എം​ജി ക​ലോ​ത്സ​വം; എ​റ​ണാ​കു​ളം മു​ന്നേ​റു​ന്നു; ആതിഥേയരായ സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത്

കോ​ട്ട​യം: തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ന്‍റെ ലാ​സ്യ​ല​യ താ​ള​ത്തി​ല്‍ ആ​റാ​ടി എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ മു​ന്നേ​റ്റം തു​ട​രു​ന്നു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വം അ​വ​സാ​നി​ക്കു​വാ​ന്‍ ര​ണ്ടു​ദി​നം ബാ​ക്കി​നി​ല്‍​ക്കെ 50 പോ​യി​ന്‍റു​മാ​യി തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് തു​ട​ക്കം മു​ത​ലു​ള്ള തേ​രോ​ട്ടം തു​ട​രു​ക​യാ​ണ്. 39 പോ​യി​ന്‍റു​മാ​യി സെ​ന്‍റ് തെ​രേ​സാ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

34 പോ​യി​ന്‍റ് നേ​ടി തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. പി​ന്നി​ലാ​യി​രു​ന്ന മു​ന്‍ ചാ​മ്പ്യ​ന്‍​മാ​ര്‍ കൂ​ടി​യാ​യ മ​ഹാ​രാ​ജാ​സ് 23 പോ​യി​ന്‍റു​മാ​യി നാ​ലാ​മ​തെ​ത്തി. ര​ണ്ടു ദി​വ​സ​ത്തെ മ​ത്സ​ര​ഫ​ല​ങ്ങ​ളാ​ണ് മ​ഹാ​രാ​ജാ​സി​നെ മു​ന്നോ​ട്ടെ​ത്തി​ച്ച​ത്.

അ​തി​ഥേ​യ​രാ​യ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് എ​റ​ണാ​കു​ളം കോ​ള​ജു​ക​ള്‍​ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി 16 പോ​യി​ന്‍റു​മാ​യി ഏ​ഴാ​മ​തു​ണ്ട്. ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

കോ​ല്‍​ക്ക​ളി​യും ആ​വേ​ശം നി​റ​യു​ന്ന ക​ള​ര്‍ ഫു​ള്‍ മ​ത്സ​ര​മാ​യ ഗ്രൂ​പ്പ് ഡാ​ന്‍​സും ഇ​ന്നു വേ​ദി​യി​ലെ​ത്തും. മൂ​ന്നി​നു ക​ലോ​ത്സ​വം സ​മാ​പി​ക്കും. സ​മാ​പ​ന ദി​വ​സം ബാ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള​ള സം​ഗീ​ത​നി​ശ ഒ​രു​ക്കി​യാ​ണ് ക​ലോ​ത്സ​വ​ത്തെ സം​ഘാ​ട​ക​ര്‍ യാ​ത്ര​യാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment