തൃപ്പൂണിത്തുറ(കൊച്ചി): എടിഎം കവർച്ചാക്കേസിൽ അന്വേഷണ സംഘം രാജസ്ഥാനിൽ. കേസിൽ ഇനി പിടിയിലാകാനുള്ളവർക്കായി അന്വേഷണം പുരോഗമിക്കവേ പ്രതികൾ ഒളിത്താവളം മാറിയതായി സൂചന. ഏതാനും ദിവസംമുന്പാണ് എടിഎം കവർച്ചാക്കേസിൽ അന്വേഷണസംഘം കൊച്ചിയിൽനിന്നും രണ്ടാമതും യാത്ര തിരിച്ചത്. രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടുത്തെ ലോക്കൽ പോലീസ് തിരക്കുകളിലായതിനാൽ ആദ്യ തവണത്തേതുപോലെ അന്വേഷണത്തിന് വേഗതയില്ലെന്നാണു ലഭിക്കുന്ന വിവരം. തൃപ്പൂണിത്തുറ സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രാജസ്ഥാനിലെത്തിയിട്ടുള്ളത്. സംഘം ആദ്യതവണ പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ പപ്പി വാഹന മോഷണക്കേസിലും എടിഎം കവർച്ച കേസിലും പിടിക്കപ്പെട്ട് ഡൽഹിയിൽ തീഹാർ ജയിലിൽ ആണ്. ഇയാളെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ നേരത്തേതന്നെ അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റ് നൽകിയിരുന്നു. പിന്നീടാണ് രണ്ടു പ്രതികളായ ഹരിയാന സ്വദേശി ഹനീഫ് (37), രാജസ്ഥാൻ സ്വദേശി നസീം (24 ) എന്നിവരെ പോലീസ് പിടികൂടിയിരുന്നത്. ഇവരെ നാട്ടിലെത്തിച്ച്…
Read MoreCategory: Kochi
ആലുവയിൽ വൻ ലഹരിമരുന്നുവേട്ട; മൂന്നുകോടി രൂപയുടെ ഹാഷിഷ് പിടിച്ചു; പിടിയിലായത് ഇടുക്കി ഉടുന്പൻചോല സ്വദേശി
ആലുവ: ആന്ധ്രയിൽനിന്ന് ആലുവയിലെത്തിച്ച് വിദേശത്തേക്കടക്കം വിതരണം ചെയ്യാൻകൊണ്ടുവന്ന ഒരു കിലോ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി. ലഹരി മരുന്നു സംഘത്തിലെ കണ്ണിയായ ഇടുക്കി ഉടുന്പൻചോല സ്വദേശിയിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിപണിയിൽ മൂന്നുകോടിയോളം രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരമാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നും ആലുവ എക്സൈസ് സിഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഹാഷിഷ് ഏറ്റുവാങ്ങാൻ മറ്റൊരാൾ എത്തിയെങ്കിലും ഇയാൾ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാൾക്കുവേണ്ടി രാത്രി വൈകിയും തെരച്ചിൽ തുടർന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവുമായി ബന്ധമുള്ളവർക്കായി തെരച്ചിൽ ഉൗർജിതമാക്കിയതായി ജില്ല എക്സൈസ് കമ്മീഷ്ണർ രഞ്ജിത് പറഞ്ഞു.
