സിജോ പൈനാടത്ത് കൊച്ചി: അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ടവരുടെ ജീവിതം പറഞ്ഞതാണു മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ’കാന്തൻ, ദ ലവർ ഓഫ് കളറി’നെ വേറിട്ടതാക്കുന്നത്. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ ഊരുജീവിതവും നിലനില്പിനായുള്ള പോരാട്ടവുമൊക്കെ ഹൃദ്യമായി സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട്. നിറത്തിന്റെയും ശീലങ്ങളുടെയും ശുചിത്വബോധത്തിന്റെയുമൊക്കെ വൈവിധ്യങ്ങൾ മൂലം പൊതുസമൂഹം ദൂരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടവരാണു സിനിമയിലെ കഥാപാത്രങ്ങൾ. ബാല്യത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന 10 വയസുകാരന്റെയും അവനെ തികഞ്ഞ മനുഷ്യനായി വളർത്തുന്ന ഇത്ത്യാമ്മ എന്ന അമ്മയുമാണു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കറുപ്പിനോടുള്ള കാന്തന്റെ അപകർഷതയും മറ്റു നിറങ്ങളോടുള്ള അവന്റെ പ്രണയവും തിരിച്ചറിഞ്ഞ് പ്രകൃതിയോടു ലയിച്ചു ചേർന്ന് ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിക്കൊടുക്കുകയാണ് ഇത്ത്യാമ്മ. മനുഷ്യാവകാശ പ്രവർത്തക ദയാബായിയാണു ഇത്ത്യാമ്മയെ അനശ്വരമാക്കിയത്. ആദിവാസി, ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണു താൻ ഈ സിനിമയെ…
Read MoreCategory: Kochi
ബ്രഹ്മപുരത്തേക്കുള്ള ജൈവമാലിന്യ നീക്കം പുനരാരംഭിച്ച; വഴിയോരങ്ങളിലെ മാലിന്യം ചീഞ്ഞഴുകി തുടങ്ങി
കൊച്ചി/കാക്കനാട്: ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വൻ അഗ്നിബാധയെത്തുടർന്നു നിലച്ച മാലിന്യനീക്കം ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു. വീടുകളിൽനിന്നും ഹോട്ടലുകളിൽ നിന്നുമുള്ള ജൈവമാലിന്യങ്ങൾ മാത്രമാണ് നീക്കംചെയ്തു തുടങ്ങിയത്. വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യം ഇനിയും നീക്കിതുടങ്ങിയിട്ടില്ല. ഏറെ വൈകാതെ തന്നെ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ അൻസാരി പറഞ്ഞു. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന നീറിപ്പുകയുന്ന ഘട്ടത്തിലും ജൈവമാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടുപോകുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ മാലിന്യം നീക്കുന്ന വാഹനങ്ങൾ വന്നും പോയും ഇരിക്കുന്പോൾ തീ അണയ്ക്കൽ ജോലികൾക്ക് തടസമുണ്ടാകുന്നതിനാലാണ് ജൈവമാലിന്യനീക്കവും മൂന്നു ദിവസം നിലച്ചത്. കഴിഞ്ഞ ദിവസം തീ പൂർണമായും അണയ്ക്കാൻ സാധിച്ചതിനാൽ മാലിന്യനീക്കം പുനരാരംഭിക്കാനായി. ബ്രഹ്മപുരത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ നിർദേശിച്ച സുരക്ഷാമാർഗങ്ങൾ നടപ്പാക്കിയ ശേഷമേ പ്ലാസ്റ്റിക്…
Read Moreശ്രീലങ്കൻ വംശജരെ ഓസ്ട്രേലിയയ്ക്ക് കടത്താൻ ശ്രമിച്ച കേസ് ; ചെന്നൈയിൽ ജയിലിലായ മുഖ്യപ്രതിയെ മുനമ്പം പോലീസ് കസ്റ്റഡിയിൽ വാങ്ങി
