കൊച്ചി: കല്ലട ബസിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എറണാകുളം ജില്ലയിലും ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലര മുതൽ നടത്തിയ പരിശോധനകളിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന പത്തിലധിലകം ബസുകളിൽ ക്രമക്കേട് കണ്ടെത്തി. എഴുപതിലധികം ബസുകളിൽ പരിശോധന നടത്തിയ അധികൃതർ വാഹനങ്ങളിൽ നിയമവിരുദ്ധമായി ചരക്കുകൾ കടത്തുന്നതായും കണ്ടെത്തി. യാത്രക്കാരുടേതല്ലാത്ത ചരക്കുകൾ ബസുകളുടെ മുകൾ ഭാഗത്തും ബസിനുള്ളിലുംവരെ സൂക്ഷിച്ച് അനധികൃതമായി കടത്തുന്നതായാണ് കണ്ടെത്തൽ. കൂടാതെ യാത്രയ്ക്കിടെ പലയിടങ്ങളിൽനിന്നും യാത്രികരെ കയറ്റി അമിത ചാർജ് ഈടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ചില ബസുകളിൽ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽവച്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായും പിഴ ഈടാക്കിയിരുന്നതായും അധികൃതർ പറഞ്ഞു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് കൊച്ചിയിലും പരിശോധന ആരംഭിച്ചത്. ഇന്നലെ തിരുവന്തപുരത്ത് നിരവധി ടൂറിസ്റ്റ് ബസുകളിൽ പരിശോധന നടത്തിയ അധികൃതർ…
Read MoreCategory: Kochi
ജനം ഇറങ്ങി, പോളിംഗ് ശതമാനം കൂടി; ജനം ആകാംഷയിൽ
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ ജനം പോളിംഗ് ബൂത്തിലേക്കു ഒഴുകിയപ്പോൾ ആവേശത്തിലും ആകാംക്ഷയിലും മുന്നണികളും ജനങ്ങളും. മുന്നണി നേതാക്കൾ പരസ്യമായി അവകാശവാദം ഉന്നയിക്കുന്പോഴും അവർ പോലും ആകാംക്ഷയിലാണ്. പോളിംഗ് ശതമാനം കുതിച്ചുയർന്നതോടെ എങ്ങും ആകാംക്ഷയാണ്. ഈ പോളിംഗ് ആരെയാണ് സഹായിക്കുക എന്നറിയാനുള്ള ആകാംക്ഷ. കേരളം ഇന്നു വരെ കാണാത്ത കനത്ത പോളിംഗ് ശതമാനത്തെയാണ് സംസ്ഥാനം ദർശിച്ചത്. ചില ബൂത്തുകളിൽ വോട്ടിംഗ് തീർന്നത് രാത്രി പത്തരയോടെയാണ്. 77.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്ന് ഇതുവരെയുള്ള കണക്കുകൾ. വലിയ വോട്ടിംഗ് ശതമാനത്തിൽ വലിയ പ്രതീക്ഷകളോടെ ഇരു മുന്നണികളും മുന്നോട്ട് പോകുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വോട്ടിംഗ് ശതമാനം റിക്കാർഡാണ്. വയനാട് ഉൾപ്പെടെ എട്ടുണ്ഡലങ്ങളിൽ പോളിംഗ് ശതമാനം എണ്പതു കടന്നു. കാസർകോട്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് 80 ശതമാനം കടന്നത്.…
Read Moreഎങ്ങും കുടിവെള്ള ക്ഷാമം; കോതമംഗലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിട്ടും തിരിഞ്ഞുനോക്കാനാളില്ല
കോതമംഗലം: നഗരമധ്യത്തിൽ മുവാറ്റുപുഴ റോഡിൽ മിൽവോക്കി അക്കാഡമിക്ക് സമീപം വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഇരുപത് ദിവസത്തിലേറെയാകുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കുടിവെള്ള വിതരണ പൈപ്പിന് കേട്പാട് സംഭവിച്ചതെന്ന് സമീപവാസികൾ പറയുന്നു. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇവിടെ ആർക്കും പ്രയോജനമില്ലാതെ ഒഴുകി പാഴായിപ്പോകുന്നത്. കുടിവെള്ള വിതരണ മെയിൻ പൈപ്പിനാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. കേടായ പൈപ്പ് നന്നാക്കാൻ ഇതുവരെ വകുപ്പും കൂട്ടാക്കിയിട്ടില്ല. പ്രദേശത്ത് വേനൽ മഴ പെയ്തുവെങ്കിലും വറ്റിവരണ്ട കിണറുകളിൽ വെള്ളമായിട്ടില്ല. താലൂക്കിന്റെ പലഭാഗങ്ങളിലും ഇപ്പോഴും കുടിവെള്ളത്തിനായി വാട്ടർ അഥോറിറ്റി മാത്രമാണ് ആശ്രയം. പൈപ്പുവെള്ളം എത്താത്തിടത്ത് വാട്ടർ അഥോറിറ്റിയും സന്നദ്ധ സംഘടനകളും വാഹനങ്ങളിൽ വെള്ളം എത്തിച്ചു നൽകുന്നതു കൊണ്ടാണ് പ്രശ്നം പരിഹരിച്ച് പോകുന്നത്. പെരിയാറിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാൽ…
Read Moreതാൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക്; ഇടത്-വലത് സ്ഥാനാർഥികൾ മികച്ചവരെന്ന മമ്മൂട്ടിയുടെ അഭിപ്രായത്തിനെതിരേ കണ്ണന്താനം
കൊച്ചി: എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി.രാജീവിനെയും യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തി മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാർഥികൾ മികച്ചവരെന്ന് വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ പരാമർശം അപക്വമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സ്ഥാനാർഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. ഇവർ രണ്ടുപേരും (പി.രാജീവും ഹൈബി ഈഡനും) എനിക്ക് വേണ്ടപ്പെട്ടവരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു. ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105-ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം പുറത്തുവന്നപ്പോഴായിരുന്നു ഇടത് വലത് സ്ഥാനാർഥികളെ മമ്മൂട്ടി പ്രശംസിച്ചത്. ആരും…
Read Moreപതിനൊന്നുകാരി വിദ്യാർഥിനിയുടെ മരണം കൊലപാതകമല്ല; പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത്
അങ്കമാലി: കറുകുറ്റി നീറുങ്ങലിലെ പതിനൊന്നുകാരിയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. തൃശൂർ കോടാലി മങ്കുഴി കുഴിക്കീശരത്തിൽ കൃഷ്ണകുമാർ- പ്രീതി ദമ്പതികളുടെ മകൾ ഹൃദ്യ (11) ആണു മരിച്ചത്. കുട്ടിയുടെ അമ്മവീടായ കറുകുറ്റി നീരോലിപ്പാറ നീറുങ്ങലിലെ ആന്തപ്പിള്ളി വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരം കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുത്തശി കുളിമുറിയിലെ ബക്കറ്റ് എടുക്കാൻ എത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ കഴുത്തിൽ തോർത്ത് മുറുകിയ പാട് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാരാണു പോലീസിൽ വിവരം അറിയിച്ചത്. വീട്ടുകാരെ വിശദമായ ചോദ്യം ചെയ്തെങ്കിലും തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്ന സൂചനകളാണ് അവർ നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
