കാക്കനാട്: കുട്ടിയെയും അമ്മയെയും ബസിൽ കയറ്റാതിരിക്കുകയും സഹോദരിയെ ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തെന്ന പരാതിയിൽ മോട്ടോർ വാഹനവകുപ്പ് സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു. ലൈസൻസ് ഇല്ലാതിരുന്ന ബസിലെ കണ്ടക്ടർക്കെതിരേയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ-കാക്കനാട് റൂട്ടിലോടുന്ന ബസിനെതിരേയാണു നടപടി. ഭാരതമാതാ കോളജിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ കാണിച്ചശേഷം കാക്കനാട് കളക്ടറേറ്റിന് സമീപമെത്തിയ സ്ത്രീയും കുട്ടിയും സഹോദരിയും തൃപ്പൂണിത്തുറ ഭാഗത്തേക്കു പോകുന്ന ബസ് സ്റ്റോപ്പിലെത്തി ബസിൽ കയറുന്നതിനിടെയായിരുന്നു സംഭവം.
Read MoreCategory: Kochi
നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും കസ്റ്റഡിയിൽ
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ കത്തിക്ക് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി സന്തോഷ്, സുഹൃത്ത് നിസാം എന്നിവരെയാണ് ചേരാനെല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രേഷ്മയെ ആശുപത്രി പരിസരത്ത് വച്ച് സന്തോഷ് കുത്തിയത്. വയറിനും കഴുത്തിനും കുത്തേറ്റ രേഷ്മ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് വഴക്കിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Read Moreസുരക്ഷാ പ്രശ്നം; കൊച്ചിയിൽ അറസ്റ്റിലായ ബോഡോ തീവ്രവാദികളെ ഒന്നിച്ച് ആസാമിലേക്ക് കൊണ്ടുപോകില്ല
കൊച്ചി: മണ്ണൂരിലെ പ്ലൈവുഡ് കന്പനിയിൽനിന്നു പിടികൂടിയ ബോഡോ തീവ്രവാദികളെ ആസാമിലേക്കു കൊണ്ടുപോകുന്നത് നീളുന്നു. ഇന്നു പുലർച്ചെ മൂവരെയും ഒരുമിച്ച് വിമാനമാർഗം കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നെതെങ്കിലും സുരക്ഷാ കാരണങ്ങളാൽ നടന്നില്ല. മൂവരെയും ഒരുമിച്ച് കൊണ്ടുപോകുവാൻ വിമാന കന്പനി അധികൃതർ അനുമതി നൽകിയില്ലെന്നാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം. ഒരോരുത്തരെ വീതം നാളെ മുതൽ മൂന്നു ദിവസങ്ങളിലായി കൊണ്ടുപോകാനാണ് നിലവിലെടുത്തിരിക്കുന്ന തീരുമാനമെന്നും പോലീസ് വ്യക്തമാക്കി. നിരോധിക്കപ്പെട്ട നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും ആസാം സ്വദേശികളുമായ ദുംകേതു ബ്രഹ്മ ദലാങ്ങ് (35), പ്രിതം ബസുമതാരി (25), മനു ബസുമതാരി (24) എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നത്. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും ആസാം പോലീസും നൽകിയ വിവരമനുസരിച്ച് ഇവർ താമസിച്ചിരുന്ന മണ്ണൂർ കുഴൂരിലുള്ള കന്പനിയും പരിസരവും വളഞ്ഞു തന്ത്രപരമായാണു പോലീസ് കുടുക്കിയത്. ഇന്നലെയാണ് പ്രതികളെ ആസാം പോലീസിനു കൈമാറിയത്. ഇന്നലെ ഉച്ചയോടെ കോലഞ്ചേരി ജുഡീഷൽ…
Read Moreഡീസലിൽ മായം; എണ്ണക്കമ്പിനി 50,000 രൂപ നഷ്ടപരിഹാരം നൽകണം; ബിന്ദുജോർജിന്റെ പരാതിക്ക് അടിസ്ഥാനമായ സംഭവം ഇങ്ങനെ…
