രാ​ജ​സ്ഥാ​നു തോ​ൽ​വി; കോ​ൽ​ക്ക​ത്ത പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: ഐപിഎലിൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ആ​റു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു. തോ​ൽ​വി​യോ​ടെ രാ​ജ​സ്ഥാ​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത കൈ​യ്യാ​ല​പ്പു​റ​ത്താ​യി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 145 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് കോ​ൽ​ക്ക​ത്ത മ​റി​ക​ട​ന്ന​ത്.

ക്രി​സ് ലി​നി​ന്‍റെ​യും ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 41) ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. കു​റ​ഞ്ഞ സ്കോ​ർ പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത ത​ക​ർ​ത്ത​ടി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. സു​നി​ൽ ന​രൈ​യ്ൻ ആ​യി​രു​ന്നു ഇ​ത്ത​വ​ണ​യും വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മി​ട്ട​ത്.

ന​രൈ​യ്ൻ ഏ​ഴു പ​ന്തി​ൽ ര​ണ്ടു സി​ക്സും ര​ണ്ടു ഫോ​റും അ​ട​ക്കം 21 റ​ൺ​സെ​ടു​ത്തു. പി​ന്നാ​ലെ​വ​ന്ന ഉ​ത്ത​പ്പ (4) പെ​ട്ടെ​ന്ന് പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോ​ൽ​ക്ക​ത്ത ക​ളി ത​ണു​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ൻ ക്രീ​സി​ലെ​ത്തി​യ​തോ​ടെ അ​ച്ച​ട​ക്ക​ത്തോ​ടെ കോ​ൽ​ക്ക​ത്ത വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റി.

നേ​ര​ത്തെ തു​ട​ക്ക​ത്തി​ലെ വെ​ടി​ക്കെ​ട്ടി​നു ശേ​ഷം ആ​റി​ത്ത​ണു​ത്ത രാ​ജ​സ്ഥാ​ൻ 19 ഓ​വ​റി​ൽ ത​ന്നെ കൂ​ടാ​രം​പൂ​കി. ബ​ട്‌​ല​റും (39) ത്രി​പ​തി​യും (27) തു​ട​ങ്ങി​വ​ച്ച വെ​ടി​ക്കെ​ട്ട് തു​ട​രാ​ൻ രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ ആ​രു​മു​ണ്ടാ​യി​ല്ല. സ​ഞ്ജു​വും (12) ക്യാ​പ്റ്റ​ൻ ര​ഹാ​നെ​യും (11) വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വാ​ല​റ്റ​ത്ത് ജ​യ ദേ​വ് ഉ​നാ​ദ്ഘ​ട് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

Related posts