കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ് ബ്രിട്ടോയ്ക്ക് (64) നാടിന്റെ അന്ത്യാഞ്ജലി. ഇന്നു രാത്രിയോടെ കൊച്ചി വടുതലയിലെ വസതിയിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതു മുതൽ 11 വരെ വസതിയിലും തുടർന്ന് ഉച്ചകഴിഞ്ഞു മൂന്നുവരെ എറണാകുളം ടൗണ് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കൊച്ചിയിൽ. കാന്പസ് അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നര പതിറ്റാണ്ട് വീൽചെയറിൽ കഴിഞ്ഞുവരികേ ഹൃദയാഘാതത്തെത്തുടർന്നു ഇന്നലെ വൈകിട്ട് ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യാത്രാവിവരണ ഗ്രന്ഥം എഴുതിത്തീർക്കാൻ ക്രിസ്മസ് ദിനത്തിൽ തൃശൂരിലെത്തുകയും പിഡബ്ല്യുഡി റെസ്റ്റ്ഹൗസിൽ താമസിച്ചുവരികയുമായിരുന്നു. കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ ബ്രിട്ടോയെ വൈകിട്ട് ആശുപത്രിയിലെത്തിച്ചു. 2006-2011 കാലഘട്ടത്തിൽ നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു. എറണാകുളം ലോ കോളജ് വിദ്യാർഥിയായിരിക്കേ 1983 ഒക്ടോബർ 14നു രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റ് അരയ്ക്കു താഴെ തളർന്നു. എസ്എഫ്ഐ സംസ്ഥാന…
Read MoreCategory: Kochi
കൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ ‘മദ്യപിച്ച് വാഹനമോടിച്ച നൂറോളം പേർക്കെതിരേ കേസ്
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച നൂറോളംപേർ കുടുങ്ങി. കൊച്ചി സിറ്റി പോലീസിന്റെ കീഴിലുള്ള വിവിധ സ്റ്റേഷനുകളിലാണ് ഇത്രയധികംപേർക്കെതിരേ കേസെടുത്തത്. സെൻട്രൽ പോലീസിൽ പത്തോളം പേർക്കെതിരേ കേസെടുത്തപ്പോൾ സൗത്ത് പോലീസ് സ്റ്റേഷനിൽ ആറ് പേർക്കെതിരേയും മരട് പോലീസിൽ 18 പേർക്കെതിരേയും മട്ടാഞ്ചേരിയിൽ 12 പേർക്കെതിരേയും കേസെടുത്തു. ഹാർബർ, ഏലൂർ, മുളവുകാട്, ചേരാനല്ലൂർ, പനങ്ങാട്, ഫോർട്ട്കൊച്ചി, എളമക്കര പോലീസ് സ്റ്റേഷനുകളിലും മദ്യപിച്ച് വാഹനമോടിച്ചതിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം റൂറൽ പോലീസിനു കീഴിലുള്ള കണക്കുകൾകൂടി പരിശോധിച്ചാൽ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരുടെ എണ്ണം വീണ്ടും വർധിക്കും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാത്രിയിൽ ഉൾപ്പെടെ ജില്ല മുഴുവൻ പോലീസ് കർശന നിരീക്ഷണങ്ങളും പരിശോധനകളുമാണ് നടത്തിയിരുന്നത്. അതിനിടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയിൽ നടന്ന വിവിധ അപകടങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read Moreഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ പിടിയിൽ