Read Moreആലുവ നഗരത്തിൽ വോട്ട് രേഖപ്പെടുത്താൻ ആദ്യം എത്തിയവർ പോസ്റ്ററുകളും തോരണങ്ങളും നശിപ്പിച്ചു! ഇന്നലെ നടന്നതിനെക്കുറിച്ച് പ്രവർത്തകർ പറയുന്നത്
ആലുവ: വോട്ട് ചെയ്യാൻ ബുത്ത് പരിസരത്ത് ആദ്യം എത്തിയത് കാറ്റും മഴയും ആയതോടെ തകർന്നത് പ്രവർത്തകരുടെ ചങ്ക്. രാത്രി 12.30 ഓടെ ആലുവ നഗരത്തിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും ബൂത്തുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നശിപ്പിച്ചതാണ് പ്രവർത്തകർക്കു വിനയായത്. സ്ഥാനാർഥിയുടെ മുഖവും ചിഹ്നവുമടങ്ങിയ പോസ്റ്ററുകളും മറ്റുമാണ് കാറ്റ് കൊണ്ടുപോയത്. പ്രവർത്തകർ വീണ്ടും എത്തി ഏതാനും തോരണങ്ങൾ തയ്യാറാക്കുകയായിരുന്നു. പലയിടത്തും പാർട്ടികളുടെ കൊടികളും നശിച്ചുപോയി. ബാക്കി വന്ന പോസ്റ്ററുകളും ഉപയോഗിച്ചാണ് തോരണങ്ങൾ ഉണ്ടാക്കിയത്. പകരം സാധനങ്ങളില്ലാതെ ചില ബൂത്തുകളിലെ പ്രവർത്തകർ കഷ്ടപ്പെട്ടു. വേനൽമഴ പെയ്യും എന്ന പ്രവചനമുള്ളതിനാൽ രാത്രി 10 30 വരെ കാത്ത് നിന്നാണ് ബൂത്തുകളുടെ സമീപം പ്രവർത്തകർ അലങ്കരിച്ചത്. പക്ഷെ രണ്ട് മണിക്കൂറിനുള്ളിൽ ഇടിമിന്നലും ശക്തമായ കാറ്റുമായെത്തിയ വേനൽ മഴ ഇവയെല്ലാം അലങ്കോലമാക്കുകയായിരുന്നു.
Read Moreകടുത്ത ചൂടിൽ കൊക്കോ കർഷകരും പ്രതിസന്ധിയിൽ; കനത്ത ചൂടിൽ പൂവുകൾ കരിഞ്ഞു വീഴുന്നു
കോതമംഗലം: വേനൽ മഴയെത്താൻ വൈകിയതോടെ കടുത്ത ചൂടിൽ കൊക്കോ കൃഷിയും കരിഞ്ഞുണങ്ങി നശിച്ചു. ചൂടിൽ കൊക്കോ ചെടിയുടെ പൂക്കളും ചെറുകായ്കളും ഉണങ്ങി നശിച്ച അവസ്ഥയിലാണ്. മൂപ്പെത്തിയ കായ്കളുടെ വിളവെടുപ്പ് കഴിഞ്ഞാൽ കൊക്കോ ഉത്പാദനം പൂർണമായി നിലയ്ക്കുന്ന അവസ്ഥയിലാണിപ്പോൾ. കടുത്ത വരൾച്ചയിൽ മേഖലയിലെ മറ്റു കാർഷിക വിളകൾക്കൊപ്പം കൊക്കോ കൃഷിയും കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. വേനൽച്ചൂട് ക്രമാതീതമായി വർധിക്കുകയും യഥാസമയം മഴ ലഭിക്കാത്തതുമാണു കൊക്കോ കൃഷിക്കും തിരിച്ചടിയായി മാറിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ കർഷകർക്ക് ആശ്വാസമായി. മറ്റു കൃഷികളേ അപേക്ഷിച്ച് വലിയ രീതിയിലുള്ള മുതൽമുടക്കും പരിപാലനവും ആവശ്യമില്ലാത്ത കൊക്കോ കൃഷിയാണ് റബർ വിലയിടിഞ്ഞ സാഹചര്യത്തിൽ കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നത്. എന്നാൽ നിലവിൽ കൊക്കോ കൃഷികൂടി നാശത്തിന്റെ വഴിയിലാണ്. പുതിയതായി വിരിയുന്ന പൂവുകളും മുന്‍പ് ഉണ്ടായ കായ്കളും വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്. പൂവുകൾ പൂർണമായി നശിക്കുന്നതിലൂടെ മുന്പോട്ടുള്ള ഉത്പാദനം…
Read Moreആലുവയിൽ സമാധാനാന്തരീക്ഷത്തിൽ വോട്ടിംഗ്; ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി
ആലുവ: കാർമേഘങ്ങൾകൊണ്ട് ആകാശം മേഘാവൃതമാണെങ്കിലും സമാധാനാന്തരീക്ഷത്തിൽ ആലുവയിൽ പോളിംഗ് പുരോഗമിക്കുന്നു. നിയോജകമണ്ഡലത്തിലെ 167 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനാൽ സമയനിഷ്ഠ പാലിക്കാനായില്ല. അധികൃതർ എത്തി തകരാറുകൾ പരിഹരിച്ചശേഷം പോളിംഗ് തുടർന്നു. എല്ലാ ബൂത്തുകളിലും രാവിലെ തന്നെ സാമാന്യം നല്ല തിരക്കനുഭപ്പെട്ടു. കീഴ്മാട് പഞ്ചായത്തിലെ ചാലയ്ക്കൽ എസ്എൻഡിപി ഹാളിൽ പ്രവർത്തിക്കുന്ന 96-ാം നന്പർ ബൂത്തിലെ മെഷീനിലെ സീരിയൽ നന്പറിൽ വ്യത്യാസം തോന്നിയത് തർക്കത്തിനിടയാക്കി. തുടർന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസറും ടെക്നീഷ്യ·ാരും ബൂത്തിലെത്തി പ്രശ്നം പരിഹരിച്ചു. 45 മിനിട്ട് വൈകി 7.45ന് പോളിംഗ് ആരംഭിക്കുകയും ചെയ്തു. തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വന്റ് സ്കൂളിലെ 79-ാം നന്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും പകരം മെഷീൻ എത്തിച്ച് കൃത്യസമയത്തുതന്നെ പോളിംഗ് തുടങ്ങി.നെടുന്പാശേരി പഞ്ചായത്തിലെ രണ്ടാം നന്പർ ബൂത്തിലെ യന്ത്രത്തകരാർ പരിഹരിച്ച് 8.30നാണ് പോളിംഗ്…
Read Moreകല്ലട ബസിലെ മർദനം; ഒരാൾകൂടി പിടിയിൽ; പിടിയിലായവരെ സംബന്ധിച്ച് അന്വേഷണം; കൂടുതൽപേർ അറസ്റ്റിലാകുമെന്ന സൂചന നൽകി പോലീസ്
കൊച്ചി: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കല്ലട ബസിൽ യാത്രക്കാർക്കു മർദനമേറ്റ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബസിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി വിഷ്ണുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം പിടിയിലായവരുടെ എണ്ണം അഞ്ചായി. ബസ് ഡ്രൈവറായ അൻവർ, ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂർ സ്വദേശി ജിതിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റുചെയ്തിരുന്നു. പിടിയിലായവരെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കെതിരേ മറ്റ് കേസുകളില്ലെന്നാണു വിവരം ലഭിച്ചിട്ടുള്ളതെങ്കിലും രേഖാമൂലം അതാത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുമെന്നും അധികൃതർ പറഞ്ഞു. പിടിയിലായ പ്രതികളിൽ രാജേഷ് എന്നയാൾ യുവാക്കളെ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ട സംഘത്തിൽ ഉള്ളയാളാണ്. കല്ലടയുടെ വൈറ്റില ഓഫീസിലെ ജീവനക്കാരനായ ഇയാൾ ബസ് ഇവിടെയെത്തിയപ്പോൾ ബസിൽ കയറി യുവാക്കളെ…
Read Moreതൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ചു; നന്മകൾ നേർന്ന് ലാല്‍
കൊച്ചി; തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന് മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലം മുതൽ ബന്ധമുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തെ യാത്രയാക്കി.
Read More