ചെറായി: മുനന്പം രവീന്ദ്ര പാലത്തിനു സമീപം ഒഴിഞ്ഞ പറന്പിൽനിന്നു രണ്ട് വീപ്പകളിലായി 400 ലിറ്റർ മണ്ണെണ്ണയും 200 ലിറ്റർ വീതം കൊള്ളുന്ന 10 കാലിവീപ്പയും 20 ലിറ്റർ വീതം കൊള്ളുന്ന 16 കാലി കന്നാസുകളും പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് എറണാകുളത്ത്നിന്നു സ്ഥലത്തെത്തിയ ഷാഡോ പോലീസാണ് മണ്ണെണ്ണ പിടികൂടിയത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. എന്നാൽ മണ്ണെണ്ണയും മറ്റ് സാമഗ്രികളും ആരുടേതാണെന്ന് അറിവായിട്ടില്ല. ഷാഡോ പോലീസ് പിടിച്ചെടുത്ത സാധനങ്ങൾ മുനന്പം പോലീസിനു കൈമാറി. ഈ മേഖലയിൽ വ്യാപകമായി അനധികൃത മണ്ണെണ്ണക്കടത്തുകാരുള്ളതിനാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഉമ്മൻചാണ്ടിക്കെതിരേ സോളാർ കേസിലെ പ്രതി നൽകിയ ഹർജി തള്ളി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ നൽകിയ പീഡനപ്പരാതിയിൽ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ചു സോളാർ കേസിലെ പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്നു സർക്കാർ അറിയിച്ചതിനെത്തുടർന്നാണു ഹർജി തള്ളിയത്. സോളാർ കന്പനിയുടെ ചുമതലയുണ്ടായിരുന്ന സമയത്തു സഹായിക്കാമെന്നു പറഞ്ഞ് ഉമ്മൻചാണ്ടി തന്നെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു ഹർജിക്കാരിയുടെ പരാതി. മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെയും ഹർജിക്കാരി സമാന ഹർജി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഈ കേസിലും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
Read Moreമക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്; അഹമ്മദ് കോയയുടെ തട്ടിപ്പിൽ വീണത് നിരവധിപേർ
കൊച്ചി: സൗദി അറേബ്യയിലെ മക്കയിൽ ക്ലീനിംഗ് ജോലികൾക്കു കൊണ്ടുപോകാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശികളായ നിരവധി ഉദ്യോഗാർഥികളെ വഞ്ചിച്ച കേസിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അധികൃതർ പറഞ്ഞു. കോയന്പത്തൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത മലപ്പുറം പുല്ലറ വള്ളുവന്പ്രം വാർപ്പിങ്ങൽ സ്വദേശിയായ അഹമ്മദ് കോയ(54)യെ ആണ് അധികൃതർ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുന്നത്. പ്രതിക്കെതിരേ ഇനിയും കൂടുതൽ പരാതികൾ ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. പിടികൂടുന്പോൾ പ്രതിയുടെ പക്കൽനിന്നും 150 പാസ്പോർട്ടുകളും 3,35,000 രൂപയും പിടിച്ചെടുത്തിരുന്നു. കൂടുതലായും തമിഴ്നാട് സ്വദേശികളായ ഉദ്യോഗാർഥികളാണ് ഇയാളുടെ വലയിൽ അകപ്പെട്ടത്. മുംബൈയിലെ റിയാ എന്ന കണ്‍സൾട്ടൻസി വഴി ലഭിക്കുന്ന ജോലിക്ക് മൂന്ന് മാസത്തേക്കുള്ള സൗജന്യ വിസയും 2000 റിയാൽ മാസ ശന്പളവും താമസവും സൗജന്യചികിത്സയും ലഭിക്കുമെന്ന്…
Read Moreഅണലിവിഷത്തെ അതിജീവിച്ചു; അബിൻ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതും
സിജോ പൈനാടത്ത് കൊച്ചി: അണലിയുടെ കടിയേറ്റ അബിനു നഷ്ടമായതു ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം. പാന്പുകടിയേറ്റു പതിനാറു മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിയതെങ്കിലും, അതീവഗുരുതരാവസ്ഥയിൽനിന്നു വിദഗ്ധ ചികിത്സയുടെ മികവിൽ അബിൻ പുതുജീവിതത്തിലേക്കു കൈപിടിച്ചു. നഷ്ടമായ ഒരു വർഷത്തെക്കുറിച്ചോർത്തു സമയം കളയാൻ അബിൻ തയാറല്ല. കഴിഞ്ഞ വർഷം എഴുതാനാവാതിരുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തീവ്രപ്രയത്നത്തിലാണ് ഇക്കുറി ഈ പതിനാറുകാരൻ. ആലുവ എരുമത്തല ഊരകത്ത് ജിജോ ജോസഫിന്റെയും റോസ്മോളിന്റെയും മകൻ അബിനു 2017 നവംബറിലാണു പാന്പു കടിയേറ്റത്. വീടിനടുത്തുള്ള മതിൽ ചാടിക്കടക്കുന്നതിനിടെ കാലിൽ അണലിയുടെ ദംശനമേൽക്കുകയായിരുന്നു. പാന്പുകടിയേറ്റ വിവരം വീട്ടുകാരിൽനിന്നു മറച്ചുവച്ച അബിൻ, വിഷം കലർന്ന രക്തം മുറിവിലൂടെ അമർത്തിക്കളഞ്ഞും സോപ്പിട്ടു കഴുകിയും സ്വയം പ്രഥമ ശുശ്രൂഷകൾ നടത്തി. കാലിലെ മുറിവ് കല്ലുകൊണ്ടുണ്ടായതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. രാത്രിയിൽ ഛർദ്ദിയും കാലുകളിൽ നീർക്കെട്ടും ഉണ്ടായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും പാന്പു കടിയുടെ കാര്യം അബിൻ പറഞ്ഞില്ല. പിറ്റേന്നു നീർക്കെട്ട്…
Read Moreകോടതി ഉത്തരവിന് പുല്ലുവില; നടവഴി കൈയടക്കി കേരള സംരക്ഷണയാത്രയുടെ ഫ്ലക്സ് ബോർഡുകൾ
കളമശേരി: പാതയോരങ്ങളിൽ തടസമുണ്ടാകുന്ന രീതിയിൽ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും വയ്ക്കാൻ പാടില്ലായെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ മെട്രോ നടപ്പാത കൈയേറി ഫ്ലക്സ് ബോർഡുകൾ വീണ്ടും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണയാത്രയുമായി ബന്ധപ്പെട്ടാണ് കമാനങ്ങളും ബോർഡുകളും പാതയോരങ്ങളിൽ നിരന്നിരിക്കുന്നത്. ചില സ്ഥലങ്ങളിൽ കൊച്ചി മെട്രോ പാതയിലൂടെ നടക്കുന്നതിന് തടസമായാണ് വച്ചിരിക്കുന്നത്. പ്രധാന റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴികൾക്ക് നടുവിലായും കളമശേരിയിൽ ബോർഡുകൾ വച്ചിട്ടുണ്ട്. കുസാറ്റ് ജംഗ്ഷനിലും മറ്റും ഫുട്പാത്ത് കൈയേറിയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നാളെയാണ് കേരള സംരക്ഷണയാത്രകളമശേരിയിൽ എത്തുന്നത് എങ്കിലും ഒരാഴ്ചയോളമായി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സൗത്ത് കളമശേരിയിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്ത് പോലും മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സ് ഉപയോഗിച്ച് നിർമിച്ച പതിനഞ്ച് അടിയോളം ഉയരത്തിലാണ് വലിയ കമാനം നിർമ്മിച്ചിരിക്കുന്നത്. അതേ സമയം…
Read Moreമുൻ മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് ഇരയായ യുവതിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് ഇരയായ യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. നേരത്തെ കെ.സി. വേണുഗോപാൽ എംപിക്കെതിരേ യുവതി നൽകിയ സമാന ഹർജിയും ഹൈക്കോടതിയിലുണ്ട്. സോളാർ കന്പനിയുടെ ചുമതലയിലുണ്ടായിരുന്ന ഹർജിക്കാരിയെ സഹായിക്കാമെന്നു വാഗ്ദാനം നൽകി ഉമ്മൻ ചാണ്ടി 2012 സെപ്റ്റംബർ 19നു തന്റെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒക്ടോബർ 20നു രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായില്ലെന്നു ഹർജിക്കാരി ആരോപിക്കുന്നു.