മൂവാറ്റുപുഴ: യുവതിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. മൂവാറ്റുപുഴ പുളിഞ്ചോട് ഹനീഫയാണ് പിടിയിലായത്. ഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ രണ്ടു വയസുള്ള ഹൃദ്രോഗിയായ കുട്ടിയുടെ ചികിത്സക്ക് നാട്ടുകാർ പിരിച്ചെടുത്ത 75,000 രൂപയും ഇവരുടെ ഏഴു പവനോളം സ്വർണാഭരണങ്ങളും പ്രതി അപഹരിച്ചിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഹനീഫയെ പിടികൂടിയത്. സിഐ ആർ. മധു, എഎസ്ഐമാരായ പി.കെ. സലിം, എഎസ്ഐ എം.എം. ഷമീർ, സിവിൽ പോലീസ് ഓഫീസർ ജീമോൻ ജോർജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreസെന്റ് മേരീസ് ചങ്ക്സ് ; മുപ്പതു വർഷത്തിനു ശേഷം അവരെത്തി സൗഹൃദം പുതുക്കി പന്തുതട്ടാൻ
ബോബൻ ബി. കിഴക്കേത്തറ ആലുവ: മൂന്നു പതിറ്റാണ്ടിനു ശേഷം ആലുവ സെന്റ് മേരീസ് സ്കൂളിലെ ചങ്ക്സ് എത്തി; പഠിച്ചു കളിച്ചു വളർന്ന വിദ്യാലയമുറ്റത്ത് വീണ്ടും പന്തുതട്ടാൻ. പ്രശസ്ത ഫുട്ബോൾ താരം ഹർഷന്റെ നേതൃത്വത്തിലാണ് പല ഡിവിഷനുകളിലായി പത്താം ക്ലാസ് വരെ പഠിച്ച 71 പേർ എത്തിയത്. നവ മാധ്യമമായ വാട്സ്ആപ്പിൽ ഗ്രൂപ്പ് രൂപീകരിച്ചാണ് ഇവർ പുനസംഗമത്തിന് വഴിയൊരുക്കിയത്. 1985-86 കാലഘട്ടത്തിൽ ആലുവ സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസിൽ പഠിച്ചിരുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് എബ്രഹാം, മജ്നു കൃഷ്ണൻ എന്നിവർ ചേർന്നാണ് ആരംഭിച്ചത്. സെന്റ് മേരീസ് ചങ്ക്സ് എന്നാണ് ഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്. അന്ന് ഒരുമിച്ചു പഠിച്ചിരുന്നവരിൽ നല്ലൊരു ശതമാനം പേരും ജോലിയുടെ ഭാഗമായി വിദേശത്താണുള്ളത്. ഈ വർഷാരംഭത്തിൽ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രളയാനന്തരമാണ് നൂറോളം പേർ അംഗങ്ങളായി വിപുലീകരിച്ചത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് ഒത്തുകൂടാൻ…
Read Moreപോലീസിലെ എസ്ഐ, എഎസ്ഐ പ്രമോഷൻ യാഥാർഥ്യമായി; തിരുവനന്തപുരം റേഞ്ചിൽ 175, തൃശൂർ റേഞ്ചിൽ 143 സീനിയർ സിപിഒമാർ എഎസ്ഐ ആയി
സീമ മോഹൻലാൽ കൊച്ചി: കേരള പോലീസിൽ ആറു വർഷമായി മുടങ്ങിക്കിടന്നിരുന്ന എസ്ഐ, എഎസ്ഐ പ്രമോഷൻ യാഥാർഥ്യമായി. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറിയിരിക്കുന്നത്. സീനിയോറിട്ടി സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ കേസ് നടക്കുകയായിരുന്നു. 2012-ലാണ് എസ്ഐ, എഎസ്ഐ പ്രമോഷൻ അവസാനമായി നടന്നത്. ആദ്യ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം റേഞ്ചിലെ 175 സീനിയർ സിപിഒ മാരെയും തൃശൂർ റേഞ്ചിൽ 143 സീനിയർ സിപിഒമാരെയും എഎസ്ഐമാരാക്കി വെള്ളിയാഴ്ച പ്രമോട്ടുചെയ്തിരുന്നു. കണ്ണൂർ, എറണാകുളം റേഞ്ചുകളിലെ പ്രമോഷൻ ഉത്തരവ് ഇന്നലെ ഇറങ്ങി. എഎസ്ഐ പ്രമോഷനു പുറകെ എഎസ്ഐമാരുടെ എസ്ഐ പ്രമോഷനും നടക്കും. അപ്പോൾ ഒഴിവുവരുന്ന എഎസ്ഐ പോസ്റ്റിലേക്ക് വീണ്ടും സീനിയർ സിപിഒമാരെ നിയമിക്കും. പ്രമോഷൻ നടപടികൾ പൂർത്തിയാകുന്ന പ്രകാരം കേരള പോലീസിലെ 1100 പേർക്ക് എസ്ഐമാരായും സീനിയർ സിപിഒ വിഭാഗത്തിൽ 2100 പേർക്ക് എഎസ്ഐമാരായും പ്രമോഷൻ ലഭിക്കും. പ്രമോഷൻ നടപടികൾ വേഗത്തിലാക്കാൻ…