മൂവാറ്റുപുഴ: മായം കലർന്ന ഡീസൽ നിറച്ചതിനെതുടർന്നു കാറിന്റെ എൻജിൻ തകരാറായതിനാൽ കാറുടമയ്ക്ക് ഭാരത് പെട്രോളിയം കോർപറേഷൻ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവായി. മുടവൂർ തോട്ടുപുറം ബിന്ദു ജോർജ് സമർപ്പിച്ച ഹർജിയിലാണ് ചെറിയാൻ കുര്യാക്കോസ് പ്രസിഡന്റും ഷീൻ ജോർജ് സീന കുമാരി എന്നിവർ അംഗങ്ങളായുള്ള ഫോറത്തിന്റെ വിധി. ബിപിസിഎലിന്റെ മൂവാറ്റുപുഴയിലെ ഔട്ട്ലെറ്റിൽനിന്നു ഡീസൽ അടിച്ച ഇവരുടെ വാഹനം നിന്നുപോയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡീസലിൽ മായം കലർന്നെന്നു ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഹർജി സമർപ്പിച്ചത്. എൻജിൻ തകരാർ പരിഹരിക്കാൻ 55,393 രൂപ ചെലവായെന്ന് ഹർജിക്കാരി ബോധിപ്പിച്ചു. ബിന്ദു ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരത് പെട്രോളിയം കോർപറേഷൻ ഡീസൽ സാന്പിൾ പരിശോധിച്ചെങ്കിലും പരാതിക്ക് മറുപടി നൽകിയില്ല. തുടർന്ന് ഉപഭോക്തൃഫോറത്തിൽനിന്ന് അയച്ച നോട്ടീസ് കൈപ്പറ്റാൻ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നടപടികളിൽനിന്നു വിതരണം ചെയ്ത…
Read Moreഎട്ടു പതിറ്റാണ്ടുകൾക്കുശേഷം കുടുംബവേരുകൾ തേടിയെത്തി ഗോവ സ്വദേശിനി; ഒറ്റ ദിവസം കൊണ്ട് ഡൊമിനിക്കയ്ക്ക് ലഭിച്ചതാകട്ടെ അനവധി ബന്ധുക്കളെ
ആലുവ: ആലുവയിലെ തന്റെ കുടുംബവേരുകൾ തേടിയെത്തിയ ഗോവ സ്വദേശിനിയായ വയോധികയ്ക്ക് ഒറ്റദിവസംകൊണ്ടു സ്വന്തമായത് അനവധി ബന്ധുജനങ്ങൾ. ഗോവയിൽനിന്ന് ഇന്നലെ രാവിലെയെത്തിയ ഡൊമിനിക്ക എന്ന 87 കാരിയാണു സ്വന്തം സഹോദരിയെയും അടുത്ത തലമുറയിലെ അംഗങ്ങളെയും എട്ടു പതിറ്റാണ്ടുകൾക്കുശേഷം കണ്ടെത്തിയത്. ആലുവ റെയിൽവേ വികസനത്തിന്റെ ഭാഗമായി തറവാട് നഷ്ടപ്പെട്ടതോടെ ജില്ലയിലെ പല ഭാഗങ്ങളിലേക്കു മാറിതാമസിക്കേണ്ടി വന്ന കോട്ടയ്ക്കൽ കുടുംബത്തിലെ അംഗമാണു ഡൊമിനിക്ക. പുരോഹിതനായ ഇളയപ്പനൊപ്പം ഏഴാം വയസിൽ ആലുവയിൽനിന്നു ഗോവയിലേക്കു പോയതാണു ഡൊമിനിക്ക. ഭർത്താവ് നഷ്ടപ്പെട്ട ഡൊനിക്കയ്ക്കു മക്കളില്ല. ആലുവ ജില്ലാ ആശുപത്രിയുടെ മുന്നിൽ റെയിൽവേ ട്രാക്കിനോടു ചേർന്നു വീടുണ്ടായിരുന്ന കാര്യം മാത്രമേ ഇവരുടെ മനസിലുണ്ടായിരുന്നുള്ളൂ. അഗസ്റ്റിൻ-എലിസബത്ത് ദമ്പതികളുടെ മൂന്നാമത്തെ മകളാണു താനെന്നും സഹോദരങ്ങളായി ഫിലോമിന, സെലിൻ, പേരറിയാത്ത രണ്ട് അനുജന്മാർ എന്നിവരുണ്ടെന്നും ഡൊമിനിക്കയുടെ ഓർമയിലുണ്ട്. ആലുവയിൽ മാമ്മോദീസ മുങ്ങിയ രേഖകളുമായി ഭർതൃകുടുംബാംഗങ്ങൾക്കൊപ്പം ആലുവ സെന്റ് ഡൊമിനിക് പള്ളിയിലാണ് ഇവർ…
Read Moreരജനി ചിത്രം 2.0; ആദ്യ ദിനം നേടിയത് 60 കോടി; ചിത്രം നിർമിച്ചിരിക്കുന്നത് 600 കോടി ബജറ്റിൽ