Read Moreവേറിട്ട പ്രതിഷേധം! സിനിമയിലെ മദ്യപാന രംഗങ്ങള്‍ക്കെതിരേ യുവാക്കളുടെ വീഡിയോ പ്രതിഷേധം വൈറല്‍
കൊച്ചി: സിനിമകളിലെ മദ്യപാനരംഗങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം യുവാക്കൾ. മദ്യപാനവും പുകവലിയും ഉൾപ്പെടുത്തി ഒരുക്കിയ സിനിമാരംഗങ്ങളും ഗാനങ്ങളും അതില്ലാതെ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്താണ് ഇവർ ലഹരിക്കെതിരേ യുവതയുടെ പുതുപോരാട്ടമാകുന്നത്. അടുത്തിടെ റിലീസായ മലയാള ചിത്രത്തിലെ ഒരു ഗാനരംഗത്തിനാണ് ഇവർ പുതിയ വീഡിയോദൃശ്യമൊരുക്കിയത്. നായകൻ ഉൾപ്പെടെ അഞ്ചു കഥാപാത്രങ്ങൾ മദ്യപിച്ചും പുകവലിച്ചും പാട്ടുപാടി കാറിൽ യാത്ര ചെയ്യുന്നതാണു സിനിമയിലെ ഗാനരംഗം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഗാനത്തിലുടനീളമുണ്ട്. ഈ രംഗം സമാനമായ പാതയിലൂടെ കാറിൽ യാത്ര ചെയ്തു സിനിമയിലെ പാട്ടിന്റെ അകന്പടിയോടെയാണു യുവാക്കൾ കാമറയിൽ പകർത്തിയത്. ഒഴിവായതു മദ്യവും സിഗരറ്റും മാത്രം. “മദ്യപാനം ഇല്ലാതെയും ഈ ഗാനം ചിത്രീകരിക്കാമായിരുന്നു’ എന്ന തലക്കെട്ടോടെയാണു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയിലെ ലഹരി ഉപയോഗവും മദ്യപിച്ചുള്ള വാഹനയാത്രയുമെല്ലാം യുവാക്കളെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ടെന്ന ബോധ്യമാണ് തങ്ങളെ…
Read Moreനീർനായക്കൂട്ടത്തിന്റെ ആക്രമണം: എട്ടുവയസുകാരന് ഗുരുതര പരിക്ക്; വീടിനു മുന്നിലെ കായലിൽ കുളിക്കുന്നതിനിടെ നീർനായക്കൂട്ടം ആക്രമിക്കുകയായിരുന്നു
പള്ളുരുത്തി: കായലിൽ കുളിക്കുന്നതിനിടെ നീർനായകളുടെ കടിയേറ്റ് എട്ടുവയസുകാരന് പരിക്ക്. കുമ്പളങ്ങി കല്ലഞ്ചേരി പനക്കൽ വീട്ടിൽ ഡാമിയന്റെ മകൻ സയനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തി. സയന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കായലിൽ കുളിക്കാനിറങ്ങിയ സയനു നേരെ നീർനായകൾ കൂട്ടത്തോടെ പാഞ്ഞടുത്ത് കടിക്കുകയായിരുന്നു. കൈയിലും തുടയിലും വിരലുകളിലും കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവാണ് കുട്ടിയെ രക്ഷിച്ച് കരയിൽ എത്തിച്ചത്.
Read Moreഒന്നര മാസത്തിലേറെയായി ഒളിവില്‍! വിദ്യാര്‍ഥികളെ അശ്ലീലദൃശ്യം കാണിച്ച മുന്‍ പിടിഎ പ്രസിഡന്റ് ജീവനൊടുക്കി
കൊച്ചി: വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസിൽ ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന സ്കൂൾ മുൻ പിടിഎ പ്രസിഡന്റിനെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പടിഞ്ഞാറെ കടുങ്ങല്ലൂർ സ്വദേശി അജിത്കുമാറിനെയാണ് അത്താണി സാഗർ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ രണ്ടാംവാരത്തിലാണ് കേസിനാസ്പദമായ സംഭവം. 23-ന് സ്കൂളിലെ ചില വിദ്യാർഥികൾ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് അശ്ലീല ചിത്രം കാണിച്ചെന്ന വിവരം പുറത്തുവന്നത്. ഇതേതുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ ബിനാനിപുരം പോലീസിൽ പരാതി നൽകി. ഇതോടെ അജിത് ഒളിവിൽ പോയി. പോക്സോ കോടതിയും സെഷൻസ് കോടതിയും മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് ഇയാൾ ചില പൊതുപ്രവർത്തകർ മുഖേന ഉറപ്പു നൽകിയിരുന്നു. നിശ്ചിതസമയത്ത് മകൻ എത്തിയെങ്കിലും അജിത് സ്റ്റേഷനിൽ എത്തിയില്ല. ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. തുടർന്ന് ഹോട്ടലിലെത്തി തിരക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച വിവരമറിയുന്നത്.