Read Moreമയക്കുമരുന്ന് കേസ്; നടി അശ്വതി ബാബു സഹകരിക്കുന്നില്ല; ശക്തമായ രാഷ്ട്രീയ സമർദം; കേസ് നടിയിൽ ഒതുക്കാൻ തീരുമാനം
സൂര്യനാരായണൻ കൊച്ചി: നടി അശ്വതി ബാബുവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പോലീസ് ചോദ്യം ചെയ്തെങ്കിലും നടി സഹകരിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ടു കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ നടി അശ്വതി ബാബു തയാറാകുന്നില്ലെന്നു പോലീസ്. ശനിയാഴ്ച നടിയെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും ഇവരുടെ മൗനം പോലീസിനെ വെട്ടിലാക്കി. ഇവരുടെ അസുഖവും കണക്കിലെടുത്തു വൈകുന്നേരത്തോടെ പോലീസ് ഇവരെ ജയിലിലേക്കു മാറ്റി. ഇവരുടെ സിനിമബന്ധം പേരിനുവേണ്ടിയുള്ളതും ബിസിനസിനുവേണ്ടിയുള്ളതുമാണെന്നു പോലീസ് വെളിപ്പെടുത്തി. ഇതേ സമയം പോലീസിനു ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ താൽപര്യമില്ലെന്നും സൂചനയുണ്ട്. സിനിമ മേഖലയുമായിബന്ധപ്പെട്ടു നടി പാർട്ടിനടത്തുകയും മയക്കുമരുന്നു വിതരണം ചെയ്യുകയും ചെയ്തുവെന്നു പോലീസിനു വ്യക്തമായിട്ടും ചോദ്യം ചെയ്യലിൽ ഇതൊന്നും പ്രതിഫലിച്ചില്ല. അതായതു പ്രമുഖരിലേക്കു അന്വേഷണം വ്യാപിപ്പിക്കാതെ മരവിപ്പിക്കാൻ നീക്കം ശക്തമാണ്. ശക്തമായ രാഷ്ട്രീയ സമർദം മൂലം കേസ് നടിയിൽ ഒതുക്കാനാണ് തീരുമാനം. സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖരുമായി നടിക്കു ബന്ധമുണ്ട്.…
Read Moreപുതുവർഷാഘോഷങ്ങൾ കൊച്ചിയിൽ അതീവ സുരക്ഷ; ഇന്ന് ഗതാഗത നിയന്ത്രണം; സുരക്ഷയ്ക്കായി 2500 പോലീസുകാരും
കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. ആഘോഷരാവിനായുള്ള ഒരുക്കങ്ങൾ നഗരത്തിൽ എല്ലായിടത്തും പൂർത്തിയായി. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ പപ്പാഞ്ഞി കത്തിക്കൽ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പുറമേ നഗരത്തിലെ പ്രമുഖ ഹോട്ടലുകളും ക്ലബുകളും ഡിജെ പാർട്ടികൾ ഉൾപ്പെടെ വ്യത്യസ്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കുന്ന നഗരം കൊച്ചിയാണ്. കൊച്ചി കാർണിവലും നക്ഷത്ര ഹോട്ടലുകളിലെ ആഘോഷവും നഗരത്തെ പുതുവത്സരാഘോഷ ലഹരിയിലാക്കും. കൊച്ചിയിലെ പുതുവർഷാഘോഷത്തിലെ ഏറ്റവും പ്രധാനം കൊച്ചി കാർണിവലാണ്. 