കൊച്ചി: ശങ്കർ-രജനി ചിത്രം 2.0 തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. 458 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 60 കോടി നേടിയിരുന്നു. 3ഡി ടെക്നോളജിയുടെയും വിഷ്വലിഫക്ടുകളുടെയും ഗ്രാഫിക്സിന്റെയും മികച്ച സംയോജനം കൂടിയായിരുന്നു 2.0 സിനിമ. 600 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രജനികാന്ത്, അക്ഷയ്കുമാർ എന്നിവരുടെ അഭിനയം, എ.ആർ. റഹ്മാന്റെ സംഗീതം എന്നിവ സിനിമയുടെ പ്രത്യേകതയാണ്. ആന്റണിയുടേതാണ് എഡിറ്റിംഗ്.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരൻ നിർമിക്കുന്ന ഈ ചിത്രം മുളകുപാടം ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. നായികയായി വരുന്നത് എമി ജാക്സനാണ്. കലാഭവൻ ഷാജോണും മുഖ്യമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. റസൂൽ പൂക്കുട്ടി ശബ്ദലേഖനവും നർവഹിച്ചിരിക്കുന്നത്. നിരവ് ഷായുടെതാണ് ഛായാഗ്രഹണം.
Read Moreതോപ്പുംപടിയിൽ സ്വകാര്യ സ്ഥാപനത്തിലേക്ക് റോഡ് കുഴിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയ സംഭവം; കുറ്റക്കാരെ സംരക്ഷിക്കാൻ നീക്കം; നാട്ടുകാർ പറയുന്നതിങ്ങനെ…
പള്ളുരുത്തി: തോപ്പുംപടിയില്‍ സ്വകാര്യ വസ്ത്രസ്ഥാപനത്തിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയ സംഭവത്തില്‍ കുറ്റക്കാരായവരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇന്നലെ തോപ്പുംപടിയിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിന് നേതൃത്വം നൽകിയവർക്കെതിരേ പൊതുമുതൽ നശീകരണത്തിന് കേസെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി പടിഞ്ഞാറന്‍ മേഖലയിലെ പതിനായിക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല, കുടിവെള്ളം ലഭിക്കാതെ ജനം വലയുമ്പോഴും ഇതിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തത് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് ഹൈടെൻഷൻ കേബിൾ വലിക്കുന്നതിന് രാത്രിയുടെ മറവിൽ റോഡ് ഡ്രിൽ ചെയ്തത്. യാതൊരു അനുമതിയും ഇല്ലാതെ റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ളം മുടക്കിയവർക്കെതിരേ പോലീസ് നടപടിയെടുക്കാത്തത് എംഎൽഎയുടെ ഇടപെടൽ കൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. കരുവേലിപ്പടി…
Read Moreലിംഗ വിവേചനം അനുവദിക്കാനാകില്ല; അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും ട്രെക്കിംഗ് നടത്താമെന്ന് ഹൈക്കോടതി
കൊച്ചി: അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും ട്രെക്കിംഗിന് അനുമതി നൽകി ഹൈക്കോടതി. ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ട്രെക്കിംഗിന് സർക്കാർ തയാറാക്കിയ മാർഗനിർദേശം അതേപടി പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിംഗിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രെക്കിംഗ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.
