കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത ഹർജിയിന്മേൽ ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ഹൈക്കോടതിക്കും മുകളിൽ കോടതിയുണ്ടല്ലോ എന്ന് ചോദിച്ച ശോഭ കോടതിയിൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. കഴിഞ്ഞ നാല്പത് ദിവസമായി പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്- ശോഭ പറഞ്ഞു.
Read MoreCategory: Kochi
കുടുംബവഴക്ക് പറഞ്ഞു തീർക്കാനെത്തിയ ബന്ധു ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ സംഭവം ; പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും; പെരുമ്പാവൂരിൽ നടന്ന സംഭവം ഇങ്ങനെ….
പെരുന്പാവൂർ: കുടുംബവഴക്ക് പറഞ്ഞു തീർക്കാനെത്തിയ ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ആശുപത്രിയിലായ പ്രതിയുടെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. അറക്കപ്പടി മോട്ടിലാൻ കോളനിയിൽ പാറപ്പുറത്ത് വീട്ടിൽ ഷാജി (49) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമാനി സ്വദേശി തച്ചേലാൻ വീട്ടിൽ മരക്കാർ മകൻ അഷറഫ് (34) ആണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലായിലായത്. പ്രതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തും.അഷ്റഫിന്റെ ഭാര്യയുടെ മാതൃസഹോദര പുത്രനാണ് ഷാജി. ഭാര്യ നാസിയയുമായി ഷാജി നിരന്തരം വഴക്കിടുക പതിവായിരുന്നു. ഞായറാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് സമീപത്ത് താമസിച്ചിരുന്ന അഷ്റഫിന്റെ സഹോദരി പ്രശ്നം തീർക്കാൻ വിളിച്ചു ഇയാളെ വരുത്തിയിരുന്നു. കുടുംബക്കാരിൽ ചിലർ തമ്മിലുള്ള ചർച്ചയിലാണ് പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവറായിരുന്ന അഷറഫ് ഷാജിയുമായി തർക്കത്തിലേർപെട്ടത്. ഇതിനിടയിലാണ് കത്തിയെടുത്ത് നെഞ്ചിന് താഴെ കുത്തിയത്. തർക്കത്തിൽ അഷറഫിനും പരിക്കേറ്റിരുന്നു. തുടർന്ന് പ്രതി ബൈക്കെടുത്ത്…
Read Moreവൃക്കരോഗം പടർത്തിയ ഇരുട്ടിൽ നിന്നും പത്രോസിന്റെ ജീവിതവഴിയിൽ പ്രകാശമായി നക്ഷത്രങ്ങൾ
ടിജോ കല്ലറയ്ക്കൽ മഞ്ഞപ്ര: മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ അത്ര തിളക്കമുള്ളതല്ല പത്രോസിനു ജീവിതം. എങ്കിലും വൃക്കരോഗം ഇരുട്ടിലാക്കിയ ജീവിതവഴികളിൽ നക്ഷത്രങ്ങളുണ്ടാക്കി വിറ്റു പ്രകാശം പകരാനുള്ള പരിശ്രമത്തിലാണ് ഈ അന്പത്തിനാലുകാരൻ. മഞ്ഞപ്ര ആനപ്പാറ പുതുവ പത്രോസ് 2013 മുതൽ വൃക്കരോഗിയാണ്. രണ്ടു വൃക്കകൾക്കും തകരാറുണ്ട്. ജീവൻ നിലനിർത്താൻ മാസത്തിൽ പന്ത്രണ്ടു ഡയാലിസിസ് വേണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. നിർധന കുടുംബത്തിന്റെ ആശ്രയമായ പത്രോസ് പരന്പരാഗത രീതിയിലുള്ള നക്ഷത്രങ്ങൾ നിർമിച്ചു നൽകിയാണു ജീവിതമാർഗം കണ്ടെത്തുന്നത്. ഈറ്റ, ചൈന പേപ്പർ, നൂൽകന്പി, ഗിൽറ്റ് പേപ്പർ എന്നിവ ഉപയോഗിച്ചാണു നക്ഷത്രങ്ങൾ നിർമിക്കുന്നത്. മൂന്നടി നീളമുള്ള നക്ഷത്രത്തിനു 300 രൂപയാണു വില. ഓർഡർ അനുസരിച്ച് നിർമിച്ചു വീടുകളിൽ എത്തിച്ചു കൊടുക്കും. ദീർഘകാലം ആനപ്പാറ ഫാത്തിമമാത പള്ളിയിലെ ദേവാലയ ശുശ്രൂഷിയായിരുന്ന പത്രോസിനു വൃക്കരോഗം മൂർച്ചിച്ച് ആരോഗ്യം ക്ഷയിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ദേവാലയ ശുശ്രൂഷയ്ക്കൊപ്പം ഇലക്ട്രിക്കൽ വർക്കുകളും…