23 വർഷം മുന്പ് തുടക്കമിട്ട കൊച്ചി കാർണിവൽ ഈവർഷവും മോടിയോടെ തന്നെയാണ് നടക്കുന്നത്. വിവിധ പരിപാടികൾ കാർണിവലിന്റെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ നടക്കുന്നുണ്ട്. ആഘോഷം പൊടിപൂരമാക്കാൻ പതിനായിരങ്ങൾ ഇന്ന് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തും. പുതുവർഷത്തെ വരവേറ്റുകൊണ്ട് നഗരവാസികൾ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമാണം പരേഡ് മൈതാനിയിൽ ഡേവിഡ് ഹാളിന് മുന്പിൽ പൂർത്തിയായിട്ടുണ്ട്. പോയവർഷത്തിന് വിട ചൊല്ലി…
Read Moreസിപിഎം എംപിമാർ മുത്തലാക്ക് ചർച്ചയിൽ പങ്കെടുത്തിരുന്നോ? കെ.സി.വേണുഗോപാൽ
കൊച്ചി: മുത്തലാക്ക് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുത്തലാക്ക് ബില്ലിനെ കുറിച്ച് യുഡിഎഫിലോ യുപിഎയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുത്തലാക്ക് ബിൽ ചർച്ചയിൽ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ലീഗിന്റെ ആഭ്യന്തരകാര്യമാണെന്ന് വേണുഗോപാൽ പറഞ്ഞു. എന്താണ് അദ്ദേഹത്തിന്റെ വിശദീകരണമെന്നു തനിക്കറിയില്ല. പക്ഷേ, കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയിൽ എത്താതിരുന്നത്. കേരളത്തിൽനിന്നുള്ള സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുത്തില്ലല്ലോ എന്നും വേണുഗോപാൽ ചോദിച്ചു. ലോക്സഭയിലെ വോട്ടെടുപ്പു ബഹിഷ്കരിക്കാനായിരുന്നു പൊതുധാരണയെന്നും വോട്ടെടുപ്പിൽ പങ്കെടുത്തതു കൊണ്ടു കാര്യമില്ല എന്നതു പരിഗണിച്ചായിരുന്നു ബഹിഷ്കരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreബാങ്കിലെ സ്വർണം കവർന്ന സംഭവം; ദമ്പതികൾ ജയിലിലേയ്ക്ക്; സിസ്മോൾ കാക്കനാട് വനിതാ ജയിലിലും സജിത്തിനെ ആലുവ സബ്ജയിലിലേക്കും മാറ്റി
ആലുവ: രണ്ടാഴ്ച നീണ്ടുനിന്ന വിശദമായ പോലീസ് കസ്റ്റഡിയിലെ തെളിവെടുപ്പുകൾക്കുശേഷം യൂണിയൻ ബാങ്ക് ആലുവ ശാഖയിൽനിന്നും പണയസ്വർണ ഉരുപ്പടികൾ കവർന്ന് തിരിമറി നടത്തിയ കേസിലെ പ്രതികളായ ദന്പതികളെ കോടതി റിമാൻഡ് ചെയ്തു. ബാങ്ക് അസി. മാനേജർ അങ്കമാലി സ്വദേശി സിസ്മോൾ, ഭർത്താവ് സുജിത് എന്നിവരെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തത്. സിസ്മോളെ കാക്കനാട് വനിതാ ജയിലിലും സജിത്തിനെ ആലുവ സബ്ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കസ്റ്റഡി കാലയളവിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ സെല്ലിലായിരുന്നു ഇരുവരും.ബാങ്കിൽ പണയപ്പെടുത്തിയ 128 ഇടപാടുകാരിൽനിന്നും രണ്ടരകോടിയോളം രൂപ വില വരുന്ന 8.85 കിലോഗ്രാം പണയസ്വർണമാണ് പലപ്പോഴായി സിസ്മോളുടെ നേതൃത്വത്തിൽ കടത്തിയത്. ഈ സ്വർണം പിന്നീട് ആലുവ, അങ്കമാലി മേഖലയിലെ വിവിധ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമായി ഭർത്താവ് സജിത്തിന്റെ ഒത്താശയോടെ പണയപ്പെടുത്തുകയായിരുന്നു. സ്വർണപണയ ഉരുപ്പടി തിരികെയെടുത്ത് പരിശോധിച്ച…
Read More