മെ​ട്രോറെ​യി​ൽ നി​ർ​മാ​ണം ഇഴയുന്നു;  ഡിസംബർ ഒന്നിന് മനുഷ്യമെട്രോ തീർത്ത് കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെ ബാബു

തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള മെ​ട്രോ റെ​യി​ലി​ന്‍റെ നി​ർ​മാ​ണം ഇ​നി​യും വൈ​കു​മെ​ന്ന് മു​ൻ മ​ന്ത്രി കെ. ​ബാ​ബു. ഡി​സം​ബ​ർ ഒ​ന്നി​ന് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ മെ​ട്രോ​യു​ടെ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പേ​ട്ട​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​ന് 399 കോ​ടി രൂ​പ​യു​ടെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് 123 കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ട​ത് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി​ട്ടും നി​ർ​മാ​ണ ജോ​ലി​ക്കു വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യോ, പേ​ട്ട പാ​ല​വും റോ​ഡും നാ​ലു​വ​രി​യാ​യി പ​ണി​യു​ക​യോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്ത​ട്ടി​ല്ലെ​ന്നും കെ. ​ബാ​ബു ആ​രോ​പി​ച്ചു. മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണം ഡി​എം​ആ​ർ​സി​യെ ത​ഴ​ഞ്ഞ് മ​റ്റു സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ന്നും ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ച്ച​താ​ണ് പ്രൊ​ജ​ക്ട് നീ​ളു​വാ​ൻ…

Read More

മ​ണ്ണൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ബോ​ഡോ തീ​വ്ര​വാ​ദി​കൾ ആയുധ പരിശീലനം നേടിയവർ; പ്രതികളെ കുടുക്കിയത് സിനിമക്കഥയെ വെല്ലുനിന രീതിയിൽ; ‌ പോ​ലീ​സി​ന് അ​ഭി​ന​ന്ദ​ന പ്രവാഹം

കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ന​ടു​ത്ത് മ​ണ്ണൂ​രി​ലെ പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്നു ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ ഇ​ന്ന് ആ​സാം പോ​ലീ​സി​നു കൈ​മാ​റും. ഇ​തി​നാ​യി മൂ​ന്ന് വീ​തം എ​സ്ഐ​മാ​രും കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രു​മ​ട​ങ്ങു​ന്ന ആ​സാം പോ​ലീ​സ് സം​ഘം ഉ​ച്ച​യോ​ടെ വി​മാ​ന​മാ​ർ​ഗം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​ച്ചേ​രും. പി​ന്നീ​ട് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ട്രാ​ൻ​സി​സ്റ്റ് വാ​റ​ണ്ട് വാ​ങ്ങി​യ​ശേ​ഷം ആ​സാ​മി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ​ണു നി​ല​വി​ലെ തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​രോ​ധി​ക്ക​പ്പെ​ട്ട നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് അം​ഗ​ങ്ങ​ളും ആ​സാം സ്വ​ദേ​ശി​ക​ളു​മാ​യ ദും​കേ​തു ബ്ര​ഹ്മ ദ​ലാ​ങ്ങ് (35), പ്രി​തം ബ​സു​മ​താ​രി (25), മ​നു ബ​സു​മ​താ​രി (24) എ​ന്നി​വ​രെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മ​ണ്ണൂ​ർ കു​ഴൂ​രി​ലു​ള്ള ക​ന്പ​നി​യും പ​രി​സ​ര​വും വ​ള​ഞ്ഞു ത​ന്ത്ര​പ​ര​മാ​യാ​ണു പോ​ലീ​സ് കു​ടു​ക്കി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ.കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ആ​സാം പോ​ലീ​സു​മാ​ണു തീ​വ്ര​വാ​ദി​ക​ളെ​ക്കു​റി​ച്ചു കേ​ര​ള പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട കൂ​ടു​ത​ൽ ആ​ളു​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണു വി​വ​ര​മെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും…

Read More

ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പുരോഗമിക്കുന്നതിനാൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ആ​റു വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം

‘തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ആ​റു വ​രെ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ​ക്കാ​ണു നി​യ​ന്ത്ര​ണം. നാ​ളെ കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) കാ​യം​കു​ള​ത്തി​നും പു​ന​ലൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ര​ണ്ടി​ന് കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ (56394), കൊ​ല്ലം- എ​റ​ണാ​കു​ളം- മെ​മു (66302) എ​ന്നി​വ കൊ​ല്ല​ത്തി​നും കാ​യം​കു​ളം വ​രെ മാ​ത്ര​മേ​യു​ണ്ടാ​കൂ. ഗാ​ന്ധി​ധാം- നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് (16335) അ​ര​മ​ണി​ക്കൂ​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും. മൂ​ന്നി​ന് കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ളം വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. നാ​ലി​ന് എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ…

Read More

ആ സന്തോഷവാര്‍ത്ത മൊബൈല്‍ഫോണിലൂടെ വിളിച്ചറിയിച്ചു; ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ദിവസംതന്നെ തിരികെ വാങ്ങി; സംഭവം കാക്കനാട്‌

കാ​​​ക്ക​​​നാ​​​ട്: ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യ സ​​ന്തോ​​ഷ​​വാ​​ർ​​ത്ത വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ മൊ​​ബൈ​​ൽ​​ഫോ​​ണി​​ലൂ​​ടെ വി​​ളി​​ച്ച​​റി​​യി​​ച്ച കാ​​ക്ക​​നാ​​ട് സ്വ​​ദേ​​ശി​​യു​​ടെ ലൈ​​​സ​​​ൻ​​​സ് മോ​​ട്ടോ​​ർ​​വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം തി​​രി​​കെ​​വാ​​ങ്ങി. ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യ സ​​​ന്തോ​​​ഷ​​​ത്തി​​​ൽ തി​​​രി​​​ച്ചു കാ​​​ർ ഡ്രൈ​​​വ് ചെ​​​യ്തു പോ​​​കു​​​ന്പോ​​​ൾ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​ന്ന​​ത് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​​ടെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണ് വി​​​ന​​​യാ​​​യ​​​ത്. ടെ​​​സ്റ്റ് പാ​​​സാ​​​യി ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലാ​​​ണ് മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​​യ​​​മ ലം​​​ഘ​​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ ലൈ​​സ​​ൻ​​സ് ത​​ട​​ഞ്ഞു​​വ​​ച്ച​​ത്. ലൈ​​സ​​ൻ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്യാ​​വു​​ന്ന കു​​റ്റ​​മാ​​ണി​​തെ​​ന്ന് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​ക്ക​​​നാ​​​ട് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യി ഗ്രൗ​​​ണ്ടി​​​ൽ നി​​​ന്ന് ഇ​​റ​​ങ്ങു​​ന്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. ലൈ​​​സ​​​ൻ​​​സി​​​ൽ ഒ​​​പ്പി​​​ട്ടി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മു​​​മ്പി​​​ലൂ​​​ടെ​​​യാ​​​ണ് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ട് യു​​വാ​​വ് കാ​​​ർ ഓ​​​ടി​​​ച്ച് പോ​​​യ​​​ത്. കൈ​​​യോ​​​ടെ പി​​​ടി​​​കൂ​​​ടി ഇ​​​യാ​​​ളോ​​​ട് വൈ​​​കു​​ന്നേ​​രം ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു‌‌. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ലെ​​​ത്തി ലൈ​​​സ​​​ൻ​​​സ് കൈ​​​പ്പ​​​റ്റി എം​​​വി​​​ഐ എ​​​ൽ​​​ദോ വ​​​ർ​​​ഗീ​​​സി​​​ന​​​ടു​​​ത്ത് ഹാ​​​ജ​​​രാ​​​യി.…

Read More

ആമ്പല്ലൂർ കീ​ച്ചേ​രി സാ​മൂ​ഹികാ​രോ​ഗ്യ​കേ​ന്ദ്രത്തിലെ  പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായി;   ആറുമാസം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിനെക്കുറിച്ച് നാട്ടുകാർ പറ‍യുന്നത്

