ഷ​ണം ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന കു​റ്റ​വാ​ളി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് ചോ​ദ്യം ചെ​യ്തേ​ക്കും. എ​റ​ണാ​കു​ള​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ത​മി​ഴ്നാ​ട്ടി​ലെ മ​രി​യാ​ർ ഭൂ​തം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ചെ​ന്നൈ വെ​പ്പേ​രി പു​ര​സൈ​വാ​ക്കം ന്യൂ ​ന​ന്പ​ർ -7ൽ ​ദാ​വീ​ദി​ന്‍റെ മ​ക​ൻ ലോ​റ​ൻ​സ് ഡേ​വി​ഡി​നെ (ഗോ​പി-62) യാ​ണ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ക. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി നി​ല​വി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ക​വ​ർ​ച്ച ന​ട​ത്തി പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​ന​ട​ന്ന പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത് പോ​ലീ​സ്, സെ​ൻ​ട്ര​ൽ പോ​ലീ​സ്, തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ, മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​രം അ​റി​യി​ച്ച​താ​യും കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ…

Read More

വ​നി​താ ക്വ​ട്ടേ​ഷ​ൻ; യുവതി ഉൾപ്പടെയുള്ള പ്രതികൾ ഒളിവിൽ; അറസ്റ്റിലായ യുവതിയുടെ ഭർത്താവിനെ റിമാന്‍റ്  ചെയ്തു

ആ​ലു​വ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്രൈ​വ​ർ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി ഫൈ​സ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദിച്ച കേ​സി​ൽ ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​യ​ട​ക്കം ഏ​ഴോ​ളം പേ​ർ ഒ​ളി​വി​ലാ​ണെ​ന്നു പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ മോ​ഹി​ദ് രാഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. അ​ത്താ​ണി, കോ​ട്ടാ​യി ഭാ​ഗ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു അ​റ​സ്റ്റി​ലാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് നെ​ടു​ന്പാ​ശേ​രി ഗാ​ന്ധി​ഗ്രാ​മ​ത്തി​ൽ പെ​രി​ങ്ങാ​ട്ട് പ്രി​യ​കു​മാ​ർ എ​ന്ന ക​ണ്ണ​ൻ (47) മൊ​ഴി ന​ല്കി​യി​രു​ന്നു. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മ​ർദന​ത്തി​നി​ര​യാ​യ ഫൈ​സ​ലി​നെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷം ഇ​പ്പോ​ൾ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​കയാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ലി സ്ഥ​ല​ത്ത് വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു യു​വ​തി ന​ല്കി​യ ക്വ​ട്ടേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മ​ർ​ദനം. അ​നു​ര​ഞ്ജ​ന​ത്തി​നെ​ന്ന വ്യാ​ജേ​ന ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ൽ വി​ളി​ച്ചു വ​രു​ത്തി​യ സം​ഘം ഫൈ​സ​ലി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. ഫൈ​സ​ലി​നെ മ​റ്റൊ​രു വ​നി​താ ഡ്രൈ​വ​റു​മാ​യി ചേ​ർ​ത്ത് അ​പ​വാ​ദ പ്ര​ച​ര​ണം…

Read More

നാ​ലാം  ദി​വ​സ​വും പ​രി​ശോ​ധ​ന തു​ട​രുന്നു; ചെറായി കുടിവെള്ള പൈ​പ്പ് ലൈ​നിലെ ചോർച്ച കണ്ടെത്താനായില്ല 

ചെ​റാ​യി: സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് ചെ​റാ​യി ദേ​വ​സ്വം​ന​ട​ക്കു തെ​ക്കാ​യി കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ൽ ഉ​ണ്ടാ​യ ചോ​ർ​ച്ച മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും എ​വി​ടെ​യെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. റോ​ഡി​നു കി​ഴ​ക്ക് വ​ശ​ത്തു​ള്ള ഫീ​ഡ​റി​ൽ​നി​ന്നും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ വി​ത​ര​ണ ലൈ​നു​മാ​യി ബ​ന്ധി​ക്കു​ന്ന പ​ഴ​യ പൈ​പ്പ് ലൈ​നി​ലാ​ണ് ചോ​ർ​ച്ച​യെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ ക​രാ​റു​കാ​ര​നും പ​ണി​ക്കാ​രും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റെ ഓ​ര​ത്തെ മ​ണ്ണ് നീ​ക്കി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. റോ​ഡി​നു ന​ടു​വി​ലാ​ണ് പൈ​പ്പ് ലൈ​നി​നു ലീ​ക്ക് എ​ങ്കി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന സൂ​ച​ന. സ​മീ​പ​ത്തു​ള്ള ആ​ലി​ന്‍റെ വേ​രാ​ണ് വി​ല്ല​നെ​ന്നും ഇ​വ​ർ സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ൽ ഹൈ​വേ​യി​ലെ ഗ​താ​ഗ​തം സ്തം​ഭി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി 10ന് ​ശേ​ഷ​മേ പ​ണി​ക​ൾ ന​ട​ത്താ​നാ​വു. ലീ​ക്ക്…