Read Moreഗാർഹിക വെള്ളക്കരം; ഉപഭോക്താക്കളെ പിഴിഞ്ഞ് വാട്ടർ അഥോറിറ്റി; അമിത ബില്ലിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ
കളമശേരി: കളമശേരി വാട്ടർ അഥോറിറ്റിയിൽ ഗാർഹിക ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തി ഉപയോഗിക്കാത്ത വെള്ളത്തിന് കൊള്ളക്കരം ഈടാക്കുന്നതായി പരാതി. പലരിൽ നിന്നും 8,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ബിൽ ഈടാക്കുന്നതായാണ് പരാതി.രണ്ട് മാസം കൂടുമ്പോൾ 300 രൂപയോളം വെള്ളക്കരം അടച്ചിരുന്ന നോർത്ത് കളമശേരിയിലെ ഗാർഹിക ഉപഭോക്താവിന് 8,000 രൂപയുടെ ബില്ലാണ് നൽകിയത്. കളമശേരിയിലെ തന്നെ മറ്റൊരു ഉപഭോക്താവിന് 1.5 ലക്ഷം രൂപയും ബിൽ നൽകി. എണ്ണായിരത്തിന്റെ ബിൽ കിട്ടിയ ആൾ ഓഫീസിൽ ബില്ലുമായെത്തിപ്പോൾ നിലവിലെ ബില്ലിന്റെ പകുതി തുക അടച്ച് പരാതി തന്നാൽ ഡിവിഷണൽ ഓഫീസ് മുഖേന കേസെടുത്ത് തുക കുറയ്ക്കാക്കാമെന്നും അന്വേഷണം നടത്തി തുക തിരികെ കിട്ടാനുള്ള അവസരമുണ്ടാക്കാമെന്നുമാണ് ആദ്യം പറഞ്ഞത്. ഈ ഉറപ്പിൽ പകുതി തുകയായ 4,000 രൂപ അടച്ച് അപേക്ഷിച്ചു. എന്നാൽ യാതൊരുവിധ അന്വേഷണവും നടത്താതെ ബാക്കി തൂക കൂടി അടയ്ക്കാൻ…
Read Moreചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അധികൃതർ; ചിൽഡ്രൻസ് പാർക്ക് നിർമാണംനിലച്ചതായി ആക്ഷേപം
മലയാറ്റൂർ: മലയാറ്റൂർ മണപ്പാട്ട് ചിറയിൽ നിർമാണം ആരംഭിച്ച ചിൽഡ്രൻസ് പാർക്കിന്റെ പണികൾ പാതിവഴിയിൽ നിലച്ചതായി ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.ഡി. സ്റ്റീഫൻ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് ചിൽഡ്രൻസ് പാർക്കിന് വേണ്ടി 1.5 കോടി രൂപ അനുവദിച്ചുവെന്ന് കാണിച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് പണികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് വർഷത്തോളമായിട്ടും പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ലായെന്നു മാത്രമല്ല പണി തുടങ്ങിയത് ആരാണെന്നോ, എത്ര ഫണ്ട് ഇതിന് ഉപയോഗിച്ചുവെന്നോ, എന്തുകൊണ്ട് പണികൾ നിർത്തിവച്ചിരിക്കുന്നുവെന്നോ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ലെന്ന് ടി.ഡി. സ്റ്റീഫൻ പറയുന്നു. ഈ സ്ഥലം വളർത്തു മൃഗങ്ങളുടെ മേച്ചിൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. മണപ്പാട്ടുചിറ ടൂറിസം വികസനത്തിന് വേണ്ടി കോടികളും മുടക്കി തുടങ്ങിയ നിരവധി നിർമാണ പ്രവർത്തനങ്ങളും നിലച്ച നിലയിലാണ്. തുടങ്ങിവച്ച പണികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന്…
Read Moreഗോഡൗൺ വളപ്പിൽ രണ്ടുമാസം പ്രായമായ കഞ്ചാവുചെടി കണ്ടെത്തി; സംഭവത്തെക്കുറിച്ച് കെട്ടിട ഉടമ പറഞ്ഞതിങ്ങനെ…