ആ​മ്പ​ല്ലൂ​ർ: കീ​ച്ചേ​രി സാ​മൂ​ഹികാരോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്നി​ല്ല. ര​ണ്ട് നി​ല​ക​ളു​ള്ള കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​യി​ട്ട് ആ​റ് മാ​സ​ത്തോ​ള​മാ​യി. വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്ന​ത്. നാ​ല് ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലു​ള്ള​ത് ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ്. ഇ​വ​രു​ടെ സേ​വ​നം ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.ആ​മ്പ​ല്ലൂ​ർ, കീ​ച്ചേ​രി, അ​ര​യ​ൻ​കാ​വ്, തോ​ട്ട​റ, ബ്ര​ഹ്മ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​ആ​ശു​പ​ത്രി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പ​നു​വ​ദി​ച്ച 1.6 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്നി​ല്ല. 12 ബെ​ഡു​ക​ളോ​ട് കൂ​ടി​യ വാ​ർ​ഡ്, മ​രു​ന്നു​ക​ൾ​ആ​ധു​നി​ക രീ​തി​യി​ൽ ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ക്കു​വാ​നു​ള്ള സ്റ്റോ​ർ റൂം,​കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ റൂം,​ആ​ശു​പ​ത്രി​യു​ടെ ഓ​ഫീ​സ് മു​റി​ക​ൾ,പ​ബ്‌​ളി​ക്ക് ഹെ​ൽ​ത്ത് വിം​ഗ്,ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള വി​ശ്ര​മ മു​റി​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാ​മു​ള്ള സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യ ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​ത്. കു​ടി​വെ​ള്ള…

Read More

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ട​ൽ; അറസ്റ്റിലായ പ്ര​തി​ക​ൾ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ

കൊ​ച്ചി: പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​രെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളു​ടെ പേ​രി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ ചേ​ർ​ത്ത​ല മാ​യി​ത്ത​റ കീ​ഴ്മം​ഗ​ല​ത്ത് ഷാ​നു സു​രേ​ഷ് (47), ക​ണി​ച്ചു​കു​ള​ങ്ങ​ര ദൈ​വ​ത്തു​ശേ​രി വി​ഷ്ണു (23) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ള്ള​ത്. അ​ർ​ത്തു​ങ്ക​ൽ, മാ​രാ​രി​ക്കു​ളം, പെ​രു​വ​ന്താ​നം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ക​ഞ്ചാ​വ് കേ​സു​ക​ളും അ​ടി​പി​ടി കേ​സു​ക​ളു​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ന്ന വ്യാ​ജേ​ന പ​ന്പി​ൽ ബൈ​ക്കി​ലെ​ത്തു​ന്ന പ്ര​തി​ക​ൾ ബാ​ഗ് കൈ​വ​ശ​മു​ള്ള ജീ​വ​ന​ക്കാ​ര​നെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ചു പ​റി​ക്കു​ന്ന​താ​ണ് രീ​തി. പ്ര​തി​ക​ൾ കൊ​ട​ക​ര, ആ​ലു​വ, വ​യ​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ പി​ടി​ച്ചു​പ​റി ന​ട​ത്തി​യി​ട്ടു​ണ്ട്. ന്യൂ​ജ​ന​റേ​ഷ​ൻ ബൈ​ക്കി​ലാ​ണു പ്ര​തി​ക​ൾ എ​ത്തു​ക. മേ​യ് മാ​സ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ന്പി​ൽ ന​ട​ന്ന…

Read More

 പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ കാ​ർ​ഷി​ക​മേ​ഖ​ല​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ  കു​റു​മ​ശേ​രി​യി​ലെ വ​നി​ത​ക​ൾ  തെ​ങ്ങു ക​യറും, ട്രാ​ക്ട​റും ഓ​ടി​ക്കും;  എന്തിനും തയാറായ വനിതാക്കൂട്ടായ്മയുടെ പ്രവർത്തനം ഇങ്ങനെ…