Read Moreവനിതാ ജീവനക്കാരോട് മോശം പെരുമാറ്റം; എൻജിഒ യൂണിയൻ നേതാവിന് ആറു മാസം സസ്പെൻഷൻ
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാരോടും വനിതാ ജീവനക്കാരോടും മോശമായി പെരുമാറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ എൻജിഒ യൂണിയൻ നേതാവിനെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അറ്റൻഡർ പി.ജെ. പ്രകാശനെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.കെ. ശ്രീകല അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും വനിതാ ജീവനക്കാരുടെ പരാതിയെത്തുടർന്ന് രൂപീകരിച്ച അന്വേഷണസമിതി ഇയാൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വനിതാ ജീവനക്കാർക്കെതിരേ കുടുംബബന്ധങ്ങൾ തകർക്കുന്ന രീതിയിൽ ഊമക്കത്തുകൾ എഴുതുക, അശ്ലീലം കലർത്തി വ്യാജപരാതികൾ നൽകുക, അപമാനിച്ച് സംസാരിക്കുക എന്നിവയാണ് ആരോപണങ്ങൾ. ആശുപത്രി അറ്റൻഡറായി ജോലി ചെയ്യേണ്ട ഇയാൾ അതിനു പകരം സംഘടനാ നേതാവെന്ന പേരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ നിൽക്കുകയാണ് പതിവെന്നും ആരോപണമുണ്ട്. ഓഫീസിന് മുന്നിലൂടെ കടന്നു പോകുന്ന വനിതകളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാറുമുണ്ടെന്ന് ഇയാളെക്കുറിച്ച് പരാതി ലഭിച്ചിരുന്നു. ഇത് മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ…
Read Moreആലുവയിലെ ഒന്നരക്കോടി രൂപയുടെ ലഹരിമരുന്ന് വേട്ട; മുഖ്യപ്രതി “കൗസല്യ ടോമി’യെ തേടി എക്സൈസ് ഇടുക്കിയിൽ
ആലുവ: രണ്ടര കോടി വിലവരുന്ന ഒന്നര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശിയായ കൗസല്യ ടോമി, അച്ചായൻ ടോമി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ടോമി അലക്സിന്റെ പങ്ക് വ്യക്തമായതിനേത്തുടർന്ന് ഇയാളെ തേടി എക്സൈസ് സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. കേസിൽ പിടിയിലായ ഉടുന്പൻചോല സ്വദേശി അജേഷ് നൽകിയ വിവരത്തേത്തുടർന്നാണ് ഇടുക്കി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി മാഫിയ തലവനായ ടോമിക്ക് വേണ്ടി അന്വേഷണം ഉൗർജിതമാക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിനെ ഹഷീഷ് ഓയിലുമായി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആലുവ എക്സൈസ് സിഐ ടി.എൻ.സുധീറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ രഞ്ജിതിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ആന്ധ്രയിൽ നിന്നുമാണ് കോടികളുടെ ലഹരിമരുന്ന് അജേഷ് ആലുവയിൽ എത്തിച്ചത്. യാത്രയ്ക്കും താമസക്കിനും പുറമേ 25,000 രൂപയാണ് ഓരോ…
Read More