Read More

മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ സർവീസുകൾ വെട്ടിക്കുറച്ചു യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി

മൂ​വാ​റ്റു​പു​ഴ: തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നെ​രേ പ്ര​തി​ഷേ​ധി​ച്ച് യാ​ത്ര​ക്കാ​ർ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നു കാ​ക്ക​നാ​ടു വ​ഴി ക​ലൂ​ർ​ക്ക് ബ​സു​ക​ൾ പു​റ​പ്പെ​ടാ​തെ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ബ​സ് ഡി​പ്പോ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്നു 5.30ഓ​ടെ​യാ​ണ് ബ​സ് പു​റ​പ്പെ​ട്ട​ത്. ജോ​ലി ക​ഴി​ഞ്ഞും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വി​ട്ടും എ​ത്തു​ന്ന​വ​ർ​ക്ക് നാ​ലു ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ബ​സ് കി​ട്ടു​വാ​ൻ വൈ​കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. അ​തി​നു മു​ൻ​പു​ള്ള മൂ​ന്നു ബ​സു​ക​ൾ നേ​ര​ത്തെ ത​ന്നെ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ നാ​ലു ബ​സി​ലെ ആ​ളു​മാ​യാ​ണ് വൈ​കി​ട്ട് നാ​ലി​ന് പു​റ​പ്പെ​ടു​ന്ന​ത്. ഇ​ത് ഇ​ഴ​ഞ്ഞു ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്പോ​ഴേ​ക്കും രാ​ത്രി​യാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഇ​തു​മൂ​ലം ഏ​റെ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്. പ്ര​ശ്നം പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഡി​പ്പോ​യി​ൽ ആ​വ​ശ്യ​ത്തി​നു ക​ണ്ട​ക്ട​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണു സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ പ​ത്തോ​ളം ക​ണ്ട​ക്ട​ർ​മാ​രും…

Read More

എ​ട​യാ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെങ്കിലും  പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ പോലീസ്

ആ​ലു​വ: ആ​റു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 20 കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് എ​ട​യാ​ർ, ഏ​ലൂ​ർ, പാ​നാ​യി​ക്കു​ളം, ക​ള​മ​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘം. ഇ​തി​നാ​യി സൈ​ബ​ർ സെ​ല്ലി​ലെ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ എ​ട​യാ​റി​ലെ സ്വ​ർ​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ഉ​രു​പ്പ​ടി​ക​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വാ​ഹ​നം ത​ട​ഞ്ഞു ചി​ല്ലു ത​ക​ർ​ത്തു ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന സാ​ക്ഷി​ക​ളാ​യ കാ​ർ യാ​ത്രി​ക​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും യാ​തൊ​രു തു​ന്പും ല​ഭി​ച്ചി​രു​ന്നി​ല്ല. ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ലാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. ക​വ​ർ​ച്ചാ സം​ഘ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ച്ചു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്…

Read More

ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ ; പോ​ർ​ട്ട് ട്ര​സ്റ്റി​നെ​യും കേ​സി​ൽ പ്ര​തി​യാ​ക്ക​ണമെന്ന് ദ്വീ​പ് നി​വാ​സി​ക​ൾ

വൈ​പ്പി​ൻ: ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗി​നാ​യി മ​തി​യാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നാ​കാ​തെ പാ​ർ​ക്കിം​ഗി​നു ക​ണ്ടെ​ത്തി​യ സ്ഥ​ലം ക​ണ്ടെ​യ്ന​ർ ഡ​ന്പിം​ഗ് യാ​ർ​ഡ് ആ​ക്കി മാ​റ്റി​യ പോ​ർ​ട്ട് ട്ര​സ്റ്റി​നെ​തി​രേ സ്വ​മേ​ധ​യ കേ​സെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ക​ണ്ടെ​യ്ന​ർ റോ​ഡി​ന​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന ഏ​ഴു വ​യ​സു​കാ​ര​ൻ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്. പാ​ർ​ക്ക് ചെ​യ്യാ​ൻ മ​തി​യാ​യ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ അ​ന​ധി​കൃ​ത​മാ​യി ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് മൂ​ല​മാ​ണ് അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്. നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പോ​ർ​ട്ട് ട്ര​സ്റ്റി​നു നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. ഇ​ത​നു​സ​രി​ച്ച് വ​ല്ലാ​ർ​പാ​ട​ത്ത് മൂ​ന്നാം പാ​ലം ക​യ​റു​ന്ന​തി​നു മു​ന്പാ​യി വ​ട​ക്ക് ഭാ​ഗ​ത്തു പെ​ട്രോ​ൾ പ​ന്പി​നോ​ട് ചേ​ർ​ന്നും ര​ണ്ടാം പാ​ല​ത്തി​നു തെ​ക്ക് ത​ണ്ണീ​ർ​ത​ടം നി​ക​ത്തി​യ എം​പി​ഇ​ഡി​എ​യു​ടെ സ്ഥ​ല​ത്തും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ…