കൊ​ച്ചി: പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ കാ​ർ​ഷി​ക​മേ​ഖ​ല​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ പാ​ട​ത്തേ​ക്കി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണു കു​റു​മ​ശേ​രി​യി​ലെ വ​നി​ത​ക​ൾ. കൃ​ഷി​പ്പ​ണി​ക​ളി​ൽ പ​രി​ജ്ഞാ​ന​മി​ല്ലെ​ങ്കി​ലും എ​ല്ലാം പ​ഠി​ക്കാ​ൻ ത​യാ​റാ​യാ​ണ് ഇ​വ​രു​ടെ പു​റ​പ്പാ​ട്. തെ​ങ്ങു​ക​യ​റാ​ൻ വ​രെ റെ​ഡി. യ​ന്ത്ര​ങ്ങ​ൾ ത​ന്നു സ​ഹാ​യി​ച്ചാ​ൽ തെ​ങ്ങ് ക​യ​റു​ക മാ​ത്ര​മ​ല്ല ഞാ​റു ന​ടാ​നും നെ​ല്ല് കൊ​യ്യാ​നും ട്രാ​ക്ട​ർ ഓ​ടി​ക്കാ​നും ഇ​വ​ർ ത​യാ​റാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ മ​ഹി​ളാ കി​സാ​ൻ ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന പ്ര​കാ​രം എ​ല്ലാ​വ​രും പ​രി​ശീ​ല​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.അ​ടി​തെ​റ്റി​യ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ താ​ളം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നൊ​പ്പം തൊ​ഴി​ൽ​ര​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു വ​രു​മാ​ന​മാ​ർ​ഗ​വും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം, ഞാ​റു​ന​ടീ​ൽ യ​ന്ത്രം, കൊ​യ്ത്തു യ​ന്ത്രം, ട്രാ​ക്ട​ർ എ​ന്നി​വ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യം. തു​ട​ർ​ന്നു 10 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കും. സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യു​ക. ഇ​തി​ൽ 60 ശ​ത​മാ​നം തു​ക അം​ഗ​ങ്ങ​ൾ​ക്കു കൂ​ലി​യാ​യി ല​ഭി​ക്കും. 40 ശ​ത​മാ​നം യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​നും. പ്ര​ള​യ ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’പു​ണ്യം’…

Read More

മ​ണ്ണൂ​രി​ൽ​ മൂ​ന്ന് ബോ​ഡോ തീ​വ്ര​വാ​ദി​ക​ൾ അറസ്റ്റിൽ; അറസ്റ്റിലായ മൂവരും ആസാം സ്വദേശികൾ

കൊ​ച്ചി: എറണാകുളത്തെ പ​ട്ടി​മ​റ്റം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട മ​ണ്ണൂ​രി​നു സ​മീ​പം പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ​നി​ന്നും മൂ​ന്ന് ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ആ​സാം പോ​ലീ​സും ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അറസ്റ്റിലായ മൂവരും ആസാം സ്വദേശികൾ തന്നെയാണ്. പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബുധനാഴ്ച രാ​ത്രി പ്ലൈ​വു​ഡ് ക​ന്പ​നി വ​ള​ഞ്ഞാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ന്പ​നി​യി​ൽ ഇ​ന്നും പോലീസ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. മൂ​വ​രും ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് ഈ ​ക​ന്പ​നി​യി​ൽ ജോ​ലി​ക്കെ​ത്തി​യി​ട്ടെ​ന്നാ​ണു വി​വ​രം. സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത് എ​ന്തി​നെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​സാം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വ​രെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഒന്നിനു പുറമേ ഒന്നായി  കേസുകളുടെ കൂമ്പാരം;  സു​രേ​ന്ദ്ര​ൻ വീ​ണ്ടും കു​രു​ക്കി​ൽ; എയർപോർട്ടിൽ  തൃ​പ്തി​യെ ത​ട​ഞ്ഞ​തി​നും കേ​സെടുത്ത് പോലീസ്

കൊ​ച്ചി: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പോ​ലീ​സ് വീ​ണ്ടും കേ​സെ​ടു​ത്തു. തൃ​പ്തി ദേ​ശാ​യി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​രെ ഉ​പ​രോ​ധി​ച്ച കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് തൃ​പ്തി ദേ​ശാ​യി സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യാ​ണ് ത​ഹ​സി​ല്‍​ദാ​രെ ഉ​പ​രോ​ധി​ച്ച​ത്. അ​തേ​സ​മ​യം സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​യെ വ​ധി​ക്കാ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി എ​ന്ന കേ​സി​ല്‍ സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ പ​ത്ത​നം​തി​ട്ട കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More

വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന നി​ല​ച്ചു; സ്വകാര്യ ബസുകൾ ഉൾപ്പെടെ നി​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ  മ​ര​ണ​പ്പാ​ച്ചി​ൽ

കൊ​ച്ചി: വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ യാ​ത്രി​ക​രു​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ച് നി​ര​ത്തു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണു വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ലൂ​ടെ പാ​യു​ന്ന​ത്. ബൈ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ളെ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ക്കു​ന്ന പോ​ലീ​സ് ടി​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി യാ​ത്രി​ക​ർ ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ചി​ല വാ​ഹ​ന​ങ്ങ​ൾ വേ​ഗ​പ്പൂ​ട്ട് വി​ച്ഛേ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More