കളമശേരി: കളമശേരിയിലെ ഗോഡൗൺ വളപ്പിൽനിന്ന് പോലീസ് കഞ്ചാവു ചെടി കണ്ടെത്തി. സീപോർട്ട്-എയർപോർട്ട് റോഡിനു സമീപം പൂജാരി വളവിൽ പ്രവർത്തിക്കുന്ന മരുന്നു കമ്പനിയുടെ വാടക കെട്ടിടത്തിനു സമീപത്തെ ചെടിക്കൂട്ടങ്ങൾക്കിടയിലാണ് കഞ്ചാവു ചെടി കണ്ടെത്തിയത്. മൂന്നു മാസം പ്രായമുള്ളതാണ് ചെടി. രണ്ടു മാസം മുമ്പ് പ്രദേശമാകെ വൃത്തിയാക്കിയതാണെന്നും തനിക്കിതെക്കുറിച്ച് അറിയില്ലെന്നും കെട്ടിട ഉടമ പോലീസിനെ അറിയിച്ചു. സ്ഥാപനത്തിലെ എട്ടു ജീവനക്കാരിൽ രണ്ടു പേർ ഇതര സംസ്ഥാനക്കാരായതിനാൽ ഇവരെയും ചോദ്യംചെയ്തു. ഗോഡൗണിനു സമീപം വിദ്യാർഥികൾ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലുമുണ്ട്. തൊട്ടടുത്ത കെട്ടിടങ്ങളുടെ വളപ്പുകളിലും പരിശോധന നടത്താൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.
Read Moreനീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; രണ്ടു വർഷം പിന്നിട്ടപ്പോൾ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദാമ്പത്യം തകർന്നു; വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കുത്തി പരക്കേൽപ്പിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്..
കൊച്ചി: യുവതിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിൽ. ഹരിപ്പാട് സ്വദേശി രഞ്ജിത്ത് (35) ആണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഇയാളെ ഇന്നലെ പിടികൂടിയത്. സംഭവത്തിൽ ഭർത്താവും ഹരിപ്പാട് സ്വദേശിയായ സന്തോഷ്, സുഹൃത്ത് കാസിം എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഹരിപ്പാട് സ്വദേശി രേഷ്മയ്ക്കാണ് കുത്തേറ്റത്. രേഷ്മയുടെ സഹപ്രവർത്തകനെ സന്തോഷും കാസിമും രഞ്ജിത്തും ചേർന്ന് നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിലാണ് രഞ്ജിത്ത് അറസ്റ്റിലായിട്ടുള്ളത്. ഇവർ തട്ടിക്കൊണ്ടുപോയ സഹപ്രവർത്തകന്റെ ഫോണിൽ നിന്നും വിളിച്ചാണ്് രേഷ്മയെ ആശുപത്രിയുടെ പുറത്തെത്തിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്്. സന്തോഷ് നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രേഷ്മ ഫോണ്‍ എടുത്തില്ല. ഇതേ തുടർന്നാണ് സഹപ്രവർത്തകനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും രഞ്ജിത് പങ്കാളിയാണ്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരം…
Read Moreഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നപരിഹാരത്തിനായി ജാക്സൺ വർഗീസിന്റെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക്
കൊച്ചി: ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസ് നടത്തി വരുന്ന നിരാഹാരം ഏഴാം ദിവസത്തിലേക്ക്കടന്നു. സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. ഉൗബർ, ഓല കന്പനികളുടെ പ്രതിനിധിളെയും തൊഴിലാളികളെയും പ്രത്യേകമായാണ് ചർച്ച നടത്തിയത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഈ മേഖലയിൽ നിയമനിർമാണം സാധ്യമാക്കുന്നതും സംബന്ധിച്ചും ഉറപ്പു നൽകിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ നിലപാടില്ലാത്തതിനാൽ സമരം തുടരുകയാണെന്ന് ജാക്സണ് വർഗീസ് പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും, സർക്കാരിനെതിരെ സമരം ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിതലത്തിൽ ചർച്ച നടത്തുന്നത് സംബന്ധിച്ച കാര്യത്തിൽ സ്ഥിരീകരിണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് താൻ നിരാഹാരം തുടരുന്നതെന്നും ജാക്സണ് അറിയിച്ചു.