Read Moreനാലു ദിനരാത്രങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരം സാധാരണനിലയിലേക്ക്; കൊച്ചി നഗരം മാലിന്യക്കൂമ്പാരത്തിൽ
കൊച്ചി: നാലു ദിനരാത്രങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ മേഖല സാധാരണനിലയിലേക്ക്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും വിവിധ സർക്കാർ വകുപ്പുകളും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി ഇന്നലെ രാവിലെയോടെ ബ്രഹ്മപുരത്തെ തീയും പുകയും നിശേഷം കെട്ടടങ്ങി. ഇതോടെ നഗരത്തിലും പരിസരത്തും വ്യാപിച്ച പുകയും ശമിച്ചു. ഇന്നലെ രാവിലെ പ്ലാന്റിന്റെ സമീപപ്രദേശങ്ങളായ രാജഗിരി വാലി, ചിറ്റേത്തുകര, മാപ്രാണം, നിലംപതിഞ്ഞമുഗൾ എന്നിവിടങ്ങളിൽ പുക വ്യാപിച്ചിരുന്നു. അപകടാവസ്ഥ പൂർണമായും ഇല്ലാതായെങ്കിലും അഗ്നിരക്ഷാസേനയും പോലീസും ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കൊച്ചി കോർപറേഷൻ ജീവനക്കാർ, പോലീസ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹന വകുപ്പുകൾ എന്നിവയും ബ്രഹ്മപുരത്തെ സാധാരണനിലയിലെത്തിക്കാൻ പ്രയത്നിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള നേരിട്ടാണ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസും ബ്രഹ്മപുരത്തെത്തിയിരുന്നു. റീജണൽ ഫയർ…
Read Moreവനിതാ ഡോക്ടറുടെ വീട്ടിലെ കവർച്ച; മുഖം മൂടിയണിഞ്ഞ കുടവയർ ചാടിയ, കുള്ളനായ ആ കള്ളൻ മാരെക്കുറിച്ച് തുമ്പ് കിട്ടാതെ പോലീസ്
നെടുമ്പാശേരി: അത്താണിയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ മോഷണം നടത്തിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് 40ഓളം പേരെ പോലീസ് ചോദ്യം ചെയ്യുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തെങ്കിലും അന്വേഷനത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായില്ല. അത്താണി കെഎസ്ഇബിക്കു സമീപം താമസിക്കുന്ന ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മാന്പറ്റേത്തു പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂസിന്റെ വീട്ടിലാണു 16നു പുലർച്ചെ കവർച്ച നടന്നത്. 80 പവന് സ്വര്‍ണാഭരണങ്ങളും, ഒന്നര ലക്ഷം രൂപ വില വരുന്ന വജ്രമാലയും, 70,000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. മുഖംമൂടി ധാരികളായ കവര്‍ച്ചാസംഘം വീടിന്റെ പിന്നിലെ വാതില്‍ തകർത്താണ് അകത്തുകടന്നത്. ഭര്‍ത്താവ് ന്യൂയോര്‍ക്കിലും, ഏക മകന് മുംബൈയില്‍ നേവിയിലും ജോലി ചെയ്യുന്നതിനാല്‍ ഡോകടര്‍ ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. ആലുവ ഡിവൈഎസ്പി…
Read More