Read Moreബാങ്കിലെ സ്വർണം കവർന്ന സംഭവം: ദന്പതികളുടെ തിരോധാനത്തിൽ ദുരൂഹത
ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖയിൽ നിന്നും പണയ ഉരുപ്പടികളായ സ്വർണം കവർന്ന സംഭവത്തിലെ പ്രതികളായ ദന്പതികളുടെ തിരോധാനത്തിൽ ദുരൂഹത. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോൾ ബംഗളൂരുവിലടക്കം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ബാങ്കിലെ അസിസ്റ്റന്റ് മാനേജർ സിസ്മോൾ, ഭർത്താവ് സജിത്ത് എന്നിവർക്കെതിരേ ആലുവ ഈസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആദ്യം ലുക്കൗട്ട് സർക്കുലറും പിന്നീട് ലുക്കൗട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, തട്ടിപ്പ് പുറത്തായതോടെ തൊട്ടടുത്ത ദിവസം തന്നെ ദന്പതികൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ഇവരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ബാങ്കിൽ സ്വർണപ്പണയം സ്വീകരിക്കുന്ന വിഭാഗത്തിന്റെ ചുമതല സിസ്മോൾക്കായിരുന്നു. 128 ഇടപാടുകാരുടെ 8852 ഗ്രാം സ്വർണമാണ് ആറുമാസത്തിനിടയിൽ ഇവർ വിദഗ്ധമായി കവർന്നെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പണയ ഉരുപ്പടി പണമടച്ച് കൈപ്പറ്റിയ ഒരാൾ പരിശോധിച്ചപ്പോഴാണ് സ്വർണമല്ലെന്ന്…
Read Moreഹോട്ടലുകളിൽ ജോലി ചെയ്ത് മൊബൈൽഫോണ്‍ മോഷണം; പിടികൂടുന്ന സമയത്ത് ഇയാളുടെ കൈയിൽ വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകൾ
കൊച്ചി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് മൊബൈൽഫോണ്‍ മോഷണം നടത്തിവന്നിരുന്ന പ്രതി സമാന രീതിയിൽ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു മൊബൈൽഫോണ്‍ മോഷണം നടത്തിവന്നിരുന്ന ആസാം സ്വദേശി ആബിദ് അലി (23) ആണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് ബ്രോഡ്വേയിൽനിന്ന് സെൻട്രൽ എസ്ഐ കെ.ജി. വിബിൻ കുമാറും സംഘവും ചേർന്നാണു പ്രതിയെ പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെ ബ്രോഡ്വേയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാളുടെ കൈയിൽ വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി നടത്തിയ മോഷണങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. മൊബൈൽ ഫോണുകളിൽ ഒന്ന് ഇടപ്പള്ളി പൂക്കാട്ടുപടി റോഡിലുള്ള റസ്റ്ററൻറിൽ ജോലിക്ക് ചേർന്നതിനു ശേഷം സ്റ്റാഫ് ക്വാർട്ടേഴ്സിൽനിന്നു…
Read Moreസിറ്റി ഗ്യാസ് പദ്ധതി; വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ പണി; സർക്കാരിനു വഴങ്ങി കോർപറേഷൻ
കൊച്ചി: സിറ്റി ഗ്യാസ് പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശത്തിനു വഴങ്ങി കൊച്ചി കോർപറേഷൻ. റോഡ് പുനരുദ്ധാരണത്തിനു പിഡബ്ല്യുഡി നിരക്ക് ഈടാക്കാൻ തീരുമാനിച്ചുകൊണ്ടുള്ള അജണ്ട ഇന്നലെ ചേർന്ന കൗണ്‍സിലിൽ അംഗീകരിച്ചു. ഇതോടെ സർക്കാരും കോർപറേഷനുമായുള്ള ഒരു വർഷത്തോളം നീണ്ട തർക്കത്തിനാണ് അവസാനമായത്. റോഡ് കുഴിക്കുന്നതിൽ കന്പനി പാലിക്കേണ്ട പത്തു നിബന്ധനകളും കോർപറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.