Read More

ക​ല്ല​ട ബ​സി​ലെ മ​ർ​ദ​നം; റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു, ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് ആ​ർ​ടി​ഒ

കൊ​ച്ചി: ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ആ​ർ​ടി​ഒ ജോ​ജി പി. ​ജോ​സി​ന്‍റെ റി​പ്പോ​ർ​ട്ടു ല​ഭി​ച്ച​താ​യി ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് ആ​ർ​ടി​ഒ. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഫ​യ​ൽ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​താ​യും പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്ന റി​പ്പോ​ർ​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ​യും ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട​യു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള ശി​പാ​ർ​ശ എ​റ​ണാ​കു​ളം ആ​ർ​ടി​ഒ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഹ​രി​പ്പാ​ടു​നി​ന്നും വൈ​റ്റി​ല​യി​ലേ​ക്കു യാ​ത്രി​ക​രെ എ​ത്തി​ച്ച ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നാ​ണ് ശി​പാ​ർ​ശ. ബ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ​ടി ഓ​ഫീ​സി​ൽ ആ​യ​തി​നാ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​വി​ടേ​ക്ക് അ​യ​ച്ചു ന​ൽ​കി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് ആ​ർ​ടി​ഒ ആ​ണ് പെ​ർ​മി​റ്റ് റ​ദ്ദ് ചെ​യ്യേ​ണ്ട​ത്. സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്പാ​കെ​യും ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു.…

Read More

വ​നി​ത ക്വ​ട്ടേ​ഷ​നി​ൽ യു​വാ​വി​ന് മ​ർ​ദ​നം;  യുവതിയുടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം  ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ 

ആ​ലു​വ: വ​നി​ത ക്വ​ട്ടേ​ഷ​നി​ൽ പ​തി​ന​ഞ്ചം​ഗ ഗു​ണ്ട​ക​ൾ യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. നെ​ടു​ന്പാ​ശേ​രി ഗാ​ന്ധി​ഗ്രാ​മ​ത്തി​ൽ പെ​രി​ങ്ങാ​ട്ട് പ്രി​യ​കു​മാ​ർ എ​ന്ന ക​ണ്ണ​നെ (47) ആ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ൾ പ്ര​കാ​രം അ​ത്താ​ണി, കോ​ട്ടാ​യി ഭാ​ഗ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ മോ​ഹി​ത് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന വ്യാ​ജേ​ന നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്രൈ​വ​ർ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി ഫൈ​സ​ലി​നെ ഗു​ണ്ടാ​സം​ഘം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്രൈ​വ​റാ​യ യു​വ​തി​യു​മാ​യി ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ ന​ല്കി​യ ക്വ​ട്ടേ​ഷ​നാ​യി​രു​ന്നു സം​ഭ​വ​ത്തി​നു കാ​ര​ണം. പ​റ​വൂ​ർ ക​വ​ല​യി​ലെ​ത്തി​യ​പ്പോ​ൾ അ​പ​ക​ടം മ​ണ​ത്ത​റി​ഞ്ഞ ഫൈ​സ​ൽ കാ​റു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക​ൾ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ത്തു. തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ക​ണ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഫൈ​സ​ലി​നെ വാ​ഹ​ന​ത്തി​ൽ…

Read More

ട്രാക്ക് നവീകരണം; എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ റ​ദ്ദാ​ക്കി

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി, തൃ​ശൂ​ർ-​വ​ട​ക്കാ​ഞ്ചേ​രി പാ​ത​യി​ൽ ട്രാ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലെ എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ചൊ​വ്വാ​ഴ്ച മു​ത​ൽ 16 വ​രെ എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56370), ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56375) സ​ർ​വീ​സു​ക​ളാ​ണു പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ-​എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​മ​ർ എ​ക്സ്പ്ര​സ് (16127) എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടും. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം-​പൂ​ന എ​ക്സ്പ്ര​സും (22149) ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സും (22655) ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​ക്കു​മി​ട​യി​ൽ 25 മി​നി​റ്റോ​ളം പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Read More