Read Moreകുടുംബപെൻഷനെപ്പറ്റിയുള്ള തർക്കം; പിതാവിന്റെ രണ്ടാം ഭാര്യയെ വീടിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു
കൊച്ചി: വൈറ്റിലയിൽ വയോധികയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു. വൈറ്റില മേജർ റോഡിൽ നേരേവീട്ടിൽ ജോസഫിന്റെ മകൻ തങ്കച്ചനെ (സേവ്യർ-61) ആണ് ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ജോസഫിന്റെ രണ്ടാം ഭാര്യ മേരിയെയാണ് തങ്കച്ചൻ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തി സ്ഥിരമായി തങ്കച്ചൻ, മേരിയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപ വാസികൾ പറയുന്നു. എന്നാൽ, സംഭവദിവസം ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് മരട് പോലീസ് അറിയിച്ചു. നാട്ടുകാർ പിടിച്ചു നൽകിയതിനെ തുടർന്ന് ഉടൻ തന്നെ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഇയാൾ മദ്യപിച്ചിരുന്നതിന്റെ യാതൊരു തെളിവുമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തങ്കച്ചന്റെ പിതാവ് ജോസഫിന്റെ കുടുംബപെൻഷൻ മേരിക്കായിരുന്നു ലഭിച്ചിരുന്നത്. പെൻഷൻ തുകയുടെ വിഹിതം തങ്കച്ചന് നൽകാത്തതിന്റെ പേരിലും മേരിയുമായി ഇയാൾക്ക് വൈരാഗ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. തങ്കച്ചന്റെ ഭാര്യ മകളുടെ കൂടെ ബംഗളൂരുവിലാണ് താമസം.…
Read Moreകൃത്രിമമായ വസ്തുക്കളൊന്നും പാടില്ല! പാചക മത്സരത്തില്‍ പച്ചക്കറി പുട്ടും പപ്പായ മീന്‍കറിയും താരങ്ങളായി
കാക്കനാട്: ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ചു വനിതാ ശിശു വികസന വകുപ്പും ഐസിഡിഎസ് സെല്ലും ചേർന്നു കൗമാരപ്രായക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല പാചക മത്സരത്തിൽ പച്ചക്കറി പുട്ടും പപ്പായ മീൻകറിയും താരങ്ങളായി. വൈപ്പിൻ ബ്ലോക്കിൽനിന്നാണ് പത്തു വയസുകാരനായ ഇഹ്ത്താസ് ഫത്താഹി കൊതിയൂറുന്ന കൗതുകകരമായ വിഭവങ്ങളുമായെത്തിയത്. ഇഹ്ത്താസിന് ഒന്നാം സ്ഥാനവും ലഭിച്ചു. കൃത്രിമമായ വസ്തുക്കളൊന്നും പാടില്ലെന്ന നിർദേശം മത്സരത്തിലുണ്ടായിരുന്നു. എണ്ണയിൽ പൊരിച്ചത് ഒഴിവാക്കി ആവിയിൽ പുഴുങ്ങിയ ഭക്ഷണത്തിനായിരുന്നു മുൻതൂക്കം. 36 കുട്ടികൾ പങ്കെടുത്തു. നിറക്കൂട്ട് മുട്ടപുലാവ് തയാറാക്കിയ തുറവൂരിൽനിന്നുള്ള അഖില രണ്ടാം സ്ഥാനം നേടി. ചീര, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള ദോശകളും മത്സരത്തിൽ ശ്രദ്ധേയമായി. ചേന പായസം, നുറുക്ക് ഗോതന്പ് ബിരിയാണി, മിക്സഡ് വട്ടയപ്പം, കഞ്ഞി വെള്ളം ഹൽവ, മിക്സഡ് ദിൽകുഷ്, പപ്പായ പഴം അട, കപ്പങ്ങ കൊഴുക്കട്ട, നൂലപ്പം ഉപ്പുമാവ്, പോഷക ഇഡലി, താൾ കറി,…
Read More