പിഡബ്ല്യുഡി പുതുക്കി നിശ്ചയിച്ച നിരക്കാണ് അംഗീകരിച്ചിരിക്കുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കാൻ 5396 രൂപയ്ക്കും ചിപ്പിംഗ് കാർപെറ്റ് വിരിക്കുന്നതു 4680 രൂപയ്ക്കും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 6252 രൂപയ്ക്കും ഇന്റർലോക്ക് ടൈൽ വിരിക്കുന്നതിന് 5301 രൂപയ്ക്കുമാണ് കൗണ്‍സിൽ അനുമതി. നഷ്ടമില്ലാതെ റോഡ് നവീകരിക്കാണമെങ്കിൽ ചതുരശ്രമീറ്ററിനു 5930 രൂപയാകുമെന്നായിരുന്നു അന്ന് കോർപറേഷൻ വാദിച്ചത്. 3686 രൂപയ്ക്ക് അനുമതി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പും നിലപാട് എടുത്തിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ അംഗീകാരം…
Read Moreവിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ച കേസ് ; മുൻ പിടിഎ പ്രസിഡന്റിന് മുൻകൂർ ജാമ്യമില്ല
ആലുവ: സ്കൂൾ വിദ്യാർഥികളെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച കേസിൽ ഒളിവിൽ പോയ മുൻ സ്കൂൾ പിടിഎ പ്രസിഡന്റ്് ഉടൻ കീഴടങ്ങുമെന്ന് സൂചന. കിഴക്കേ കടുങ്ങല്ലൂർ സ്വദേശി അജിത്ത് (55) ആണ് ഒളിവിൽ പോയത്. പോക്സോ കോടതി, ജില്ലാ കോടതി എന്നീ കോടതികളെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആലുവ മേഖലയിലെ ഒരു ഗവ ഹൈസ്കൂളിലെ മൂന്ന് വിദ്യാർഥികളാണ് പരാതിക്കാർ. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. നാല് വർഷം മുന്‍പ് ഇതേ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റായിരുന്നു പ്രതി. ആ പരിചയത്തിൽ വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്പോൾ പ്രതി മൊബൈൽ ഫോണ്‍ കുട്ടികൾക്ക് കൈമാറി. ഓഫ് ആയ ഫോണ്‍ ഓണാക്കുന്നതിനാണ് നൽകിയത്. വിദ്യാർഥികൾ ഓണ്‍ ചെയ്തപ്പോൾ അശ്ലീല വീഡിയോയാണ് തെളിഞ്ഞത്. ‘നിങ്ങൾ പത്താം ക്ലാസുകാരല്ലേ അതു കണ്ടതുകൊണ്ട്…
Read Moreമൂവാറ്റുപുഴ നഗരം കൈയടക്കി കന്നുകാലികൾ; അലഞ്ചുതിരിയുന്ന കന്നുകാലികൾ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു
മൂവാറ്റുപുഴ: നഗരത്തിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കച്ചേരിത്താഴം, നെഹ്റുപാർക്ക്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കന്നുകാലികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കൂട്ടമായെത്തുന്നു കാലികൾ കുതറി ഓടുന്നതുമൂലം ഇരുചക്ര വാഹനയാത്രക്കാർക്കാണ് ബുദ്ധിമുട്ട് ഏറെയും. പെട്ടെന്ന് മുന്നിലേക്കുവരുന്നതോടെ വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നത് പതിവാണ്. നേരത്തെ കാലികളുടെ ശല്യം രൂക്ഷമായതോടെ നഗരസഭ അധികൃതർ പിടികൂടുമായിരുന്നു. ഇത് ഏറെ വിവാദത്തിനും കാരണമായിട്ടുണ്ട്. പിടികൂടി നഗരസഭ കോന്പൗണ്ടിൽ എത്തിക്കുന്ന കാലികളെ ഭരണ-പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ വരെ ബലമായി അഴിച്ചുകൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് നഗരസഭ അധികൃതരും ഇപ്പോൾ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇതോടെ ഉടമകൾ കൂട്ടത്തോടെ കാലികളെ നഗരത്തിലേക്ക് അഴിച്ച് വിടുന്ന പ്രവണത വർധിച്ചുവരുകയാണ്. അലഞ്ഞു നടക്കുന്ന കാലികൾ റോഡരുകിൽ നട്ടു വളർത്തിയിരിക്കുന്ന പൂച്ചെടികളും മറ്റും നശിപ്പിക്കുന്നതായും പരാതിയുണ്ട്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ചു മീഡിയനുകളിൽ നട്ടുവളർത്തിയിരിക്കുന്ന ചെടികളും മറ്റും ഇപ്പോൾ കാലികൾ നശിപ്പിച്ച…
Read More